ട്വിൻ ഫ്ലവർസ് – 1 51അടിപൊളി  

അവർ പറയുന്നതൊക്കെ കേട്ടു കഴിഞ്ഞപ്പോ എല്ലാവരോടും നല്ല അടുപ്പം തോന്നി. അവരൊക്കെ ശെരിക്കും ഞങ്ങളുടെ കുടുംബമായി മാറിയത് പോലെ അനുഭവപ്പെട്ടു. സ്വന്തം കുടുംബാംഗങ്ങളായിട്ട് തന്നെ അവരെ എന്റെ മനസ്സിൽ ഞാൻ സ്ഥാപിച്ചു.

അവരുടെ ഊഴം കഴിഞ്ഞതും വല്യമ്മയും ആന്റിയും ചേര്‍ന്ന് ഞങ്ങളുടെ കുടുംബത്തെ കുറിച്ച് പറഞ്ഞു. പിന്നെ എന്റെ അമ്മയെ കുറിച്ചും, എന്റെ അച്ഛനെ കുറിച്ചും, എന്റെ ഡെയ്സിയും ഞാനുമായുള്ള ഡീപ് പ്രണയത്തെ കുറച്ചു വരെ അവർ സംസാരിച്ചു.

എന്നെയും ഡെയ്സിയേ കുറിച്ചും സംസാരിച്ചപ്പോ അവരുടെയൊക്കെ നോട്ടം ഇടക്കിടയ്ക്ക് എന്റെ മേല്‍ പാളി നീങ്ങി. ഞാൻ ആരെയും നോക്കാതെ എന്റെ ജോലി തുടർന്നു.

എന്റെ അച്ഛന്റെ ബിസിനസ്സ് കുറിച്ചും വല്യച്ചൻ അവരോട് വിശദീകരിച്ചു. അതൊക്കെ ഞാൻ നടത്താൻ തുടങ്ങിയ ശേഷം എത്രത്തോളം ഞാൻ പ്രയത്നിച്ച് അതിനെയൊക്കെ പല മടങ്ങ് വളർത്തിയെടുത്തു എന്നും, അതൊന്നും കൂടാതെ വേറെയും ഒരുപാട്‌ ബിസിനസ്സുകൾ ഞാൻ ചെയ്യുന്നു എന്നും വല്യച്ചൻ അവരോട് പറഞ്ഞപ്പോ ഞാൻ പോലും ജോലി നിർത്തി അതൊക്കെ കേട്ടു നിന്നുപോയി. എല്ലാവരുടെ കണ്ണിലും ആശ്ചര്യം നിറഞ്ഞ് എന്നെ നോക്കിയതും അസ്വസ്ഥതയോടെ ഞാൻ വേഗം അവരുടെയൊക്കെ മുഖത്ത് നിന്നും നോട്ടം മാറ്റി എന്റെ ജോലിയിലേക്ക് ചിന്ത തിരിച്ചു.

ഒടുവില്‍ ജോലി എല്ലാം കഴിഞ്ഞ് എല്ലാവരും ഹാളില്‍ കൂടിയതും വല്യച്ചനും അങ്കിളും ഞങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി ഒന്നു ചുമച്ചു. ഉടനെ ഞങ്ങൾ എല്ലാവരും സൈലന്റായി.

അപ്പോൾ അങ്കിളും വല്യച്ചനും അവരുടെ ഭാര്യമാരെ നോക്കി കണ്ണുകൾ കൊണ്ട്‌ എന്തോ സിഗ്നല്‍ കൊടുത്തതും പുഞ്ചിരിയോടെ അവർ തലയാട്ടി.

“എല്ലാവരും ഇവിടെ ഹാളില്‍ ഇരിക്കൂ. ഞങ്ങൾ ഇപ്പൊ വരാം.”

നിര്‍ദ്ദേശിച്ചിട്ട് വല്യമ്മയും ആന്റിയും അങ്കിളും വല്യച്ചനും കൂടി വല്യമ്മയും വല്യച്ചന്റേ ബെഡ്റൂമിലേക്ക് കേറി ചെന്നു.

അല്‍പ്പം കഴിഞ്ഞ് നാല് വലിയ കാര്‍ഡ്ബോര്‍ഡ് പെട്ടികളെ ഹാളിലേക്ക് അവർ വലിച്ചു കൊണ്ടു വന്നതും കുട്ടികൾ അഞ്ചും കൗതുകത്തോടെ ഓടി വന്നു.

