റോക്കി – 1 3അടിപൊളി  

ഞാൻ കുറച്ചു ജാഡയിട്ട് പറഞ്ഞു

 

‘പറഞ്ഞാൽ നീ എനിക്ക് എന്ത് തരും ‘

 

‘എന്ത് വേണേൽ തരാം ‘

എനിക്ക് കുറച്ചു ആത്മവിശ്വാസം കൂടുതൽ ഉണ്ടായിരുന്നു അവൾ കണ്ട് പിടിക്കില്ല എന്ന്

 

‘എങ്കിൽ നീ എനിക്ക് ഷേക്ക്‌ ഉണ്ടാക്കി തരണം ‘

ഇവളിത് വരെ ഷേക്കിൽ നിന്നും വന്നില്ലേ. ഞാൻ ഓക്കേ എന്ന് സമ്മതിച്ചു

 

‘ഒരു ക്ലൂ താ എന്തെങ്കിലും. നിന്റെ ക്ലാസിൽ ഉള്ള ആരെങ്കിലും ആണോ ‘

 

‘എന്റെ ക്ലാസ്സിൽ തന്നെ ആണ്. ഇനി ക്ലൂ ഒന്നുമില്ല ‘

 

‘എടാ ഷാഹിന ഒന്നും അല്ലല്ലോ ‘

ഷാഹിന എന്നെ ഒരു ട്യൂണിങ് ഉണ്ടെന്നത് ഞാൻ രേണുവിനോട് മുന്നേ പറഞ്ഞിട്ടുള്ള കാര്യമാണ്

 

‘അവളൊന്നും അല്ല. അതൊക്കെ നിനക്ക് അറിയുന്ന കേസ് അല്ലെ ‘

 

‘ഓ അപ്പൊ എനിക്ക് അറിയാത്ത കേസ് ആണല്ലേ ‘

ആണെന്നുള്ള അർഥത്തിൽ ഞാൻ തലയാട്ടി.

 

‘എന്നാൽ മോൻ പോയി ഷേക്ക്‌ ഉണ്ടാക്കാൻ തുടങ്ങിക്കോ..’

അവൾ വലിയ കോൺഫിഡൻസോടെ പറഞ്ഞു. ഇത്ര പെട്ടന്ന് ഇവൾക്ക് കണ്ടു പിടിക്കാൻ കഴിയുമോ? അതിനൊരു സാധ്യതയുമില്ലല്ലോ

‘നീ പറ ‘

 

‘ഈ കുട്ടി കാണാൻ നല്ല സുന്ദരി അല്ലെ?

 

ഇഷാനി വളരെ സുന്ദരി ആണല്ലോ

‘അതേ ‘

ഞാൻ പറഞ്ഞു

 

‘ആൾ ഒരല്പം ജാഡ അല്ലെ?

 

പൊതുവെ ഇഷാനി ആരെയും മൈൻഡ് ചെയ്യാറില്ല. അപ്പൊ കുറച്ചു ജാഡ ഉണ്ടെന്ന് കൂട്ടാം

‘അതേ ‘

തന്റെ രണ്ടാമത്തെ ക്ലൂവിനും ഞാൻ ശുഭസൂചന കൊടുത്തത് കണ്ടു അവളുടെ ആത്മവിശ്വാസം വർധിച്ചു

 

‘അവളുടെ പേര് മൂന്ന് അക്ഷരം അല്ലെ മലയാളത്തിൽ ‘

 

ഇഷാനി എന്നത് മൂന്നല്ലേ ഉള്ളു. അപ്പൊ അതും ശരിയാണ്. ഇവളിനി ശരിക്കും ആളെ കണ്ടു പിടിച്ചോ? എനിക്ക് ഒരു ആശങ്ക ആയി

‘അതേ ‘

തന്റെ ഊഹം കിറു കൃത്യം എന്ന വിശ്വാസത്തിൽ രേണു ഉറക്കെ ആ പേര് വിളിച്ചു പറഞ്ഞു

 

‘കൃഷ്ണ!! ‘

 

ഒരു വിജയിയെ പോലെ അവളെന്നെ നോക്കി. പക്ഷെ എന്റെ മുഖത്ത് ഭാവം ഒന്നും മാറാത്തത് കണ്ടു അവളുടെ വിജയഭാവം മാഞ്ഞു

