കാന്താരി – 1 20അടിപൊളി  

പപ്പ : നീ നൈസിന് മുങ്ങാല്ലേ ഡാ തെണ്ടി ഡ്രൈവറെ…

ഞാൻ : തെണ്ടി നിന്റെ അ😂… പോട്ടെ…

പപ്പ : ഉം…

> രാത്രി ഞാൻ ഒരാഴ്ച നഷ്ട്ടം ആയ സ്വാതന്ത്ര്യം തിരിച്ചു കിട്ടിയ സന്തോഷത്തിൽ ഒറങ്ങി…

കാലത്ത് എണീറ്റ് വന്നപ്പോ മുറ്റത്ത് വണ്ടി ഒണ്ട്….

> 11 : 23

വിശേഷം പറ ഊഞ്ഞാലിൽ ഇരിക്കുന്ന എന്റെ അടുത്ത് പവി വന്നിരുന്നു

ഞാൻ : സുഖം

പവി : രണ്ട് ദിവസം ഭാര്യ വീട്ടിൽ സ്റ്റെ അടിച്ചിട്ട് ഇത്രേ ഉള്ളു ക്യാ സാർ…

ഞാൻ : ഓ മറ്റവൻ ഇല്ലേ

പവി : ആ

ഞാൻ : അവനെ പണിഞ്ഞു അമ്മായിയപ്പൻ തല്ലി എന്നൊരു കരകമ്പി കേട്ടു 🤕

പവി : അടിപൊളി അപ്പൊ വിഷയം ആക്കി നന്നായി അച്ഛൻ വരുമ്പോ കിട്ടും

ഞാൻ : ഇല്ല ഞാൻ സെറ്റാക്കി അത്…

പവി : അല്ല നിനക്ക് ഓട്ടം ഒണ്ട് പറഞ്ഞു

ഞാൻ : സുമ്മാ നമ്പർ 😂

പവി : തോന്നി

ഞാൻ : പിന്നെ വൈകീട്ട് ഹോസ്പിറ്റലിൽ പോണം പഴുപ്പ് കേറിയോ നോക്കണം

പവി : കറങ്ങാൻ പോവാ ഞാനും വരട്ടെ

ഞാൻ : അച്ചു

പവി : അവര് ചെറിയമ്മടെ ചേച്ചിടെ വീട്ടിൽ പോവാ കാക്കനാട്… രണ്ട് ദിവസം ആവും വരാൻ

ഞാൻ : ഡാഡി

പവി : ഡാഡി രാത്രി ആവും

ഞാൻ : അപ്പോ നമ്മക്ക് കറങ്ങാൻ പോവാ മോള് പോയി അമ്മ തമ്പ്രാട്ടിയെ അറിയിക്കൂ…ചെല്ല്….

ഞങ്ങള് വൈകീട്ട് പവിടെ ഏത്തറും എടുത്ത് ഒരു റൗണ്ട് അടിച്ച് ഹോസ്പിറ്റലിലും പോയി തിരിച്ചു വന്നു…

ഷോക്ക് ഷോക്ക് ഷോക്ക്…

അതെ അതെ അതെ അത് തന്നെ

പവി : ഏട്ടാ നിന്റെ കാന്താരി വന്നിട്ടുണ്ട് 😄…അച്ഛനും ആയി എന്തോ കാര്യമായിട്ട് സംസാരം ആണ് പുള്ളി…

കണ്ണ് കലങ്ങി ഇരിപ്പുണ്ട്….അത് ഞാൻ കണ്ടു ഇനി ഇവളെങ്ങാനും ഞാൻ അവടെ ഉണ്ടാക്കിയ സീൻ പറഞ്ഞോ തന്ത തല്ലോ ഇനി…ഞാൻ ഓരോന്ന് ആലോചിച്ച് ഉള്ളിലേക്ക് പോയി…

< രാത്രി സ്ഥിരം ദിവാനിൽ സെറ്റിൽ ആയ എന്റെ അടുത്തേക്ക് പപ്പ നടന്ന് വന്നു…

കൊലുസൊക്കെ ഇട്ടിട്ടുണ്ട്…

പപ്പ : ശിവാ ശിവാ

ഞാൻ : എന്താ

പപ്പ : വാ ഉള്ളിൽ കെടക്കാ വാ…

ഞാൻ ഒന്ന് സൂക്ഷിച് നോക്കി…

ഞാൻ : എന്താ

പപ്പ : ഉള്ളിൽ കെടക്കാന്ന്😊

ഞാൻ : വേണ്ട ആം ഗുഡ്

പപ്പ : വാശി വിട് ദേ സ്റ്റിച് ഓക്കെ ഉള്ളതാ വന്നേ

ഞാൻ : വേണ്ട താങ്ക്സ്

പപ്പ : നീ ഉള്ളിൽ വന്നേ എന്നിട്ട് വേണം എനിക്ക് ഇവടെ വന്ന് കെടക്കാൻ വാ…

എനിക്കണേ ഇത്തിരി ബെഡ് കിട്ടിയ സൗകര്യം ആയി എന്ന പോലാ… എന്നിട്ടും ഞാൻ വേണ്ട പറഞ്ഞു…

