ഈ കണ്ടെത്തലുകളൊന്നും ആദിത്യൻ ഹരിഹരനോട് പൂർണമായി പറഞ്ഞില്ല. കറുത്ത വളയെക്കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞു. വെളുത്ത വളയിൽനിന്നു ലഭിച്ച ശക്തികളെ സ്വന്തം സ്വാഭാവികശേഷിയായി മറച്ചു.
ദിവസങ്ങൾ ഒന്നിനുപിന്നാലെ ഒന്നായി കടന്നുപോയി.
പുലർച്ചയിലെ പരിശീലനം.
ഉച്ചയിലെ ഗ്രന്ഥപഠനം.
വൈകുന്നേരങ്ങളിൽ അപർണയോടും അമൃതയോടും മീരയോടുമുള്ള സമയം.
ഇടയ്ക്കിടെ സാവിത്രിയോടൊപ്പം ഇല്ലത്തിന്റെ കണക്കുകൾ കേൾക്കൽ.
രാത്രിയിലെ രഹസ്യപരിശീലനം.
അങ്ങനെ പുതുശ്ശേരിയിലെ ജീവിതത്തിന് ഒരു ക്രമം ലഭിച്ചു.
നന്ദന ഇപ്പോഴും അവനോട് ഒരു പരിധിവരെ അകലം പാലിച്ചു. ഗൗരി, പാർവ്വതി, മായ എന്നിവർ കൂടുതലായും അവളോടൊപ്പമായിരുന്നു. എന്നാൽ പഴയ തുറന്ന അസ്വസ്ഥത പതിയെ കുറഞ്ഞു. ആവശ്യമുണ്ടെങ്കിൽ സംസാരിക്കും. അതിൽ കൂടുതൽ അടുപ്പമില്ല.
അഞ്ജനയോട് ആദിത്യൻ അപൂർവമായേ സംസാരിച്ചുള്ളൂ. അവൾ ഒരിക്കലും നിർബന്ധിച്ചില്ല. ദൂരത്തുനിന്ന് അവന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതായി
തോന്നും. ചില ദിവസങ്ങളിൽ അവൻ ഇഷ്ടപ്പെട്ട വിഭവം തയ്യാറാക്കിയിട്ടുണ്ടാകുമ്പോൾ അത് ആരാണ് പറഞ്ഞതെന്ന് ചോദിച്ചാൽ കാർത്യായനി മറുപടി ഒഴിവാക്കും.
അത് അഞ്ജനയായിരിക്കാമെന്നു ആദിത്യന് സംശയമുണ്ടായിരുന്നു.
പക്ഷേ അന്വേഷിച്ചില്ല.
ഏകദേശം രണ്ടുമാസം കഴിഞ്ഞപ്പോൾ ആദിത്യന്റെ ക്ഷമ കുറഞ്ഞുതുടങ്ങി. മുത്തച്ഛനെ കാണണം എന്ന ആഗ്രഹം ഓരോ ദിവസവും ശക്തമായി.
അവൻ ഇതിനിടെ മൂന്നു കത്തുകൾ നീലകണ്ഠത്ത് മനയിലേക്ക് അയച്ചിരുന്നു.
മൂന്നിനും മറുപടി വന്നു.
വളരെ ചെറുതായി.
“എനിക്ക് സുഖമാണ്. പഠനം മുടക്കരുത്. സമയമായാൽ മടങ്ങിവരിക.”
ഓരോ കത്തിന്റെയും ഉള്ളടക്കം ഏതാണ്ട് ഇത്രതന്നെ.
മുത്തച്ഛന്റെ കൈയക്ഷരമാണെന്ന് തോന്നിയെങ്കിലും പഴയ കത്തുകളേക്കാൾ വരികൾ വിറച്ചിരുന്നു. വയസ്സിന്റെ ക്ഷീണമാകാമെന്ന് ആദിത്യൻ കരുതി.
ഇല്ലത്തിലെ ടെലിഫോണിൽ പലതവണ വിളിച്ചെങ്കിലും അച്യുതൻ നേരിട്ട് സംസാരിച്ചില്ല. ഭൂരിഭാഗം സമയവും കാര്യസ്ഥനായ ഗോവിന്ദനാണ് ഫോൺ എടുത്തത്.
