റോക്കി – 1 3അടിപൊളി  

ബ്രേക്കിന് ഞാനും രാഹുലും ആഷിക്കും നേരെ പോയത് ഷോണിന്റെ ഡിപ്പാർട്മെന്റ്ലേക്കാണ്. ഞങ്ങൾ പോകുന്ന പുറകെ ഒരു ജാഥ പോലെ ആൾ കൂടുന്നത് തിരിഞ്ഞു നോക്കാതെ തന്നെ എനിക്ക് അറിയാൻ സാധിച്ചു. വരാന്തയിൽ എത്തിയപ്പോളേക്കും ഞങ്ങൾ വരുന്നത് അറിഞ്ഞു ഷോണും അവന്റെ കമ്പനിക്കാരും അവിടേക്ക് എത്തിയിരുന്നു. എന്റെ അടുത്ത നീക്കം എന്തെന്ന് അറിയാതെ അവന്മാർ ഒന്ന് പകച്ചു നിക്കുക ആണ്. ഞാൻ ഷോണിന് അഭിമുഖമായി നിന്നു. അവന്റെ ഒപ്പം അലക്സും ഫൈസിയും ഒക്കെ ഉണ്ടായിരുന്നു. ഞാൻ ശരിക്കും സംസാരിക്കേണ്ടത് അലെക്സിനോടാണ്. പക്ഷെ ഞാൻ സംസാരിച്ചത് ഷോണിനോടാണ്. ‘അന്ന് അടി ഉണ്ടായതിൽ എന്റെ ഭാഗത്തും മിസ്റ്റേക്ക് ഉണ്ട്. ഒഴിവാക്കി വിടാവുന്ന കേസേ ഉണ്ടായിരുന്നുള്ളു.’ ഞാൻ എന്റെ കൈ ഒരു ഷേക്ക്‌ ഹാൻഡിനായി ഷോണിന് നേരെ നീട്ടി. ‘പ്രശ്നം എല്ലാം ഇവിടെ കൊണ്ട് തീരട്ടെ ‘

ഷോൺ ചുറ്റും ഉള്ള കൂട്ടുകാരെ ഒന്ന് നോക്കി. എല്ലാവരും പരസ്പരം അന്തം വിട്ടു നിൽക്കുകയാണ്. ഞാൻ കൈ പിൻവലിക്കുമോ എന്നോർത്താകണം ഫൈസി ഷോണിന്റെ കൈ എടുത്തു എന്റെ കയ്യിൽ വച്ചു. അല്പം ബുദ്ധിമുട്ടി ആണെങ്കിലും ഷോൺ ഒന്ന് ചിരിച്ചു. അവിടെ കൂടിയവരിൽ ആരൊക്കെയോ എന്തൊ മഹത്കാര്യം നടന്നത് പോലെ കയ്യടിച്ചു. അവിടുത്തെ അടിയന്തരാവസ്‌ഥ അന്തരീക്ഷം ഒറ്റയടിക്ക് മാറി. ആ ചാൻസിൽ അവരുമായി സൗഹൃദം ഉണ്ടാക്കാനായി ഞാൻ അവരെ ബാറിലേക്ക് ക്ഷണിച്ചു ‘എല്ലാം സോൾവ് ആയതിന്റെ ചെലവ് എന്റെ വക.’ സത്യത്തിൽ ഞാൻ ബാറിലേക്ക് അല്ല അവരേ കൊണ്ട് പോയത്. ഞങ്ങളുടെ തന്നെ ഒരു റിസോർട്ട് നഗരത്തിൽ ഉണ്ടായിരുന്നു. എന്റെ അച്ഛന്റെ പാർട്ണറും ബന്ധുവും ഒക്കെ ആയ ദേവരാജൻ ആയിരുന്നു അതിന്റെ ഇപ്പോളത്തെ ഉടമ. ഇടക്ക് വച്ചു പല ബിസിനെസ്സിൽ നിന്നും അച്ഛൻ പിൻവലിഞ്ഞപ്പോൾ അതെല്ലാം നോക്കി നടത്തേണ്ടത് ദേവരാജൻ അങ്കിൾ ഒറ്റക്കായി. ഞാനായത് കൊണ്ടാണ് പെട്ടന്ന് വിളിച്ചു പറഞ്ഞപ്പോളേക്കും അങ്കിൾ അവിടെ എല്ലാ സൗകര്യവും ഒരുക്കി തന്നത് ‘നീ കോളേജിൽ ചേർന്ന ഉടനെ തന്നെ വലിയ അടി ഉണ്ടാക്കി എന്ന് ഞാൻ അറിഞ്ഞല്ലോ. നിന്റെ അപ്പനെ കൊണ്ട് എല്ലാം നിർത്തിച്ചിട്ട് ഇപ്പൊ നീയാണോ അടിയും പിടിയും ഒക്കെ കുടുംബത്തിൽ ‘

‘അതൊരു അബദ്ധം ആയിരുന്നു അങ്കിളെ. ദോ അവന്മാർ ആണ് എന്റെ കൂടെ വന്നത്.’

