പാതിരാവെങ്കിലും ആയിക്കാണും, ഏടത്തിയുടെ മുറിവാതില്‍ കരഞ്ഞു. ഞാന്‍ തിരിഞ്ഞു
നോക്കി. അവര്‍ ഇറങ്ങി വരുന്നു. ഞാന്‍ പുതപ്പിച്ച മുണ്ട് ഉടുത്തിട്ടുണ്ട്. മാറിൽ ഒരു നേരിയത്
പോലെ തോര്‍ത്ത് വളച്ച് ഇട്ടിട്ടുണ്ട്. ഞാന്‍ ശ്രദ്ധിക്കാന്‍ പോയില്ല. അവര്‍ വന്ന് എന്റെ പുറകില്‍
നിന്നു.
‘ വാസൂട്ടനെന്താ ഉറങ്ങാത്തേ…?
“ ഓരോന്നോര്‍ത്ത് ഇരുന്നു പോയി… ഏടത്തിയെന്തേ ഒറങ്ങാത്തേ…..നന്നായി ഒന്നൊറങ്ങിയാ…
ദേഹവേദന പോയേനേ… ”
‘ എനിയ്ക്കിപ്പം ദേഹവേദന ഒന്നൂല്ലെന്റെ വാസൂട്ടാ… ഇത്തിരി മാറിയിരുന്നേ … ഞാനും കൂടെ
ഇരിയ്ക്കട്ടെ….
ഞാന്‍ വാതിപ്പടിയില്‍ ഒന്നൊതുങ്ങിയിരുന്നു. അവരും മുന്നോട്ടു കടന്ന് എന്റെ ഒപ്പം പടിയില്‍
ഇരുന്നു. ഞങ്ങളുടെ മേനികൾ തൊട്ടുതൊട്ടിരുന്നു, ചൂടു പകര്‍ന്നുകൊണ്ട്. ആ തണുത്ത
അന്തരീക്ഷത്തില്‍ അതൊരു സുഖമായി തോന്നി. അല്പനേരം ആരും മിണ്ടിയില്ല.
ഈ മഴേടെ പാട്ടു കേട്ടിരിയ്ക്കാന്‍ ഒരു രസാ ഇല്ലേടാ…’
‘ ങൂം… അതന്യാ ഞാനും ഇവിടെ ഇരിയ്ക്കാന്‍ കാരണം… ഇപ്പം വേദന എങ്ങിനേണ്ട്…?..”
‘ ഒഓ.. അതങ്ങിനെ കെടക്കും… കവിളിന്റെ ഉള്ളില്‍ പൊട്ടിന്നാ തോന്നണേ…”
‘ വെറും പൊട്ടിയാ ഏടത്തി… ആ കാടന്റെ നേരേ മെക്കിട്ടു കേറാന്‍ വേറാരെങ്കിലും
പോകുവോ… സൊഭാവം പണ്ടേ അറിയാവുന്നതല്ലേ…”
‘ ഇനി എനിയ്ക്കു വയ്യെടാ… ഒന്നൂല്ലെങ്കിൽ ഞാനെന്റെ വീട്ടിലേയ്ക്കു തിരിച്ചു പോകും… പിന്നെ …
വാസൂട്ടാ… ഞാനീ പറഞ്ഞതൊന്നും വേറാരോടും പറയല്ലേ… നിയായതുകൊണ്ടു പറഞ്ഞു
പോയതാ…
‘ അറിയണം… ഏടത്തീടെ അഛനോടു പറയണം… വേറെ പോയി കെട്ട്… ഈ ഭൂമീല്‍ ഈ
ചേട്ടനെന്നൊരാളു മാത്രമേ ഒള്ളോ ആണായിട്ട്…”
‘ നെനെക്കറിയത്തില്ലെടാ… ഇതിങ്ങനെ ഒരു കെട്ടുപാടാ….”
‘ വററാത്ത കെട്ടുപാടൊക്കെ പൊട്ടിച്ചു കളയണം… അല്ലാതെ എന്തിനാ വലിച്ചോണ്ടു
നടക്കണേ…”
നീ എന്നേക്കാളും ബുദ്ധിമാനാ… അതോണ്ടാ ഇങ്ങനെ പറേണേ… തണുത്ത കാറാടിയ്ക്കൂണൂ..
