ഏട്ടത്തിയമ്മ 26അടിപൊളി  

‘ അല്ലേ… എന്നു തൊടങ്ങി… ആ വിലാസിനിപ്പെണ്ണിനോടിത്ര അലിവ…?.. നേരത്തേ ഒരു
ദുഃശ്നഗകുന൦ പോലാരുന്നല്ലോ…”

അതെന്റെ കാര്യം… നീയതങ്ങു വിട്ടുകള…

‘ എനിയ്ക്കങ്ങു വിട്ടുകളയാന്‍ പററുവോ… രണ്ടും കൂടെ കളിച്ചുകളിച്ച പൊറത്തു വല്ലോരും
അറിഞ്ഞാലേ… മാനം പോകുന്നതി വീടിന്റെയാ…. ഇപ്പത്തന്നേ….ഒരു ചേട്ടന്റെ സല്‍ഗുണം
കൊണ്ടു നാറിക്കെടക്കുവാ…

‘ ചേട്ടന്റെ എന്തു സൽല്‍ഗുണം…?…”

ഏടത്തിയുടെ ആ ചോദ്യം ഞാന്‍ കേട്ടതായി ഭാവിച്ചില്ല. ഞാന്‍ തുടര്‍ന്നു.

‘ രണ്ടിന്റേം കളി മൂത്ത്‌ ഏട്ടത്തിയ്ക്കും അതേ സ്വഭാവം വരാണ്ടിരുന്നാ നിങ്ങക്കു തന്നേ നല്ലത്‌…
ഞാനും തിരിച്ചൊരു താക്കീത്‌ നല്‍കി.

എനിയ്കെന്തു സ്വഭാവോന്നാ നീ പറഞ്ഞു വരുന്നേ…?…’

‘ വേണ്ട വേണ്ട… കൂടുതലു വിശദീകരണം വേണ്ട… ഇതൊന്നും ആരും അറിയുന്നില്ലാന്നു
കരുതരുത്‌…”

ഞാനിറങ്ങി വെളിയിലേയ്ക്കു പോയി. എന്നേ നോക്കി ഏടത്തി നിൽക്കുന്നുണ്ടെന്ന്‌
എനിയ്ക്കറിയാമായിരുന്നു.

രാത്രി എട്ടു മണിയായപ്പോള്‍ ചേട്ടന്‍ വന്നു. ഏടത്തി നേരത്തേ തന്നേ ഒരുങ്ങി
നിൽക്കുകയായിരുന്നു. പറഞ്ഞുവെച്ച ജീപ്പു കാണാത്തതു കൊണ്ട്‌ എന്നോടു കവലയില്‍
പോയി ഒന്നു തെരക്കാന്‍ പറഞ്ഞു. എനിയ്ക്കു മടി, ഇരുട്ടത്തു വെളിയില്‍ പോകാന്‍. മഴക്കാറും
കോളും ഇടിയുമൊക്കെ ഉള്ളതുകൊണ്ട്‌ ആ പേടിയുണ്ടായിരുന്നു.

‘ അവന്‍ വരും ചേട്ടാ… പറഞ്ഞതല്ലേ… ഈ ഇരുട്ടത്ത്‌… അതും മഴക്കോളും ഇടീം… * ഞാൻ
ഒന്നു വലിഞ്ഞു.

‘ നാണമില്ലല്ലോടാ… എന്നേക്കാളും വല്യ ഒരാണായി… എന്നിട്ടും പേടിയാണത്രേ… പോയി…
വിളിച്ചോണ്ടു വാടാ…”

ചേട്ടന്‍ എന്നേ വിരട്ടി. ഞാന്‍ ടോര്‍ച്ചുമെടുത്ത്‌ മനസ്സില്ലാമനസ്സോടെ കവലയിലേയ്ക്കു നടന്നു.
കുറേ നടന്നപ്പോള്‍ പേടിയൊക്കെ എങ്ങോ പോയിമറഞ്ഞു.