“ഇത് നിങ്ങള്‍ക്കുള്ള ഓണക്കോടികളാണ്. നിങ്ങള്‍ക്ക് ഞങ്ങൾ തരുന്ന സമ്മാനം.

ഉടനെ ആര്‍പ്പുവിളിയും ചിരിയും കൈക്കൊട്ടലും മുഴങ്ങി. ഞാനും സന്തോഷ ചിരിയോടെ എല്ലാവരെയും ഒന്ന് നോക്കി. എല്ലാ മുഖത്തും അതിരറ്റ സന്തോഷവും ഉത്സാഹവും കണ്ടു. കുട്ടികൾ പോലും കൈകൊട്ടി ചിരിച്ചു.

അവരവരുടെ പേരെഴുതിയ ഓരോ വലിയ കിറ്റാണ് ഓരോരുത്തര്‍ക്കും കിട്ടിയത്. കുട്ടികള്‍ക്ക് ഓരോ വലിയ കിറ്റ് കൂടാതെ കളിപ്പാട്ടങ്ങളും കിട്ടി.

“സമ്മാനം ഞങ്ങൾക്ക് മാത്രം കിട്ടിയാല്‍ പോരല്ലോ..!!” രാഹുല്‍ ചിരിച്ചു.

ഉടനെ ഡാലിയയും കൂട്ടുകാരികളും പുറത്ത്‌ ചെന്ന്, ഞങ്ങൾ വാങ്ങിച്ച് എന്റെ വണ്ടിയില്‍ സുരക്ഷിതമായി വച്ചിരുന്ന കിറ്റുകളെല്ലാം എടുത്തോണ്ട് വന്നു.

“നിങ്ങള്‍ക്കും ഓണ സമ്മാനമുണ്ട്.” ഡാലിയ ചിരിയോടെ പറഞ്ഞു. എന്നിട്ട് ഞങ്ങൾ എല്ലാവരും ചേര്‍ന്ന് അതൊക്കെ ആന്റി, അങ്കിള്‍, വല്യമ്മ, വല്യച്ചന്നും സമ്മാനിച്ചു.

അവരുടെ സന്തോഷം കണ്ടിട്ട് ഞങ്ങൾക്ക് ലഭിച്ച തൃപ്തി വലുതായിരുന്നു. എല്ലാവരും സന്തോഷത്തോടെ ചെന്ന് കുളിച്ചൊരുങ്ങി. ഓണക്കോടിയും അണിഞ്ഞ് തിരികെ ഹാളില്‍ കൂടി.

എന്റെ നോട്ടം മുഴുവനും ഡാലിയയുടെ മേലായിരുന്നു. കസവ് മുണ്ടും സെറ്റ് സാരിയുടുത്ത് ഒരു വ്യത്യസ്ത ഭംഗിയായിരുന്നു അവള്‍ക്ക്. ഇപ്പോൾ അവളെ കാണാന്‍ ഡെയ്സിയെ പോലെ അല്ലായിരുന്നു. ചെറിയ മാറ്റങ്ങൾ ഉള്ളത് പോലെയാണ് തോന്നിയത്‌…. വല്ലാത്ത ഒരു ഭംഗി ആയിരുന്നു ഡാലിയയ്ക്ക്.

അവളുടെ ശരീരമാകെ എന്റെ കണ്ണുകൾ മേഞ്ഞു നടന്നു. ഒടുവില്‍ മുഖത്തും എത്തി.

ഡാലിയ നാണിച്ച പുഞ്ചിരിയോടെ എന്നെ തന്നെ നോക്കി നില്‍ക്കുന്നത് കണ്ടപ്പോ ഞാൻ ചമ്മലോടെ നോട്ടം മാറ്റി.

“ചേട്ടന് കസവ് മുണ്ടും ജുബ്ബയും നല്ല ചേര്‍ച്ചയുണ്ട്.” എന്റെ അടുത്തുവന്ന് ഡാലിയ പറഞ്ഞു.

“നിന്റെത് വല്ലാത്ത സൗന്ദര്യം ആണല്ലോ…. കണ്ണെടുത്തു മാറ്റാനേ തോന്നുന്നില്ല…!!” വാക്കുകള്‍ അടക്കി നിര്‍ത്താന്‍ കഴിയുന്നതിനു മുമ്പ്‌, എന്നെയും അറിയാതെ ഞാൻ പറഞ്ഞുപോയി. അതിനു ശേഷമാണ് എന്റെ നാവിനെ ഞാൻ കടിച്ചു പിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *