എല്ലാം തുറന്നു പറഞ്ഞാലോ എന്നാണ് ആദ്യം ആലോചിച്ചത്.
ഇതുവരെ ഇവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല, വിനൂന് വേണ്ടി ഇപ്പൊ ഈ ചെയ്യുന്നത് അവന്‍ വരുമ്പോള്‍ എല്ലാവരും അറിയും, ഇപ്പോള്‍ അത് മാത്രമേ ഉള്ളൂ പ്രതീക്ഷ, ഒന്നു ശ്വാസവും വലിച്ചു വിട്ടു ഞാന്‍ വീട്ടിലേക്ക് നടന്നു, എത്രയും പെട്ടെന്ന് ഈ നശിച്ച കോലത്തില്‍ നിന്നൊന്നു ഉരിഞ്ഞു മാറണം, റൂമില്‍ കയറി ചെല്ലുമ്പോള്‍ അവളെ കണ്ടില്ല, ബാത്റൂമില്‍ വെള്ളം ചിതറുന്ന സ്വരം കേട്ടു, അവള്‍ അതിനുള്ളില്‍ ആണെന്ന് മനസ്സിലായി, ഞാന്‍ അലമാര തുറന്നു ഒരു ബനിയനും മുണ്ടും എടുത്തുടുത്തു, അവള്‍ ഇനി ഈ റൂമിലായിരിക്കുവോ താമസം, ആയിരിക്കും…ഇപ്പൊ അവളെന്റെ കേട്ട്യോള് ആണല്ലോ… അപ്പൊ എന്റെ ആകെ ഉള്ള സ്വാതന്ത്ര്യവും പോയികിട്ടി, ഓരോന്നു ആലോചിച്ചു നിക്കുമ്പോള്‍ അവള്‍ ഇറങ്ങി വന്നു, കുളികഴിഞ്ഞു ഇറങ്ങിയതാണ് പെണ്ണ് എന്റെ തോര്‍ത്ത് എടുത്ത് തലയില്‍ ചുറ്റിയിട്ടുണ്ട്, ഈറന്‍ ഇറങ്ങുന്ന ഒന്നുരണ്ടു ഇഴകള്‍ തോര്‍ത്തിനിടയിലൂടെ മുന്നിലേക്ക് വീണു കിടക്കുന്നു, ഇന്നലെ ഇട്ടിരുന്ന അതേ ചുരിദാര്‍ ആയിരുന്നു അവളുടെ വേഷം, ചെറുതുള്ളികള്‍ അവളുടെ മുഖത്തും മൂക്കിന് തുമ്പത്തും ഇരുന്നു തിളങ്ങുന്നുണ്ടായിരുന്നു, അവളെ നോക്കി അറിയാതെ നിന്നുപോയ ഞാന്‍ ഒരു നിമിഷം കണ്ണിലേക്ക് നോക്കിയതും നെഞ്ചു പിടഞ്ഞു പോയി, കരിമഷി അഴിഞ്ഞു പോയെങ്കിലും കറുപ്പ് തുടിക്കുന്ന കണ്ണിണകള്‍ കൂര്‍ത്തു നെഞ്ചില്‍ കുത്തുന്ന പോലെ… വളഞ്ഞ പുരികം പൊക്കി അവള്‍ എന്നെ നോക്കി. “അ…അത്..ഞാ൯….പെട്ടെന്ന്….അല്ല….