ഞാൻ : എന്ത് ഡാ കാര്യം
ഉണ്ണി : അണ്ണാ പിള്ളേര് ലീഫ് കൊണ്ട് പോയത്
ഞാൻ : രാജഹംസോ വരമ്മേ
ഉണ്ണി : വർമ്മ വർമ്മ
ഞാൻ : മുടിയാൻ ആയിട്ട്…ആര് പോയെ
ഉണ്ണി : മണിയും.. സ്റ്റൈൽ രാജും….
ഞാൻ : ശെരി ശെരി ഞാൻ എറങ്ങി
ഞാൻ അടുക്കളയിൽ കൊണ്ട് പ്ളേറ്റ് വച്ചിട്ട് നേരെ അച്ഛന്റെ മുറിയിൽ ഉള്ള പേപ്പർ ഒക്കെ എടുത്തിട്ട് പൊറത്തേക്ക് വന്നു
ഞാൻ : അമ്മ അമ്മാ
പവി എന്റെ നേരെ പുരികം പൊക്കി….
ഞാൻ : വണ്ടി പെട്ടു…. ആലുവ..
പവി : 👍
അമ്മ : എങ്ങോട്ടാ
ഞാൻ : അമ്മ നമ്മടെ ബസ്സ് ആലുവേൽ വച്ച പിടിച്ചു പോയി നോക്കട്ടെ
അമ്മ : ഒറ്റക്ക് പോവോ
ഞാൻ : ആ…
Mani calling
ഞാൻ : പറ ഡാ
മണി : ഏട്ടാ വണ്ടി പൊക്കി
ഞാൻ : അറിഞ്ഞു… ഞാൻ ദേ വന്നു
മണി : വേണ്ടെട്ടാ മൊതലാളി ഡീൽ ആക്കി കാലത്ത് വിട്ടോ പറഞ്ഞു…
ഞാൻ : ആണോ…. ശെരി… ഞാൻ കാലത്ത് വരാ ആ ഏജന്റിനെ ഒന്ന് കാണണം… നാറി….
മണി : ശെരി ഏട്ടാ ഞാൻ എന്തേലും ഒണ്ടേ വിളിക്കാ
ഞാൻ : പിന്നെ സ്റ്റൈൽ രാജ് കുപ്പിടെ മണം പിടിക്കാതെ നോക്കണം…
മണി : ഓകെ ഏട്ടാ…”
പവി : എന്ത് ഏട്ടാ
ഞാൻ : മണി
പവി : ഏ
ഞാൻ : അച്ഛൻ ഡീൽ ആക്കിന്ന്…
അമ്മ : നന്നായി….
ഞാൻ : ഇന്നാമ്മാ ഉള്ളില് വച്ചോ…..
അമ്മ : ഡാ അവര് പോണില്ല സന്തോഷം ആയല്ലോ മോന്
ഞാൻ : കൊറേ കാലം കഴിഞ്ഞ് ഒന്ന് മനസ്സ് നെറഞ്ഞു
ചെറി : പൈസക്ക് എന്ത് ചെയ്യും
ഞാൻ : ഞാൻ നോക്കാ ചെറി
ചെറി : നിനക്ക് തന്നെ പണി ഇല്ല…
ഞാൻ : ചെറി ഞാൻ ഡ്രൈവറ് ചെറി ബാറ്റ കൂലി ഒക്കെ കൂടെ ചെറിയ ഓട്ടം പോയ തന്നെ പൈസ ആയി പിന്നെ ലോങ്ങ് പോയാ മണി മണി മണി… നിനങ്ങളെ ഞാൻ നോക്കാ
ചെറി : കണ്ടോ ഡി എന്റെ കൊച്ച്
പവി : കേക്കാൻ കൊള്ളാ
ചെറി : അവൻ പറഞ്ഞല്ലോ നീയോ ഡി….
പവി : ഞാൻ ഒരു സത്യം പറയട്ടെ ഇവന് ശമ്പളം എന്നൊരു സാദനം ഇല്ല 😂
ചെറി : അത് മോശം ആയി പോയി….
അമ്മ : അതിന് അവൻ ഇനി പോണില്ലല്ലോ…
ഞാൻ : പിന്നെ ഞാൻ പോവും… അടുത്ത ആഴ്ച വണ്ടി വരും അതിന്റെ ഡ്രൈവർ ഞാൻ തന്നെ
അമ്മ : പിന്നെ….
