അത്രയും പറഞ്ഞിട്ട് ഞാൻ അല്‍പ്പനേരം അവളുടെ മുഖത്ത് തന്നെ നോക്കിയിരുന്നു.
“നിന്നെ എനിക്ക് ഇഷ്ട്ടമാണ്, മിനി…” ഒടുവില്‍ ഞാൻ പറഞ്ഞു. “ഞാൻ വെറും സാധാരണ മനുഷ്യനാണ്. മനുഷ്യര്‍ക്ക് എപ്പോഴും ആവശ്യങ്ങളും ആഗ്രഹങ്ങളും ഉണ്ടാവും എന്നതാണ് സത്യം. ഒരു സാധാരണ മനുഷ്യന്‍ എന്ന നിലക്ക്, ഞാൻ ചിലരുടെ സൗന്ദര്യവും ശരീര ഭംഗിയും ഒക്കെ ആസ്വദിക്കാറുണ്ട്. മനസ്സ് വേണ്ടെന്ന് പറഞ്ഞാലും, മനസ്സിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും, എല്ലാം വേണമെന്ന് ശരീരം ആഗ്രഹിച്ചു പോകും. പക്ഷേ എന്തൊക്കെയായാലും നിന്റെ കൂടെ സെക്സ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” എന്റെ മനസ്സിലുള്ളതും ഞാൻ അവളോട് തുറന്നു പറഞ്ഞു.
“ചേട്ടൻ സമ്മതിക്കില്ല എന്ന് എന്റെ മനസ്സിൽ നേരത്തെ തോന്നിയിരുന്നു.”മിനി കളങ്കമില്ലാതെ ചിരിച്ചു. “പക്ഷേ ചേട്ടൻ എന്നെ ചീത്ത പറയുകയും, തരം താഴ്ത്തി എന്നോട് പുച്ഛിച്ചു സംസാരിക്കും എന്നൊക്കേയാ വിചാരിച്ചത്.” അവള്‍ പിന്നെയും ചിരിച്ചു. “ചേട്ടന്റെ മനസ്സ് വളരെ നല്ലതാ. പിന്നെ, എന്നെങ്കിലും എന്നെ വേണമെന്ന് തോന്നിയാല്‍ ഞാൻ അപ്പോഴും റെഡിയായിരിക്കും. ” പറഞ്ഞിട്ട് അവള്‍ കുറേനേരം എന്നെ തന്നെ നോക്കിയിരുന്നു.
ഞാനും അവളുടെ കണ്ണില്‍ നോക്കി വെറുതെ ഇരുന്നു.
“ചേട്ടാ, ഞാൻ ഒന്ന് ചോദിച്ചോട്ടെ?” നെടുവീര്‍പ്പോടെ അവള്‍ ചോദിച്ചു.
“എന്താ അറിയേണ്ടത്?”
“എന്റെ കൂടെ സെക്സ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞല്ലോ? ആഗ്രഹം ഇല്ലാത്തത് കൊണ്ടാണോ, അതോ ആഗ്രഹം ഉണ്ടായിട്ടും വേണ്ടെന്ന് വച്ചതാണോ?”
“നിന്നോടുള്ള ആഗ്രഹം മാത്രമല്ല മിനി വേണ്ടത്.” ഞാൻ സീരിയസ്സായി പറഞ്ഞു. “വെറുതെ ആരുടെ കൂടിയെങ്കിലും ചെന്ന് സെക്സ് ചെയ്യാൻ എനിക്ക് ഇഷ്ട്ടമല്ല. ആ പെണ്ണിനോട് പ്രണയം തോന്നണം.” ഞാൻ പറഞ്ഞു. “ആ പെണ്ണിന്റെ മനസ്സിനോട് പ്രണയം തോന്നണം, അവളുടെ ഹൃദയത്തോട് പ്രണയം തോന്നണം, അവളുടെ ശരീരത്തോട് പ്രണയം തോന്നണം, അവള്‍ പറയുന്ന അക്ഷരങ്ങളോട് പ്രണയം തോന്നണം, അവളുടെ പുഞ്ചിരിയോട് പ്രണയം തോന്നണം, അവളെ കാണുമ്പോഴും വിചാരിക്കുമ്പോഴും പ്രണയം തോന്നണം, അവള്‍ ദേഷ്യപ്പെട്ടാൽ പോലും പ്രണയം തോന്നണം.”
