റോക്കി – 1അടിപൊളി  

അവിടെ വരെ എത്തിയപ്പോൾ ഇഷാനിയുടെ വാക്കുകൾ മുറിഞ്ഞു തുടങ്ങി.. എനിക്കും അവളെക്കൊണ്ട് കൂടുതൽ പറയിച്ചു ബുദ്ധിമുട്ടിക്കേണ്ട എന്ന് തോന്നി.

‘എന്നോട് ഇനി ഇങ്ങോട്ട് വരരുത് എന്നാണ് അവർ പറഞ്ഞത്.. ഞാൻ ഇനി കോളേജിൽ വന്നാൽ ആ ഫോട്ടോ ഇവിടെല്ലാം ഒട്ടിക്കുമെന്ന് അവൾ പറഞ്ഞു..’

ഇഷാനി ഒരു വിങ്ങലിന്റെ അറ്റത്തു എത്തിയിരുന്നു. അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്നെനിക്ക് അറിയില്ലായിരുന്നു.

 

‘നീ വിഷമിക്കാതെ.. നമുക്ക് പരിഹാരം ഉണ്ടാക്കാം..’

 

‘ഒരു പരിഹാരവും ഇല്ല ചേട്ടാ. കംപ്ലയിന്റ് ചെയ്താലും ഫോട്ടോ പുറത്ത് വിടുമെന്നാ പറഞ്ഞത്.. അവൾ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും. ഇനി ഒരു വഴിയും ഇല്ല..’

 

‘നീ ഇങ്ങനെ ഡൌൺ ആകാതെ.. നമുക്ക് നോക്കാം.. ഞാൻ ഇല്ലേ..’

 

‘ഞാൻ പോകുവാ.. ‘

അവൾ ദയനീയമായ ഒരു സ്വരത്തിൽ എന്നോട് പറഞ്ഞു

 

‘നീ പോകുന്നില്ല എങ്ങും. ഞാൻ അവളോട് സംസാരിക്കും. നിന്റെ ഫോട്ടോയും ഡിലീറ്റ് ആക്കിപ്പിക്കും. എന്റെ വാക്കാണ്. എന്നെ വിശ്വാസം ഇല്ലേ..?

അവളെ ആശ്വസിപ്പിക്കാൻ എനിക്ക് വലിയൊരു വാക്കാണ് കൊടുക്കേണ്ടി വന്നത്. ഞാൻ പറഞ്ഞാൽ ലക്ഷ്മി കേൾക്കും എന്ന് എനിക്ക് ഒരുറപ്പും ഇല്ലായിരുന്നു. അവൾ ഇത്രയും ചെറ്റത്തരം കാണിക്കും എന്ന് ഞാൻ ഓർത്തില്ല. ഇഷാനിയെ ഒരു വിധം ആശ്വസിപ്പിച്ചു കോളേജിന്റെ ഗേറ്റ്നടുത്തു കൊണ്ട് വന്നപ്പോളാണ് ലക്ഷ്മി കാർ എടുത്തു പോകുന്നത് ഞാൻ കണ്ടത്. ഒറ്റക്കാണ് കൃഷ്ണ കൂടെ ഇല്ല. ഇഷാനിയെ ഒരു ഓരത്ത് നിർത്തി ഞാൻ ലക്ഷ്മിയുടെ കാറിന് വട്ടം നിന്നു. ഞാനൊരു സൗഹൃദസംഭാഷണത്തിനാണെന്ന് കരുതി ലക്ഷ്മി കാർ സ്ലോ ചെയ്തു എന്റെ അടുത്ത് കൊണ്ട് നിർത്തി

 

‘എന്താണ് ലിഫ്റ്റ് വേണോ..?

 

‘അല്ല. എനിക്ക് നിന്നോട് ഒരു കാര്യം സംസാരിക്കാൻ ഉണ്ട്. ഒന്ന് ഇറങ്ങി വരുമോ?

ലക്ഷ്മി ഇറങ്ങി വന്നേനെ. പക്ഷെ അതിനും മുമ്പേ ഇഷാനി ദൂരെ മാറി നിൽക്കുന്നത് അവൾ കണ്ടു. ഞാൻ എന്ത് വിഷയം ആണ് സംസാരിക്കാൻ പോകുന്നത് എന്ന് അവൾ ഊഹിച്ചു.

 

‘എനിക്കിപ്പോ തീരെ സമയം ഇല്ലല്ലോ. നമുക്ക് നാളെ സംസാരിക്കാം..’

 

‘പോരാ. ഇപ്പോൾ തന്നെ സംസാരിക്കണം..’

