തന്ത്രലാവണ്യം – 2 15

“അപ്പോൾ കറുപ്പിനെ വെളുപ്പുമായി ചേർക്കണം.”

“അതെ. അവ രണ്ടും പരസ്പരജോഡികളാണ്. കറുപ്പിന്റെ ശരീരദൗർബല്യത്തെ വെളുപ്പ് ഇല്ലാതാക്കും. വെളുപ്പിന്റെ മാനസികദൗർബല്യത്തെ കറുപ്പ് നിയന്ത്രിക്കും.”

ആദിത്യന്റെ നെറ്റി ചുളിഞ്ഞു.

“വെളുത്ത വള മനസ്സിനെ ദുർബലമാക്കുമോ?”

“ബുദ്ധി നഷ്ടപ്പെടുത്തുമെന്നല്ല. പക്ഷേ മനസ്സിന്റെ പ്രതിരോധം കുറയും. വികാരങ്ങളുടെ ശക്തി വർദ്ധിക്കും. ഭയം സാധാരണയേക്കാൾ ആഴത്തിൽ അനുഭവപ്പെടും. കോപം പെട്ടെന്ന് പൊട്ടിപ്പുറപ്പെടും.

അഹങ്കാരം വളരും. ദുഃഖം സ്വയം നിയന്ത്രിക്കാനാവാത്തവിധം ശക്തമാകും. ആകർഷണങ്ങളും ആഗ്രഹങ്ങളും തീരുമാനങ്ങളെ കീഴടക്കാം. വെളുത്ത വള ധരിച്ചിരുന്ന ചില പഴയ യോദ്ധാക്കൾക്ക് യുദ്ധത്തിൽ അതുല്യമായ ശക്തിയുണ്ടായിരുന്നു.

പക്ഷേ ചെറിയൊരു അപമാനം പോലും സഹിക്കാനാവാതെ അവർ പോരാട്ടങ്ങൾ ആരംഭിച്ചു. സ്വന്തം കഴിവിൽ അമിതഗർവ്വം വന്ന് കുടുക്കുകളിൽ വീണവരുമുണ്ട്.”

ഹരിഹരൻ തുടർന്നു:

“ശരീരം ഒരു കോട്ടയായിട്ടും മനസ്സ് തുറന്ന വാതിലായിരിക്കും. യക്ഷികളുടെ വശ്യശക്തിക്ക് പോലും അവർ ഇരയാകാം. അതുകൊണ്ടാണ് കറുപ്പും വെളുപ്പും ഒരുമിച്ചു പ്രവർത്തിക്കേണ്ടത്.”

ആ വാക്കുകൾ കേട്ടപ്പോൾ ആദിത്യന്റെ ഓർമകൾ പെട്ടെന്ന് പിന്നിലേക്കോടി.

പുതുശ്ശേരി ഇല്ലത്തിലേക്കുള്ള കാറുയാത്ര. ഇനി ഒരിക്കലും കരയില്ലെന്ന് സ്വന്തമായി പറഞ്ഞിട്ടും കണ്ണുനീർ നിയന്ത്രിക്കാനാവാതെ വന്നത്. അച്ഛനോട് സ്നേഹമില്ലെന്ന് ഉറപ്പിച്ചിരുന്നിട്ടും ചിത കത്തുമ്പോൾ ഉള്ളിൽ

ഉയർന്ന വേദന.

പുതിയ വീട്ടിലെ ഓരോ സംഭവത്തോടും അസാധാരണമായി ശക്തമായ പ്രതികരണം. ചിലരോടുള്ള അകാരണമായ കോപം. ചിലരോടുള്ള ഉടനെയുള്ള അടുപ്പം. സൗന്ദര്യവും ആകർഷണവും കണ്ടപ്പോൾ തന്റെ പ്രായത്തിനും പരിശീലനത്തിനും യോജിക്കാത്തവിധം ചിന്തകൾ വഴിതെറ്റിയ നിമിഷങ്ങൾ.

കാർത്യായനിയുടെ നിതംബം നോക്കി നിന്നതും, അവളുടെ മുണ്ട് പൊക്കി നോക്കാൻ തോന്നിയതുമെല്ലാം അവന്റെ മനസ്സിൽ വന്നു.