മഴ ഇനീം പെയ്യുന്ന ലക്ഷണാ.. * ഏടത്തി എന്നോടല്‍പ്പം ചേര്‍ന്നിരുന്നു. ഞാൻ
അതിനനുസരിച്ച് ഒതുങ്ങി.
_ എനിയ്ക്കുറക്കം വരുന്ന പോലെ…” ഞാന്‍ പറഞ്ഞു.
ങൂം.. ഇപ്പം… ഞാന്‍ വന്നോണ്ടാരിയ്ക്കും… അപ്പം നീയെന്നേ ഒഴിവാക്കാന്‍ നോക്കുകാ… അല്ലേ…
നെനക്കിപ്പം എന്നോടു പുഛോം വെറുപ്പുമാ…”
അവര്‍ വിതുമ്പാന്‍ തുടങ്ങി.
അയ്യോ കരയല്ലേ… ലോകാവസാനത്തോളം ഞാനിരിയ്ക്കാം…. ഞാന്‍ പറഞ്ഞു.
അപ്പോഴേയ്ക്കും വലിയ ഒരിരമ്പലോടെ മഴ പെയ്യാന്‍ തുടങ്ങി. ഇറയത്തേ ഓടുകളില്‍ നിന്നും
മുററത്തേയ്ക്ക് വെള്ളം നിരയായി ഒഴുകി വീഴാന്‍ തുടങ്ങി. റാന്തലിന്റെ അരണ്ട വെളിച്ചത്തില്‍ ആ
ജലധാരകള്‍ തിളങ്ങി. ഇടയ്ക്ക് ചെറിയ അങ്ങകലെ ഇടിവെട്ടുന്നതിന്റെ കുടുകുടുക്കവും. ഏടത്തി
എന്റെ ദേഹത്തേയ്ക്കു ചാരി.
‘ നീ മഴ നനഞ്ഞിട്ടൊണ്ടോടാ…? * പെട്ടെന്നവര്‍ ചോദിച്ചു.
‘ ഏടവപ്പാതിയാ… നനഞ്ഞാ പനി പിടിയ്ക്കും…”
‘ എനിയ്ക്കു പനിയ്ക്കത്തില്ല… കാരണം ഇപ്പം എന്റെ ഉള്ളു മുഴുവന്‍ ചൂടാ… അവര്‍ എഴുന്നേററു
തിണ്ണയിലേയ്ക്കിറങ്ങി.
‘ ഏടത്തി… ഇരുട്ടത്തെങ്ങോട്ടാ…. ഞാനും എഴുന്നേററു.
മഴ ആര്‍ത്തിരമ്പി പെയ്യാന്‍ തുടങ്ങി. ഇറയത്ത് മഴയുടെ, തുടര്‍ച്ചയായ വെളളത്തുള്ളികളുടെ
പതനത്തിന്റെ ശബ്ദം അലയടിയ്ക്കാന്‍ തുടങ്ങി. ഇരുട്ടത്ത് എനിയ്ക്കവരേ കാണാന്‍ കഴിഞ്ഞില്ല.
തതി പ്രതിഫലിച്ച വെളിച്ചത്തില്‍ അവരെവിടെയാണെന്നു മനസ്സിലായില്ല. ഞാന്‍ വിളിച്ചു.
‘ ഞാനിവിടെയുണ്ടെടാ….. മുററത്തു നിന്നും ആര്‍ത്തിരമ്പുന്ന മഴയുടെ ശബ്ദത്തിലലിഞ്ഞ
അവരുടെ ശബ്ദം.
‘ എന്തു വട്ടാ… നിങ്ങളിപ്പം കാണിയ്ക്കുനേ… മഴ നനഞ്ഞാ പനി പിടിയ്ക്കും… പോരാഞ്ഞിട്ട.. ഈ
സമയത്ത്…
അവര്‍ തിണ്ണയിലേയ്ക്കു കയറി വന്നു. എന്നിട്ട എന്റെ കയ്യില്‍ പിടിച്ചു വലിച്ചുകൊണ്ടു പറഞ്ഞു.
വാടാ… നല്ല രസാ… ഈ മഴ നനയാന്‍… ‘
