കാന്താരി – 1 20അടിപൊളി  

മൂദേവി അതിന്റെ എടക്ക് വിളിച്ചോണ്ടേ ഇരിക്കുന്നു ശവം

പിന്നവൾ വിളിച്ചപ്പോ ഞാൻ ഫോൺ എടുത്തു

ഹലോ

പപ്പ : തെരക്കിലാ

ഞാൻ : അതെ

പപ്പ : പിന്നെ വരുമ്പോ കഴിക്കാൻ മേടിച്ചോണ്ട് വാ ലിസ്റ്റ് ഞാൻ ഇട്ടിട്ടുണ്ട്…

ഞാൻ : ഞാൻ ഒന്നും പറഞ്ഞില്ല….

വാങ്ങികൊണ്ട് പോയി…

ചെറി : എന്ത് ഡാ ഇത്ര ഒക്കെ കഴിക്കാൻ

ഞാൻ : വെറുതെ വാങ്ങിയത്

ചെറി : ഓ ഓ ഭാര്യ വന്നതിന്റെ എടാ കള്ളാ…ഏട്ടത്തി ഇങ് വന്നേ

ഞാൻ : യോ.. ചെറി

ചെറി : ഞാൻ പറയും

എല്ലാരും കൂടെ അങ്ങോട്ട് വന്നു…

അമ്മ : എന്താ ഡാ…

ചെറി : ഭാര്യ വന്നപ്പോ ചെക്കൻ കണ്ടോ ഫുഡ് വാങ്ങിട്ട് ഒക്കെ വന്നത്

അമ്മ : അതാണോ അവൻ ഇത് എപ്പഴും കൊണ്ട് വരും ഇപ്പൊ ആള് കൂടുതൽ ഉള്ളത് കൊണ്ട് കൂടുതൽ വാങ്ങിക്കാണും

അച്ചു : എന്ത് ഡാ അണ്ണാ ഇതില്

ഞാൻ : പൊറോട്ട ബട്ടർ ചിക്കൻ ബീഫ് ഫ്രൈ കറി എന്തൊക്കെ ഇണ്ട്…

അമ്മ : എന്നാ വാടാ കഴിക്കാ

ഞാൻ : എനിക്ക് വേണ്ട ഞാൻ കഴിച്ചു

അമ്മ : എന്താ കഴിച്ചേ ഹേ ഹേ

ഞാൻ : കള്ള്മ്മക്കായാ

ചെറി : എന്തോന്ന്

ഞാൻ : കല്ലുമ്മക്കായാ 🙄 കടയിൽ നിന്ന് ബീഫും ദോശേം…

ചെറി : നന്നായി എന്നാ മക്കള് കുളിച്ചിട്ട് ഇരി

ഞാൻ : ഞാൻ വണ്ടി കഴുകാൻ പോയപ്പോ കുളിച്ചു…

ചെറി : മിടുക്കൻ അപ്പൊ മക്കള് പോയി കെടന്നോ…

അച്ചു : അണ്ണാ സൂപ്പർ ഡാ….

ഞാൻ : 😊

എനിക്ക് ഒറക്കം വരുന്നേ ഇല്ല എന്തോ ഒരു കൊഴപ്പം വെരുകിനെ കൂട്ടിൽ ഇട്ട അവസ്ഥ…

ടിങ്

ഞാൻ ഫോൺ എടുത്ത് നോക്കി

റൂമിലേക്ക് വാ.. പട്ടി താ അല്ലെങ്കിൽ വേണ്ട ഞാൻ തിരിച്ച് ഒമ്മും അയച്ചില്ല

വീണ്ടും അടുത്തത്‌ : വരുന്നോ അതോ ഞാൻ എല്ലാരേയും അറിയിക്കട്ടെ

വരാം ഞാൻ മറുപടി അയച്ചിട്ട് പോയി…

എന്താ ഞാൻ വാതിൽ പടിയിൽ നിന്ന് കൊണ്ട് ചോദിച്ചു….