ഞാൻ എന്റെ സ്വരം കുറച്ചു കടുപ്പത്തിൽ ആക്കി

 

‘എനിക്ക് സമയം ഇല്ലെന്ന് പറഞ്ഞില്ലേ. മാത്രം അല്ല നീ ഇപ്പോൾ പറയാൻ പോകുന്ന വിഷയം എന്താണെന്ന് എനിക്കറിയാം. വെറുതെ അത് പറഞ്ഞു നമ്മൾ മുഷിയണ്ട. ആ കാര്യം സംസാരിച്ചിട്ട് ഒരു കാര്യവും ഉണ്ടാകാൻ പോണില്ല..’

 

‘നീ കാണിച്ചത് വളരെ ചീപ്പ് പരുപാടി ആണ്. നീയും ഒരു പെണ്ണല്ലേ.. പ്ലീസ് അവളെ വെറുതെ വിട്..’

അവളോട് സ്വരം കറുപ്പിച്ചത് കൊണ്ട് കാര്യമില്ല എന്നെനിക്ക് തോന്നി. അത് കൊണ്ട് ഞാൻ സ്വരം അല്പം മയപ്പെടുത്തി.

 

‘അതേ ഞാൻ വളരെ ചീപ്പാണ്. അതിൽ നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ.. വെറുതെ ഈ ബിച്ചിന് വേണ്ടി നമ്മൾ തമ്മിൽ അടിയാകണ്ട.. റോക്കി ഭായ് ചെല്ല്..’

 

ലക്ഷ്മി കാർ ഗിയർ ഇട്ടു മുന്നോട്ടു എടുക്കാൻ ശ്രമിച്ചു. ഞാൻ പെട്ടന്ന് അവളുടെ സ്റ്റീറിങ് ൽ കയറി പിടിച്ചു

‘ഞാൻ പറഞ്ഞു തീർന്നില്ലല്ലോ. അവൾ നാളെ കോളേജിൽ വരും. നിന്റെ കൺവെട്ടത്ത് പോലും അവൾ വരില്ല. പ്ലീസ് ആ ഫോട്ടോ ഒക്കെ കളയണം..’

 

എന്റെ പെട്ടന്നുള്ള പെരുമാറ്റം അവളിൽ അലോസരം ഉണ്ടാക്കി. എന്റെ കൈ സ്റ്റീറിംഗ് ൽ നിന്നും അവൾ തട്ടി മാറ്റി.

‘താനിവിടുത്തെ വലിയ ദാദ ആയെന്ന് ഒരു വിചാരം ഉണ്ട്. അതങ്ങു കയ്യിൽ തന്നെ വച്ചാൽ മതി. ഇവിടെ ഒരു കൊല്ലം പോലും തികച്ചിട്ടില്ലല്ലോ..? ഈ കാര്യം പറഞ്ഞു ഇനിയും എന്നെ വെറുപ്പിച്ചാൽ ഞാൻ ഇനിയും ചീപ്പ് ആകും. അത് ചിലപ്പോ താങ്ങത്തില്ല..’

 

ഇന്ന് വരെ ഒരു നായിന്റെ മോളും എന്റെ കൈ തട്ടി മാറ്റി എന്നെ ഊശി ആക്കി ഇങ്ങനെ വർത്താനം പറഞ്ഞിട്ടില്ല. എന്റെ ഈഗോയിൽ വലിയൊരു മുറിവേൽപ്പിച്ചു കൊണ്ട് ലക്ഷ്മി അവളുടെ കാർ ഓടിച്ചു മുന്നോട്ടു പോയി. ഇഷാനിയോട് എന്ത് പറയണം എന്നറിയാതെ ഞാൻ കുഴങ്ങി. എന്റെ അവസ്‌ഥ അവൾക്ക് മനസിലായി

 

‘ഞാൻ പറഞ്ഞത് അല്ലെ അവളോട് പറഞ്ഞിട്ട് കാര്യമില്ലെന്നു..’

 

‘ഞാൻ കൃഷ്ണ വഴി ഒന്ന് സംസാരിപ്പിച്ചു നോക്കാം.. ചിലപ്പോൾ…’

 

‘ചേട്ടാ ഒന്നും നടക്കില്ല. ആര് പറഞ്ഞാലും ഇവൾ കേൾക്കില്ല. എന്റെ കാര്യത്തിന് വേണ്ടി ഇനി ആരുടെയും കാൽ ചേട്ടൻ പിടിക്കേണ്ട..’

 

‘നീ ഇങ്ങനെ തളരാതെ. ഞാൻ നിനക്ക് വാക്ക് തന്നതല്ലേ. ഇത് ഞാൻ സോൾവ് ആക്കും..’

