ഏട്ടത്തിയമ്മ 26അടിപൊളി  

ഏടത്തിയുടെ മുഖം ഗയരവപൂര്‍ണ്ണമായിരുന്നു.

അപ്പോ… ഏടത്തിയ്കകെന്നേ ഇഷ്ടമില്ലെന്നാണോ പറയുന്നേ…”

‘ എന്നു ഞാന്‍ പറഞ്ഞില്ല… എന്റെ താലിയുടെ വില കളയാന്‍ ഞാനാരേയും സമ്മരതിയ്ക്കില്ല…
അതിനി എന്തു ചപ്രശനമുണ്ടായായാലും… ഞങ്ങടെ ഒടക്കും വഴക്കും നീ കൊറെയൊക്കെ കണ്ടു
കാണുമായിരിയ്ക്കും… നെനക്ക്‌ ചെലപ്പം എന്നോടിത്തിരി സഹതാപോം കാണുവാരിയ്ക്കും…..
അതൊന്നും എനിയ്ക്കറിയുകേം വേണ്ട… എല്ലാം സഹിയ്ക്കാനും നീങ്ങാനും എനിയ്ക്കറിയാം
..കഴിയുകേം ചെയ്യും… ഞാന്‍ എല്ലാം കേട്ടു. മറുത്തു പറയാന്‍ മനസ്സില്‍ ഒന്നും തോന്നിയില്ല.
‘ ബസ്സ്‌ വരാറായീന്നു തോന്നണു…” ഞാന്‍ ദൂരേയ്ക്കു നോക്കി.

‘ വരട്ടെ… അതോണ്ട്‌… ഞാന്‍ തിരിച്ചു വരുമ്പം… നീ എന്റെ അനിയനാരിയ്ക്കണം…
സ്കൂളിപ്പോകുന്ന വെറും ഒരനിയന്‍… അപ്പുറം നീ ചിന്തിക്കരുത്‌… എന്റെപ്പററി..
മനസ്സിലായോ…”

‘ ങൂം…” ഞാന്‍ മൂളി.

‘ നീയൊന്നു ചിന്തിച്ചേ… നീ കെട്ടിവരുന്ന പെണ്ണിനേപ്പററി നിന്റെ അനിയന്‍… അല്ലെങ്കില്‍
ചേട്ടന്‍… നിന്നേപ്പോലെ ഇങ്ങനെ ചിന്തിച്ചോണ്ടു പുറകേ നടന്നാല്‍… ആ കുട്ടീടെ… അതായത്‌…
നിന്റെ ഭാര്യേടെ… ഗതികേട്‌ എന്തായിരിയ്ക്കും… ഒരിയ്ക്കുലെങ്കിലും വാസൂട്ടാ നീ അതൊന്ന്‌
ചിന്തിച്ചേ… ആ ഗതികേടിലാ ഞാന്‍… നിന്നേപ്പററി ഒരു മോശം അഭിപ്രായം എനിയ്ക്കു പറയാന്‍
പററുവോ… ഏടത്തി കുററം പറയുന്നൂന്ന്‌ ആളോള്‌ പറയും… സത്യം ആരെങ്കിലും സമ്മതിച്ചു
തരുവോ..?.. ഒടുവിൽ… ഏടത്തിയ്ക്കാവും സകല കുറേറാം… അടക്കമില്ലാത്തോള്‌…. നശൂലം…
കുടുംബത്തില്‍ കേററാന്‍ പററാത്തോള്‌…. ‘

ഞാന്‍ വിരൽ കടിച്ചു നിന്നു. എനിയ്ക്കുത്തരമില്ലായിരുന്നു. എല്ലാം പോയി ആശകള്‍ തകര്‍ന്നു.
പിടിച്ചാല്‍ പിടിച്ചെടത്തു കെട്ടുന്ന ഇനമാണീ സ്ത്രീ. പെട്ടെന്നു ഞാനോര്‍ത്തു പോയി, എന്ത്‌
എന്റെ മനസ്സില്‍ ഒരു ബഹുമാനത്തിന്റെ മിന്നലോ ?