‘ആഹാ അടിയും കഴിഞ്ഞു ഇപ്പൊ സൽക്കാരവും കൊടുത്തോ. നിന്റെ കാര്യം ഒക്കെ അല്ലേലും ചൊവ്വേ അല്ലല്ലോ ‘ എന്നെ കളിയാക്കിയിട്ട് അങ്കിൾ തിരിച്ചു പോയി. റിസോർട്ടിന്റെ മൊത്തത്തിൽ ഉള്ള സെറ്റപ്പ് അവന്മാർക്ക് എല്ലാം സുഖിച്ചു. അതിനിടക്ക് ഞാൻ പേർസണൽ ആയി അലെക്സിനോട് ഒരു മാപ്പും പറഞ്ഞു. എന്റെ കൈയബദ്ധത്തിന് അവനെന്തെങ്കിലും പറ്റിയാലോ എന്നൊന്നും ഞാൻ അന്ന് ചിന്തിച്ചിരുന്നില്ല. എന്തായാലും ഒരു സോറി അവൻ അർഹിക്കുന്നുണ്ട്. തലയിൽ ഇപ്പോളും കെട്ട് ഉണ്ടായിരുന്നു അവന്റെ. അവരുടെ കൂട്ടത്തിൽ പലരും റിച്ച് ടീംസ് തന്നെ ആയിരുന്നു. ഷോണിന്റെ അമ്മച്ചാൻ ഇവിടുത്തെ പഴയ എം എൽ എ ഒക്കെ ആയിരുന്നു. ആ കൂട്ടത്തിൽ അത്ര വലിയ പ്രൊഫൈൽ ഇല്ലാത്ത ആൾ ഫൈസി ആയിരുന്നു. അവനെങ്ങനെ ഇത്രയും വലിയ വീട്ടിലെ പിള്ളേരുടെ കൂടെ കൂടി എന്ന് സംശയം ഉണ്ടായിരുന്നു. അവന്റെ ഒപ്പം കുറച്ചു നേരം സംസാരിച്ചപ്പോൾ അത് മാറി കിട്ടി. അത്രക്ക് പാവം പയ്യൻ ആയിരുന്നു അവൻ. പക്ഷെ കൂട്ടുകാർക്ക് വേണ്ടി എന്തും ചെയ്യും. ഷോണിന് വേണ്ടി ഫസ്റ്റ് ഇയറിൽ സീനിയർസിനെ കയറി തല്ലിയ കഥ ഒക്കെ ഞാൻ വഴിയേ കേട്ടു. അന്നത്തെ അടിയുടെ പലരുടെയും വ്യൂ പോയിന്റിൽ നിന്നുള്ള വിവരണം ആണ് പിന്നീട് അവിടെ നടന്നത്.

‘എന്നാലും നിന്നെ സമ്മതിക്കണം റോക്കി ഭായ്. ഞങ്ങൾ അത്രയും പേര് വട്ടം നിന്ന് അടിച്ചിട്ടും നീ ശരിക്ക് അടിച്ചു നിന്ന്. അതിൽ എനിക്ക് റെസ്‌പെക്ട് ഉണ്ട്.’ വെള്ളമടിച്ചു കുഴഞ്ഞ ശബ്ദത്തിൽ അജ്മൽ പറഞ്ഞു

‘സത്യം. ആദ്യത്തെ പഞ്ചും ആ ചാടി ചവിട്ടും ഒക്കെ കണ്ടപ്പോ ഞാൻ കരുതി നമ്മൾ മൂഞ്ചിയെന്ന്. പക്ഷെ അവസാനം ആയപ്പോൾ കുറച്ചു കയ്യീന്ന് പോയി ‘ അടിക്കിടയിൽ എന്റെ കൈയ്യകലത്തിൽ പോലും വരാതെ നിന്ന വൈശാഖ് നിരീക്ഷണം പങ്ക് വച്ചു

Leave a Reply

Your email address will not be published. Required fields are marked *