റോക്കി – 1 3അടിപൊളി  

രേണുവിനെ പണ്ട് തൊട്ടേ ഞാൻ കളിയാക്കി വിളിക്കുന്ന പേരായിരുന്നു അത്. അറിയാതെ എല്ലാവരുടെ മുന്നിൽ വച്ച് എന്റെ നാവിൽ നിന്ന് അത് വീണല്ലോ എന്നോർത്ത് എനിക്ക് കുറ്റബോധം തോന്നി. രേണു ആണേൽ പിള്ളേരുടെ ചിരി കേട്ട് വല്ലാതെ ആയി നിൽക്കുന്നു. ഞാൻ ഫ്രണ്ട് ഡെസ്കിൽ കൈ വച്ചു ആഞ്ഞൊരു അടി അടിച്ചു. സാധാരണ അലമ്പ് ക്ലാസ്സിനെ ടീച്ചർമാർ നിശബ്ദം ആക്കുന്ന അതേ പരുപാടി. ഇവിടെ ഞാൻ അടിച്ചപ്പോളും ക്ലാസ്സ്‌ നിശബ്ദമായി.

 

‘അത് ഞാൻ മാത്രം വിളിക്കുന്ന പേരാണ്. വേറാരും അത് വിളിക്കണ്ട.!

ഡെസ്കിൽ അടിച്ചതിനേക്കാൾ നിശബ്ദമായി ക്ലാസ്സ്‌ അപ്പോൾ. എന്റെ ഈ ഒരു മുഖം ഇവർ ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചു കാണില്ല. ഇവിടെ അത് ഇറക്കേണ്ടി വരുമെന്ന് ഞാനും കരുതിയതല്ല. എന്തായാലും തമാശക്ക് പോലും ഇനി ആരും അത് വിളിക്കില്ല എന്ന് അതോടെ ഉറപ്പായി.

 

അന്ന് വൈകിട്ട് ഞാനും രേണുവും ഒരുമിച്ചാണ് കോളേജിൽ നിന്ന് ഇറങ്ങിയത്. അവളെ കണ്ടതിൽ അതിയായ സന്തോഷം ഉണ്ടായിരുന്നു എങ്കിലും അവൾ ചോദിക്കാൻ പോകുന്ന പല ചോദ്യങ്ങൾക്കും എനിക്ക് ഉത്തരം കൊടുക്കാൻ കഴിയില്ല എന്നോർത്തപ്പോ ഒരു മൂകത തോന്നി. അത് പോലെ അവളുടെ പരാതികൾക്ക് എന്ത് സമാധാനം പറയണം എന്നും എനിക്കൊരു എത്തും പിടിയും കിട്ടിയില്ല. ഞാൻ താമസിക്കുന്ന വീട് എത്തുന്ന വരേയ്ക്കും അവൾ അതൊന്നും എടുത്ത് ഇട്ടില്ല എന്നത് എനിക്ക് ആശ്വാസമായി തോന്നി. പക്ഷെ ഞാൻ സ്വന്തം വീട്ടിൽ അല്ല താമസിക്കുന്നത് എന്ന് അറിഞ്ഞപ്പോ അവൾ ആദ്യത്തെ ചോദ്യം തന്നെ എടുത്തു എന്റെ മുന്നിലിട്ടു.

 

‘നീയെന്താ ഇവിടെ ഒറ്റക്ക് താമസിക്കുന്നത്.. അച്ഛനായി എന്തെങ്കിലും പ്രശ്നം ഉണ്ടോ?’

 

‘ഒരു പ്രശ്നവുമില്ല. അവിടെ എനിക്ക് താമസിക്കാൻ കഴിയില്ല. അത് നിനക്ക് പറഞ്ഞു തരണ്ടല്ലോ ‘

എന്റെ ഭാവത്തിൽ വന്ന മാറ്റം കണ്ടു കൊണ്ടാവണം എന്നെ വിഷമിപ്പിക്കും എന്ന് കരുതി രേണു പിന്നീട് ഒന്നും ചോദിച്ചില്ല

 