ഇതെന്താ ഈ ഡ്രെസ്സ്…” അവളുടെ ചാട്ടുളി പോലുള്ള നോട്ടത്തില്‍ ഒന്നു പതറിപ്പോയെങ്കിലും, പെട്ടെന്ന് വായില്‍ വന്നത് അതായിരുന്നു. അവളുടെ പുരികം താഴ്ന്നു, കണ്ണുകള്‍ താഴേക്ക് വിണു, “OIG വേറെ ഒന്നും ഇല്ല…” ശബ്ദം താഴ്ത്തി അവള്‍ പറയുമ്പോള്‍ അവളുടെ നിസ്സഹായത അതില്‍ നിറഞ്ഞിരുന്നു. കേട്ടപ്പോള്‍ ഞാനും വല്ലാതെ ആയി… പെട്ടെന്നോര്‍ത്തത് എന്റെ ഷര്‍ട്ട് എടുത്തു കൊടുക്കാന്‍ ആണ്… എന്റെ അലമാര തുറന്നു ഒരു ഷര്‍ട്ട് എടുത്തു അവള്‍ക്ക് നേരെ നീട്ടി, “തനിക്ക് പ്രശ്നം ഒന്നുമില്ലെങ്കില്‍ ഇതിട്ടോളൂ…” അവള്‍ എന്നെ നോക്കിയില്ല പക്ഷെ കൈ നീട്ടി ഷര്‍ട്ട് വാങ്ങി… അവളുടെ അവസ്ഥ ഞാന്‍ ഒന്ന് ആലോചിച്ചു നോക്കി, . ഹോ തല വിറക്കുന്നു… വീട്ടുകാരും കൈ വിട്ടു ഇഷ്ടപ്പെട്ട ആളുടെ ഏട്ടനെ കല്യാണം കഴിക്കേണ്ടി വന്ന് ഇപ്പോള്‍ വീട്ടില്‍ അഭയാര്‍ത്ഥിയെ പോലെ, എന്റെ കയ്യില്‍ നിന്ന് ഷര്‍ട്ട് വാങ്ങിയ അവളുടെ കണ്ണു നിറയുന്നത് കണ്ട എനിക്ക് പിന്നീട് അവിടെ നില്‍ക്കാന്‍ തോന്നിയില്ല… താഴെക്കിറങ്ങുമ്പോള്‍ അമ്മ നില്‍പ്പുണ്ടായിരുന്നു, എന്നെ കണ്ടതോടെ കണ്ണു തുടച്ചു തിരിചു പോയി… ഞാന്‍ കാരണം ഒരുപാട് പേര്‍ വിഷമിക്കുന്നുണ്ടെന്നു തോന്നിയപ്പോള്‍ ഒരിടത്തും നില്‍ക്കാന്‍ തോന്നിയില്ല, മുറ്റത്തേക്കിറങ്ങി , അപ്പുറവും ഇപ്പുറവും ഉള്ളവരൊക്കെ മതിലില്‍ നിന്നു എത്തി നോക്കുന്നുണ്ട്, മുന്നില്‍ ബൈക്കിനു വേണ്ടി നോക്കിയപ്പോഴാണ് ബൈക്ക് ഇന്നലെ ചിറയില്‍ വച്ച കാര്യം ഓര്‍മ വന്നത്, പിന്നെ മുണ്ടും എടുത്തു കുത്തി നേരെ ചിറയിലേക്ക് നടന്നു. ഓഹ് പുല്ലന്മാരു എല്ലാം ഉണ്ട്… അറിഞ്ഞിട്ടുള്ള ഇരിപ്പാണോ എന്തോ, കേറി ചെന്നതും നുണയന്‍ തെണ്ടി കലിപ്പും കാട്ടി മുഖം തിരിച്ചു, രാഹുല്‍ നാറിയുടെ മുഖതാണേല്‍ പുച്ഛം… “എന്റെ പൊന്നു മൈരുകളെ….