അത്രയും പറഞ്ഞിട്ട് ഞാൻ അവളുടെ കണ്ണില്‍ തറപ്പിച്ചു നോക്കി. “എനിക്ക് മാത്രമല്ല ഞാൻ ഈ പറഞ്ഞ പ്രണയം തോന്നേണ്ടത്… അവള്‍ക്കും എന്നോട് അത്തരത്തില്‍ പ്രണയം ഉണ്ടാവണം. അങ്ങനെ സംഭവിച്ചാല്‍ മാത്രമേ അവളുടെ കൂടെ സെക്സ് ചെയ്യാൻ എന്റെ മനസ്സ് അനുവദിക്കുകയുള്ളൂ. അങ്ങനെയുള്ള സെക്സ് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. നിന്നോട് എനിക്ക് സ്നേഹമുണ്ട്, മിനി. നിന്റെ ചിലതൊക്കെ കണ്ട് ഇഷ്ട്ടപ്പെട്ടു എന്നതും, എന്റെ കണ്‍ട്രോള്‍ പോയതും നേരാണ്. പക്ഷേ നിന്നോട് എനിക്ക് പ്രണയമില്ല. നിനക്കും എന്നോട് പ്രണയമില്ല.”
തലയ്ക്ക് അടിയേറ്റ പോലെയാണ് മിനി എന്നെയും നോക്കി നിന്നത്. പല വട്ടം എന്തൊക്കെയോ പറയാൻ അവള്‍ ശ്രമിച്ചു നോക്കിയെങ്കിലും ഒറ്റ വാക്ക് പോലും പുറത്തേക്ക് വന്നില്ല. ഒടുവില്‍ ഒന്നും മിണ്ടാതെ അവൾ പോയി.
അവൾ പോയിട്ടും ഞാൻ അല്‍പ്പനേരം അങ്ങനെതന്നെ ഇരുന്നു. എന്നിട്ട് ബെഡ് എടുത്ത് റൂമിൽ കൊണ്ടിട്ടു. കുളിയൊക്കെ കഴിഞ്ഞ് താഴെ ചെന്നു.
ഹാളില്‍ അവന്മാർ നാലുപേരും എന്തോ ഗൂഢാലോചന നടത്തുന്നത് കണ്ടു.
“എന്താ നാലും കൂടി ഒരു ഗൂഢാലോചന?”
“ഹാ, ബ്രോ വന്നല്ലോ!” രാഹുല്‍ ചിരിച്ചു. പക്ഷേ പെട്ടന്ന് ചിരി മാറി ഒരു വിഷമം അവന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ടു.
“ഇന്നും കൂടിയേ ഞങ്ങളിവിടെ കാണൂ. അത് ഓര്‍ക്കുമ്പോ വല്ലാത്ത വിഷമം.” ഫ്രാന്‍സിസ് പറഞ്ഞു.
“ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ് ഞങ്ങൾക്ക് ഇവിടെ ലഭിച്ചത്.” അഭിനവ് പുഞ്ചിരിച്ചു.
“എത്ര സ്നേഹത്തോടെയാ അങ്കിളും ആന്റിയും വല്യച്ചനും വല്യമ്മയും ഡാലിയയും ബ്രോയും ഒക്കെ ഞങ്ങളെ സ്വീകരിച്ചത്…!! ഒരിക്കല്‍ പോലും മുഖം ചുളിക്കാതെ എത്ര സ്നേഹത്തോടെയാ ഞങ്ങൾക്ക് വേണ്ടതും.. അതിൽ കൂടുതലും തന്നത്..!! എത്ര സന്തോഷത്തോടെയാ ഒറ്റ ഫാമിലിയായി നമ്മൾ കഴിഞ്ഞത്…!!” അന്‍സാര്‍ നെടുവീര്‍പ്പിട്ടു.
