ഡാലിയയുടെ കണ്ണുകൾ പെട്ടന്ന് വിടര്‍ന്നു വലുതായി. ആശ്ചര്യത്തോടെ അവളെന്നെ നോക്കി. നാണവും ചിരിയുമൊക്കെ മുഖത്ത് നിറഞ്ഞു. ഞാൻ പെട്ടന്ന് അസ്വസ്ഥനായി.
ഞാൻ ധൃതിയില്‍ അഭിനവും മറ്റുള്ളവരും നില്‍ക്കുന്ന ഭാഗത്തേക്ക് നടന്നു ചെന്നു.
പിന്നേ എല്ലാവരും ചേര്‍ന്നുള്ള ഓണപ്പാട്ടും, സ്ത്രീകൾ ചേര്‍ന്ന് തിരുവാതിരക്കളിയും അടിപൊളിയാക്കി. അതുകഴിഞ്ഞ് അഭിനവും ഫ്രാന്‍സിസും ചേര്‍ന്ന് ചെറിയൊരു മൽപ്പിടിത്തവും നടത്തി. ഓണക്കോടിയും ധരിച്ചുള്ള അവരുടെ മൽപ്പിടിത്തം കണ്ട് എല്ലാവരും ആർത്തു ചിരിച്ചു.
ഒടുവില്‍, എല്ലാവരും ഹാളില്‍ തന്നെ നിലത്ത് വട്ടത്തിലിരുന്ന് സദ്യയും ആഘോഷപൂര്‍വ്വം കഴിച്ചു.
എല്ലാവരും അതീവ തൃപ്തിയോടേയാണ് കഴിച്ച് എഴുന്നേറ്റത്.
“നാളെ കന്യാകുമാരിക്ക് വിട്ടാലോ?” അന്‍സാര്‍ ആഗ്രഹം പറഞ്ഞപ്പോൾ പോകാൻ എല്ലാവർക്കും താല്‍പര്യമായി.
പക്ഷേ വല്യമ്മയും വല്യച്ചനും ആന്റിയും അങ്കിളും വരുന്നില്ലെന്നും, ഞങ്ങളോട് അടിച്ചു പൊളിക്കാനും പറഞ്ഞു. കൂടാതെ കുട്ടികള്‍ വീട്ടില്‍ തന്നെ നിന്നോളാമെന്ന് ശാഠ്യം പിടിച്ചതും വല്യമ്മ കുട്ടികളെ സപ്പോര്‍ട്ട് ചെയ്തു. ഞങ്ങളുടെ വണ്ടിയില്‍ പോയാൽ വെറും രണ്ട് മണിക്കൂറിൽ കന്യാകുമാരി എത്തും.
അങ്ങനെ അടുത്ത ദിവസം ഏഴു മണിക്ക് കാപ്പികുടി കഴിഞ്ഞ് ഞങ്ങൾ പുറപ്പെട്ടു.
കന്യാകുമാരിയില്‍ എത്തിയതും എല്ലാം ചുറ്റി കണ്ടു. പിന്നെ കടലില്‍ കുളിക്കാന്‍ പ്ലാനായി. കടലില്‍ കുളിക്കാന്‍ തുടങ്ങിയത് തൊട്ട് കരയില്‍ കേറും വരെ ഡാലിയ എന്റെ കൈ വിട്ടില്ല. ചില നേരത്ത് അവൾ പേടിച്ച് എന്നെ കെട്ടിപിടിച്ചു കൊണ്ടും നിന്നു. എന്നെ കെട്ടിപിടിച്ചു നിൽക്കുമ്പോൾ ഒക്കെ ഡാലിയ ശെരിക്കും ആസ്വദിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അവള്‍ എന്നിലേക്ക് കൂടുതൽ അടുക്കുകയാണെന്ന് ഞാൻ ഭയന്നു.
കന്യാകുമാരി കൂടാതെ കന്യാകുമാരി ജില്ലയിലുള്ള മറ്റു ചില ടൂറിസ്റ്റ് സ്ഥലങ്ങളും ഞങ്ങൾ സന്ദര്‍ശിച്ചു. അങ്ങനെ അടിച്ചു പൊളിച്ചാണ് രാത്രി വീട്ടില്‍ തിരിച്ചെത്തിയത്.
