ഞാൻ മെല്ലെ മെല്ലെ സ്റ്റെപ്പ് വഴി താഴെ എറങ്ങി …
അവൻ വന്ന് എൻ്റെ തോളിൽ കൈ ഇട്ടു ഞാൻ അപ്പോ തന്നെ കൈ മാറ്റി വിട്ടു…
കി ക്കു അമ്മാവൻ : മോനെ പനി ഒക്കെ ഞാൻ : മാറി മാറി
സാധാരണ ഏഴാം കല്യാണം കഴിയുന്ന വരെ വിരുന്ന് പോക്കൊന്നും പാടില്ല … അങ്ങേര് എന്നെ നോക്കി പറഞ്ഞു..
ചെറി : അത് സാരൂല്ല ഏട്ടാ നിങ്ങള് ഇപ്പൊ ബന്ധു വിചാരിക്കേണ്ട കൂട്ടുക്കാരന്റെ മോനെ കല്യാണം കഴിഞ്ഞു എന്ന് അറിഞ്ഞ വന്ന കൂട്ട്കാരൻ അങ്ങനെ വച്ചോ… ഹഹഹ
കി ക്കു അങ്കിൾ : അത് നല്ല ഐഡിയ രാജിവേ…അല്ല നിങ്ങക്ക് ലീവ് ഇനി എത്ര
ചെറി : ലീവ്… ഒണ്ട്…
⏩ പിന്നെ ഉച്ചക്ക് ഫുഡ് അടി ഒക്കെ കഴിഞ്ഞ് അവര് ഹാപ്പി ആയി പോയി…
അവർടെ കാർ പോയതും ഞാൻ നേരെ പവിടെ മുറിയിൽ കേറി ബെഡിലേക്ക് വീണു…
റീലും കണ്ട് ഒറങ്ങി പോയി….
വൈകീട്ട് ഞാൻ പവി അച്ചു മൂന്ന് പേരും കൂടെ പവിടെ ലാപ്ടോപ്പിൽ ജെയിലർ കണ്ടു… കൊള്ളാം ഗംഭീര തിരിച്ച് വരവ് തന്നെ … തമ്മന്ന നടത്തിയിട്ടുണ്ട് 😌
⏩ 20:44
ചെറിയമമ എന്നെ കഴിക്കാൻ വിളിക്കാൻ വന്നു
ഞാൻ : എന്താ മിസ്സിസ് രാജീവ് ഞാൻ പറഞ്ഞ കാര്യം
ചെറിയമ്മ : ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്യുന്നതാ
ഞാൻ : ഹാ
ചെറിയമ്മ : നോക്കാം …
ഞാൻ : ശെരിക്കും .
ചെറിയമ്മ : യെസ്..
ഞാൻ : അയ്യോ തങ്കമേ ഉമ്മ ഞാൻ ചെറിയമ്മെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു…
പറ നടക്കോ സ്റ്റെപ്പിൽ പിടിച്ച് നിർത്തി ഞാൻ ചോദിച്ചു…
ചെറിയമ്മ : നിൻ്റെ ചെറി മൂളൽ മാത്രെ ഉള്ളൂ
ഞാൻ : അന്താള് പോട്ടും
ചെറി : അന്താള് പോയ നിൻ്റെ ഡാഡി ചെലവിന് കൊടുക്കോ പൊറമ്പോക്ക് ….
ഞാൻ താഴേക്ക് നോക്കി …
ചെറി അച്ചു പവി പിന്നെ പിന്നെയും കൂടെ ഡൈനിങ് ടേബിളിൽ ഇരിപ്പാ
ഞാൻ താഴേക്ക് ഒറ്റ ചാട്ടം ചാടി
ഞാൻ : ചെറി കാര്യം പറ എന്താ
ചെറി : ഏയ് നടക്കില്ല
ഞാൻ : യോ
ചെറി : കാസ് വേണും തമ്പി
ഞാൻ : നാ പാത്ത്ക്ക്റെ യാ …
ചെറി : നീയേ ഓസി പോടാ
ഞാൻ : ചെറി നീ പ്രോമിസ് പണ്ണത് ഏമാത്താതെ
ചെറി : നീ മാട്ടർ തെറിയാമ പേസറെ….ഇപ്പൊ… മുടിയാത്…
ഞാൻ : യോ നീ സെറിയാന ബോങ്ക്…
അച്ചു ; ഡേയ് കത്താതെ….
