റോക്കി – 1അടിപൊളി  

 

‘എന്റെ പൊന്ന് ജിമിക്കി അവളല്ല എന്ന് ഞാൻ ഇത്രയും പറഞ്ഞിട്ടും നിനക്ക് എന്താണ് ഇത്ര ഉറപ്പ് അവൾ ആണെന്ന്.’

 

‘അവൾ എന്നോട് നിന്റെ കാര്യം ഇടക്ക് തിരക്കിയിട്ടുണ്ട്. നീ പഠിച്ച സമയത്തെ കാര്യം, നിനക്ക് ലൈൻ ഉണ്ടായിരുന്നോ എന്ന്, നമ്മൾ ലൈൻ ആയിരുന്നോ എന്നൊക്കെ തഞ്ചത്തിൽ അവൾ ചോദിച്ചിട്ടുണ്ട്. ഞാൻ നിന്നോട് പറയാൻ വിട്ടു പോയതാ. ഇനിയിപ്പോ ശരിക്കും അവളല്ലേ?

 

‘അവൾക്ക് ഈയിടെ ആയി എന്നോട് ചെറിയ താല്പര്യം ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ ഞാൻ ഉദ്ദേശിച്ച ആൾ അവളല്ല ‘

 

‘ശോ.. പിന്നെ ആരാണ്..’

‘ഫാത്തിമ ആണോ? അവക്കും മൂന്ന് അക്ഷരം അല്ലെ?

ഒരു സംശയത്തോടെ അവൾ ചോദിച്ചു

 

‘ഫാത്തിമ കഴിഞ്ഞ വർഷം തൊട്ട് ആഷിക്ക് നോക്കുന്ന കൊച്ചാണ്. അതൊന്നും അല്ല പോടീ ‘

 

‘പിന്നെ ആരാണ്..? ശ്രുതി ആണോടാ ‘

ഞാൻ എപ്പോളും ശ്രുതിയുടെ കൂടെ നടക്കുന്നത് അവൾക്കറിയാം. അത് വച്ചു ശ്രുതി ആണെന്ന് കരുതി

 

‘ശ്രുതി എന്റെ ബെസ്റ്റി ആണ്. അവളല്ല മോളു ‘

 

‘ഓഹ് ശ്രുതി ആണോ ഇപ്പോൾ നിന്റെ ബെസ്റ്റി.. അപ്പൊ ഞാനാരാ?

രേണുവിന്റെ മുഖത്ത് കുശുമ്പ് കയറിയത് ഞാൻ അറിഞ്ഞു.

 

‘നീ എന്റെ ഓൾ ടൈം ഫേവറിറ്റ് ബെസ്റ്റി അല്ലെ. അത്രയും വരുമോ ആരെങ്കിലും ‘

ഞാൻ ഒന്ന് സുഖിപ്പിച്ചു കൊടുത്തു.

 

‘അപ്പൊ അവളുമല്ല. പിന്നെ ആരാണ് തസ്‌നി ആണോ?

 

‘അല്ല ‘

 

‘അഞ്ജന ആണോ?

 

‘അല്ല ‘

 

പേരുകൾ വീണ്ടും വന്നു. അതിനെല്ലാം അല്ല എന്ന മറുപടി തന്നെ ഞാൻ ആവർത്തിച്ചു. ആളെ കണ്ടു പിടിക്കാമെന്ന രേണുവിന്റെ ആത്മവിശ്വാസം ആവിയായി പോയി.

 

‘നിന്റെ ക്ലാസ്സിലെ സുന്ദരിമാരെയും സുന്ദരി അല്ലാത്തവരെയും വരെ ഞാൻ പറഞ്ഞു. ഇനി ഒരാൾ പോലും ബാക്കിയില്ല. നീ കള്ളത്തരം പറഞ്ഞതല്ലേ ശരിക്കും അതാരാണ് ഞാൻ പറഞ്ഞതിൽ ‘

 

‘നീ പറയാത്ത ഒരാൾ കൂടി ബാക്കി ഉണ്ട് ‘

 

‘ഇനി ആരുമില്ല പോ. നീ പറയമെങ്കിൽ പറ’

ബെറ്റ് തോറ്റത്തിന്റെ വിഷമത്തിൽ രേണുവിന് ദേഷ്യം വന്നു.

 

‘എന്റെ ക്ലാസ്സിൽ ഉള്ള…. ഷോർട് ഹെയർ വെട്ടിയ…. അങ്ങനെ ആരോടും അധികം മിണ്ടാത്ത…’

ഞാൻ മുഴുവുപ്പിച്ചില്ല..