‘അല്ല ‘

 

‘പോടാ അവൾ ആണ് ‘

ഇവൾക്കെന്താ കൃഷ്ണ ആണെന്ന് ഇത്ര ഉറപ്പ്. ഞാൻ അത് അവളോട് തന്നെ ചോദിച്ചു

 

‘കൃഷ്ണ ആണ് എനിക്കറിയാം. അവൾക്ക് മൂന്നക്ഷരം അല്ലെ. കുറച്ചു ജാഡ അല്ലെ. അവൾ സുന്ദരി അല്ലെ. അവൾ തന്നെ ‘

 

ഇതിപ്പോ എന്നേക്കാൾ തിട്ടം അവൾക്കാണ് എന്ന് തോന്നും പറച്ചിൽ കണ്ടാൽ. അല്ലെന്ന് പറഞ്ഞപ്പോ അവളും വീണ്ടും തുടർന്ന്.

 

‘ഷേക്ക്‌ ഉണ്ടാക്കി തരാൻ പറ്റില്ല എന്ന് വച്ചു നീ കള്ളത്തരം കാണിക്കരുത്. അവൾ നിനക്ക് നല്ല ചേർച്ച ഉള്ള കൊച്ചാണ്. ആരെങ്കിലും നിന്റെ ക്ലാസ്സിൽ നിനക്ക് ചേരുന്ന ഉണ്ടെങ്കിൽ അത് അവളാണ് ‘

 

‘എന്റെ പൊന്ന് ജിമിക്കി അവളല്ല എന്ന് ഞാൻ ഇത്രയും പറഞ്ഞിട്ടും നിനക്ക് എന്താണ് ഇത്ര ഉറപ്പ് അവൾ ആണെന്ന്.’

 

‘അവൾ എന്നോട് നിന്റെ കാര്യം ഇടക്ക് തിരക്കിയിട്ടുണ്ട്. നീ പഠിച്ച സമയത്തെ കാര്യം, നിനക്ക് ലൈൻ ഉണ്ടായിരുന്നോ എന്ന്, നമ്മൾ ലൈൻ ആയിരുന്നോ എന്നൊക്കെ തഞ്ചത്തിൽ അവൾ ചോദിച്ചിട്ടുണ്ട്. ഞാൻ നിന്നോട് പറയാൻ വിട്ടു പോയതാ. ഇനിയിപ്പോ ശരിക്കും അവളല്ലേ?

 

‘അവൾക്ക് ഈയിടെ ആയി എന്നോട് ചെറിയ താല്പര്യം ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ ഞാൻ ഉദ്ദേശിച്ച ആൾ അവളല്ല ‘

 

‘ശോ.. പിന്നെ ആരാണ്..’

‘ഫാത്തിമ ആണോ? അവക്കും മൂന്ന് അക്ഷരം അല്ലെ?

ഒരു സംശയത്തോടെ അവൾ ചോദിച്ചു

 

‘ഫാത്തിമ കഴിഞ്ഞ വർഷം തൊട്ട് ആഷിക്ക് നോക്കുന്ന കൊച്ചാണ്. അതൊന്നും അല്ല പോടീ ‘

 

‘പിന്നെ ആരാണ്..? ശ്രുതി ആണോടാ ‘

ഞാൻ എപ്പോളും ശ്രുതിയുടെ കൂടെ നടക്കുന്നത് അവൾക്കറിയാം. അത് വച്ചു ശ്രുതി ആണെന്ന് കരുതി

 

‘ശ്രുതി എന്റെ ബെസ്റ്റി ആണ്. അവളല്ല മോളു ‘

 

‘ഓഹ് ശ്രുതി ആണോ ഇപ്പോൾ നിന്റെ ബെസ്റ്റി.. അപ്പൊ ഞാനാരാ?

രേണുവിന്റെ മുഖത്ത് കുശുമ്പ് കയറിയത് ഞാൻ അറിഞ്ഞു.

 

‘നീ എന്റെ ഓൾ ടൈം ഫേവറിറ്റ് ബെസ്റ്റി അല്ലെ. അത്രയും വരുമോ ആരെങ്കിലും ‘

ഞാൻ ഒന്ന് സുഖിപ്പിച്ചു കൊടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *