ട്വിൻ ഫ്ലവർസ് – 1 51അടിപൊളി  

എന്റെ കണ്‍ട്രോള്‍ ശെരിക്കും പോയി. പക്ഷേ എങ്ങനെയോ ഞാൻ സഹിച്ചിരുന്നു. അവസാനം വല്യച്ചനും അങ്കിളും കേറി വന്നതോടെ അവന്റെ കഥ പറച്ചില്‍ നിന്നു.

“ഞങ്ങളെ ഒഴിവാക്കീട്ട് നല്ല പരിപാടി ആണല്ലോ ഇവിടെ..!!” വല്യച്ചൻ എല്ലാവരെയും ഇരുത്തിയൊന്ന് നോക്കി.

“അങ്ങനെയൊന്നുമില്ല വല്യയച്ചാ. നിങ്ങള്‍ക്ക് വേണ്ടി ഒരു കുപ്പി മാറ്റി വച്ചിട്ടുണ്ട്.” അന്‍സാര്‍ പറഞ്ഞു.

“കുപ്പി മാറ്റി വച്ചിട്ട് എന്തു കാര്യം. എല്ലാവരും ഒരുമിച്ച് കൂടുന്നതിലാണ് കാര്യം.” അങ്കിള്‍ പറഞ്ഞു.

“അയ്യോ, സോറി അങ്കിള്‍. അങ്ങനത്തെ കാര്യം ഞങ്ങൾ ചിന്തിച്ചില്ല.” രാഹുല്‍ തല ചൊറിഞ്ഞു.

“സാരമില്ല. മാറ്റിവച്ച ആ കുപ്പിയും എടുക്ക്. നമുക്ക് ഒരുമിച്ച് പൊളിക്കാം.” വല്യച്ചൻ ഉത്സാഹത്തോടെ പറഞ്ഞതും അന്‍സാര്‍ വേഗം മാറ്റിവച്ച കുപ്പി എടുത്തോണ്ട് വന്നു.

അങ്ങനെ ഞങ്ങൾ ശെരിക്കും എൻജോയ് ചെയ്തു. രണ്ടു മണി കഴിഞ്ഞ് ആന്റി ഞങ്ങളെ മുകളില്‍ വന്ന് ഉച്ച ഭക്ഷണം കഴിക്കാൻ വിളിച്ചു.

ഭക്ഷണം കഴിച്ച ശേഷം ആറു മണി വരെ എല്ലാവരും സംസാരിച്ചിരുന്നു.

“എനിക്ക് വല്യമ്മേടേ കൂടെ ഒരു ഡാൻസ് കളിക്കണം.” അന്‍സാര്‍ ആഗ്രഹം പറഞ്ഞു.

“അതിനെന്താ.” വല്യമ്മ ഉടനെ റെഡിയായി. അവനും വല്യമ്മയും അഞ്ച് മിനിറ്റ് ഡാൻസ് ചെയ്തു.

അത് കഴിഞ്ഞ് ഓരോരുത്തരായി ചെന്ന് വല്യമ്മയുടെ കൂടെ ഡാൻസ് കളിച്ചു. വല്യച്ചനും അങ്കിളും പോലും വല്യമ്മയുടെ കൂടെ ഡാൻസ് ചെയ്തപ്പോ എല്ലാവരും പൊട്ടിച്ചിരിച്ചു.

ഒടുവില്‍ എല്ലാവരുടെയും കൂടെ ഡാൻസ് കഴിഞ്ഞതും വല്യമ്മ എന്നെ നോക്കി.

“എന്തോ മൂഡില്ല, വല്യമ്മേ.” ഞാൻ പറഞ്ഞതും വല്യമ്മയുടെ മുഖത്ത് നിരാശ പടർന്നു. വല്യമ്മയുടെ മുഖത്ത് മാത്രമല്ല എല്ലാവരുടെയും മുഖത്ത് നിരാശ ഞാൻ കണ്ടു.

ഭാഗ്യത്തിന്‌ എന്റെ തീരുമാനം മാനിച്ച് ആരും എന്നെ നിര്‍ബന്ധിച്ചില്ല.

“ഇനി നമുക്ക് തല്ല് തുടങ്ങാം.” ഫ്രാന്‍സിസ് എഴുനേറ്റ് ഹാളിന് നടുക്ക് പോയി നിന്നു. “എടാ ജിമ്മേ, ആദ്യം നീ വാ. നിന്നെ ഞാൻ ശെരിയാക്കി തരാം.”

