കാന്താരി – 1 20അടിപൊളി  

അമ്മ : എന്താ പറഞ്ഞെ

അച്ഛൻ : പാവം വന്ന് പറയാ ശിവക്ക് എന്നെ ഇഷ്ട്ടം അല്ലാ തോന്നുന്നു അങ്കിളെ എന്നെ വീട്ടിൽ കൊണ്ടാക്കാൻ സാരം ഇല്ലെന്ന്…

നിനക്ക് എന്തിന്റെ അസുഖം ആടാ പാവം പിടിച്ചവരെ ഉപദ്രവിച്ച് മാത്രം അല്ലെ ശീലം ഉള്ളു ജനിച്ച അന്ന് തൊടങ്ങിയതാ കാലൻ 😡😡😡

അച്ഛൻ കുത്ത് വാക്ക് കൊണ്ട് അഭിഷേകം ചെയ്തു…

ഞാൻ ഒരക്ഷരം പറയാതെ തല കുനിച്ച് നിന്നു…

അച്ഛൻ : ഞാൻ ഒരു കാര്യം പറഞ്ഞേക്കാം ഈ കൊച്ചിനെ ഇനി കരയിച്ച നീ ഈ പടിക്ക് പൊറത്താ കേട്ടല്ലോ…

അമ്മ : അവന് ഒരബദ്ധം പറ്റിയതാവും നിങ്ങള് വാ…

പവി : അച്ഛാ മതി കല്യാണം കഴിഞ്ഞതല്ലേ ഉള്ളു ഒന്ന് സെറ്റാവാൻ ടൈം ആവും…

അച്ഛൻ : ആയിക്കോട്ടേ എന്ന് വച്ച് ഈ കുട്ടിയെ മുറിക്ക് വെളിയിൽ ആക്കാൻ ഇവനാരാ ഇതെന്റെ വീടാ ഹും…

അമ്മ : കേറി പോടാ തറി പോലെ നിക്കാതെ, നിങ്ങള് വാ… മോളെ ചെല്ല് സാരൂല്ലാ… കേട്ടോ…ഒക്കെ മാറും…

അച്ഛൻ : മോളെ ഈ നായക്ക് വേണ്ടി ഞാൻ ക്ഷമ ചോദിക്കാ… മോള് ചെല്ല്…

പപ്പ : സാരൂല്ല അങ്കിൾ ശിവക്ക് ഇഷ്ട്ടം ഉള്ള പോലെ ചെയ്യട്ടെ ശിവയെ പെടുത്തിയതല്ലേ അപ്പൊ ഞാൻ അല്ലെ അഡ്ജസ്റ്റ് ചെയ്യണ്ടത് കൊഴപ്പില്ല… 😊

കേറി പോടാ അച്ഛൻ എനിക്ക് ഉത്തരവിട്ടു…

അവര് പോയതും പപ്പ കണ്ണ് തൊടച്ച് ഉള്ളിലേക്ക് കേറി…

ഞാൻ കണ്ണിൽ നിന്ന് വന്ന വെള്ളം കഷ്ട്ടപ്പെട്ട് പിടിച്ച് നിർത്തി…

കതകടച്ച് കുറ്റി ഇട്ടു…

തിരിയാൻ മനസ് അനുവദിക്കുന്നില്ല കഷ്ട്ടപ്പെട്ട് അതും ചെയ്തു…

അവളെന്നെ നോക്കി ദയനീയം ആയി ചിരിച്ചു…..

പപ്പ : എന്നെ ഇഷ്ട്ടം അല്ലെ ശിവ… ഹ്… എന്നെ വേണ്ടേ ഡാ… എങ്കി പോയി ചാവടാ ഡ്രൈവറെ…നീ എന്റെ കിച്ചുനെ ലെ ഇപ്പൊ എന്തെ അന്നത്തെ നാവ് കാണാൻ ഇല്ല….അന്നേ ഞാൻ വിചാരിച്ചതാ നിനക്ക് ഞാൻ പണി തരുന്നുണ്ട് എന്ന് എനിക്ക് നീ ഇവടെ കെടന്ന് സുഗിക്കുന്ന കാര്യം ഓർത്തപ്പോ വല്ലാത്ത ഒരു സങ്കടം അതാ ഞാൻ ഇന്ന് തന്നെ വന്നേ… ഇപ്പൊ ഓക്കേ ആയി…

ഞാൻ : no comments 😊

ഞാൻ ഷീറ്റ് വിരിച്ച് കുനിഞ്ഞതും മുതുകത്ത് വെട്ട് കൊണ്ട പോലെ വേദന….