ഞാൻ : വെളിയ പോടാ പൊറമ്പോക്ക് ….
ചെറിയമ്മ : മോക്ക് ഒന്നും പിടി കിട്ടി കാണില്ല ല്ലെ ഇവര് ഇങ്ങനെ തന്നെ ചെന്നൈയില് ഫ്ലാറ്റിൽ ദിവസും ഇത് തന്നെ …. നാട്ട്കാർക്ക് പേടി ആണ് ഞങ്ങളെ ….
ചെറി : ഈ പൈത്യക്കാരൻ പോയതും എല്ലാവരും ഹാപ്പി…
പപ്പ : എനിക്ക് അത്യാവശ്യം അറിയാ…🙂
ഞാൻ : ഇച്ചു പറ എന്താ നടക്കൊ…. ഇന്താള് പൈത്യം …. നടക്കോ ….
ഒറ്റ അടി ചട്ടകം എൻ്റെ മുതുകത്ത് ഉമ്മ തന്നു…
അമ്മ : ശിവ കളി ഒക്കെ ശെരി …ലിമിറ്റ് വിടരുത് കേട്ടല്ലോ…
ചെറി : അടി ഏടത്തി ഇവന് എന്നെ ഒരു മറിയാത ഇല്ലെ…
അമ്മ : ആഹാ കണക്കായി പിള്ളേരെ പിടിച്ച് തലയിൽ ഇരുത്ത്…
ചെറി : സത്യം തന്നെ ഏടത്തി തന്തെ പോലെ ഞാനും വടി എടുക്കണമായിരുന്നു
അമ്മ : ഡാ കാര്യം പറ അവന് ഇനി സമാധാനം കിട്ടട്ടെ….
ചെറി : പറയട്ടെ
ഞാൻ : 😀 പറ
ചെറി : ഞങ്ങള് മറ്റന്നാ തിരിച്ച് പോവും…
ചെറിയമ്മ : ചുമ്മാ ഇരി …അങ്ങനെ പതിനൊന്ന് കൊല്ലത്തെ ഇടവേളക്ക് ശേഷം മിസ്റ്റർ ആൻഡ് മിസ്സിസ് രാജീവ് നാട്ടിലേക്ക് …
ഞാൻ : 🥹
അച്ചു : അപ്പാ ആളുറാൻ പ്പാ…
ഞാൻ : നിന്റെ അപ്പൻ അളുതത്…
ചെറിയമ്മ : ഉണ്മ… നീ കുമ്പകോണം പോണ നൈറ്റ് ഒരേ കരച്ചിൽ എന്റെ മോൻ അപ്പടി ഇപ്പടി ന്ന്…അന്ന് ഫിക്സ് ആയി നമ്മക്ക് ഇവടെ മതി ഇനി വേണ്ടെന്ന്… അപ്പൊ തന്നെ നിയോഗം പോലെ ഉന്നോട മാരെജും ആച്ച് സോ ഞങ്ങള് പാക്കായി….
ഞാൻ : റൊമ്പ നന്ദ്രി 🙏
അമ്മ : സന്തോഷം ആയല്ലോ മോന്
ഞാൻ : ഇല്ല മ്മാ
അമ്മ : ഇനി എന്ത് വേണം തിരുമോന്ത തെളിയാൻ
ഞാൻ :റോക്കി ഭായ് ഇല്ലേ പുള്ളി അങ്കെ എങ്ക ചെന്നൈയിലെ സെറ്റിൽ ആണാ ണാ ഹാപ്പി…😂😂😂
അമ്മ ചട്ടകം എന്റെ നേരെ വീശി…
അമ്മ : ഓടിക്കോ…
ചെറി : അത് തന്നെ ചേട്ടത്തി ചേട്ടനെ നാട് കടത്താ…
ഞാൻ : പറഞ്ഞു കൊടുക്ക് ചെറി… 😂😂😂
ഞാൻ പ്ളേറ്റും കൊണ്ട് ഹാളിൽ പോയി…
ഫുഡ് കഴിക്കുമ്പോ ഉണ്ണീടെ കോൾ വന്നു….
ഞാൻ :പറ ഡാ സാറേ
ഉണ്ണി : അണ്ണാ വണ്ടി ആലുവേല് മടക്കി