കൊണ തുടങ്ങും മുന്നേ പറയാനുള്ളതൊന്നു കേള്‍ക്ക്… എന്നിട്ടു വേണേല്‍ തല്ലികൊന്നോ…” കേറി ചെല്ലുംവഴി ഞാന്‍ പറഞ്ഞു, അവന്മാര് ഒന്നു നോക്കിയതല്ലാതെ മുഖഭാവത്തില്‍ വലിയ മാറ്റം ഒന്നും കണ്ടില്ല. ഞാന്‍ പിന്നെ കൂടുതല്‍ ഒന്നും പ്രതീക്ഷിച്ചുമില്ല, ഇന്നലെ നടന്നതൊക്കെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു. “നീ എന്തൊരു പൊട്ടനാടാ….” കേട്ടു കഴിഞ്ഞു ആദ്യം വാ തുറന്നതു അര്‍ജ്ജുന്‍ ആണ്, പിന്നെ ഒരു പത്തു മിനിറ്റു, എന്റെ ചെവിയില്‍ അവന്‍ ഉരുക്കിയൊഴിച്ച തെറിക്ക് ഇനി ഏതു വെള്ളത്തില്‍ കുളിക്കണം എന്നു ആലോചിച്ചു പോയി… ഇത്രേം പുളിച്ച തെറി ഞാനെന്റെ ജീവിതത്തില്‍ കേട്ടിട്ടില്ല… അതും പല വരെയ്റ്റി തെറി… കുറച്ചു കഴിഞ്ഞപ്പോള്‍ തെറി കേട്ടു ചെവി മൂടിയത് കൊണ്ടു ഒരാശ്വാസം ആയി… “എന്നാലും നീ കാണിച്ചത് ശെരിക്കും പോഴത്തരം ആയിപ്പോയി, നീ നിന്റെ ജീവിതോം കുളം തോണ്ടി ആഹ് കൊച്ചിന്റെ ജീവിതോം കുളം തോണ്ടി…” എല്ലാം കേട്ടു കഴിഞ്ഞു രാഹുല്‍ മൊഴിഞ്ഞു, ഈ തെണ്ടിക്ക് കുറച്ചു മുന്നേ ഇടയില്‍ കേറിയിരുന്നേല്‍ ആഹ് നാറിയുടെ തെറിക്ക് ഒരു ശമനം കീട്ടിയേനെ…പുറത്തു പറയാതെ ഞാന്‍ അതു വിഴുങ്ങി. “അതെങ്ങനെ…വിനു വന്നാല്‍ അവളുടെ കാര്യം ഒക്കെ ആവില്ലേ, ഇതു എനിക്കും അവനും അവള്‍ക്കും ഇപ്പൊ നിങ്ങള്‍ക്കും അറിയാലോ, വെറും ഒരു തട്ടിക്കൂട്ട് കല്യാണം ആണെന്ന്, അവന്‍ വരുന്നത് വരെ അവനു വേണ്ടി ഞാന്‍ ചെയ്യുന്ന ഒരു ഹെല്പ്…” “ഓഹ്…ഇതുപോലുള്ള മൈരൊക്കെ ഒപ്പിക്കും മുന്നേ നിനക്ക് ഞങ്ങളോടൊന്നു ചോദിക്കാരുന്നില്ലേ…” “നട്ടപ്പാതിരയ്ക്ക് അടിച്ചു കോണ്‍തെറ്റി ഇരിക്കുമ്പോള്‍ ഏതോ ഒരു മുച്ചിന് തോന്നിയ തോന്നലില്‍ ഇറങ്ങി പുറപ്പെട്ടതാ കൂടെ ആഹ്…!!!” “അയ്യോ….!!” പറഞ്ഞു വന്നപ്പോഴാ ഇന്നലെ കൂടെ ഉണ്ടായിരുന്ന ഒരു നാറിയുടെ കാര്യം പെട്ടെന്ന് ഓര്‍മ വന്നത്. “എന്താടാ….?” “ഡാ ഇന്നലെ എന്റെ കൂടെ വന്നത് മനീഷാ…അടിച്ചു തിരിഞ്ഞിരുന്ന അവനാ ഇന്നലെ എന്നേം കൂട്ടി പോയത്… രാത്രി അവന്റെ കാറിച്ച കേട്ടതെ കണ്ണും പൂട്ടി അവളുടെ കയ്യും പിടിച്ചു ഓടിയതെ ഓര്മ ഉള്ളൂ… നീ ഒന്ന് പോയി അന്വേഷിച്ചു വാ..” “യേത് മനീഷ്….