റോക്കി – 1 3അടിപൊളി  

 

‘അയ്യോ വേറെ അർഥത്തിൽ ഒന്നുമല്ല. ഞാൻ അപ്പൊ എന്തോ ആലോചിച്ചു മൂഡോഫ് ആയിരുന്നു. അതാണ് അങ്ങനെ പറയാൻ പാടില്ലാത്തത് ഒക്കെ പറഞ്ഞത്. ശരിക്കും അതാലോചിച്ചു ഞാൻ വിഷമിച്ചു ഇരിക്കുവായിരുന്നു. അപ്പോളാണ് ഈ സംഭവം നടന്നത്. ചേട്ടനോട് അനാവശ്യം പറഞ്ഞതിന് ദൈവം എനിക്ക് തന്ന ശിക്ഷ ആയിരുന്നു അത് ‘

പാവത്തിന്റെ വർത്തമാനം കേട്ട് എനിക്ക് ചിരി വന്നു. പക്ഷെ ഞാൻ അത് പുറത്ത് കാണിച്ചില്ല. പരുക്കൻ മുഖം വച്ചു ഞാൻ അവളെ നോക്കി

‘നിന്റെ സോറിയും താങ്ക്സും ഒക്കെ വരവ് വച്ചു. ഞാൻ പോകുന്നു ‘

ഞാൻ നടന്നു ബൈക്കിൽ കയറി ഇരുന്നു. താക്കോൽ സ്റ്റാർട്ട്‌ ആകുന്നതിനു മുമ്പ് അവൾ വീണ്ടും എന്റെയടുക്കലേക്ക് വന്നു

 

‘ചേട്ടന് ഇപ്പോളും എന്നോട് ദേഷ്യം ആണെന്ന് അറിയാം. ഞാൻ ഇവിടെ നിൽക്കുന്നത് ചേട്ടന് ദേഷ്യം ആകുമോ ഇനിയും ‘

ഒഴിവാക്കാൻ നോക്കിയിട്ടും ഇഷാനി പിന്നാലെ വന്നത് എനിക്കുള്ളിൽ ഒരു കുളിർമ സമ്മാനിച്ചു.

 

‘എനിക്ക് ആരോടും ദേഷ്യമൊന്നുമില്ല ‘

ഞാൻ ദേഷ്യം പുറത്ത് കാണുന്ന രീതിയിൽ തന്നെ സംസാരിച്ചു

 

‘പക്ഷെ ഇപ്പോളും ദേഷ്യം ഉള്ള പോലെ ആണല്ലോ. ഞാൻ സോറി പറഞ്ഞില്ലേ. ഇനി ഞാൻ അങ്ങനെ മണ്ടത്തരം ഒന്നും പറയില്ല. ഉറപ്പ് ‘

 

‘നീ എന്റെയടുത്തു മണ്ടി കളിക്കണ്ട. നീ അത് അറിഞ്ഞോണ്ട് പറഞ്ഞതാണ് എന്ന് എനിക്ക് ശരിക്കും അറിയാം. ഞാൻ നിന്നോട് വന്നു സംസാരിക്കുന്നതും നിന്റെ കയ്യിൽ പിടിക്കുന്നതുമെല്ലാം ഒരു ഫ്രണ്ട് എന്ന നിലയിൽ ആയിരുന്നു. നിന്റെ മാത്രം അല്ല എല്ലാവരോടും ഞാൻ അങ്ങനെ ആണ്. ഞാൻ പെരുമാറിയതിൽ നിനക്ക് മാത്രം എന്താണ് ഇത്ര പ്രശ്നം ഉണ്ടായത് എന്ന് എനിക്ക് മനസിലായില്ല. ഇനി വീണ്ടും അടുത്ത് എന്റെ പെരുമാറ്റം നിനക്ക് ഇനിയും ശല്യം ആകില്ല എന്ന് ആര് കണ്ടു. അതോണ്ട് ഇനിയും നാണം കെടാൻ എനിക്ക് മേല..’

‘നിനക്കു അറിയാമോ ഇന്നേ വരെ ഞാൻ ഇത് പോലെ നാണം കെട്ട ഒരു അവസ്‌ഥ എന്റെ ലൈഫിൽ ഉണ്ടായിട്ടില്ല. ഇത് വരെ ഒരു പെണ്ണും ഞാൻ അവളോട് മോശമായി പെരുമാറി എന്ന് പരാതി പറഞ്ഞിട്ടില്ല, അങ്ങനെ പറയിച്ചിട്ടില്ല. അതോണ്ട് തന്നെ നീ ഇപ്പൊ ഞാൻ ചെയ്തതിന്റെ നന്ദി ആയി രണ്ട് സോറി പറഞ്ഞാൽ എല്ലാം മറക്കാൻ അത്ര നാണം കെട്ടവൻ അല്ല ഞാൻ.’