അവൾ പണ്ടും അങ്ങനെ ആയിരുന്നു. എനിക്ക് ഒടുക്കത്തെ കംഫർട് ആയിരുന്നു അവളുടെ ഒപ്പം ആയിരിക്കുമ്പോൾ. പലരും ഞങ്ങളുടെ റിലേഷൻ പ്രണയം ആയെന്ന് വരെ തെറ്റിദ്ധരിച്ചിട്ട് ഉണ്ടായിരുന്നു. എന്തിന് ഞങ്ങളുടെ വീട്ടുകാർ പോലും. അങ്ങനെ ഒന്ന് ഉണ്ടായിരുന്നു എങ്കിൽ പൂർണ മനസോടെ രണ്ട് വീട്ടുകാരും ഞങ്ങളുടെ കല്യാണവും നടത്തി തന്നേനെ. പക്ഷെ പ്രണയം എന്നൊരു സിദ്ധാന്തത്തിന് ഞാൻ പണ്ടേക്ക് പണ്ടേ എതിരായിരുന്നു.

 

ഞങ്ങൾക്ക് ഇടയിൽ മൗനം ഒരു അസഹനീയതയായി പടർന്നു കയറിയപ്പോൾ വിഷയം മാറ്റാൻ ഞാൻ അവളുടെ ലൈഫിനെ കുറിച്ച് ചോദിച്ചു കൊണ്ടിരുന്നു

 

‘ഞാൻ കരുതി നീ വല്ല അച്ചായനെയും കെട്ടി വല്ലോ അമേരിക്കക്കോ കാനഡക്കോ ഒക്കെ വിട്ടു കാണുമെന്നു ‘

 

ഫ്രിഡ്ജിൽ നിന്നും കഴിക്കാൻ എന്തെങ്കിലും പരതി കൊണ്ടിരിക്കുന്നതിനു ഇടയിൽ രേണു എനിക്ക് മറുപടി തന്നു

‘അങ്ങനെ ഏതെങ്കിലും ഒരുത്തൻ വന്നു കെട്ടി കാലിന്റെ ഇടയിലോട്ട് കൊണ്ട് പോകാൻ ഇരിക്കുന്നവൾ അല്ല മോനെ ഈ രേണു സെബാസ്റ്റ്യൻ ‘

 

‘നര വീഴും ഇനിയും പഴയ സിദ്ധാന്തം ഒക്കെ അടിച്ചോണ്ട് ഇരുന്നാൽ. കെട്ടി കൂട് പറ്റാൻ നോക്ക് ‘

 

‘അല്ല ആരാ ഈ പറയുന്നത്..! നീ ആരുന്നാല്ലോ ഈ പ്രണയവിരുദ്ധ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. എന്നിട്ട് നീ കെട്ടിയോ ഇത് വരെ. ഇപ്പോളും പിള്ളേർ കളിച്ചു കോളേജിൽ കേറി നടക്കുവല്ലേ’ ഫ്രിഡ്ജിൽ നിന്നെടുത്ത ആപ്പിൾ മുറിച്ചു അതിലൊരു കഷ്ണം എനിക്ക് നേരെ നീട്ടി രേണു പറഞ്ഞു.

വേണ്ട എന്ന് ആംഗ്യം കാണിച്ചു ഞാൻ അവൾക്ക് മറുപടി കൊടുത്തു.

 

‘ഞാൻ പലതവണ ശ്രമിച്ചിരുന്നു ജിമിക്കി. പലരുമായും. പക്ഷെ എത്ര ശ്രമിച്ചിട്ടും ഈ പ്രേമം എന്ന് പറയുന്ന വികാരം മാത്രം എനിക്ക് മനസ്സിൽ നിന്ന് വന്നില്ല.’

 

ആപ്പിൾ കടിച്ചോണ്ട് അവൾ എന്നോട് പറഞ്ഞു -‘ ആ..! ഞാനും രണ്ട് പേരുമായി റിലേഷൻ ഉണ്ടായിരുന്നു. ഒരു ലിവിങ് ടുഗെതർ സെറ്റപ്പ് വരെ ഒക്കെ എത്തി. പക്ഷെ കഴുത്തിൽ കുരുക്ക് ഇടുന്ന ലെവൽ ഒന്നും വരെ എത്തിയില്ല ‘

Leave a Reply

Your email address will not be published. Required fields are marked *