കാന്താരി – 1 20അടിപൊളി  

ഞാൻ ചെയറിൽ നിന്ന് എണീറ്റ് ചെറിയമ്മേ തട്ടി വിളിച്ചു…

അമ്മ അമ്മാ

പവി വെള്ളം എടുത്ത് ചെറിയമ്മടെ മുഖത്ത് തളിച്ചു

വെള്ളം വീണതും ചെറിയമ്മ കണ്ണ് തൊറന്നു

ചെറി : ഇന്ദു ഇന്ദു

ചെറിയമ്മ : ചോര.. ചോര

അമ്മ വെള്ളം കൊണ്ട് വന്നു ചെറിയമ്മക്ക് കൊടുത്തു

ഞാൻ അപ്പഴാ അത് കണ്ടത് ചെറിയമ്മടെ കൈയ്യില് ചോര

ഞാൻ : ചെറി ചെറിയമ്മടെ കൈയ്യില് ചോര….

ഞാനും ചെറിയും ചെറിയമ്മേ പിടിച്ച് പൊക്കി

ഞാൻ : ചെയറ് തിരിക്ക് ഇരുത്തട്ടെ…

പവി : അയ്യോ ചെയറില് ചോര….

അമ്മ : എഹ്….

അമ്മ ശ്വാസം ആഞ് വലിച്ച് പിന്നിലേക്ക് പോയി ചൊമരിൽ ഇടിച്ചു

പവി : അച്ഛാ ചോര നെല്ത്ത് മുഴുവൻ ചോര അച്ഛാ…

അച്ചു : ദേ അണ്ണന്റെ പാന്റില് ഫുൾ റത്തം…

അവൻ പറഞ്ഞ വഴിക്ക് ഞാൻ തിരിഞ്ഞ് നോക്കി മഞ്ഞ ജോഗറിൽ ചോര കറ…. ചെറി : എന്ത് ഡാ മോനെ അത് കാണിക്ക്…

ഞാൻ : അത് ഒന്നൂല്ലാ ചെറി വിട്ടേക്ക്…

ചെറി : ശെരി ആയ്ക്കോട്ടേ നീ കാണിക്ക് ഞാൻ നോക്കട്ടെ…

അച്ഛൻ : നിക്കടാ അങ്ങോട്ട്

ഞാൻ പേടിച്ച് അവടെ തന്നെ നിന്നു…

ചെറി വന്ന് എന്റെ ബനിയൻ പിടിച്ചു

ചെറിടെ കൈയ്യിൽ ചോര ആയി

പുള്ളി പതുക്കെ അതിനെ മേലേക്ക് പൊക്കി…

കണ്ട എല്ലാരും ഞെട്ടി ഇന്ത്യ മാപ്പ് പോലെ ഏതോ ഒരു മാപ്പ് വരച്ച പോലെ പാടുകൾ മുകളിൽ ഒരു ഓട്ട പോലെ

ചെറി : അയ്യയ്യോ… ഏട്ടാ നോക്ക് ഏട്ടാ

അമ്മ : അഹ്😰🥺 എന്ത് മോനെ നീ ഇത് കാണിക്കാത്തത് അയ്യോ ഇത് എന്താ ഡാ ഇത്….

ഞാൻ : ഇല്ല ഒണങും കാലത്ത് ചൊമരിൽ പോയി ഇടിച്ചു അതാ…

പവി : അവനെ ഹോസ്പിറ്റലിൽ കൊണ്ട് പോ ആരേലും ചേ…

ഞാൻ : വേണ്ട ബോഡി സ്പ്രേ അടിച്ചാ മതി

ഒറ്റ ഒന്ന് തന്നാ ഒണ്ടല്ലോ വാടാ മര്യാദക്ക് ചെറി ചൂടായി….

അച്ഛൻ : രാജു ചെല്ല് ഡാ

ചെറി : ശെരി ഏട്ടാ….

ഞാൻ : വേണ്ടെന്ന്…

അമ്മ : ഇന്നാ ബനിയൻ ഇത് ഇട്ടിട്ട് പോടാ😡

ചെറി പോയി കാറിന്റെ കീ കൊണ്ട് വന്നു

ഞാൻ : കാറ് വേണ്ട

ചെറി : ശെരി ഓട്ടോ പിടിക്കാ…

ഞാൻ : ബൈക്ക് മതി ഇരിക്കാൻ പറ്റില്ല

ചെറി : ഡി മോളെ നിന്റെ സ്കൂട്ടറിന്റെ ചാവി താ ചെറി പവിയോട് പറഞ്ഞു….