ചെറി : മോൾ എന്താ മാറി നിക്കണേ വാ
പപ്പ : അല്ല നിങ്ങള് എന്തോ
ചെറി : മോള് കേക്കാൻ പാടാത്ത ഒന്നും ഇല്ല വന്നോ
ഞാൻ മെല്ലെ വലിഞ്ഞു ടീവി കാണാൻ പോയി…
അവരൊക്കെ ഡയനിങ് ടേബിളിൽ ഇരുന്ന് കഥ പറച്ചിൽ ആണ് വിഷയം പപ്പടെ കഥ…
കൊറേ കഴിഞ്ഞ് പവി എന്റെ അടുത്ത സോഫയിൽ വന്നിരുന്നു…
അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു…
ഞാൻ അവൾക്ക് തലയിൽ ഒരു ഉമ്മ കൊടുത്തിട്ട് മസ്സാജ് ചെയ്ത് കൊടുത്തു…
പവി കഴുത്ത് തൊട്ട് നോക്കി എന്നിട്ട് കോളർ പിടിച്ചു മാറ്റി
പവി : നിന്റെ മാല എവടെ…
ഞാൻ : അത് അഴിച് വച്ചു
പവി : അത് അഴിക്കാൻ പാടില്ല ഡാ
ഞാൻ : അതെന്താ
പവി : അത് ഒരു ആചാരം പോലെ ഇടുന്നതാ
ഞാൻ : എനിക്ക് ഗോൾഡോന്നും ഇഷ്ട്ടം അല്ല പവി
പവി : അതെന്താ
ഞാൻ : എനിക്ക് വേണ്ട… നീ എടുത്തോ
പവി : എനിക്ക് വേണ്ട
ഞാൻ : നീ എടുത്തോ അച്ഛൻ തന്നില്ലേ നീ എടുത്തോ അത് ട്ടാ
പവി : പോടാ…
അമ്മ അങ്ങോട്ട് വന്നു
അമ്മ : ഡി റൂമി പോ
ഞാൻ : കിടക്കട്ടെ ഭാഗ്യ
അമ്മ : നീ ആണ് ഇവളെ മടിച്ചി ആക്കുന്നതെ
ഞാൻ : അമ്മ
അമ്മ : എന്താ കുട്ടാ
ഞാൻ : അച്ഛൻ എനിക്ക് തന്ന മാല ഇല്ലേ
അമ്മ : ഹാ
ഞാൻ : അത് ഇവക്ക് കൊടുക്കാണെ ഞാൻ
അമ്മ : എന്തിനാ
ഞാൻ : അത് ചുമ്മാ ഇരിക്കും അവള് ഇടട്ടെ പെങ്കൊച്ചല്ലേ
അമ്മ : എന്തോ കാണിക്ക്… ആ കുട്ടി പോയി
ഞാൻ : അതിന്
അമ്മ : കേറി പോവാൻ
ഞാൻ : അമ്മ ഞാൻ ഇവടെ എവടെ എങ്കിലും
അമ്മ : അച്ഛനെ വിളിക്കട്ടെ…
ഞാൻ : നിങ്ങളോട് ദൈവം ചോദിക്കും
അമ്മ : ശെരി പോ
ഞാൻ മെല്ലെ മെല്ലെ സ്റ്റെപ് കേറി. മേളിലേക്ക് പോയി
അവൾടെ ഒച്ച കേക്കാ…ഫോണിൽ ആണ് തോന്നുണു
ഞാൻ നേരെ മുറിയിലേക്ക് ഓടി കേറി…
കൊറച്ച് കഴിഞ്ഞതും പപ്പ ഉള്ളിലേക്ക് കേറി വന്നു…
എന്നെ കണ്ടതും തുറിച്ച് നോക്കി കതക് കുറ്റി ഇട്ടു
കതക് കുറ്റി ഇട്ടതും എനിക്ക് ചെറിയ പേടി തോന്നി കാര്യം ശത്രു ആണേലും ഒരു പെണ്ണും ആയിട്ട് തനിച്ച് ഒരു മുറിയിൽ 🥹
ഞാൻ പക്ഷെ മൈൻഡ് പോലും ചെയ്യാതെ ഫോൺ നോക്കി ഇരുന്നു…
ശി ശ് ശിവ….സമയം എടുത്ത് പപ്പ എന്നെ വിളിച്ചു….
