റോക്കി – 1 3അടിപൊളി  

 

‘അർജുൻ ചേട്ടാ..’

അവളാദ്യമായി ആണ് എന്റെ പേര് വിളിക്കുന്നത്. എന്നെ അർജുൻ എന്ന് വിളിക്കുന്നവർ ഇപ്പൊ കോളേജിൽ ചുരുക്കമാണ്. അവളുടെ മുഖത്തേക്ക് എന്തെന്ന ചോദ്യഭാവത്തിൽ ഞാൻ നോക്കി

 

‘താങ്ക്യൂ ‘

നിന്റെ നന്ദി എനിക്ക് വേണ്ട മൈരേ. ഞാൻ മനസിൽ പറഞ്ഞു. ഞാൻ അവളുടെ താങ്ക്യൂവിന് വിലകൊടുക്കാതെ വണ്ടി സ്റ്റാർട്ട്‌ ആക്കി. ഒരു നന്ദി അല്ല ഞാൻ ആദ്യം കേൾക്കാൻ ആഗ്രഹിച്ചത് എന്ന് അവൾക്കും മനസിലായി

‘പിന്നെ… സോറി…’

അവൾ മടിച്ചു മടിച്ചു പറഞ്ഞു. പറയാനുള്ള വല്ലായ്മയെക്കാൾ എന്നോടുള്ള പേടിയാണ് അവൾക്ക് കൂടുതൽ എന്ന് എനിക്ക് തോന്നി

 

‘നീയെന്താ പറയാൻ വന്നത്. താങ്ക്യൂവോ അതോ സോറിയോ.? അതോ രണ്ടും കൂടിയോ?

ഒരു പുച്ഛഭാവത്തിൽ ഞാൻ അവളോട് ചോദിച്ചു. അവളെന്തെങ്കിലും മറുപടി പറയുന്നതിന് മുമ്പ് ഞങ്ങൾക്ക് കുറച്ചു മാറി നിന്ന കൂട്ടത്തിൽ നിന്നൊരുവൻ അവളെ വിളിച്ചു

‘കോണ്ടം… എവിടെ പോണു ‘

 

അവൾക്ക് യാതൊരു പരിചയവും ഇല്ലാത്ത ഒരുത്തൻ ആണ് അതെന്ന് എനിക്ക് തോന്നി. എനിക്ക് മുന്നിൽ വച്ചു ആ പേര് വിളിക്കപ്പെട്ടപ്പോൾ അവൾ ചൂളിപ്പോയത് ഞാൻ കണ്ടു. എന്റെ മുന്നിൽ വച്ചു അപമാനിക്കപ്പെടുമ്പോ അവൾ വല്ലാതെ വേദനിക്കുന്നതായി എനിക്ക് തോന്നി. അങ്ങനെ ആ ദിവസം രണ്ടാം തവണയും അവളുടെ രക്ഷകൻ കുപ്പായം എനിക്ക് അണിയേണ്ടി വന്നു.

‘അവൾക്ക് കൊള്ളാവുന്ന ഒരു പേരുണ്ട്. അത് വിളിക്കാമെങ്കിൽ നീ വിളിച്ചാൽ മതി ‘

താക്കീതിന്റെ സ്വരത്തിൽ അവൻ പറഞ്ഞതിലും ഉറക്കെ ഞാൻ അവന് മറുപടി കൊടുത്തു. കൂട്ടത്തിൽ ശോഭിക്കാൻ വേണ്ടി ചെയ്തത് അടിച്ചു തിരിച്ചു കിട്ടയതോടെ അവനും വിട്ടു കൊടുത്തില്ല.

‘നിന്നെ ഞാൻ വിളിച്ചില്ലല്ലോ.. നീ നിന്റെ കാര്യം നോക്കിയാൽ മതി ‘

 