അവന്റെ കോമഡി പോലത്തെ പറച്ചില്‍ കേട്ട് അഭിനവ് ഉള്‍പ്പെടെ എല്ലാവരും ചിരിച്ചു. ശേഷം അഭിനവ് എഴുനേറ്റ് പോയി.

“ഇത് ഫ്രണ്ട്ലി മാച്ചാണ്. അതുകൊണ്ട്‌ കഴിയുന്നത്ര അനാവശ്യമായി വേദനിപ്പിക്കാന്‍ പാടില്ല. മുഖത്ത് അടിക്കാന്‍ പാടില്ല. മര്‍മ്മ സ്ഥാനത്തും പാടില്ല.” ഫ്രാന്‍സിസ് മുന്‍കൂട്ടി പറഞ്ഞു. “പിന്നെ എതിരാളിയെ നിലത്ത് വീഴ്ത്തി നെഞ്ചത്ത് മുഷ്ടി ഊന്നിയ ആളിനെ വിജയിയായി പ്രഖ്യാപിക്കും.”

“അതേ, അങ്ങനെ മതി.” അവരുടെ അടുത്തേക്ക് ചെന്നിട്ട് അങ്കിള്‍ ഏറ്റുപിടിച്ചു. “പിന്നേ ഞാൻ റഫറി ആയിരിക്കും.”

“അത് കൊള്ളാം.” ഫ്രാന്‍സിസ് തള്ള വിരൽ ഉയർത്തി കാണിച്ചു.

“എന്നാ തുടങ്ങിക്കോ..” റഫറിയായി നിന്ന അങ്കിള്‍ തുടങ്ങാൻ അനുവാദം കൊടുത്തു.

അഭിനവും ഫ്രാന്‍സിസും നല്ല ഫൈറ്റേസ് ആണെന്ന് അവരുടെ ഫൈറ്റ് കണ്ടതും മനസ്സിലായി. ഇരുപത് മിനിറ്റ് കഴിഞ്ഞ് ഫ്രാന്‍സിസ് അവന്റെ എതിരാളിയെ തോല്പിച്ചു.

“അടുത്ത് ആരാ?” അങ്കിള്‍ ചോദിച്ചു. ആ കണ്ണുകൾ എന്നെ ഒന്ന് ഉഴിഞ്ഞതും ഞാൻ പരുങ്ങി.

“ഇനി അന്‍സാര്‍.” രാഹുല്‍ വിളിച്ചു പറഞ്ഞു. ഉടനെ അന്‍സാര്‍ എഴുനേറ്റ് പോയി.

പതിനഞ്ചു മിനിറ്റ് കൊണ്ട്‌ അന്‍സാര്‍ ഫ്രാന്‍സിസ്നെ തോല്പിച്ചു.

“അങ്ങനെ അന്‍സാറിനെ വിജയിയായി പ്രഖ്യാപിക്കുന്നു. ഫ്രാന്‍സിസ് സ്പോര്‍ട്സ് മാന്‍ സ്പിരിറ്റിൽ പറഞ്ഞു.

“അതിന് മത്സരം അവസാനിച്ചിട്ടില്ലല്ലോ..!!” അങ്കിള്‍ കണ്‍ഫ്യൂഷനിൽ പറഞ്ഞതും ഒരു ചിരിയോടെ ഡാലിയ എന്നെ നോക്കി.

“മാച്ച് കഴിഞ്ഞു അങ്കിള്‍. അവർ മൂന്നുപേർ മത്സരിക്കുന്ന കാര്യമാണ് രാവിലെ തീരുമാനിച്ചത്‌.” വെപ്രാളം പിടിച്ചു ഞാൻ പറഞ്ഞു.

“അതൊന്നും പറ്റില്ല. നീയും മത്സരിക്കണം. അങ്കിള്‍ വാശി പിടിച്ചു.”

അങ്കിള്‍ പറഞ്ഞത് കേട്ട് എട്ട് ജോടി കണ്ണുകൾ ആശ്ചര്യത്തോടെ എന്നെ നോക്കി.

“അപ്പോ റൂബിന്‍ കരാട്ടെ മാസ്റ്റർ ആണെന്ന് നിങ്ങളോട് പറഞ്ഞില്ലേ?” അങ്കിള്‍ കള്ളച്ചിരിയോടെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *