രാത്രി ഒന്‍പത് മണിക്ക് എന്റെ വണ്ടിക്കടുത്ത് ഞങ്ങൾ എല്ലാവരും നിന്നു.
“സൂക്ഷിച്ച് വണ്ടി ഓടിക്കണേ, മോനേ.” എന്നെ കെട്ടിപിടിച്ചു കൊണ്ട് നിറഞ്ഞ കണ്ണുകളോടെ വല്യമ്മ പറഞ്ഞു. എന്നിട്ട് എന്നെ വിട്ടിട്ട് ഡാലിയയെ ചേര്‍ത്തു പിടിച്ച് നെറുകയില്‍ ഉമ്മ കൊടുത്തു.
വല്യച്ചൻ എന്റെ വലത് തോളില്‍ പിടിച്ചു കൊണ്ട് പറഞ്ഞു, “ഒരിക്കലും നിന്റെ മനസ്സ് തളരരുത്. ഒരിക്കലും നി തകരരുത്. ഡാലിയ മോളെ നോക്കിക്കോണം. നീ മാത്രമേ ഉള്ളു അവള്‍ക്ക്.”
എന്തോ അര്‍ത്ഥം വച്ച് അവസാനത്തെ വാക്കുകളെ വല്യച്ചൻ ഊന്നി പറഞ്ഞു.
“റൂബി മോനെ, എപ്പോഴും എന്റെ മോൾടെ കൂടെ തന്നെ ഉണ്ടാവാണെ.” അങ്കിള്‍ എന്നോട് പറഞ്ഞു.
“നിങ്ങൾ എപ്പോഴും ഒരുമിച്ച് തന്നെ ഉണ്ടാവണം.” വിവാഹം കഴിഞ്ഞു വന്ന ദമ്പതികളെ അനുഗ്രഹിക്കും പോലെയാണ് ആന്റി ഞങ്ങളോട് പറഞ്ഞത്. “എന്നാ പോയി വരൂ മക്കളെ.”
ഏതോ അജ്ഞാതരുടെ മുന്നില്‍ പെട്ടത് പോലെയാണ് എനിക്ക് തോന്നിയത്. എല്ലാവരും എന്തോ അര്‍ത്ഥം വച്ച് സംസാരിക്കുന്നത് പോലെ. അവരുടെ വാക്കുകളില്‍ എന്തോ മറഞ്ഞു കിടക്കുന്നത് പോലെ അനുഭവപ്പെട്ടു.
“വരൂ ചേട്ടാ. പോകാം നമുക്ക്.” ഡാലിയ പറഞ്ഞതും ഞങ്ങൾ എന്റെ വണ്ടിയില്‍ കേറി യാത്രയായി.
*****************
*****************
ഡാലിയയുടെ കുറിപ്പുകള്‍ – 1
ഞാൻ ഡാലിയ. ഞാനും റൂബി ചേട്ടനും മാത്രമായി ഇങ്ങനെയൊരു യാത്ര ആദ്യമായിട്ടാ.
എന്റെ ഓര്‍മ വച്ച കാലം മുതല്‍ ചേട്ടനെ ഞാന്‍ കാണുന്നു. ആരോടും പെട്ടന്ന് ദേഷ്യപ്പെടില്ല. കഴിയുന്നത്ര ആരെയും വേദനിപ്പിക്കാത്ത പ്രകൃതം. ആരെയും സഹായിക്കുന്ന മനസ്സ്. സൗമ്യമായ സംസാര പെരുമാറ്റ ഗുണങ്ങള്‍…. അങ്ങനെ ഒരുപാട് പറയാനുണ്ട്.
ഞാനും ചേട്ടനും ഡെയ്സിയും ഒരുമിച്ചാ വളര്‍ന്നത്. ചെറുപ്പം തൊട്ടേ ചേട്ടൻ എന്നു പറഞ്ഞാൽ എനിക്കും ജീവനാ. പക്ഷേ ഡെയ്സിയും ചേട്ടനെ സ്നേഹിക്കുന്ന കാര്യം അറിഞ്ഞത് വൈകിപ്പോയി. അപ്പോഴേക്കും എല്ലാം കൈ വിട്ടു പോയി. എന്നിട്ടും ചേട്ടനെ മറക്കാൻ കഴിഞ്ഞില്ല. ചേട്ടനെ എനിക്ക് ഇഷ്ടമാണെന്ന് ഡെയ്സിക്ക് അറിയാമായിരുന്നു. പക്ഷേ ഡെയ്സി ഒന്നും അറിഞ്ഞതായി ഭാവിച്ചില്ല…. അവളുടെ നല്ല മനസ്സ്.
