മിഴി – 8 4അടിപൊളി  

“എന്തൊക്കെ അനു വിശേഷങ്ങൾ…..” പെട്ടന്ന് അച്ഛന്‍റെ ശബ്ദം കാറിൽ മുഴങ്ങി.ചെറിയമ്മയുടെ മുഖത്തു പറ്റിപിടിച്ചു നിൽക്കുന്ന എന്‍റെ ചുണ്ട് ഞാൻ അനക്കാതെ നിന്നു.എന്നെ തള്ളി മാറ്റികൊണ്ടിരുന്ന അവളും അനങ്ങുന്നില്ല. അച്ഛനെങ്ങാനും കണ്ടോ?? ഏയ്യ് ണ്ടാവില്ല ണ്ടെങ്കിൽ ചെറിയമ്മ കാണുമല്ലോ.അവളെന്നെ ഇപ്പോ തന്നെ തള്ളി മാറ്റിയേനെ.

“അങ്ങനെ വിശേഷിച്ചൊന്നുല്ല കുട്ടേട്ടാ….” അവൾ സ്നേഹത്തോടെ മറുപടി കൊടുത്തു.അച്ഛന്‍റെ മുഖം തെളിഞ്ഞു നിൽക്കുന്ന ഫോണിലാണെന്ന് മനസ്സിലായതും ഞാൻ ചെറിയമ്മയെ ഒന്നുകൂടെ മുറുക്കി.

“അഭീ.ചേച്ചി നോക്കുന്നുണ്ടടാ..കുട്ടേട്ടൻ കണ്ടാലുണ്ടല്ലോ…!” സമ്മതിച്ചില്ലയവൾ സ്വകാര്യമായി പറഞ്ഞെന്നെ പിടിച്ചു അവളുടെ മേത്തു നിന്ന് മാറ്റി. അടങ്ങിനിക്കാൻ എന്‍റെ രണ്ടു കയ്യും കൂട്ടി പിടിച്ചു ആ മടിയിൽ വെച്ചു.

ഇരുട്ടത്തുള്ള ആ മുഖത്തേക്ക് ഞാൻ സൂക്ഷിച്ചു നോക്കി. പുറത്തെ ഏതോ വണ്ടിയുടെ വെളിച്ചം വന്നപ്പോ. കൊല്ലുന്ന ഒരു ചിരിയുണ്ട് മുഖത്ത്. പരന്ന മുടി അവളുടെ കവിളിലൂടെ ഒഴുകുന്നുണ്ട്. ചുണ്ട് കൂർപ്പിച്ചവൾ ഉമ്മ വെക്കുന്ന പോലെ കാട്ടി. ഞാൻ കലിപ്പിലും പിന്നെ പിണങ്ങി എന്ന നിലയിലും നിന്നു. ഒരു അഭിനയം. വെളിച്ചം ആ മുഖത്തുനിന്ന് മറയുകയും തെളിയുകയും ചെയ്യുമ്പോ പിരികം പൊക്കി കണ്ണ് കൂർപ്പിച്ചു ചെറിയമ്മ സൂക്ഷിച്ചെന്നെ നോക്കി.

“ലക്ഷ്മിയും നീയും വീണ്ടും കൂട്ടായിന്ന് കേട്ടല്ലോ? പിണക്കൊക്കെ മാറിയോ  അനൂ….” അച്ഛൻ ചെറുതായി പുറകിലേക്ക് നോക്കി. നേരെ ബാക്കിലാണ് ഞങ്ങൾ നോട്ടം അത്രയൊന്നും കിട്ടിയില്ലെങ്കിലും.കിട്ടിയാലും ഞങ്ങൾ അടുത്തിരിക്കുന്നല്ലേ ഉള്ളൂ. ചോദ്യം കേട്ട ചെറിയമ്മ ചിരിച്ചു. എന്‍റെ കവിൾ മെല്ലെ തഴുകികൊണ്ട് മിണ്ടാതെ നിന്നാൽ രക്ഷപ്പെടാമെന്ന വിചാരം!!.