എന്റെ ഉള്ളിലെ ദേഷ്യം മുഴുവൻ ഞാൻ അവിടെ പറഞ്ഞു തീർത്തു. അത് മുഴുവൻ കേട്ടിട്ട് അവൾ മിണ്ടാതെ പോകും എന്നാണ് ഞാൻ കരുതിയത്. പക്ഷെ ഒരക്ഷരം തിരിച്ചു പറയാതെ അവൾ അതെല്ലാം കേട്ട് നിന്നു. അവളത് അർഹിച്ചിരുന്ന പോലെ. അവളുടെ കൈ എന്റെ വണ്ടിയുടെ ഹാൻഡിലിൽ ഉണ്ടായിരുന്നു.

‘ആ കൈ ഒന്ന് എടുത്തു മാറ്റുവായിരുന്നേൽ എനിക്ക് വണ്ടി എടുക്കായിരുന്നു. ഇനി തൊട്ടെന്ന് പറഞ്ഞു അടുത്ത ചീത്ത കേൾക്കാൻ വയ്യ ‘

അവൾ കൈമാറ്റി എനിക്ക് പോകാൻ മാറി തരും എന്നാണ് ഞാൻ കരുതിയത്. എന്നാൽ എന്നെ അതിശയിപ്പിച്ചു എന്റെ കൈകളിൽ അവൾ കൈ വച്ചു

 

‘കണ്ടോ.. എനിക്കൊരു പ്രശ്നവുമില്ല. അപ്പൊ ഞാനെന്തോ പൊട്ടത്തരം പറഞ്ഞു എന്ന് വച്ചു ഞാൻ ചേട്ടനെ അങ്ങനെ ഒന്നും അല്ല കണ്ടിരിക്കുന്നത്. ചേട്ടൻ മാത്രം ആണ് ഇവിടെ എന്നോട് കുറച്ചു സ്നേഹത്തോടെ പെരുമാറിയിട്ടുള്ളു. എന്നിട്ടും ഞാൻ ചേട്ടനെ ഹേർട്ട് ചെയ്തെങ്കിൽ അതെന്റെ തെറ്റാണ്. അതിന് ഞാൻ എന്ത് വട്ടം വേണമെങ്കിലും സോറി പറയാം’

പിണക്കം മാറ്റാതെ അവളെന്നെ വിടില്ല എന്നെനിക്ക് തോന്നി. അവളെന്റെ കയ്യിൽ തൊട്ട ആ നിമിഷം തന്നെ എന്റെ പിണക്കമെല്ലാം പമ്പ കടന്നിരുന്നു. മുഖത്ത് ഞാനത് കാണിച്ചില്ല എന്ന് മാത്രം

എന്റെ കയ്യിൽ പിടിച്ചിരുന്ന അവളുടെ കയ്യിൽ ഞാൻ എന്റെ മറു കൈ കൊണ്ട് പിടിച്ചു. ഹൂഡി തെറുത്തു കയറ്റി വച്ചു ഞാൻ അവളുടെ കൈത്തണ്ടയിൽ പിടുത്തമിട്ടു. അവിടെ പിടിക്കാനാണ് ഏറ്റവും സുഖം. എന്നിട്ട് മറു കൈ കൊണ്ട് ഞാൻ അവളുടെ വിരലുകൾ തലോടി. മിനുസമാർന്ന കൈകളിലൂടെ എന്റെ കൈകൾ ഓടി നടന്നു. അവൾക്കത് ഇക്കിളി ആകുന്നുണ്ട് എന്ന് അവളുടെ ഇടയ്ക്കിടക്കുള്ള വിറയൽ കാണുമ്പോൾ മനസിലാകും. കൈ വലിക്കണം എന്ന് അവൾക്ക് തോന്നിയാൽ പോലും അവൾ വലിക്കില്ല. ആ സാഹചര്യം ഞാൻ നല്ലത് പോലെ മുതലെടുത്തു. അവളുടെ രുദ്രാക്ഷചരടിൽ ഞാൻ വിരലോടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *