“ചേട്ടാ…. റൂബി ചേട്ടാ…. എണീക്ക് പ്ലീസ്….” എന്നെ അവളോട് ചേര്‍ത്തു പിടിച്ചുകൊണ്ട് ഡാലിയ എന്റെ ചെവിയില്‍ തുടർച്ചയായി പറഞ്ഞുകൊണ്ടിരുന്നു.
ഒടുവില്‍ ഞാൻ കണ്ണുകൾ തുറന്നു. ഞാൻ ചെരിഞ്ഞ് കിടക്കുകയായിരുന്നു. ഡാലിയ എന്നെ മാറോട് ചേർത്തു പിടിച്ച് ആശ്വാസ വാക്കുകൾ പറഞ്ഞുകൊണ്ടിരുന്നു. എന്റെ കണ്ണുകൾ കണ്ണീരില്‍ കുതിര്‍ന്നിരുന്നു. ‘ഡെയ്സി’ എന്ന വാക്കിനെ മാത്രം തുടർച്ചയായി ഞാൻ മന്ത്രം പോലെ ഉരുവിട്ടു കൊണ്ടിരുന്നു.
ചെറിയ കുഞ്ഞിനെ പോലെ ചെരിഞ്ഞു കിടന്ന് ഡാലിയയെ ഞാൻ മുറുകെ കെട്ടിപിടിച്ചാണ് വച്ചിരുന്നത്.
അപ്പോഴാണ് എനിക്ക് അവബോധം ഉണ്ടായത്. ഞാൻ വേഗം ഡാലിയയെ വിട്ടു മാറിയ പെട്ടന്ന് എഴുന്നേറ്റിരുന്ന് ചുറ്റുപാടും നോക്കി. ചന്ദ്രൻ ഉദിച്ചിരുന്നത് കൊണ്ട് എല്ലാം വ്യക്തമായി കാണാന്‍ കഴിഞ്ഞു. എല്ലാവരും ഉറങ്ങുകയാണോ വെറുതെ കണ്ണുമടച്ച് കിടക്കുവാണോ എന്ന് മനസ്സിലായില്ല.
മിനിയുടെ ഒരു കൈ ഫ്രാന്‍സിസിന്റെ ഷോട്ട്സിനകത്തായിരുന്നു. അവന്റെ കൈ അവളുടെ ഒരു മുലയെ പൊതിഞ്ഞു പിടിച്ചിരുന്നു. ഞാൻ വേഗം നോട്ടം മാറ്റി ഡാലിയയെ നോക്കി.
അവളുടെ വിഷമിച്ച കണ്ണുകൾ എന്നെ തന്നെ നോക്കുന്നത് കണ്ടു ഞാൻ പുഞ്ചിരിച്ചു.
“ഞാൻ ശെരിക്കും പേടിച്ചു പോയി, കേട്ടോ.”
“സോറി ഡാലിയ…. ഞാൻ അറിഞ്ഞു കൊണ്ടല്ല നിന്നെ കെട്ടിപിടിച്ചത്— സ്വപ്നം കണ്ട്— എന്റെ ഡെയ്സിയെ മരണം— അവള്‍ എന്നെ തനിച്ചാക്കി—” വ്യക്തമായി ഒന്നും സംസാരിക്കാന്‍ കഴിയാതെ വന്നപ്പോ ഞാൻ പെട്ടന്ന് സംസാരം നിര്‍ത്തി.
“സാരമില്ല ചേട്ടാ. സോറി ഒന്നും പറയേണ്ട. പിന്നെ ചേട്ടൻ കണ്ട സ്വപ്നത്തെ ചിന്തിച്ച് വിഷമിക്കാണ്ട് ഉറങ്ങാൻ ശ്രമിക്കു.”
ഇനി എനിക്ക് ഉറങ്ങാൻ കഴിയുമെന്ന് തോന്നിയില്ല. എങ്കിലും ഡാലിയയെ വിഷമിപ്പിക്കണ്ട എന്ന് കരുതി ഞാൻ പിന്നെയും തിരിഞ്ഞു കിടന്നു. അരമണിക്കൂര്‍ കഴിഞ്ഞിട്ടും ഉറക്കം വരാതെ ഞാൻ കിടന്നു.
