എനിയ്ക്കു മനസ്സിലായി നിയന്ത്രിക്കാനാവാത്ത വേദന കൊണ്ട് വിറച്ചതാണെന്ന്.
‘ ഏച്ചി… ഞാന്‍ വിളിച്ചു.
അവൾ തലയിണ മാററി. വിയര്‍ത്തൊഴുകുന്നു. വിറയ്ക്കുന്ന ചുണ്ടുകളോടെ പറഞ്ഞു.
‘ ഇത്തിരി വെളളം…” ഞാനോടി അടുക്കളയില്‍ ചെന്നു. വെള്ളമെടുത്തു കൊണ്ടു വന്നു.
കട്ടിലിന്നരികിലിരുന്നു ഏച്ചിയേ താങ്ങി ഉയര്‍ത്തി. അവരെന്റെ നെഞ്ചിലേയ്ക്കു ചാരി ഇരുന്നു
വെള്ളം കുടിച്ചു. എന്നിട്ടിരുന്നു കിതച്ചു. ഞാന്‍ എന്റെ മുണ്ടു കൊണ്ട് അവരുടെ മുഖവും
കഴുത്തും നെഞ്ചും തുടച്ചു. പത്തുമിനിട്ടോള൦ എന്റെ നെഞ്ചിൽ ഏച്ചി തലചായ്ച്ചിരുന്നു. എന്റെ
ജീവിതത്തിലെ സായൂജ്യമേറിയ മുഹൂര്‍ത്തങ്ങളിലൊന്നായിരുന്നത്. കവച്ചിരുന്ന തുടകളിലേയ്കക
കയ്യെത്തിച്ച ഞാന്‍ പാവാട താഴ്ത്തിയിട്ടു തുടകള്‍ മൂടി.
‘ ഇപ്പഴെങ്ങനെയുണ്ട്… ഞാൻ ഏച്ചിയുടെ ചെവിയിൽ ചോദിച്ചു. ഉത്തരം പറയാതെ അവര്‍
മുഖം പുറകോട്ടു തിരിച്ച എന്റെ കവിളത്ത് അമര്‍ത്തി ഒരുമ്മ തന്നു. അപ്പോഴാ മുഖത്തേയും
മൂക്കിലേയും വിയര്‍പ്പുതുള്ളികള്‍ എന്റെ കവിളില്‍ പററി. എനിയ്ക്കു മനസ്സിലൊരു കുളിര്‍.
സിരകളിലൊരുണര്‍വ്. ആ പുത്തൻ വിയര്‍പ്പിനു സുഗന്ധം. കുറച്ചു കഴിഞ്ഞ് ഏച്ചി കാലുകള്‍
അനക്കാന്‍ നോക്കി. എന്തല്‍ഭൂതം. വലതുകാൽ അവര്‍ അനക്കി, അല്പം മടക്കി. എന്നിട്ട എന്നെ
വീണ്ടും മുഖമുയര്‍ത്തി നോക്കി.
‘ നന്നായി പഠിച്ചാ…നീ ഭാവിയില്‍… ഒരു നല്ല …..ഡോക്ടരാകും…’ എനിയ്ക്കു കിട്ടിയ ആദ്യത്തേ
സര്‍ട്ടിഫിക്കററ്.
‘ ഇനി ഏച്ചി കിടന്നോ… നാളെ കൂടി നമുക്ക് ഇതൊന്നഴിച്ച് കെട്ടണം പുത്തന്‍ മരുന്നും
വെയ്ക്കണം പിന്നെ… കഴിഞ്ഞു…”
“ വേണ്ടടാ ഞാന്‍ ഇച്ചിരെ ഇരിക്കട്ടെ… ഇന്നലെത്തൊട്ട കെടന്ന കെടപ്പാ.. ഇപ്പഴാ അനങ്ങുന്നേ…
അല്ലെടാ… അവന്റെ പല്ലെന്തേ…?..”
വാ, ഞെക്കിയപ്പം അതു പോയിക്കാണും…
ഹോ… നീ ഞെക്കിയപ്പം … ഞാന്‍ ഭൂമിപാതാളം കണ്ടെടാ….”