ഇന്നേവരെ ഡെയ്സിയോട് ദേഷ്യം തോന്നിയിട്ടില്ല… പക്ഷേ അവളോട് കടുത്ത അസൂയ ഉണ്ടായിരുന്നു എന്നത് സത്യം. ചെറുപ്പം തൊട്ടേ അവളോട് അസൂയ കൂടുമ്പോ അവളെ ദേഷ്യം പിടിപ്പിക്കാൻ ചേട്ടന്റെ കൂടെയും മുകളിലും ഒക്കെ കിടന്നു മറിയും. അതു കണ്ട് അവള്‍ക്ക് അസൂയ തോന്നി ചേട്ടൻ അറിയാതെ രഹസ്യമായി എന്നെ തുറിച്ച് നോക്കുമ്പോ എനിക്ക് സമാധാനം കിട്ടും. അതോടെ അസൂയ മാറി എന്റെ കുസൃതിയും ഞാൻ മതിയാകും.
ചേട്ടനെ കാണാന്‍ നല്ല ഭംഗിയാ. ചേട്ടന്റെ ശരീരം ഇരുമ്പ് പോലിരിക്കും. നല്ല ഷേപ്പും ഉണ്ട്. ചേട്ടന്റെ ബോടിയും സ്ട്രച്ചറും മനസ്സിലാവുന്ന തരത്തിൽ ചേട്ടൻ ഡ്രസ് ചെയ്യില്ല. ലൂസ് ടീ ഷര്‍ട്ടും ഷർട്ടും മാത്രേ ധരിക്കു. ചേട്ടന് ഒരുപാട് കഴിവുകൾ ഉണ്ട്. എന്നാൽ ആരോടും ഷോ കാണിക്കില്ല. പക്ഷേ ദേഷ്യം വന്നാൽ ഭയങ്കരമായിരിക്കും.
വർഷങ്ങൾക്ക് മുമ്പ്, ചിലര്‍ എന്നെയും ഡാലിയയേയും വൃത്തികെട്ട കമന്റുകൾ ചെയ്തപ്പോ ചേട്ടന്റെ മറഞ്ഞു കിടന്ന ഉഗ്ര സ്വഭാവവും കണ്ടു. അവിടെ അവരോട് ചോദ്യവും പറച്ചിലും ഉണ്ടായില്ല, റോട്ടിലിട്ട് ശെരിക്കും അവരെ തല്ലി. അതിനുശേഷം പൂവാല ശല്യങ്ങള്‍ ഉണ്ടായിട്ടില്ല.
ഡെയ്സിയും ചേട്ടനും തമ്മിലുള്ള ബന്ധം അറിഞ്ഞിട്ടും എനിക്ക് ചേട്ടനോടുള്ള സ്നേഹം കുറഞ്ഞില്ല. എന്നെയും അറിയാതെ സ്നേഹം കൂടുകയാണുണ്ടായത്. ഡെയ്സി എല്ലാം അറിയുന്നുണ്ടായിരുന്നു. പക്ഷേ ഒരിക്കല്‍ പോലും എന്നോട് ദേഷ്യവും വെറുപ്പും കാണിച്ചിട്ടില്ല.
അവരുടെ കല്യാണം കഴിഞ ശേഷം ഞാൻ ചേട്ടന്റെ മുകളില്‍ ഉരുണ്ടു മറിഞ്ഞിട്ടില്ല. പക്ഷേ സഹിക്കാൻ കഴിയാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ അവരുടെ റൂമിൽ ചെന്ന് അവരുടെ നടുക്ക് കിടക്കും. അവരുടെ സംഭാഷണങ്ങളിൽ ഞാനും കൂടും.