പപ്പ : കേറി വാ ഡോ

ഞാൻ :കാര്യം പറ

പപ്പ : മേലാൽ ഞാൻ പറഞ്ഞ സാദനം എല്ലാർക്കും കൂടെ വാങ്ങരുത് കേട്ടല്ലോ കെട്ടോ

ഞാൻ : ഇത് ഒരു ജോയിന്റ് ഫാമിലി ആണ് ഇതൊന്നും ഇവടെ പറ്റില്ല വേണേ വെളിയി പോയി തിന്ന്…

അതും പറഞ്ഞ് ഞാൻ കതകടച്ച് പോയി…

കാലത്ത് അതെ തന്നെ അവളുപയോഗിച്ച നനഞ്ഞ തവൽ എന്റെ മേത്ത് ഒറ്റ എറി എറിഞ്ഞു…

ഞാൻ അത് എടുത്ത് താഴേക്ക് ഒറ്റ എറി…

ഗുഡ് മോർണിംഗ് പപ്പ എന്നെ നോക്കി പറഞ്ഞു…

ഞാൻ അവക്ക് മുഖം കൊടുക്കാതെ തിരിഞ്ഞ് കെടന്നു…

എന്റെ പൊറത്ത് ഒറ്റ ഇടി… ശ്വാസം വലിക്കാൻ പറ്റാത്ത പോലെ ആയി…

ഡ്രൈവറേ വേദനിച്ചോ ഡാ… അവളെന്റെ പൊറം ഉഴിഞ് കൊണ്ട് ചോദിച്ചു…

ഞാൻ അവളെ തട്ടി മാറ്റി തുറിച്ച് നോക്കി… ഇല്ല വേദനിച്ചില്ല…

ഞാൻ ബാത്‌റൂമിൽ പോയി എന്റെ ദേഷ്യമെല്ലാം ഭവാനിയെ പോലെ ചൊമരിൽ തീർത്തു…

പപ്പ ഞാൻ വെളിയിൽ എറങ്ങി അവളെ വിളിച്ചു

പപ്പ : ഓ

ഞാൻ : നീ ലെസ്ബിയൻ വല്ലോം ആണോ

പപ്പ : വാട്ട് 😂

ഞാൻ : അതോ പുരുഷ വിരോധിയോ

പപ്പ : അല്ല എനിക്ക് എല്ലാരേം ഇഷ്ട്ടാ പക്ഷെ നിന്നെ കാണുമ്പോ കാണുമ്പോ അന്ന് റോഡിൽ വച്ചുള്ള ഷോ എന്റെ തലയിൽ കേറി വരും… നിന്നെ പോലെ ഒരു ഡ്രൈവർ എന്നെ അത്ര പേർടെ മുന്നിൽ നാണം കെടുത്തി….

ഞാൻ ടേബിളിൽ ഉള്ള എന്റെ പേഴ്‌സ് എടുത്ത് അതീന്ന് ഉള്ള പൈസ മുഴുവൻ എടുത്ത് അവൾക്ക് നേരെ നീട്ടി

ഞാൻ : ഇതാണോ പ്രശ്നം ഇന്നാ എത്ര ഒണ്ട് അറിയില്ല അന്ന് ഞാൻ വാങ്ങിയത് നാലായിരം ഇത് കൂടുതൽ കാണും

പപ്പ എന്റെ വയറ്റിൽ ഒറ്റ പിടി

മേലാൽ ഈ പൈസ വച്ച് ഷോ ഇട്ടാ… അവള് പല്ല് കടിച്ച് എന്റെ വയറ് പിച്ചി എടുത്തു….

വേദന സഹിക്കാൻ വൈയ്യാതെ ഞാൻ അവൾടെ കൈ തട്ടി മാറ്റി…

പപ്പ : ഞാൻ പറഞ്ഞു നിൻ്റെ ജീവിതം എന്റെ കൂടെ ആയിരിക്കും ശിവ ഞാൻ അത് തീരുമാനിച്ചു….

ഞാൻ : അത് നടക്കില്ല 😏

പപ്പ : എങ്കി നിന്നെ ഞാൻ കൊല്ലും

ഞാൻ : വേണ്ടേടി ഞാൻ തന്നെ ചാവാ… നിന്നെ പോലെ ഒരുത്തിടെ കൂടെ ജീവിക്കാൻ എന്റെ പട്ടി വരും…

പപ്പ : ശെരി … എന്നാ പോയി ചാവടാ…

ഞാൻ താഴേക്ക് നടന്നു…

ഇനി ഇവടെ നിന്ന ശെരി ആവില്ല…

⏩ 21:12

അമ്മ : ഈ ചെക്കൻ ഇത് എവടെ പോയി ഫോണും സ്വിച്ച് ഓഫ്

അച്ഛൻ : കുടിച്ച് വല്ല ഓടയിൽ കെടപ്പുണ്ടാവും

ചെറി : ഏട്ടൻ ഇത് എന്തോന്ന് പറയണേ…

അച്ഛൻ : ഉള്ളതന്നെ…

Leave a Reply

Your email address will not be published. Required fields are marked *