‘അപ്പൊ ഇപ്പൊ നിനക്ക് പരാതി ഒന്നുമില്ല ഞാൻ കയ്യിൽ പിടിച്ചതിനു ‘
‘ഇല്ലന്നെ ‘
അവൾ മറുപടി തന്നു. ഞാൻ അവളുടെ കൈത്തണ്ടയിൽ മുറുക്കെ പിടിച്ചു. ഇപ്പൊ അവളുടെ കൈ വേദനിക്കുന്നുണ്ടാകും. ഞാൻ വീണ്ടും ചോദിച്ചു
‘ഇപ്പൊ പരാതി ഉണ്ടോ?
‘ഇല്ല. പരാതി ഇല്ല.’
വേദന പുറമേ കാണിക്കാതെ അവൾ പറഞ്ഞു. അപ്പൊ ഞാൻ ഒന്ന് കൂടി ബലമായി കൈത്തണ്ടയിൽ അമർത്തി. ഞാൻ ചോദ്യം ആവർത്തിച്ചു, അവൾ മറുപടിയും
‘ഇല്ല, പ്രശ്നം ഇല്ല ‘
കൈ മുറുകിയ വേദന കടിച്ചമർത്തി അവൾ പറഞ്ഞു.
‘ഇല്ലേ ‘
ഞാൻ ഒന്ന് കൂടി ആഞ്ഞു അമർത്തി. അപ്പൊ അവൾ സത്യം സമ്മതിച്ചു
‘കൈ വേദനിക്കുന്നു.. കൈ വേദനിക്കുന്നു ‘
‘ആ ഇത് പോലെ സത്യം പറയണം ‘
ഞാൻ കയ്യയച്ചു. കൈ മുറുകിയ സ്‌ഥലത്തു മരശ്ചായ പോലെ പച്ച ഞരമ്പുകൾ ത്വക്കിനടിയിൽ പുളഞ്ഞു കിടക്കുന്നത് എനിക്ക് കാണാമായിരുന്നു.
‘ദേഷ്യം മാറിയോ..?
ശരിക്കും ഒരു സുഹൃത്തിനോടെന്ന ഭാവത്തിൽ തന്നെ ആയിരുന്നു അവളുടെ സംസാരം. അവൾക്ക് ഇങ്ങനെ ഒക്കെ സംസാരിക്കാൻ അറിയാമെന്നു ഞാൻ കരുതിയതേ ഇല്ല
‘മാറിയെങ്കിൽ ‘
‘എങ്കിൽ… ഞാൻ പൊക്കോട്ടെ…?
ലഞ്ച് ബ്രേക്ക് ടൈം ആണ്. ആ ബഹളം കാരണം അവൾ ഒന്നും കഴിച്ചിട്ടില്ല. ഇനി പോയിട്ട് പെട്ടന്ന് കഴിക്കാൻ ആകും.
‘നിന്നെ സഹായിച്ചിട്ട് എനിക്ക് ഇങ്ങോട്ട് ഒന്നും ഇല്ലേ. നന്ദി മാത്രേ ഉള്ളോ?
‘അതിപ്പോ.. അതിന് ഞാൻ എന്താ പകരം തരുക.. ചേട്ടൻ പറ’
‘ചെലവ് ചെയ്യ്. ഫുഡ് വാങ്ങിച്ചു താ..’