അതെല്ലാം സാധാരണ യൗവനവികാരങ്ങളാണെന്ന് അവൻ കരുതിയിരുന്നു.

പക്ഷേ വെളുത്ത വള തന്നിൽ ലയിച്ചതിനുശേഷമാണോ അവ കൂടുതലായത്?

മുത്തച്ഛൻ വള നൽകിയതിനു മുൻപും ശേഷവുമുള്ള തന്റെ മനോഭാവങ്ങൾ അവൻ ഓർത്തുനോക്കി. വ്യക്തമായ വ്യത്യാസം ഉണ്ടെന്ന് ഉറപ്പിച്ചുപറയാനാവില്ല. എന്നാൽ സാധ്യത അവഗണിക്കാനും കഴിഞ്ഞില്ല.

തന്റെ കൈയിൽ വെളുത്ത വളയുണ്ടെന്ന് ഹരിഹരന് അറിയില്ലെങ്കിൽ, അദ്ദേഹം പറഞ്ഞത് ഒരു അനുമാനമല്ല. യഥാർത്ഥ അറിവായിരിക്കും.

“എന്താണ് ആലോചിക്കുന്നത്?” ഹരിഹരൻ ചോദിച്ചു.

ആദിത്യൻ ഉടൻ മുഖം ശാന്തമാക്കി.

“കറുത്ത വള ഇപ്പോൾ എന്റെ ഉള്ളിലാണെങ്കിൽ എനിക്ക് ശാരീരികമായി ദുർബലനാകുമോ എന്ന്.”

“ഉടനെ അല്ല. വളയുടെ ശക്തി നിന്നിൽ ഉണരുന്നതനുസരിച്ചായിരിക്കും ദോഷവും പ്രകടമാകുക. പ്രയോഗങ്ങൾക്ക് ശേഷമാണ് തളർച്ച. നീ കറുത്ത വളയുടെ ശക്തി ഉപയോഗിക്കാൻ തുടങ്ങുമ്പോൾ മനസ്സിലാകും.

അതുകൊണ്ടാണ് എത്രയും വേഗം വെളുത്ത വളയുടെ സംരക്ഷകനുമായി ബന്ധപ്പെടേണ്ടത്.”

“മുത്തച്ഛനുമായോ?”

“അതെ. ഭാഗ്യവശാൽ വെളുത്ത വള സുരക്ഷിതമാണ്. നിന്റെ മുത്തച്ഛൻ അച്യുതൻ അതു സൂക്ഷിക്കുന്നു.”

ആദിത്യന്റെ മുഖത്ത് മാറ്റമൊന്നും വരാതിരിക്കാൻ അവൻ ശ്രദ്ധിച്ചു.

അപ്പോൾ ഹരിഹരന് അറിയില്ല.

വെളുത്ത വള ഇനി മുത്തച്ഛന്റെ രഹസ്യഅറയിൽ ഇല്ല. അത് തനിക്കുള്ളിലുണ്ട്. കറുത്ത വളപോലെ തന്നെ.

രണ്ടു വളകളും ഒരേ മനുഷ്യനെ തിരഞ്ഞെടുത്തിരിക്കുന്നു.

“മുത്തച്ഛൻ അതു തരാൻ തയ്യാറായില്ലെങ്കിൽ?”

ആദിത്യൻ ചോദിച്ചു.

“അവൻ നിരസിക്കില്ല. എത്ര വൈരമുണ്ടെങ്കിലും ഈ കാര്യത്തിൽ നമ്മുടെ രണ്ടു കുടുംബങ്ങളും സഹകരിച്ചിട്ടേയുള്ളൂ.”

“അദ്ദേഹത്തിന് നിങ്ങളെ വിശ്വാസമില്ല.”

“എനിക്കും അവനെ പൂർണവിശ്വാസമില്ല.”

ഹരിഹരൻ ചെറുതായി പുഞ്ചിരിച്ചു.

“എങ്കിലും ലോകത്തെ ചില ദുരന്തങ്ങളിൽനിന്ന് സംരക്ഷിക്കാൻ സുഹൃത്തുക്കളാകേണ്ട ആവശ്യമില്ല. കടമ മനസ്സിലാക്കിയാൽ മതി.”

Leave a Reply

Your email address will not be published. Required fields are marked *