 

‘എടാ അവളോ..?

അവളുടെ പേരിനായി രേണു ആദ്യമൊന്ന് കുഴങ്ങി

‘ഇഷാനി.. ഇഷാനി ആണോടാ ആൾ ‘

എന്തോ ലോകാത്ഭുതം കണ്ട പോലെ അവളുടെ കണ്ണുകൾ വിടർന്നു.

 

‘ആണെങ്കിൽ ‘

എന്റെ മുഖത്ത് ഉണ്ടായ ചിരി കണ്ടപ്പോളെ അവൾക്ക് കാര്യം കിട്ടി

 

‘അയ്യോ അവളെ ഞാൻ ഓർത്ത് പോലുമില്ല. മിണ്ടപ്പൂച്ച പോലെ പതുങ്ങി നടക്കുന്ന അതിനെ ഒക്കെ മറന്നു പോയതിൽ അത്ഭുതം ഒന്നുമില്ല. എന്തായാലും നല്ല കുട്ടിയാ ‘

ആദ്യമായി ഒരാൾ ഇഷാനിയേ കുറിച്ച് എന്നോട് നല്ലത് പറഞ്ഞിരിക്കുന്നു. എന്റെ മനസിന്റെ പൂമുഖവാതിൽക്കൽ ഒരു പൂത്തിരി ഉയർന്നു പൊങ്ങി..

 

‘ആണോ..? ശരിക്കും…? നിന്റെ അഭിപ്രായം എന്താ ഓളെ കുറിച്ച്..?

ഒടുക്കത്തെ ആവേശത്തിൽ ഒരൊറ്റ ശ്വാസത്തിൽ ഞാൻ ചോദിച്ചു. എന്റെ ആവേശം കണ്ടു അവൾ ജാഡ ഇടാൻ തുടങ്ങി

 

‘അയ്യടാ.. അവളെ പറ്റി പറയുമ്പോ തേൻ ഒലിക്കുന്നു ചിറിയിലൂടെ.. എനിക്ക് മനസില്ല പറയാൻ ‘

 

‘എന്റെ മുത്തല്ലേ. പറ.. അവളായി കമ്പനി ഉള്ളവർ ആരും ക്ലാസ്സിൽ ഇല്ല. അതോണ്ടല്ലേ.. അവളുടെ ക്യാരക്ടർ ഒന്നറിയാനാണ് ‘

എന്റെ സോപ്പിടൽ കൊണ്ട് രേണു ഇഷാനിയെ കുറിച്ച് എന്നോട് പറഞ്ഞു

 

‘അതൊരു പാവം കുട്ടിയാടാ. ക്ലാസിൽ ഉള്ളത് പോലും അറിയില്ല. നന്നായി പഠിക്കും. വേറെ ഉഴപ്പ് ഒന്നും ഇല്ല. പിന്നെ ആരോടും മിണ്ടാട്ടം ഇല്ല. ഒറ്റയ്ക്ക് മാറി ഇരിപ്പ്.. സത്യത്തിൽ അവൾ നിനക്കൊരു ചേർച്ച ഇല്ലല്ലോടാ ‘

 

എന്റെ നെഞ്ചിലെ പൂമുഖപടിയിലെ പൂത്തിരി ചീറ്റിപ്പോയി. വിഷമം കാണിക്കാതെ ഞാൻ തമാശരൂപേണ അവളോട് ചോദിച്ചു

‘അതെന്താടി നീ അങ്ങനെ പറഞ്ഞത് ഞാൻ അത്രക്ക് അസ്മാദൃശനാണോ?

 

‘വേറൊന്നും അല്ലടാ. നിന്റെ ഒരു വൈബ് അവൾക്ക് ഇല്ലല്ലോ. നിനക്ക് കുറച്ചു അടിച്ചു പൊളി തന്റേടി പിള്ളേർ അല്ലായിരുന്നോ താല്പര്യം. ആ പിന്നെ പ്രേമം അല്ലെ. അത് ആരോട് തോന്നണം എന്ന് സ്വയമേ തീരുമാനിക്കാൻ പറ്റൂലല്ലോ ‘

 

രേണു പറഞ്ഞതിലെ പ്രേമത്തോട് എനിക്ക് യോജിക്കാൻ കഴിയില്ലായിരുന്നു.