നമ്മടെ മനീഷാ….2??” “പിന്നെ വേറെയേത് മനീഷാ ഉള്ളത്…” “വെറുതെ അല്ലട പുല്ലേ ഇന്നലെ ആഹ് പ്രശ്‌നം മുഴുവന്‍ ഉണ്ടായി നീ ഇപ്പോള്‍ ഈ ഇരിപ്പ് ഇരിക്കുന്നത്. അവന്റെ കഥ ഒന്നും നിനക്കറിയാഞ്ഞിട്ടാണോ മൈരെ… ആനവാല്‍ പറിച്ചു തരാന്‍ ഏതോ കുരുപ്പ് പറഞ്ഞതും കേട്ട് അടിച്ചു കിണ്ടിയായി ആനെടെ അണ്ടി പറിച്ചെടുക്കാന്‍ നോക്കിയ അവനേം കൊണ്ടല്ലേ മൈരെ ഇമ്മാതിരി പരിപാടിക്ക് പോണത്… നിനക്ക് ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യം…” ഇത്രേം നേരം മാറി ഇരുന്ന നുണയന്‍ ഒച്ച ഇട്ടു. “അവനിപ്പോ വീട്ടില്‍ കിടന്നു ഉറങ്ങണുണ്ടാവും…. വിളിച്ചു ചോദിച്ചാല്‍ ചിലപ്പോ നീ ആരാണെന്നു ചോദിക്കും,…ബെസ്റ്റ് മുതലിനെയും കൊണ്ടാ നീ ഇന്നലെ പോയത്…” എല്ലാം കേട്ടു അണ്ടിപോയ അണ്ണാനെ പോലെ താടിക്കും കൊടുത്തിരിക്കാനെ എനിക് പറ്റിയുള്ളൂ. “മൈര് ഇതൊക്കെ ആഹ് സ്റ്റാറ്റസ് ഉണ്ടാക്കി പറപ്പിക്കുന്ന ഈളന്മാരു അറിയുന്നുണ്ടോ ആവോ…” എന്നെയും നോക്കി ഇരുന്ന അര്‍ജ്ജുന്‍ ചിരിച്ചോണ്ട് പറഞ്ഞു, അവന്റെ വെടല ചിരി കാണുമ്പോള്‍ അറിയാം എന്തോ വലിയ ആപത്തു എന്നെ കാത്തു ഇരിപ്പുണ്ടെന്നു, ഞാന്‍ അതേ ഭാവത്തോടെ നുണയനെ നോക്കി, അവനും ഒരു വളിച്ച ചിരി ചിരിച്ചിട്ട് എന്നെ നോക്കി നിന്നു. “കാര്യം പറയെടാ നാറി…നിന്നു തൊലിക്കാതെ…” “ഈ കാര്യം പറയാനുള്ളതല്ല മോനൂസെ കാണിക്കാന്‍ ഉള്ളതല്ലേ…” പറഞ്ഞിട്ട് അവന്‍ ഫോണ്‍ എടുത്തു കുറച്ചു തോണ്ടിയിട്ട് എനിക്ക് നേരെ നീട്ടി കാണിച്ചു… *പ്രിയമോടിതു ഞാന്‍ കരതാരില്‍ കരുതിയെരിയും മരുഭൂവില്‍ പല പാതകള്‍ താണ്ടുകയല്ലേ… മെല്ലെ മെല്ലെ………. ഒരു കാറ്റിലുമായ് കലരാതെ… ഒരു വീര്‍പ്പിലുമാര്‍ത്തുലയാതെ…. കരളേ കുളിരായ കിനാവേ…. നോവേ… തേനേ…” “ഇതെന്ത് അണ്ടി…!!! മൈര്…