“അതൊന്ന് കാണാമായിരുന്നു. അങ്ങട്ടും ഇങ്ങട്ടും അടിയായിരുന്നച്ചാ രണ്ടും. ഞാൻ ഇടയിൽ കേറീട്ട് പോലും രണ്ടിനും കുലുക്കമില്ല….” ചിരിച്ചു കൊണ്ടിരുന്ന ചെറിയമ്മ അപ്പൊ തന്നെ ചിരി നിർത്തി. എടാ ദുഷ്ടാന്ന് അവൾ ഒച്ചയില്ലാതെ എന്നോട് പറഞ്ഞു.

“ഹാ വിശ്വട്ടാ എന്ത് അടിയാന്നറിയോ അവളടിച്ചേ….!!” അമ്മയും എന്‍റെ ഭാഗം കൂടി.

“ആണോ അനൂ…?” ഇതെല്ലാം കേട്ട് ചിരിക്കുന്ന അച്ഛന്‍റെ ചോദ്യം കൂടെ. ചെറിയമ്മ ചുണ്ട് പിളർത്തിക്കാണും.

“ഞാൻ മാത്രല്ല കുട്ടേട്ടാ..ചേച്ചിയെന്ത്‌ തല്ലായിരുന്നു.. ഇവനോട് ചോദിക്ക് ചോദിച്ചു നോക്ക്..” ചെറിയമ്മക്കെതിരെ എല്ലാരും തിരഞ്ഞതിനുള്ള ദേഷ്യമാണവൾക്ക് .എന്നോട് തലയാട്ടി അമ്മ തല്ലിയത് പറഞ്ഞു കൊടുക്കെന്ന്  ആംഗ്യം കിട്ടിയതും ഞാൻ വിട്ട് കൊടുത്തില്ല. ഇല്ലന്ന് തല മെല്ലെ വെട്ടിച്ചു.

“അഭീ എനിക്ക് ശെരിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ…പറയടാ…”  പിടിച്ചു വെച്ചെന്‍റെ കൈ രണ്ടും പിടിച്ചു കുലുക്കി അവൾ പല്ല് കടിച്ചു. ന്ത്‌ ദേഷ്യാ.

ഞാൻ അമ്മയും അച്ഛനും കേൾക്കാതെ പോടീന്ന് മെല്ലെ വിളിച്ചു. ആ മുഖം വീർത്തു.നീയങ്ങു വാടാ നിനക്കുള്ളത് തരുന്നുണ്ടന്നുള്ള കലിപ്പവൾക്ക്.  എന്‍റെ കൈ അവൾ ആ മടിയിൽ നിന്ന് തട്ടി കളഞ്ഞു.

“ഹാ ഹാ തല്ല് കൂടണ്ടയിനി രണ്ടും. രണ്ടാൾക്കും കിട്ടിയല്ലോ ആവശ്യത്തിന്?…” അച്ഛന്‍റെ മയപെടുത്തുന്ന ചോദ്യം.

“ഹാച്ചാ അടി കിട്ടിയിട്ട് ചെറിയമ്മയുടെ രണ്ടു പല്ല് മിസ്സിങ്ങാണ്.. കണ്ടാൽ ഒന്ന് എടുത്തു വെക്കു ട്ടോ….” ഈറ പിടിച്ചു നിക്കുന്ന അവളെ നോക്കി ഞാൻ വീണ്ടും വിളമ്പി.

“അഭീ…..” നീട്ടിയ വിഷമത്തോടെയുള്ള അവളുടെ വിളി. അമ്മയും അച്ഛനും മെല്ലെ ചിരിക്കുന്നതവൾ കണ്ടിട്ടില്ല എന്‍റെ മുഖതല്ലേ കണ്ണ്.

“കുട്ടേട്ടാ നോക്ക്… ഇവൻ.” അത് പറഞ്ഞപ്പോഴും ഞാൻ കൂടുതൽ ചിരിച്ചു പോയി..

“എടാ പട്ടി നീ ചിരിക്കും ല്ലേ …” അമ്മോ .അതാ വരുന്നു രാക്ഷസി.ചാടി ഉന്തിയെന്നെ  സീറ്റിലേക്ക് തള്ളിയിട്ടു. കൈ എന്‍റെ കഴുത്തിൽ മുറുക്കി.. കെട്ടിയിടാത്ത മുടി തൂക്കി. മെത്തേക്ക് ചാഞ്ഞവൾ കിടന്നു. ഡോറിൽ ചെറുതായി എന്‍റെ തലയിടിച്ചു…

Leave a Reply

Your email address will not be published. Required fields are marked *