> രാത്രി എത്ര വിചാരിച്ചിട്ടും ഒറക്കം വരുന്നില്ല

ഒരു നിമിഷം പോലും എനിക്ക് ഇനി പറ്റില്ല ഒരു ട്രൈ കൂടെ ചെയ്ത് നോക്കിയാലും തെറ്റില്ല എന്ന് വരെ എന്റെ ഉള്ളിൽ ഇരുന്ന് ആരോ പറഞ്ഞു…

അങ്ങനെ ഞാൻ അവസാനം ഒരു തീരുമാനം എടുത്തു ചലോ….

> 7:23

അവളുടെ നനഞ്ഞ തോർത്ത് കാത്ത് നിന്ന എനിക്ക് പക്ഷെ അത് കിട്ടിയില്ല… നിരാശയിൽ ഫ്രഷ് ആയി വന്നപ്പോ ദേ എന്നെയും കാത്ത് പ്രിയ പത്നി ഇരിപ്പുണ്ട്….

പപ്പ : ഹാ ഗുഡ് മോണിംഗ് ഡ്രൈവറെ…

ഞാൻ പ്രതികരിച്ചില്ല…

പപ്പ ഒരു പുച്ഛം ഇട്ട് എണീറ്റ് നടന്നു…

ഇത് തന്നെ ടൈം

കതകിന്റെ അടുത്ത് വച്ച് ഞാൻ അവളെ പിടിച്ച് ഒറ്റ വലി കറങ്ങി ഞാൻ അവളെ ചൊമരിൽ ചേർത്ത് പിടിച്ചു… എന്നിട്ട് അവള് വച്ച പോലെ കഴുത്തിൽ കൈ തണ്ട ചേർത്തു…

പപ്പ : ശിവ വിടാൻ

ഞാൻ : ഇല്ല സ്നേഹം തരാനാ പിടിച്ചത് ആദ്യം ഒരു കിസ്സ് തരാ എന്നിട്ട് ബാക്കി 😌

പപ്പ : ശിവ എന്നെ വിടാൻ എന്റെ ദേഹത്ത് തൊട്ടാ ഒണ്ടല്ലോ

ഞാൻ : ഞാൻ ഭർത്താവ് ഡി എനിക്ക് നിന്നെ തൊടാലോ

പപ്പ : എന്റെ അനുവാദം വേണം അതിന്

ഞാൻ :അപ്പൊ അന്ന് നീ എന്നെ ഇത് പോലെ പിടിച്ചത് നഖം വച്ച് സ്നേഹിച്ചത് ഒക്കെ പെർമിഷൻ എടുത്തിട്ടാ… എന്താ മോനെ… 😂

പപ്പ : എന്നെ വിടാൻ

ഞാൻ : എന്റെ മോൻ അടങ് ചേട്ടൻ ഒരു ഉമ്മ തരട്ടെ

ഞാൻ ചുണ്ട് കൂർപ്പിച്ച് അവളുടെ അടുത്തേക്ക് അടുത്തേക്ക് പോയി

പല ടെക്നിക്ക് ഉപയോഗിച്ചും അവള് മാറാൻ നോക്കുന്നുണ്ട് പക്ഷെ നടക്കുന്നില്ല…

അവളുടെ ചുണ്ടിന്റെ തൊട്ടടുത്ത് എത്തിയതും പപ്പ. മുഖം തീരിച്ച് കണ്ണടച്ചു…

പപ്പടെ താടി പിടിച്ച് തിരിച്ച ശേഷം ഞാൻ വീണ്ടും മുന്നിലേക്ക് നീങ്ങി

പപ്പ : ശിവ പ്ളീസ് ചെയ്യരുത് ശിവാ…

ഞാൻ ചിരിച്ച് ചുണ്ട് നനച്ച് അവളുടെ അടുത്തേക്ക് നീങ്ങി

പപ്പ തല ആട്ടാൻ ശ്രമിക്കുന്നുണ്ട് നടക്കുന്നില്ല…

അവളുടെയും എന്റെയും ചുണ്ടുകൾ തമ്മിൽ ഒരു തലനാരിന്റെ ഗാപ്പ് മാത്രം എന്ന് വേണേ ഭംഗിക്ക് പറയാ…

Leave a Reply

Your email address will not be published. Required fields are marked *