തിരുമേനി പൂജയിലാണ്.
തിരുമേനി ഒരാളെ കാണാൻ പോയി.
തിരുമേനി വിശ്രമിക്കുകയാണ്.
തിരുമേനി ക്ഷേത്രത്തിലാണ്.
ഓരോ തവണയും ഓരോ കാരണം.
അവസാനം ഒരുദിവസം പരിശീലനത്തിനുശേഷം ആദിത്യൻ നേരെ ചോദിച്ചു.
“ഞാൻ എപ്പോഴാണ് നീലകണ്ഠത്തേക്ക് മടങ്ങുന്നത്?”
ഹരിഹരൻ താളിയോലയിൽനിന്ന് കണ്ണുയർത്തി.
“ഇപ്പോൾ രണ്ടുമാസമല്ലേ ആയത്?”
“അതെ.”
“മറ്റൊരു മാസം.”
“എന്തിനാണ് ഇനിയും ഒരു മാസം?”
“അടിസ്ഥാനപരിശീലനം പൂർണമാക്കണം.”
“മുത്തച്ഛനോടു കൂടെയും പഠനം തുടരാം.”
“ഒന്നു അധർവ്വം അയാൾ നിന്നെ അഭ്യാസിപ്പിക്കില്ല. അതാണ് നിനക്കിപ്പോൾ ഏറ്റവും അത്യാവശം. രണ്ട് കറുത്ത വളയെക്കുറിച്ച് അച്യുതന് എന്തറിയാമെന്ന് നമുക്കറിയില്ല.”
ആദിത്യൻ പരിഹാസത്തോടെ നോക്കി.
“നിങ്ങൾ പറഞ്ഞതനുസരിച്ച് അദ്ദേഹത്തിന് എല്ലാം അറിയണം.”
“അറിയേണ്ടതാണ്. പക്ഷേ അറിവും പരിശീലിപ്പിക്കാനുള്ള സന്നദ്ധതയും രണ്ടാണ്.”
“എനിക്ക് അദ്ദേഹത്തെ കാണണം.”
ഹരിഹരന്റെ കണ്ണുകളിൽ ഒരു നിമിഷം ദുഃഖം
തെളിഞ്ഞുവെന്ന് ആദിത്യന് തോന്നി.
“മറ്റൊരു മാസം കൂടി ക്ഷമിക്കൂ. അതിനു ശേഷം നിന്നെ ഞാൻതന്നെ കൊണ്ടുപോകാം.”
ആദിത്യന് മറുപടി ഇഷ്ടമായില്ല. എങ്കിലും തർക്കിച്ചില്ല.
ആ രാത്രി മുറിയിലേക്ക് മടങ്ങിയപ്പോൾ കാർത്യായനി ഒരു വലിയ പിച്ചളപ്പാത്രത്തിൽ കുടിവെള്ളം കൊണ്ടുവന്നു.
“ഇത് ഇവിടെ വെക്കട്ടെ, ഉണ്ണീ?”
“വെച്ചോളൂ.”
അവൾ പാത്രം മേശപ്പുറത്ത് വെച്ചു. തിരിഞ്ഞുപോകുന്നതിനു മുൻപ് ആദിത്യന്റെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണിൽ അവനൊരു വശ്യത കണ്ടു. തന്റെ അച്ഛൻ സ്ത്രീവിഷയത്തിൽ ദുർബലനാണെന്നുള്ള ചിന്ത പലരുടെയും വാർത്തമാനത്തിൽ നിന്ന് ഇതിനോടകം അവൻ ഊഹിച്ചിരുന്നു.
ഇനി താനും അങ്ങനെത്തന്നെയായിരിക്കുമോ? വിത്തുഗുണമാണോ തന്റെയുള്ളിൽ എന്നവൻ ചിന്തിച്ചു,
ഇനി തന്റെ അച്ഛൻ അങ്ങനെയായിരുന്നെങ്കിൽ ഇവളെപ്പോലെ ഒരു മാദകത്തിടമ്പിനെ വെറുതെവിട്ടുകാണാൻ സാധ്യതയില്ല. അവനറിയാതെത്തന്നെ കറുത്ത വളയവന്റെ കയ്യിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അവൻ തന്റെ ചിന്തകളാൽ അവളെ വാശികരിച്ചിരുന്നു.