‘ ഇപ്പം എല്ലാം ഞെക്കിക്കളഞ്ഞപ്പം വേദന പോയത് കണ്ടോ… തന്നെത്താനാണെങ്കി ഇതിന്റെ
പാതിപോലും പഴുപ്പു പോകത്തില്ല… ഇന്നത്തേയ്ക്ക് നനയ്ക്കരൂത്…
‘ എന്നാലും നെനക്കൊരു മയോമില്ലാരുന്നു… എന്റെ തേവരേ.. എനിയ്ക്കു മാത്രം നീ എന്തിനാ…
ഇതു മാററി വെച്ചത്..? ‘
‘ ഏച്ചിയ്ക്കു തന്നെയല്ല… അവിടെ ഒരു പാര്‍ട്ടിയ്ക്കും കടി കിട്ടി…”
“ ആര്‍ക്ക്..?..’
‘ ഏടത്തിയ്ക്ക്…. ആനപോലത്തെ ഒരെണ്ണം… അന്നൊത്തിരി അട്ട എളകിയാരുന്നു….’
‘ എന്നിട്ട്. ഒന്നും പററിയില്ലേ…
എങ്ങനെ പററാനാ.. അപ്പത്തന്നെ ചൂടോടെ ഇഈഈ ഡോക്ടറു ഒരോപ്പറേഷന്‍
നടത്തിയതുകൊണ്ട്, സംഗതി ക്ലീന്‍… അല്ലെങ്കിൽ ഇതിലും കഷ്മായേനേ… ‘
_ നേരാണോടാ നീയിപ്പറേണേ… എവിടെയാ കടിച്ചേ… ?…
‘ അവിടെത്തന്നേ… കുളയട്ടയ്ക്കു ഏററം ഇഷ്ടപ്പെട്ട സ്ഥലാ അത്…”
‘ ങ…അപ്പം നീ ഗീതേടെം… എല്ലാടോം കണ്ടോടാ…”
“ എന്തിനാ അറീന്നേ…”
എന്നാലും പറയെടാ…” ഏച്ചിയ്ക്കു രസം കേറി.
‘ ആങ് ഹാ…കാലിന്റെ വേദന പോയോ.. ഇപ്പം വിഷയം മാറിയല്ലോ… ഞാന്‍ ഒഴിഞ്ഞു മാറി.
‘ എന്നാലും പറയെടാ… നീ കണ്ടോ.. അതോ.. നീ എന്നേ പററിക്കാന്‍ പറയുകാണോ…
‘ എന്റെ വില്ലേച്ചി ഈ.. വാസൂക്കുട്ടന്‍ ആരാ മോന്‍… ഇപ്പം … ഏടത്തിടെ… അവിടത്തേ
ഭൂമിശാസ്ത്രം എനിയ്ക്കു മനപാഠമാ….”
‘ എന്നാലും നീ… ഭയങ്കരനാടാ… ഞങ്ങടെ രണ്ടു പേരുടേം…”
എന്റെ കൊളയട്ടേ… നെനക്കു നന്ദി… ഞാന്‍ പോകുവാ… ഇപ്പം അവിടെ തെരക്കുന്നുണ്ടാകും…
ഞാന്‍ മരുന്നു പിഴിയുന്നത് അമ്മേം ഏടത്തീം കണ്ടതാ…” ഞാനെഴുന്നേററു.
‘ എന്നാലും ഗീത ഇന്നലെ കണ്ടിട്ട് ഒന്നു പറഞ്ഞു പോലുമില്ലല്ലോ…കള്ളിയാ…’
ഞാന്‍ പറഞ്ഞെന്നു പറയല്ലേ… ഇപ്പം അറിഞ്ഞ ഭാവം വേണ്ട… പിന്നെയാവാം…
‘ എന്നാ നീ പൊയ്യൊ… എടാ നീ ആരോടും പറയല്ലേ നീയാ ഇതു പൊട്ടിച്ചെന്ന്… എനിയ്ക്കു
നാണക്കേടാ… പിന്നെ ഞാന്‍ ചത്തു കളേം…”