പപ്പ : അതെ അസുഖം മാറീട്ട് വേണം എനിക്ക് കണക്ക് തീർക്കാൻ…😂

That’s interesting ഞാൻ : അതെ ഇത്ര സ്നേഹം വേണ്ടാ

പപ്പ : വൈയ്യാത്ത ആളോട് എന്ത് ദേഷ്യം വക്കാൻ മോനെ…വാ എണീക്ക് മരുന്നിന്റെ ബില്ല് ഞാൻ കണ്ടു ഡോക്ടർ പറഞ്ഞതും ഒക്കേ പവിത്ര.ആന്റിയോട് പറയണ കേട്ടു… പിന്നെ ഞാൻ കൂടെ കാരണം ആണല്ലോ…

ഞാൻ പതുക്കെ കൈ കുത്തി എണീറ്റു…

ഞാൻ : ബെഡില് നായ്ക്കൊരണ പൊടി ഒന്നും ഇല്ലല്ലോ അല്ലെ…

പപ്പ : എന്താ ശിവാ പെട്ടെന്ന് വാ…😂

ഇനി കൊല്ലാൻ ഇനി മാനസാന്തരം വല്ലോം… ഏയ്‌ ചെലപ്പോ പാവം തോന്നി കാണും 😮‍💨

ഞാൻ മെല്ലെ എണീറ്റ് റൂമിലേക്ക് കേറി ചെന്നു…

പപ്പ എന്റെ പിന്നാലെ വന്ന് പില്ലോ + ബ്ലാങ്കറ്റ് എടുത്ത് ഒന്ന് തട്ടി തിരിഞ്ഞ് നടന്നു…

ഞാൻ : അതെ ബോയ്…

പപ്പ : ഓ

ഞാൻ : ഇതിന്റെ പിന്നിൽ എന്നെ കൊല്ലാൻ ഉള്ള പ്ലാൻ ഇല്ലെങ്കിൽ താങ്ക്സ്… 😊

പപ്പ : ഞാൻ അത്ര മനസാക്ഷി ഇല്ലാത്തവൾ ഒന്നും അല്ല… ഗുഡ് നൈറ്റ്…😊

ഞാൻ മെല്ലെ തിരിഞ്ഞ് കെടന്നു…

എന്നാലും ഇവള് അവള് തന്നെ…🙄

പത്ത് മിനിറ്റ് കഴിഞ്ഞതും കതകിന് മുട്ട് കേട്ടു…

ഞാൻ ഒറക്കം പിടിച്ച് വരുവായിരുന്നു…

മെല്ലെ എണീറ്റ് പോയി കതക് തൊറന്നതും അച്ഛൻ പവി അമ്മ കൂടെ വായ പൊത്തി കരഞ്ഞോണ്ട് പപ്പയും…

ഞാൻ കണ്ണ് തിരുമ്മി ഒന്ന് നോക്കി…

ഞാൻ : എന്താ

അച്ഛൻ : അത് ഞാനല്ലേ ചോദിക്കണ്ടത്…

ഞാൻ : എനിക്ക് മനസിലായില്ല

അച്ഛൻ : നീ കളിക്കുന്നാടാ…

അച്ഛൻ എന്റെ മുഖത്തിന് നേരെ കൈ ഓങ്ങി

അമ്മ വേണ്ട വേണ്ട അയ്യോ…

അവസാന സെക്കന്റിൽ അച്ഛൻ കൈ മാറ്റി തോളത്ത് ഒറ്റ അടി…

എനിക്ക് കാര്യം മനസ്സിലായി…

അച്ഛൻ : താൻ എന്തിനാ ഡോ എന്നെ തടയണെ ഹേ… ഈ കൊച്ച് വൈകീട്ട് എന്നോട് വന്ന് പറഞ്ഞത് കേട്ടപ്പോ ആദ്യം എനിക്ക് വിശ്വാസം ആയില്ല ഇപ്പൊ ബോദ്യം ആയി…

Leave a Reply

Your email address will not be published. Required fields are marked *