കവലയില്‍ ചെന്നപ്പോള്‍ ഒരു മുറുക്കാന്‍കട മാത്രം റാന്തലിന്റെ വെളിച്ചത്തില്‍ തുറന്നിരുപ്പുണ്ട്‌.
കറന്ദു നേരത്തേ പോയിരുന്നു. കവലയില്‍ എങ്ങും ഇരുട്ടു മാത്രം. ഞാന്‍ ജീപ്പിനേപ്പററി
അന്വേഷിച്ചു. ആരെയോ കൊണ്ടുവിടാന്‍ അടുത്തു വരേ പോയിരിയ്ക്യാണത്രേ. ഇപ്പോള്‍ വരും.

ഞാന്‍ കാത്തു നിന്നു. ഏതാണ്ട്‌ അരമണിക്കൂറു കഴിഞ്ഞപ്പോള്‍ ജീപ്പു വന്നു. ഞങ്ങള്‍
വീട്ടിലേയ്ക്കു തിരിച്ചു. വീടിനടുത്തുള്ള ഇടവഴിയില്‍ ജീപ്പിട്ടു. ഞാന്‍ വിട്ടിലേയ്ക്കു കേറിച്ചെന്നു.
പുറത്താരെയും കണ്ടില്ല. ചേട്ടന്റെ മുറിയില്‍ ചെന്നു. കതകട്ചിരിയ്ക്കുന്നു. അകത്തു നിന്നും
അടിയുടെയും മല്‍പ്പിടുത്തത്തിന്റേയും ശബ്ദം പോലെ. ഏടത്തിയുടെ അമര്‍ത്തിയുള്ള
കരച്ചിലും. എന്റെ മനസ്സില്‍ വേവലാതിയായി. അല്പനേരം കാത്തു നിന്നിട്ട ഞാന്‍ കതകില്‍ തട്ടി
വിളിച്ചു.

‘ ചേട്ടാ… ചേട്ടാ… ജീപ്പു വന്നു…

അകത്തേ ബഹളം പെട്ടെന്നു നിന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ വാതിൽ തുറന്ന്‌ ചേട്ടന്‍
വെളിയില്‍ വന്നു, സംഹാരരുദ്രനേപ്പോലെ. മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ ആ മുഖം ഒന്നു
കൂടി ചുവന്നിരിയ്ക്കുന്നു. ഇത്രയും ദേഷ്യത്തില്‍ ഞാന്‍ ചേട്ടനേ ചുരുക്കമായേ കണ്ടിട്ടുള്ളൂ.
വെളിയിലിറങ്ങിയ ചേട്ടന്‍ മുറിയുടെ കതകടച്ച്‌ ഓടാമ്പലിട്ടു. എന്നിട്ടു പറഞ്ഞു.

‘ ഞാന്‍ നാളെ വരുന്നവരേ… ഈ കതകു തുറക്കുവോ… അവക്കു പച്ചവെള്ളം കൊടുക്കുവോ
ചെയ്തു പോകരുത്‌… മനസ്സിലായോടാ…” ഒപ്പം എന്റെ തലയ്കകൊരു കിഴുക്കും.

അപ്പോ … മുള്ളാനും…..തൂറാ…. ഞാന്‍ നിന്നു വിക്കി.

‘ അകത്തു വൃത്തികേടു കാട്ടിയാ… അവളേക്കൊണ്ടു ഞാന്‍ തീറിറിയ്ക്കും… നീയും
സൂക്ഷിച്ചോ…പറഞ്ഞത്‌ കേട്ടോടാ…”

‘ ഉം… ഞാന്‍ ഭയന്നു മൂളിപ്പോയി.

എന്റെ കയ്യില്‍ നിന്നും ടോര്‍ച്ചും പിടിച്ചു വാങ്ങി ഏട്ടന്‍ ഇരുട്ടിലിറങ്ങി നടന്നു. ഇടയ്ക്കു
ഏടത്തിയേ തെറിവിളിയ്ക്കുകയും ചെയ്യുന്നുണ്ട്‌.

‘ അവടെ അഹങ്കാരം… വട്ടിക്കഴുവേറട മോള്‌…”

ഞാന്‍ അന്തിച്ചു നിന്നു. പിന്നെ പുറത്തിറങ്ങി നോക്കി. ജീപ്പിന്റെ വെളിച്ചം അകന്നകന്നു
പോകുന്നു.

Updated: November 17, 2026 — 3:05 pm

Leave a Reply

Your email address will not be published. Required fields are marked *