> ഹോസ്പിറ്റലിൽ പോയി ഞങ്ങള് തിരിച്ച് വന്നു

അമ്മ : എന്താ ഡാ

ചെറി : രണ്ട് സ്റ്റിച്ച്…. ഷുഗർ ചെക്ക് ചെയ്തു നോർമൽ ആണ്…

പവി : ഷുഗറോ

ചെറി : ഡോക്ടർ പറഞ്ഞത് ഷുഗർ ഇല്ലാത്ത ആൾക്ക് ഇത്ര വലിയ വേദന സഹിക്കാൻ പാടാ… ഇവൻ വേദന ഇല്ലെന്നും പറഞ്ഞോ… അപ്പൊ പുള്ളി പറഞ്ഞു ഷുഗർ ഒന്ന് നോക്കാൻ…

ചെറിയമ്മ : ചോര കണ്ടതും ഞാൻ അങ്ങ് പേടിച് പോയി..

ഞാൻ പോട്ടെ നല്ല ക്ഷീണം….ഞാൻ മെല്ലെ നടന്നു…

പവി : ഞാൻ കൊണ്ടാക്കാ…

അവള് എന്റെ കൂട വന്നു…

പവി എന്നെ പിടിച്ച് ബെഡിൽ ഇരുത്തി….പതുകെ ഞാൻ സൈഡ് ചെരിഞ് കെടന്നു….

> 12:35 പവി റൂമിലേക്ക് കേറി വന്നു….

ഞാൻ : റോക്കി സാർ ഇറ്ക്കാ…

പവി : അച്ഛൻ മില്ലി പോയി

ഞാൻ : അത് നന്നായി….

പവി എന്റെ അടുത്ത് വന്ന് എന്നെ നോക്കി കെടന്നു…

പവി : എന്തീയാ

ഞാൻ : ഓർമ്മകൾ അരിവറക്കുന്നു…

പവി : സുന്ദരനും ഓന്തും ആവും…

ഞാൻ : അതെ…

പവി : ഒരു പാട്ട് പാട് ഒറങ്ങട്ടെ

അവളെന്റെ കൈയ്യിൽ തല വച്ച് പറഞ്ഞു…

എന്റെ ജീവിതം ഊ… അല്ലെങ്കിൽ വേണ്ട…. അട ഊത്ങ്കടാ സങ്ക്… എന്തോന്ന് ഫുൾ തോൽവി പാട്ടുകൾ ആണല്ലോ

പവി : പാടണ്ട വാവോ വാവോ പറ തട്ടി താ….

ഞാൻ : വാവോ വാവോ ഓ ഓ ഉം…

പവി : ഞാൻ ഒരു കാര്യം ചോദിക്കട്ടെ

ഞാൻ : പറ

പവി : i think she is strange

ഞാൻ : ഏയ്‌

പവി : അല്ല ഡാ… അന്ന് കല്യാണ രാത്രി തന്നെ ആരെ വിളിച്ച് ഒരേ കരച്ചിൽ

ഞാൻ : അത് മിസ്സ്‌ ചെയ്യില്ലേ പിന്നെ….

പവി : പിന്നെ ഒരു അടക്കം പറച്ചിൽ എല്ലാം ഞാൻ ശെരി ആക്കും ന്ന് എന്തായിരുന്നു ചിന്നു യാ ചിന്നു

ഞാൻ : അത് ഫ്രണ്ടാ…

പവി : എന്നാലും ആള് അഭിനയിക്കുവാണോ എന്നൊരു തോന്നൽ….

ഞാൻ : ഡീ പല്ലി നീ എന്റെ ഭാര്യെ പറ്റി ആണ് എന്നോട് പറയുന്നേ

പവി : നിന്റെ ഒരു ലിറ്റർ ചോര പോവാൻ കാരണം ആയ ഭാര്യ 😏

ഞാൻ : അവള് പാവം ഡി… അത് അവൾടെ സ്റ്റൈൽ ഓഫ് എസ്‌പ്രസ്സിങ് ലവ് ആണ്…മനപ്പൂർവം അല്ല അറിയാതെ ആണ്…

പവി : പക്ഷെ പുള്ളിക്കാരിക്ക് ഒരു കുറ്റബോധം ഒന്നും ഇല്ല…

Leave a Reply

Your email address will not be published. Required fields are marked *