‘പ്രേമം ഒന്നുമില്ലെടി. എന്തോ ഒരു ഇഷ്ടം. ചെറിയ ഒരു ക്രഷ് ‘

 

‘ഉണ്ട. നിനക്ക് അവളോട് പ്രേമം ആണ്. നൂറ് ശതമാനം ഉറപ്പ് ‘

അവൾ എന്തോ ഉറപ്പിൽ പറഞ്ഞു

 

‘എനിക്ക് ഇല്ലാത്ത ഉറപ്പ് എങ്ങനെ നിനക്ക് ഉണ്ട് ഈ കാര്യത്തിൽ.?

 

‘എനിക്ക് ഉറപ്പുണ്ട്. നിന്നെ ഞാൻ ആദ്യമായ് ഒന്നും അല്ലല്ലോ കാണുന്നത്. അവളെ പറ്റി ഞാൻ പറയുമ്പോ നിന്റെ കണ്ണ് ബൾബ് പോലെ കത്തുന്നുണ്ടായിരുന്നു. അങ്ങനെ എന്റെ മോൻ ആദ്യമായി പ്രണയത്തിൽ വീണിരിക്കുന്നു. കൺഗ്രാറ്റ്ലഷൻസ്..!

 

രേണുവിന്റെ വാക്കുകളിൽ എനിക്ക് വിശ്വാസം വന്നില്ല

‘നീ എനിക്കിട്ട് ഒരു അവസരം കിട്ടുമ്പോ തള്ളുന്നത് ആണ് എന്ന് എനിക്ക് അറിയാം ‘

 

‘ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം ‘

 

‘പറയാം. എന്താ..?

 

‘നീ അവളെ പറ്റി സെക്ഷ്വൽ ആയി എന്തെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. അവളെ ആ രീതിയിൽ കണ്ടിട്ടുണ്ടോ?

 

ഇഷാനിയുടെ ഹൂഡി മറയ്ക്കുന്ന അവളുടെ ശരീരത്തിലേക്ക് എന്റെ സങ്കല്പികസ്കാന്നർ ഇന്നേ വരെ സഞ്ചരിച്ചിരുന്നില്ല.. അവളുടെ അഴകളവുകൾ എന്റെ കണ്ണ് തിട്ടപ്പെടുത്തിയിരുന്നില്ല.. അവളുടെ നഗ്നതയേ കുറിച്ച് അറിയാതെ പോലും എന്റെ മനസ് ചിന്തിച്ചിരുന്നില്ല എന്നോർത്തപ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നി. അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല എന്ന അർഥത്തിൽ ഞാൻ തലയാട്ടി

 

‘അപ്പൊ ഇത് പ്രേമം തന്നെ ‘

 

‘സെക്ഷ്വൽ ആയി ചിന്തിച്ചില്ലേൽ പ്രേമം ആകുമോ.. അതെന്ത് വർത്താനം ആണ്. ഞാൻ ശ്രുതിയേ പറ്റിയും അങ്ങനെ ഒന്നും ചിന്തിക്കാറില്ല. ഫാത്തിമയേ പറ്റി ചിന്തിച്ചിട്ടില്ല. അങ്ങനെ എത്ര പേര് ഉണ്ട് ‘

 

‘ഇവരാരും നിനക്ക് താല്പര്യം ഉള്ളവർ അല്ലല്ലോ.. ശ്രുതിയോട് നിനക്ക് ഒരു പെങ്ങളെ പോലെ അല്ലെ ഇഷ്ടം. ഫാത്തിമ നിന്റെ കൂട്ടുകാരൻ നോക്കുന്ന പെണ്ണ്.. അത് പോലെ അല്ലല്ലോ ഇഷാനി ‘

 

എനിക്ക് മറുപടി ഇല്ലായിരുന്നു. രേണു നിർത്തിയില്ല

‘നീ കൃഷ്ണയേ പറ്റി ഇങ്ങനെ ഒക്കെ ചിന്തിച്ചിട്ടില്ലേ. ഷാഹിനയേ പറ്റി ഒക്കെ ചിന്തിച്ചിട്ടില്ലേ. ഇത് വരെ നിനക്ക് താല്പര്യം തോന്നിയ എല്ലാവരോടും അങ്ങനെ ഒക്കെ തോന്നിയിട്ടില്ലേ. എന്താ ഇവളോട് മാത്രം ഇങ്ങനെ പ്രത്യേകത.. അതാണ് പൊട്ടാ പ്രേമം ‘

 

‘ഒന്ന് പോയെ ജിമിക്കി അപ്പൊ പ്രേമിച്ചു കല്യാണം കഴിക്കുന്നവർ ഒക്കെ പരസ്പരം സെക്സ് ചെയ്യില്ലേ. നിന്റെ ഒരു ഓഞ്ഞ തിയറി ‘

Leave a Reply

Your email address will not be published. Required fields are marked *