കുട്ടികൾ എല്ലാം ഉറങ്ങി കഴിഞ്ഞിരുന്നു. ഞങ്ങൾ എല്ലാവരും ചെന്ന് കുളിച്ച് ഫ്രെഷായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ട് ക്ഷീണം കാരണം വേഗം കിടന്നു. ബെഡ്ഡിൽ കഴിഞ്ഞ ദിവസത്തെ അതേ ക്രമത്തില്‍ തന്നെയാ എല്ലാവരും കിടന്നത്.
എനിക്ക് ഉറക്കം വന്നില്ലെങ്കിലും ഞാൻ കണ്ണുമടച്ചാണ് വെറുതെ ഡാലിയയ്ക്ക് പുറംതിരിഞ്ഞു കിടന്നത്. ഒരുപാട് നേരം കഴിഞ്ഞ്, ഞാൻ ഉറങ്ങിയെന്നു കരുതി, ഡാലിയ എന്നോട് ചേർന്ന് വന്ന് എന്നെ കെട്ടിപിടിച്ചു കൊണ്ട് കിടന്നു.
ഒരു മണിക്കൂര്‍ കഴിഞ്ഞ് ചില ശബ്ദങ്ങളൊക്കെ കേള്‍ക്കാന്‍ തുടങ്ങി. നക്കി കുടിക്കുന്ന ഒച്ചയും, ചപ്പി നുണയുന്ന ഒച്ചയും, മൂളലും, കുറുകലുമൊക്കെ കേട്ടുകൊണ്ട് ഞാൻ കിടന്നു. അതൊക്കെ കേട്ട് എനിക്കും എന്തൊക്കെയോ ആഗ്രഹങ്ങള്‍ തോന്നി. ഡെയ്സി ഉണ്ടായിരുന്നെങ്കിൽ…?! മനസ്സിലെ വേദനയും, ദുഃഖവും, ശരീരത്തിന്റെ വികാരങ്ങളും എല്ലാം അടക്കി ഒതുക്കി ഞാൻ അനങ്ങാതെ കിടന്നു.
*******************
പിന്നെയുള്ള ദിവസങ്ങൾ പമ്പരം പോലെയാണ് കറങ്ങി തീര്‍ന്നു കൊണ്ടിരുന്നത്.
ഒടുവില്‍ തിരുവോണവും വന്നു. അന്ന് മുഴുവനും വീട്ടില്‍ തന്നെയാണ് ആഘോഷിച്ചത്. സമ്മാനം കൊടുക്കലും, പാട്ടും ഡാൻസും എല്ലാം ഉണ്ടായിരുന്നു.
അന്ന് വല്യമ്മയുടെ കൂടെ ഡാൻസ് ചെയ്തിട്ട് വന്നിരുന്ന സമയം….
“എനിക്ക് ചേട്ടന്റെ കൂടെ ഡാൻസ് ചെയ്യണം.” ഷാഹിദ എന്റെ മുന്നില്‍ വന്നു നിന്നിട്ട് പറഞ്ഞു.
ഞാൻ ഒന്ന് മടിച്ചു.
“ചെല്ല് ബ്രോ..” അന്‍സാര്‍ എന്നെ പ്രോത്സാഹിപ്പിച്ചു. ഉടനെ ഞാനും എഴുനേറ്റ് അവളുമായി ഡാൻസ് ചെയ്തു.
അതുകഴിഞ്ഞ് മിനിയും അശ്വതിയും ഗായത്രിയും എന്റെ കൂടെ ഡാൻസ് ചെയ്തു. കൂടാതെ അവരൊക്കെ മറ്റുള്ള ആണുങ്ങളുടെ കൂടെയും ഡാൻസ് ചെയ്തു.
“നി മാത്രം എന്താ ഞങ്ങളുടെ കൂടെ ഡാൻസ് ചെയ്യാത്തേ?” രാഹുല്‍ ചോദിച്ചു കൊണ്ട് ഡാലിയയുടെ കൈ പിടിച്ചു വലിച്ചതും ഡാലിയ ചിരിച്ചു. എന്നിട്ട് അവള്‍ അവന്റെ കൂടെ ഡാൻസ് ചെയ്തു.