‘ഞാൻ ആരുടെ കാര്യം നോക്കണം എന്ന് നീ കൊണയ്ക്കണ്ട ‘

ബൈക്ക് ഓഫ്‌ ആക്കി ചാടിയിറങ്ങി ഞാൻ അവനടുത്തേക്ക് നടന്നു. എന്നാൽ അതിന് മുന്നേ തന്നെ അവന്റെ കൂടെയുള്ളവർ അവനെ ഉന്തി തള്ളി അവിടുന്ന് കൊണ്ട് പോയി. അവൻ കണ്മുന്നിൽ നിന്ന് പോകുന്ന വരെ ഞാൻ അവനെ നോക്കി ദഹിപ്പിച്ചു കൊണ്ടിരുന്നു. അവൻ പോയി കഴിഞ്ഞാണ് എന്നെ അടിയുണ്ടാക്കാൻ പോകാതെ ഇരിക്കാൻ ഇഷാനി ശ്രമിച്ച കാര്യം ഞാൻ ശ്രദ്ധിച്ചത്. അവൾ രണ്ട് കൈകൊണ്ടും എന്റെ കയ്യിൽ പിടിച്ചിരുന്നു. ഞാൻ നോക്കിയപ്പോ അവൾ കൈ പിൻവലിച്ചു

‘നിനക്ക് എന്താ പറയാൻ ഉള്ളത്. പറഞ്ഞു തൊലയ്ക്ക് ‘

എന്റെ ദേഷ്യം പോയിരുന്നില്ല. അത് അവനോടുള്ള ദേഷ്യം ആയിരുന്നോ ലാബിൽ വച്ചു തന്നതിന് ഇഷാനിയോട് തന്നെ ഉള്ള ദേഷ്യം ആയിരുന്നോ എന്ന് എനിക്ക് തന്നെ നിശ്ചയം ഇല്ലായിരുന്നു. എന്തായാലും എന്റെ ദേഷ്യപ്പെടലിൽ തിരിച്ചൊന്നും പറയാനാവാതെ അവൾ നിൽക്കുന്നത് കണ്ടു ഞാൻ സ്വരം ഒന്ന് മയത്തിലാക്കി അവളോട് ചോദിച്ചു

 

‘നിന്റെ പേര് കോണ്ടം എന്നാണോ?

 

‘അല്ല ‘

 

‘അങ്ങനെ വിളിക്കുന്നത് നിനക്ക് ഇഷ്ടം ആണോ?

അല്ല എന്ന രീതിയിൽ തലയാട്ടി

 

‘പിന്നെ എന്തിനാ ഓരോരുത്തർ ഓരോ പേരിട്ട് വിളിക്കുമ്പോ പഴം വിഴുങ്ങിയ പോലെ നിൽക്കുന്നത്. വാ തുറന്നു പറഞ്ഞൂടെ ‘

അതിനവൾക്ക് ഉത്തരം ഇല്ലായിരുന്നു. അവൾ പറയാൻ പിറകെ ഓടി വന്ന കാര്യം എന്നോട് പറഞ്ഞു

 

‘അഞ്ജന പറഞ്ഞു ചേട്ടൻ കാരണം ആണ് പൈസ കിട്ടിയത് എന്ന്. ചേട്ടൻ ഇല്ലാരുന്നു എങ്കിൽ എല്ലാരുടെയും മുന്നിൽ ഞാൻ കള്ളി ആയേനെ. ഞാൻ ലാബിൽ വച്ചു ചേട്ടനോട് പറഞ്ഞത് വച്ചു നോക്കുമ്പോൾ ചേട്ടൻ എനിക്ക് വേണ്ടി സംസാരിക്കുക പോലും ചെയ്യണ്ട കാര്യം ഇല്ലായിരുന്നു. എന്നിട്ടും എന്നെ ഹെല്പ് ചെയ്തു…. ലാബിലെ കാര്യത്തിൽ എന്റെ ഭാഗത്താണ് തെറ്റ്.. സോറി.. ശരിക്കും സോറി..’

ഇഷാനി അവളുടെ ഹൃദയത്തിൽ തട്ടി എന്നോട് സംസാരിച്ചു

 

‘നിന്റെ സോറി ഒന്നും എനിക്ക് വേണ്ട. ആരുമായും കമ്പനി ഇല്ലാതെ ഇരിക്കുന്ന കണ്ടു പാവം തോന്നിയാണ് ഞാൻ അങ്ങോട്ട്‌ കേറി മിണ്ടി കൊണ്ട് ഇരുന്നത്. അപ്പൊ അതിന് വേറെ അർഥം വച്ചു കണ്ടു പറഞ്ഞിട്ട് ഇപ്പൊ സോറി പറയുന്നു.’

Leave a Reply

Your email address will not be published. Required fields are marked *