“ചേട്ടാ..?” ഒരുപാട് നേരം കഴിഞ്ഞ് ഡാലിയ പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു. പക്ഷേ ഉറങ്ങിയത് പോലെ ഞാൻ അനങ്ങാതെ കിടന്നു.
എന്റെ മനസ്സ് ക്ഷോഭിച്ചിരിക്കുമ്പോ എന്റെ വല്യമ്മ ചെയ്യാറുള്ളത് അവള്‍ക്കും അറിയാം. വല്യമ്മ ചെയ്യുന്നത് പോലെ ഡാലിയ എന്റെ തോളില്‍ പതിയെ തട്ടിത്തരാൻ തുടങ്ങി.
അപ്പോ ഞാൻ ഉറങ്ങിയിട്ടില്ലെന്ന് അവള്‍ക്ക് മനസ്സിലായി, അല്ലേ? വല്യമ്മയെ പോലെ എനിക്ക് ഇഷ്ടപ്പെട്ട ഒരു പാട്ടിന്റെ താളം പിടിച്ചാണ് അവള്‍ പതിയെ എന്റെ മേല്‍ തട്ടിയത്. എന്നെയും അറിയാതെ ഞാൻ പുഞ്ചിരിച്ചു. ഒടുവില്‍ ഉറക്കം എന്റെ കണ്ണില്‍ പിടിച്ചു വന്നു. എന്റെ ശരീരം പതിയെ അയഞ്ഞു തളർന്നു.
“ചേട്ടാ….” പതിഞ്ഞ ശബ്ദത്തില്‍ ഡാലിയ എന്നെ വിളിച്ചു നോക്കി. പക്ഷേ ഞാൻ മിണ്ടാതെ കിടന്നു. അപ്പോൾ എന്റെ തോളത്ത് തട്ടി കൊണ്ടിരുന്ന കൈ വളരെ പതിയെ ഇഴഞ്ഞു വന്ന് എന്റെ ഹൃദയത്തിന് മുകളില്‍ മെല്ലെ അമർന്നു. അപ്പോഴും അനങ്ങാതെ ഞാൻ കിടന്നു. ഉടനെ ഡാലിയ മെല്ലെ നിരങ്ങി നീങ്ങി എന്റെ പുറകില്‍ എന്നോട് ചേര്‍ന്നു കിടന്നു. അവളുടെ ശരീരം എന്നില്‍ അമർന്നതും ഉള്ളില്‍ ഒരു വിറയലുണ്ടായി.
അവളുടെ മുഖം എന്റെ കഴുത്തിന് അല്‍പ്പം താഴെ അമരുന്നതും ഞാൻ അറിഞ്ഞു. എന്നിട്ട് അതീവ ശ്രദ്ധയോടെ അവൾ എന്നിലേക്ക് കൂടുതൽ അമർന്ന് എന്നെ ചേർത്തു പിടിച്ചതും എന്റെ മനസ്സ് പിടഞ്ഞു.
അവളുടെ ആ സ്പര്‍ശനത്തിൽ പ്രണയം ഉണ്ടായിരുന്നു. എന്റെ ഹൃദയത്തിനു മുകളില്‍ വച്ചിരുന്ന കൈയിലൂടെ പോലും അവളുടെ പ്രണയം ഞാൻ അനുഭവപ്പെട്ടു. ഡാലിയയ്ക്ക് എന്നോട് പ്രണയമാണോ? ഞാൻ സ്വയം ചോദിച്ചു. അങ്ങനത്തെ ചിന്തകൾ ഒന്നും അവള്‍ക്ക് ഉണ്ടാവാതിരിക്കട്ടെ എന്നു ഞാൻ പ്രവർത്തിച്ചു. പിന്നെ എപ്പോഴാ ഇറങ്ങിയതെന്ന് ഞാൻ പോലും അറിഞ്ഞില്ല.
*****************
എന്റെ മുഖത്ത് വെള്ളം ഇറ്റിറ്റു വീഴുന്നത് അറിഞ്ഞാണ് ഞാൻ ഉണര്‍ന്നു നോക്കിയത്. എന്റെ അടുത്ത് മുട്ടുകുത്തി നല്ലോണം കുനിഞ്ഞു നിന്നിരുന്ന മിനി കുസൃതിയോടെ ചിരിച്ചു.
