⏩ 23:24
ഞാൻ വീട്ടിലേക്ക് നടന്ന് കേറി ചെന്നു…
കോളിങ് ബെൽ അടിച്ചതും അമ്മ വന്ന് തൊറന്ന് തന്നു
അമ്മ : എവടെ പോയഡാ മോനെ നീ
ഞാൻ ; വണ്ടി പണി തന്നമ്മാ ബാക്ക് മൊത്തം പോയി ഇനി രണ്ട് ദിവസം ഫുൾ പണി ആണ്…
എല്ലാരും അങ്ങോട്ട് വന്നു
അച്ഛൻ : എന്താണത്രെ
അമ്മ : വണ്ടി കേടായി
അച്ഛൻ : ഇത്ര വേഗം അതും തൊലച്ച…
ഞാൻ : ഓടുന്ന വഴി ആയതാ…
അമ്മ ഇതെന്താ മുറി
ഞാൻ : ബാക്ക് ലോക്കായി വണ്ടി ഒന്ന് പാളി കൊഴപ്പം ഇല്ല….
ചെറി : എന്തിന് ഡാ മോനെ നീ ഈ പഴയ വണ്ടി ഒക്കെ വാങ്ങിയത്
ഞാൻ ഒന്നും മിണ്ടിയില്ല
അച്ഛൻ :ഡാ …. ഔ അവൻ വലിയ പണക്കാരൻ…എന്നാ നീ വാങ്ങി കൊട്…
അമ്മ : അയ്യോ ദേ മുറി ഇങ്ങോട്ട് ഇരിക്ക് ഡാ… നോക്കട്ടെ
ഞാൻ : വേണ്ടമ്മ ഞാൻ പോയി കുളിക്കട്ടെ വിട്ടെ
അമ്മ ; നോക്കട്ടെ രാമു
ഞാൻ : ച്ച് വിട്മ്മാ…
ഞാൻ എണീറ്റ് മേലെ കേറി പോയി…
കുളിക്കുമ്പോ ഒടുക്കത്തെ നീറ്റൽ….
കുളി കഴിഞ്ഞ് വന്ന് തൊടക്കാൻ പറ്റോ ഫാനും ഇട്ട് കുഞ്ഞി കൂനനെ പോലെ നിന്നു…
അപ്പോ ദേ വരുന്നു അടുത്ത കുരിശ്
ഞാൻ പെട്ടെന്ന് തിരിഞ്ഞു
പപ്പ : ഞാനാ
എന്തിനാ വന്നെ ഇതിൻ്റെ മേലെ മൊളക് പൊടി ഇടാൻ ആണോ …
പപ്പ : അടിപൊളി ഐഡിയ കാലത്ത് തന്നെ ഇട്ടെക്കാം…
ഞാൻ ബനിയൻ എടുത്ത് തോളിൽ ഇട്ടതും അത് മുറിയിൽ തന്നെ കൊണ്ടു…
വേദന പിടിച്ച് നിർത്തി ഞാൻ വെളിയിലേക്ക് നടന്നു
പപ്പ : അതെ ബുദ്ധിമുട്ടില്ല എങ്കിൽ ബെഡ് ഷെയർ ചെയ്യാ
ഞാൻ ഒന്നും പറയാതെ ദിവാനിൽ പോയിരുന്നു…
പവി പെട്ടെന്ന് കേറി വന്നു
പവി : എന്തിവടെ
ഞാൻ ; ഹേ
പവി : എന്താ ഇവടെന്ന്
ഞാൻ : അത് മുറി കണ്ടില്ലേ അവൾടെ കൈ ഒക്കെ വന്ന് കൊണ്ടാ മുറി കൂടുതൽ ആവും… അതാ ഞാൻ ഇവടെ വന്ന് കെടക്കാ വച്ചു അല്ല നീ എന്തിന് ഇപ്പൊ വന്നത് പോ പോടീ… ഒരു ഭാര്യ ഭർത്താവ് താമസിക്കുന്ന സ്ഥലത്ത് ഒളിഞ്ഞു നോക്കാൻ വന്നിരിക്കുന്നു കഴുത
പവി : അമ്പത് രൂപടെ അഭിനയം കൂടുതലാ
അതും പറഞ്ഞ പവി റൂമിലേക്ക് പോയി…
ഞാൻ പതുക്കെ ബനിയൻ ഇട്ട് കമന്ന് കെടന്നു…
അതെ ഡ്രൈവറെ