 

‘എങ്ങനെ.. ചേട്ടനോട് ഞാൻ എല്ലാം വിശദമായി പറഞ്ഞത് അല്ലെ..’

 

‘എങ്ങനെ എന്ന് നീ അറിയണ്ട. നീ നാളെ കോളേജിൽ വരും. അതിനുള്ളത് ഞാൻ ചെയ്തോളാം..’

 

ആ ഒറ്റ വാക്കിന്റെ ഉറപ്പിന്മേൽ ഇഷാനി ചെറിയൊരു സമാധാനത്തോടെ വീട്ടിലേക്ക് പോയി. അർജുൻ ചേട്ടൻ ഏത് വിധേനയും കാര്യം നടത്തുമെന്നാണ് പറഞ്ഞത്. പക്ഷെ എങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും ഇഷാനിക്ക് മനസിലായില്ല. അന്നത്തെ രാത്രി അവൾ ഉറങ്ങിയില്ല. വല്ലാതെ മനസ്സ് പെരുത്ത് കയറുമ്പോൾ അവൾ അർജുനെ വിളിച്ചു. പക്ഷെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പലതവണ വിളിച്ചിട്ടും അത് തന്നെ പറയുന്നു. രാഹുലിനെയും ആഷിക്കിനെയും വിളിച്ചു നോക്കിയിട്ടും അവർക്ക് അർജുൻ ചേട്ടന്റെ വിവരം ഒന്നും ഇല്ലായിരുന്നു. ആ രാത്രി ജീവിതത്തിലെ ഏറ്റവും വലിയ രാത്രി ആയി മാറുന്നതായി ഇഷാനിക്ക് തോന്നി. വെളുപ്പിന് അതിരാവിലെ ഇഷാനിയുടെ കണ്ണുകളിൽ ചെറുതായ് ഉറക്കം വരാൻ തുടങ്ങിയ സമയത്തു അർജുന്റെ കോൾ വന്നു. പറഞ്ഞത് മുഴുവൻ ക്ലിയർ ആയില്ല എങ്കിലും കോളേജിൽ വരണം എന്ന് അർജുൻ പറഞ്ഞത് ഇഷാനിക്ക് മനസിലായി. അർജുൻ ചേട്ടൻ ഈ പ്രശ്നം ശരിക്കും സോൾവ് ആക്കിയോ..? ലക്ഷ്മിയെ കൊണ്ട് ഈ കാര്യം കൺവീൻസ് ആക്കിയോ..? അപ്പോളും ഒരു നൂറ് ചോദ്യങ്ങൾ ഇഷാനിയുടെ ഉള്ളിൽ ബാക്കി ഉണ്ടായിരുന്നു. എന്തായാലും അർജുൻ പറഞ്ഞത് പോലെ കോളേജിൽ പോകാൻ തന്നെ ഇഷാനി തീരുമാനിച്ചു

എന്നാൽ കോളേജിൽ ചെന്നു കഴിഞ്ഞപ്പോളാണ് ഇഷാനി ചതി മനസിലാക്കിയത്. അർജുൻ ചേട്ടൻ വന്നിട്ടില്ല. വിളിച്ചിട്ട് ഒട്ട് ഫോൺ അറ്റൻഡ് ചെയ്യുന്നുമില്ല. ആദ്യമൊക്കെ സങ്കടവും പേടിയും ആയിരുന്നു ഇഷാനിക്ക്. ഒടുവിൽ അത് ദേഷ്യം ആയി. അന്ന് സ്ട്രൈക്ക് ന് തന്നെ ഒരുപാട് വട്ടം വിളിച്ചിട്ടും ഫോൺ എടുക്കാഞ്ഞതിന്റെ പ്രതികാരം ആണോ ഇത്. എന്ത് തന്നെ ആയാലും ഈ വഞ്ചന ഇഷാനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. സഹായിച്ചില്ലെങ്കിലും പ്രശ്നം ഇല്ലായിരുന്നു. സഹായിക്കാം എന്ന് പറഞ്ഞു നിർബന്ധിച്ചു ആശ തന്നിട്ട് ഒടുവിൽ ഒന്നും ഇല്ലെന്നാണോ..? ഒരു പീരീഡ് കഴിഞ്ഞു രണ്ട് കഴിഞ്ഞു ഒടുവിൽ ലഞ്ച് ബ്രേക്ക് ആയിട്ടും അർജുനുമില്ല.. കോളിന് ഉത്തരവുമില്ല..

Leave a Reply

Your email address will not be published. Required fields are marked *