‘ പിന്നെയേ… ഒരു കാര്യം… ഇനി ക്ലാസ്സിൽ തോൽക്കാൻ പാടില്ല… തോട്ടുവക്കത്തു പോയിരുന്ന്‌.
അതുമിതും കണ്ട്‌… തോററു തോററു കെടന്നാലേ… ജയിച്ചു ജയിച്ചു വരുന്ന കൊച്ചു പിള്ളേരു
നിന്നേ കൊത്തിപ്പറിയ്ക്കും… അതോണ്ട്‌ പഠിച്ച്‌ എങ്ങനേം അടുത്ത ക്ലാസ്സിലെത്തണം… തോററാ…
ഞാന്‍ പോലും നിന്നേ തിരിഞ്ഞു നോക്കത്തില്ല… ‘

അപ്പോഴെയ്ക്കും ബസ്സു വന്നു തിരിച്ചിട്ടു. ഡ്രൈവറും കണ്ടക്ടറും ചായ കുടിയ്ക്കാന്‍ പോയി. കിളി
വിളിച്ചുപറയല്‍ തുടങ്ങി. ഞങ്ങള്‍ കേറി സീററു പിടിച്ചു. പെണ്ണുങ്ങളുടെ തൊട്ടു പുറകിലത്തേ
സീററു കിട്ടി. ഏടത്തിയുടെ കൂടെ ഞാനും വേറുതേ ഇരുന്നു. അപ്പോള്‍ തൊട്ടുപുറകിലേ
സീററില്‍ എനിക്കറിയാന്‍ പാടില്ലാത്ത ഒരു സ്ത്രീ ഏടത്തിയേ തോണ്ടി.

‘ ഗീതയല്ലേ…?……… കെട്ടിച്ച… …മകള്‍്‌…’

അതേ… ” എനിയ്ക്കു മനസ്സിലായില്ല…?…

‘ ഞാന്‍ …ത്തേയാ… നിങ്ങടെ കല്യാണത്തിനു ഞാനും വനാരുന്നു. എന്റെ മൂത്ത മോളെ
കെട്ടിച്ചിരിയ്ക്കുന്നത്‌ കുന്നേപ്പാടത്താ…”

ഓ …ഇപ്പം പിടികിട്ടി… നഞ്ചാണി… നായാണി….യിലേ…

. അതന്നതേയ… നഞ്ചാണിയിലേ.. പൊന്നപ്പന്റെ….. ഇപ്പം മനസ്സിലായോ… കല്യാണം കഴിഞ്ഞിട്ട
കൊറേയായല്ലോ.. ഒന്നുമായില്ലേ…’

നാട്ടുകാരുടെ എടുത്തടിച്ചുള്ള ചോദ്യം. ഏടത്തി വല്ലാതെ ആയ പോലെ.

‘ അത്‌… അങ്ങനെ … കെടക്കുന്നു… ധൃതി വെയ്യകേണ്ടല്ലോ…. ഏടത്തി ഒഴിഞ്ഞു മാറി.
കേട്ടപ്പോള്‍ പറയണമെന്നു തോന്നിയതാ, കൊടം കമഴത്തിവെച്ച്‌ വെള്ളമൊഴിച്ചാ അതെങ്ങനെ
നിറയും എന്ന്‌. വെറുതേ ഏടത്തിയുടെ നേരേ നോക്കി ഒന്നു പുഞ്ചിരിച്ചു അതിൽ
എല്ലാമുണ്ടായിരുന്നു. അപമാനിതയായ പോലെ അവര്‍ മുഖം കുനിച്ചിരുന്നു.

‘ മോൾക്കിത്‌ നാലാം മാസമാ… ഒന്നു നോക്കാന്‍ വന്നതാ… മരുമോൻ പൊന്നു പോലെ
നോക്കും… അതോണ്ട്‌ ഞാന്‍ തിരിച്ചു പോകുവാ… ഇനി പേററിനു കൊണ്ടോകാന്‍ വന്നാ
മതീന്നാ പറഞ്ഞിരിക്കണേ…”

Updated: November 17, 2026 — 3:05 pm

Leave a Reply

Your email address will not be published. Required fields are marked *