റോക്കി – 1 3അടിപൊളി  

മനസിൽ തോന്നിയ എന്തൊക്കെയോ ഞാൻ അവളോട് സംസാരിച്ചു കൊണ്ടിരുന്നു. അവളതൊക്കെ മനസില്ലാ മനസോടെ കേട്ടോണ്ട് ഇരുന്നു. അങ്ങനെ എന്റെ സംസാരത്തിൽ ഒന്നും താല്പര്യം കാണിക്കാതെ ഇരുന്ന അവളിലേക്ക് ഞാൻ നൈസ് ആയി ഒരു ചോദ്യം എറിഞ്ഞു ‘തനിക്ക് കാപ്പി ഇഷ്ടം ആണോ?

ഇതൊക്കെ എന്തിനാ എന്നോട് ചോദിക്കുന്നത് എന്ന ഭാവത്തിൽ അവൾ എന്നെ നോക്കി. എന്നിട്ട് ആണെന്നുള്ള അർഥത്തിൽ തല കുനുക്കി

‘ഭയങ്കര ഇഷ്ടം ആണോ? ഞാൻ വീണ്ടും ചോദിച്ചു കൊണ്ടിരുന്നു

‘അങ്ങനെ ഒന്നുമില്ല. കുടിക്കാറുണ്ട് ഇഷ്ടം ആണ് ‘ അങ്ങനെ ഒന്നുമില്ല? പിന്നെ എന്തിനായിരിക്കും അവൾ അക്കൗണ്ട് ന് ആ പേര് വച്ചത്. ഒരു മൈരും മനസിലാകുന്നില്ല. ഇനി മൂലംകുഴിയിൽ സഹദേവൻ മൂസ ആയത് പോലെ ‘കാ പി’ എന്തിന്റെ എങ്കിലും ഷോർട് ഫോം ആയിരിക്കുമോ? ഞാൻ ചിന്തിച്ചു തുടങ്ങി. ‘കാമ പിശാച്’ അതാണ് ആദ്യം ഓർമയിൽ എത്തിയത്. ശ്ശേ അതായി അവൾക്കല്ലല്ലോ എനിക്കല്ലേ ബന്ധം. ഞാൻ വീണ്ടും ആലോചിച്ചു കൂട്ടി. പക്ഷെ അവളായി ബന്ധം തോന്നുന്ന ഒന്നും എനിക്ക് കിട്ടിയില്ല. എങ്കിൽ പിന്നെ നേരിട്ട് ചോദിച്ചു കളയാം ‘തനിക്കു വയലിൻ ഇഷ്ടം ആണോ?

ആ ചോദ്യത്തിൽ അവളൊന്നു അമ്പരന്ന പോലെ തോന്നി. ‘ആ ഇഷ്ടം ആണ് ‘

‘വയലിൻ വായിക്കാൻ അറിയുമോ?

‘കുറച്ചൊക്കെ ‘ കുറച്ചോ. ഇതിനെ കുറിച്ച് വലിയ അറിവുള്ള ആളല്ല ഞാനെങ്കിലും ഒരാൾ വയലിൻ വായിക്കുന്നത് കേട്ടാൽ അയാൾ പണി അറിയുന്ന ആളാണോ എന്നൊക്കെ എനിക്ക് പറയാൻ കഴിയുമായിരുന്നു. ഇഷാനി വീഡിയയിൽ വായിച്ചത് കേൾക്കാൻ ഒക്കെ നല്ല രസമുണ്ടായിരുന്നു. അവളുടെ വിരലുകൾ വയലിൻ കമ്പികളിൽ വേഗതയിൽ മുട്ടിച്ചു കൊണ്ടിരുന്നത് വളരെ ആവേശത്തോടെ ഒരു നൂറു തവണ എങ്കിലും ഞാൻ ഇന്നലെ കണ്ട് കാണണം. നൂറ്റിയൊന്നാമത്തെ തവണ കാണാനായി ഞാൻ അവളുടെ മുന്നിൽ വച്ചു തന്നെ വിഡിയോ പ്ലേ ചെയ്തു. വീഡിയോ പ്ലേ ചെയ്തു വയലിന്റെയും പാടുന്ന ആളിന്റെയും ശബ്ദം കേട്ടതും ചാടിയെഴുന്നേറ്റ് അവളെന്റെ അടുത്ത് വന്നു എന്റെ ഫോണിലേക്ക് നോക്കി. ‘അയ്യോ ഇതെങ്ങനെ കിട്ടി?