ഞാൻ കാര്യമായി തന്നെ പറഞ്ഞത് ആണോന്ന് അറിയാൻ അവൾ കുറച്ചു സമയം എടുത്തു
‘കാന്റീനിൽ പോവണ്ട.. വെളിയിൽ പോകാം ‘
അവളുടെ നിർബന്ധപ്രകാരം കാന്റീൻ ഒഴിവാക്കി ഞങ്ങൾ കോളേജിന് വെളിയിൽ ഉള്ള ഹോട്ടലിൽ കയറി രണ്ട് ബിരിയാണി ഓർഡർ ചെയ്തു. ഫുഡ് കഴിക്കുന്നതിനു ഇടയിലും അവൾ എന്നോട് സംസാരിക്കുന്നുണ്ടായിരുന്നു. അതിനിടയിൽ അവൾക്ക് വേദനിക്കാത്ത രീതിയിൽ അവളുടെ വട്ടപ്പേരായ “കോണ്ട”ത്തിനെ പറ്റി ഞാൻ അവളോട് ചോദിച്ചു
‘അത് എന്നെ ഇവിടെ എല്ലാരും അങ്ങനാ വിളിക്കുന്നത്. എല്ലാരോടും വിളിക്കരുത് എന്ന് പറഞ്ഞു നടക്കാൻ പറ്റില്ലല്ലോ. ഇനി അത് നിർത്താനും പറ്റില്ല ‘
‘എനിക്ക് ഇടക്കിടക്ക് ബിരിയാണി വാങ്ങിച്ചു തരാമെന്ന് പ്രോമിസ് ചെയ്താൽ ഞാൻ നിർത്തിച്ചു തരാം മൊത്തത്തിൽ ‘
‘ചേട്ടൻ അടുത്തുള്ളപ്പോൾ വിളിക്കില്ലായിരിക്കും. ഇനിയിപ്പോ അതൊന്നും കാര്യം ആക്കണ്ട.. എനിക്കത് കേട്ട് കേട്ട് ഇപ്പൊ ഒന്നും തോന്നാറില്ല ‘
അവളുടെ “ചേട്ടൻ” വിളി എനിക്ക് അത്ര സുഖം നൽകുന്നില്ലായിരുന്നു. പേരോ എടാ എന്നോ ഒക്കെ വിളിക്കുമ്പോളാണ് എനിക്ക് ഒരു റൊമാന്റിക് കണക്ഷൻ ഒക്കെ തോന്നുന്നത്. ഞാൻ പേര് വിളിക്കാൻ നിർബന്ധിചിട്ടും അവൾ ചേട്ടൻ വിളി തന്നെ തുടർന്നു. എന്തിരുന്നാലും അവളുടെ സംസാരം കെട്ടിരിക്കാൻ ഒരു പ്രത്യേക രസമാണ്
‘ഞാൻ ചേട്ടനോട് കുറച്ചു മുന്നേ പറഞ്ഞില്ലേ എന്നോട് ഇവിടെ ആകെ കുറച്ചു സ്നേഹം കാണിച്ചത് ചേട്ടൻ മാത്രം ആണെന്ന്….’
‘ആ പറഞ്ഞു..’
‘അത് സത്യത്തിൽ ശരിയല്ല ‘
‘എന്ന് വച്ചാൽ?
ഞാൻ കാര്യം മനസിലാകാതെ ചോദിച്ചു
‘പലരും എന്നോട് ഇങ്ങോട്ട് വന്നു കമ്പിനി ആയിട്ടുണ്ട്. ഫ്രണ്ട് ആയിട്ടുണ്ട്. കയ്യിൽ പിടിച്ചിട്ടുണ്ട്……’
എന്തോ പറയാൻ ആകാതെ അവൾ നിർത്തി. മേശപ്പുറത്തു നിന്നും ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ചു ഒരു ഗ്യാപ് ന് ശേഷം അവൾ തുടർന്നു
‘അവരുടെ ഒന്നും ഉദ്ദേശം നല്ലതല്ലായിരുന്നു. എന്റെ സമയക്കേടിന് എനിക്ക് ഇവിടെ ഒരു ചീത്ത പേര് കിട്ടി. അത് വച്ചു എന്നെ മുതലാക്കാൻ ആണ് എല്ലാവരും ശ്രമിച്ചിട്ടുള്ളു. ആരെയും തിരിച്ചറിയാൻ പറ്റാതെ അവസാനം ഞാൻ എല്ലാവരെയും ഒഴിവാക്കി. അവരുടെ ഒന്നും കൂടെ ഞാൻ ചേട്ടനെ ഒരിക്കലും കണ്ടിട്ടില്ല.. പക്ഷെ ചേട്ടന്റെ മനസിൽ എന്താണെന്ന് എനിക്ക് അറിയില്ലല്ലോ.. അതാണ് ഞാൻ എപ്പോളും ഒരു അകൽച്ച ഇട്ടത് ‘