അവള് വന്നു
ഞാൻ കെടന്ന കെടപ്പിൽ മൂളി
പപ്പ : അച്ഛ വിളിച്ചിരുന്നു
ഞാൻ : ഉം
പപ്പ : ഏഴാം കല്യാണം കഴിഞ്ഞാ വിരുന്നിന് അവടെ ഇരിക്കാൻ പറ്റോ ചോദിച്ചു…
ഞാൻ : ശെരി…
അപ്പൊ തന്നെ കതകടയുന്ന ഒച്ച കേട്ടു…
> രാവിലെ എണീക്കാൻ പറ്റുന്നില്ല ഒടുക്കത്തെ വേദന ബനിയൻ മുറിയിൽ ഒട്ടി പിടിച്ചിട്ടും ഒണ്ട്.. ഞാൻ നേരെ ബാത്ത്റൂമിൽ കേറി പൊറം മുഴുവൻ നനച്ച് ബനിയൻ ഊരി…
കണ്ണാടിയിൽ നോക്കി… അയ്യോ ഓട്ട..നല്ല ഡീപ്പ് ആണ് സംഭവം.. ജീവിതമേ കുഴി പിന്നെ ആണ് മുത്തുകത്തൊരു കുഴി 🙏😏
ആ കല്ല് കുത്തിയതാവും നാശം നടന്നും ഇല്ല….
സ്റ്റെപ്പെറങ്ങുമ്പോ ശവം കേറി വരുന്നു
എങ്ങനെ ഇണ്ട് വേദന എന്റെ മുത്തുകത്ത് ഒറ്റ കുത്ത് തന്നിട്ട് അവള് ചോദിച്ചു…
പൊള്ളിയ പോലെ തോന്നി എനിക്ക്…
കണ്ണ് കലങ്ങി അമ്മാതിരി വേദന
അവള് വായക്ക് കൈ കൊടുത്ത് നിന്ന് ചിരിക്കുന്നു…
ഞാൻ പ്രതികരിക്കാതെ താഴെ നോക്കി എറങ്ങി…
അച്ഛൻ : ഡാ വന്നേ പേപ്പർ വായനക്കിടയിൽ പുള്ളി എന്നെ വിളിച്ചു
ഞാൻ മെല്ലെ മെല്ലെ നടന്ന് പോയി
അച്ഛൻ : നാളെ അവര് ഇങ്ങോട്ട് വരും
ഞാൻ : ആരച്ഛ
അച്ഛൻ : നിന്റച്ഛൻ.. എടാ നിന്റെ ഭാര്യ വീട്ടുകാര്
ഞാൻ : ശെരി അച്ഛാ
അച്ഛൻ : ചടങ്ങറിയാലോ… നാളെ നിങ്ങൾ അങ്ങോട്ട് പോവും പിന്നെ അത് കഴിഞ്ഞ് അടുത്തതിന്റെ അടുത്ത ദിവസം ഞങ്ങള് വന്ന് ചടങ്ങ് കഴിഞ്ഞ് നിങ്ങളെ കൂട്ടികൊണ്ട് വരും…
ഞാൻ : ശെരി..
ഞാൻ : അച്ഛാ
അച്ഛൻ : ഓ
ഞാൻ : ഞാൻ പോണോ അച്ഛാ
അച്ഛൻ : വേണ്ട മോൻ ഇവടെ ഇരുന്നോ ഞാൻ പോവാം….ആര് ഡാ ഇവൻ 😏
ഞാൻ തിരിഞ്ഞ് നടന്നു….
എല്ലാരും കൂടെ കഴിച്ചോണ്ട് ഇരിക്കുന്ന നേരം…
ചെറി : നാളെ എപ്പോ അവര് വരുന്നേ ഏട്ടാ
അച്ഛൻ : പത്തുപതിനൊന്നു മണി ആവും…
എത്ര ആള് കാണും എന്റെ പിന്നാലെ നിന്ന ചെറിയമ്മ ചോദിച്ചു
അച്ഛൻ : ഒരു ഇരുപത്തി അഞ്ച് പേര് അമ്പത് കൂട്ടാ… നമ്മടെ ഒരു അമ്പത്
രാമുന് എത്ര ബന്ധുക്കളാ ചെറിയമ്മ എന്റെ മുത്കത്ത് കൈ വച്ച് പറഞ്ഞു
അടുത്ത സെക്കന്റ് ചെറിയമ്മ ബോധം കെട്ട് വീണു…