‘ഇത് നീയാണോ ‘ മുഖം ഇല്ലാത്ത ആ വീഡിയോ കാണിച്ചു കൊണ്ട് ഞാൻ അവളോട് ചോദിച്ചു. ആണെന്ന് അവൾ പറയാതെ തന്നെ അവളുടെ ശരീരഭാഷയിൽ നിന്നും അവളാണ് അതെന്ന് എനിക്ക് ഉറപ്പായി.. ‘താനാള് കൊള്ളാല്ലോ. ഈ കഴിവ് ഒക്കെ ഉണ്ടായിട്ടാണോ ഇവിടെ പതുങ്ങി ഇരുന്നത് ‘ ഞാൻ ഫോണുമായി തിരിച്ചു ക്ലാസ്സിലേക്ക് നടന്നു. പടവുകൾ ഇറങ്ങി വന്നപ്പോളാണ് ഫാത്തിമയും ഗ്യാങ്ങും അവിടെ നിൽക്കുന്നത് കണ്ടത്. ‘പാത്തുമ്മ…’ ഞാൻ ഉറക്കെ വിളിച്ചു. അവൾ തിരിഞ്ഞു എന്താണെന്ന ഭാവത്തിൽ എന്നെ നോക്കി.. കോണിയുടെ മുകളിലേക്ക് തിരിയുന്ന പടവിൽ ഇഷാനി ഉണ്ടായിരുന്നു. പക്ഷെ അവർക്ക് താഴോട്ടുള്ള പടവിൽ നിൽക്കുന്ന എന്നെ മാത്രമേ കാണാൻ കഴിയുകയുള്ളു. ഞാൻ ഫോണിലെ വീഡിയോ എടുത്തു അവരുടെ നേർക്ക് നടക്കാൻ തുടങ്ങവേ എന്റെ കൈകളിൽ ഇഷാനി കയറി പിടിച്ചു. വേണ്ട എന്ന അർഥത്തിൽ അവൾ തലയാട്ടിയിട്ട് പെട്ടന്ന് തന്നെ കൈ വലിച്ചു. അപ്പോൾ ഫാത്തിമ നടന്നു എന്റെ അടുത്ത് വന്നിരുന്നു. അവൾ കാണാതെ ഇഷാനി പെട്ടന്ന് മാറി പോയി. ഫാത്തിമയുടെ ഒപ്പം എപ്പോളും കാണുന്ന അവളുടെ കൂട്ടുകാരികളായ തസ്‌നിയും അഞ്ജനയും ഉണ്ടായിരുന്നു. ഈ മൂവർ സംഘം എപ്പോളും ഒരുമിച്ചേ പ്രത്യക്ഷപ്പെടാറുള്ളു. ക്ലാസ്സിൽ വരുന്നത് ഒരുമിച്ച്, തിരിച്ചു പോകുന്നത് ഒരുമിച്ച്, കഴിക്കുന്നത് ഒരുമിച്ച്, പെടുക്കാൻ പോകുന്നത് വരെ ഒരുമിച്ച്.. മൂന്ന് പേരും ഞാനെന്തിനാണ് വിളിച്ചതെന്ന് അറിയാനുള്ള ആകാംക്ഷയിൽ നിൽക്കുകയാണ്. എന്തെങ്കിലും പറയണമല്ലോ…. ‘കഴിച്ചോ? പെട്ടന്ന് അതേ നാവിൽ വന്നുള്ളൂ..

‘ആ കഴിച്ചല്ലോ ‘ മൂന്ന് പേരും ഒരുപോലെ സംശയത്തോടെ മറുപടി തന്നു

‘ആഷിക്കിനെ കണ്ടാരുന്നോ? ആ ചോദ്യത്തിൽ ഫാത്തിമ മാത്രം എന്നെ നോക്കി മുഖം ചുവപ്പിച്ചു. ബാക്കി രണ്ടും ഞാൻ കളിയാക്കിയത് ആണെന്ന മട്ടിൽ ചിരിയടക്കി നിന്നു

‘എനിക്കെങ്ങനെ അറിയാം. എന്നോട് ചോദിച്ചാൽ ഞാൻ എങ്ങനെ പറയാനാണ് ‘ ഒരു ചെറു ദേഷ്യത്തോടെ എന്നോട് അങ്ങനെ പറഞ്ഞിട്ട് അവൾ തിരിഞ്ഞു നടന്നു. ആഷിക്ക് ഫസ്റ്റ് ഇയർ തൊട്ട് പുറകെ നടക്കുന്ന പെണ്ണാണ് ഫാത്തിമ. അവളാണേൽ അവനെ കാണുമ്പോൾ തന്നെ മുഖം വീർപ്പിക്കും. എന്റെ ഒരു നിരീക്ഷണത്തിൽ അവൾക്ക് അവനോടൊരു ചാഞ്ചാട്ടമൊക്കെ തോന്നിയിട്ടുണ്ട്. പക്ഷെ എന്തോ ഒന്ന് അവളെ ഉൾവലിക്കുന്നുമുണ്ട്. അത് ചിലപ്പോൾ അവളുടെ കൂട്ടുകാരികൾ ആകാം. മൂന്നും സിംഗിൾ പസങ്ക ആയത് കൊണ്ട് ഒരുത്തി മാത്രം പുഷ്പിക്കാൻ ബാക്കി രണ്ടും സമ്മതിക്കാഞ്ഞത് ആകണം കാരണം. എന്തായാലും അവളെ ഒന്ന് എരിവ് കേറ്റിയിട്ട് ഞാൻ വീണ്ടും ഇഷാനിയുടെ അടുത്ത് ചെന്നു ഇരുന്നു. ഞാൻ വീഡിയോ അവർക്ക് കാണിച്ചു കൊടുക്കാഞ്ഞതിന്റെ ആശ്വാസം അവളിൽ ഉണ്ടായിരുന്നു. അങ്ങനെ ആശ്വസിക്കാൻ വരട്ടെ മോളെ… ‘അതെന്താ അവരെ കാണിക്കരുത് എന്ന് നിനക്ക് നിർബന്ധം? ഞാൻ ഇഷാനിയോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *