പപ്പടെ കണ്ണുകൾ വികസിച്ചു
പെട്ടെന്ന് ഞാൻ അവളെ അയച്ച ശേഷം പിന്നിലേക്ക് മാറി…
അവളുടെ കണ്ണുകൾ നിറഞ്ഞു…
ഞാൻ : എന്ത് തന്നെ ദേഷ്യം എനിക്ക് നിന്നോട് ഉണ്ടേലും ശിവ തന്ത ഇല്ലാത്തരം ചെയ്യില്ല.. പോ…
പകച്ച് നിന്ന പപ്പ പെട്ടെന്ന് വെളിയിലേക്ക് നടന്നു…
ഞാൻ : ഒന്ന് നിന്നെ…ഇപ്പൊ മനസ്സിലായല്ലോ നീ വിചാരിച്ചാൽ പോലും എനിക്ക് പണി കിട്ടും അതാ എന്റെ ഈ വീട്ടില്ലേ ജീവിതം അത് കൊണ്ട് പ്ളീസ് കൊല്ലരുത് 😊…
ഞാൻ നടന്ന് അവളുടെ മുന്നിൽ പോയി നിന്ന് പറഞ്ഞു…
പപ്പ : 😏
ഞാൻ : ഒരു കാര്യം കൂടെ
അവളെന്നെ ഒന്ന് നോക്കി
ഞാൻ : രാത്രി നല്ല. പാല് ഒരു ഗ്ലാസിൽ കൊണ്ട് വാ മുല്ല പൂവ് ഫ്രൂട്ട്സ്സൊക്കെ ഞാൻ റെഡി അക്കാ പാല് മാത്രം എന്റെ മോള് കൊണ്ട് വാ 😂… ശെരി കിസ്സ് വേണോ ഒരു നിരാശ പോലെ…. 😂 പോ… പോവാൻ 😡
അവള് ഞെട്ടി വെളിയിലേക്ക് നടന്നു….
മൈരേ നീ ഇന്നലെ എനിക്കിട്ട് വച്ചത് എന്തിന് എന്നോർത്ത് കരയും…അവള് പോണത് നോക്കി മനസ്സിൽ ഓർത്തു…
അപ്പൊ നിർത്താൻ ഉദ്ദേശം ഇല്ല ചൊമരിന് പിന്നാലെ നിന്ന പവി മുന്നിലേക്ക് വന്നു
ഞാൻ : നീ ഇവടെ തന്നെ ആണല്ലോ ഡി…
പവി : നിന്റെ ഉള്ളിൽ എന്തോ ഉണ്ടല്ലോ കണ്ണിൽ കാണാ ത്…
ഞാൻ : ഏയ്
പവി : എന്താ സംഭവിച്ചേ ഇന്നലെ സത്യം പറ….
ഞാൻ തല കുനിച്ച് ചെവിയിൽ ചൊറിഞ്ഞ് ചൊറിഞ് നിന്നു…
പവി വന്ന് എന്റെ കൈ അവളുടെ കൈയ്യിൽ കോർത്ത് പിടിച്ചു…
പവി : പറ ഡാ
ഞാൻ : ഞാനെ ചുമ്മാ ദേ ഇതില് കെടക്കായിയുന്നേ..
ആ
ഞാൻ : അപ്പൊ അവള് വന്നു ഒരുപാട് നിർബന്ധിച്ചു ഉള്ളിൽ പോയി കെടക്കാൻ… നടു വേദന ഡി ബെഡ് കിട്ടിയാ സൗകര്യം ആയല്ലോ എന്ന് വിചാരിച്ച് ഞാൻ പോയി പത്ത് മിനിറ്റ് കഴിഞ്ഞതും നിങ്ങള് വന്നു അച്ഛൻ തന്നു കഴിഞ്ഞു
പവി : അപ്പൊ നിങ്ങള് വേറെ വേറെ 🥺
ഞാൻ :നീ പോയെ ഞാൻ കുളിച്ചിട്ട് വരാ…
പവി : അച്ഛനോട് പറയട്ടെ
ഞാൻ : വേണ്ട ദയവ് ചെയ്ത്… വേണ്ട… അവക്ക് സ്നേഹം അല്ലെ വേണ്ടേ കൊടുക്കാ… 😂
പവി : please don’t loose your self 😏
ഞാൻ : ഒന്ന് പോയെ ഡി…
> 11:00
അച്ഛൻ വെളിയിലേക്ക് പോവാൻ വരുന്ന കണ്ട് ഞാൻ നൈസിന് മുങ്ങി
ഉച്ചക്ക് ഫോണിൽ സംസാരിച്ച് മുറ്റത്ത് പപ്പ നടക്കുമ്പോ അച്ഛൻ തിരിച്ചു വന്നു രണ്ടും നല്ല സമയം ആണ്….
വീടിന്റെ സൈഡിലെക്ക് നടന്നു തൊടങ്ങിയ പപ്പെ ഞാൻ ഫോൺ പിടിച്ചു വാങ്ങി കൈ രണ്ടും കോർത്ത് പിടിച്ചു
എന്താ ഏതാ മനസ്സിലാവാതെ അവളെന്നെ മിഴിച്ച് നോക്കി…
ഞാൻ : പപ്പ എന്നോട് ക്ഷമിക്ക് എനിക്ക് ( ഒടുക്കത്തെ ഒരു ചൊമ ചൊമച്ച് ) എനിക്ക് പെട്ടെന്ന് ഒരു കല്യാണം ആയപ്പോ ഉൾക്കൊള്ളാൻ പറ്റീല്ലാ സോറി… പിന്നെ എന്റെ ഭാഗത്ത് നിന്ന് നിനക്ക് ഒരുപാട് വെഷമം ഒണ്ടായി ലെ… സോറി… ഞാൻ പൊതുവെ ടൈം എടുക്കും ഒരാളെ ചേർത്ത് പിടിക്കാൻ സോറി ഞാൻ ശ്രമിക്കാം…😊 ഞാൻ പിന്നെ ഇത്ര ദിവസം തന്നോട് വലിയ അടുപ്പം കാണിക്കാതെ ഇരുന്നത് തനിക്ക് എന്നെ ഇഷ്ട്ടം അല്ല എന്ന് വച്ചാ പിന്നെ തന്നെ എന്റെ കൂടെ കെടത്താത്തതും തനിക്ക് ഒരു ബുദ്ധിമുട്ട് വേണ്ട എന്ന് വച്ചാ… സോറി… എന്നെ വിശ്വസിക്ക് നമ്മള് സെറ്റ് ആയാ സൂപ്പർ ആവും ഓക്കേ… ഫോൺ സംസാരിക്കുക ആയിരുന്നു ല്ലേ സോറി സംസാരിച്ചോ പിന്നെ കാണാ… 😊
ഞാൻ നേരെ അപ്പന്റെ മുന്നിൽ പോയി ചാടി
അച്ഛൻ എന്നെ ഒന്ന് നോക്കുക മാത്രം ചെയ്ത് ഉള്ളിലേക്ക് പോയി
ഉച്ച കഴിഞ്ഞ് പവി റൂമിലേക്ക് വന്നപ്പോ ഞാൻ അറിഞ്ഞു ഡാഡി എല്ലാം കേട്ടു എന്നത്… അപ്പൊ പ്ലാൻ വർക്കായി എന്ന് സാരം 😡….
വൈകീട്ട് അമ്മേം പവിയും പപ്പേം കൂടെ സംസാരിച്ച് കൊണ്ടിരിക്കുമ്പോ ഞാൻ അടുത്ത സ്കെച്ച് കൊണ്ട് താഴേക്ക് പോയി…
ഞാൻ മടിച്ച് മടിച്ച് അവർടെ അടുത്തേക്ക് പോയി…
അമ്മ : ഉം എന്താ
ഞാൻ : അല്ല ഒന്ന് കറങ്ങാൻ പോവാൻ
അമ്മ : സാദാരണ ചോദിക്കാറില്ലല്ലോ
പവി : അമ്മ അവൻ അവന്റെ ഭാര്യെ കൂടെ കൊണ്ട് പോട്ടെ ചോദിക്കാൻ ആണ് വന്നേ
പപ്പ എന്നെ തുറിച്ച് നോക്കി…
ഞാൻ : യെസ് 😊
അമ്മ : അതാണോ പോയിട്ട് വാ 😄
ഞാൻ : താങ്ക്സ് ഭാഗ്യ
അമ്മ : ചെല്ല്… മോളെ ചെല്ല് റെഡി ആയിട്ട് വാ…
