കുടമുല്ല [ Full ] 1അടിപൊളി  

ആഹ്‌ തീവ്രവാദിയുടെ അവസ്ഥയില്‍ ആയിരുന്നു ഞാന്‍…) “അയിനെന്താ… നല്ല രസല്ലവേ…വേറെ ആര്‍ക്കുണ്ട്‌ ഇതുപോലത്തെ കല്യാണ ഫോട്ടോ…” കുരുപ്പ്‌ ഇരുന്ന്‌ ചിരിക്കുവാണ്‌… “ദേ ഞാന്‍ താഴെക്ക്‌ തള്ളി ഇടൂട്ടോ അമ്മു…എന്റെ മടിയില്‍ ഇരിക്കേം വേണം…” “അച്ചോടാ…എന്റെ പൊന്നൂസിന്‌ വിഷമായോ…പോട്ടേട്ടൊ…” എന്നെ ഒന്ന്‌ കൊഞ്ചിച്ചു അമ്മൂസ്‌ ഒരുമ്മയും തന്നു. “നമുക്ക്‌ വേറെ ഫോട്ടോ എടുക്കാം അമ്മൂസെ….പ്ലിസ്‌…. അതെവിടേലും ഒന്ന്‌ ഫ്രെയിം ചെയ്ത്‌ വെക്കാന്‍ പറ്റുവോ….പോട്ടെ നമ്മുക്ക്‌ ഉണ്ടാവുന്ന പിള്ളേരെ കാണിക്കാന്‍ പറ്റുവോ…” ഞാന്‍ പറഞ്ഞു തീര്‍ത്തതും പെണ്ണ്‌ ചൂഴ്ന്നു എന്നെയൊന്നു നോക്കി… “അയിന്‌ നമുക്കിപ്പോ പിള്ളേരില്ലല്ലോ…” എന്റെ താടിയില്‍ പിടിച്ചു അമ്മു പറഞ്ഞു.. “ഉണ്ടാവൂല്ലോ… അപ്പോഴത്തെ കാര്യാ പറഞ്ഞത്‌…” “ആം…എങ്കി ഓകെ….നമുക്കിപ്പോ പിള്ളേരൊന്നും വേണ്ട….നമ്മള്‍ രണ്ടുപേരുടെ കുറെ അടിച്ചുപൊളിച്ചിട്ട്‌ മതി ഒരു വാവ…” “അതൊക്കെ ഓകെ…ഇപ്പൊ ഇതു പറ ഫോട്ടോ എടുക്കാം…” “ഫടുക്കാട ഏട്ടാ…” KERRERERERERERERERRRERERERERRERRERERER പിറ്റേന്ന്‌ ഫുള്‍ കറക്കം ആയിരുന്നു… ബീച്ചിലും പാര്‍ക്കിലും, അമ്മുസിനെയും കൊണ്ടു ചുറ്റി, ബൈക്കു ഇല്ലാത്തതുകൊണ്ട്‌ ഫുള്‍ ബസില്‍ ആയിരുന്നു… പക്ഷെ അതും ഒരു രസമാണ്‌…

അപ്പുറോം ഇപ്പുറോം ഇരിക്കുന്ന സിംഗിള്‍ തെണ്ടികളെ കൊരിപ്പിച്ചു അവളോടൊപ്പം കൊഞ്ചി ഇരിക്കുമ്പോള്‍ അവന്മാരുടെ മുഖം ഒക്കെ ഒന്നു കാണണം… അമ്മു വരുന്നതിന്‌ മുന്നേ ആഹ്‌ ഇരുന്നത്‌ മുഴുവന്‍ ഞാന്‍ ആയിരുന്നു എന്ന്‌ മാത്രം… ഉച്ചക്ക്‌ ഫുഡ്‌ കഴിച്ചപ്പോഴും എന്തേലും വാങ്ങിച്ചപ്പോഴും എല്ലാം എന്റെ പൈസയാണ്‌ കൊടുത്തത്‌ അമ്മുവിന്‌ അതില്‍ ഒരു പിണക്കം ഉണ്ടായിരുന്നെങ്കിലും ഞാന്‍ മാറ്റിയെടുത്തു… പിന്നെ നേരെ ചെന്നിറങ്ങിയത്‌ ഒരു വലിയ ടെക്സ്റ്റേല്‍സ്‌ നു മുന്പിലാണ്‌…. അകത്തു കയറി നേരെ മെന്‍സ്‌ സെക്ഷനില്‍ ചെന്നു ഒരു കസവു മുണ്ടും നല്ല ഒരു ഷര്‍ട്ടും എടുത്തു മുന്നിലിട്ടു… “ഇതു വേണ്ട ഏട്ടാ….ഇത്‌ ഇട്ടാല്‍ പ്രായം തോന്നിക്കും…” അമ്മു ചുണ്ടു മലര്‍ത്തി പറഞ്ഞു. “അമ്മൂസെ അച്ഛന്റെ സൈസ്‌ എത്രയാ…” ഞാന്‍ ചോദിച്ചതും പെണ്ണിന്റെ മുഖം മാറി… “എന്റെ അച്ഛന്റെയോ…?” അവളുടെ മുഖത്തു സംശയം നിറഞ്ഞു… “പിന്നെ എന്റേയോ…” ഞാന്‍ ചിരിയോടെ പറഞ്ഞതു കേട്ട അമ്മുസ്‌ ആകെ പരുങ്ങളിലായി… “ഹാ…പറ അമ്മു…” ഞാന്‍ തട്ടി വിളിച്ചപ്പോള്‍ പെണ്ണ്‌ പെട്ടെന്ന്‌ പറ്റിയ ഒരു ഷര്‍ട്ട്‌ എടുത്തു.

പെണ്ണിനേം വലിച്ചോണ്ടു ആഹ്‌ കട മുഴുവന്‍ കറങ്ങി, അവളുടെ അമ്മയ്ക്ക്‌ സാരിയും മുത്തശ്ശിക്ക്‌ മുണ്ടും നേര്യതും അനിയത്തിക്ക്‌ ധാവണിയും എടുത്തു…

“ഏട്ടനൊന്നും എടുക്കുന്നില്ല…” ക്യാഷ്‌ കൌണ്ടറില്‍ നില്‍ക്കുമ്പോള്‍ എന്റെ കൈ ചുറ്റി അമ്മു ചോദിച്ചു. “എനിക്ക്‌ നീ ഇല്ലെടി പെണ്ണെ…” ചിരിയോടെ ചുണ്ടു കൂര്‍പ്പിച്ചു അമ്മു എന്നെ നോക്കി… ഒരു ഈബെര്‍ വിളിച്ചു കാറില്‍ കയറി… റൂട്ട്‌ മാറി പോകുന്നതും, എങ്ങോട്ടാണെന്നു മനസിലായതും അമ്മൂന്റെ മുഖം മാറി. ഒന്നും മിണ്ടാതെ എന്റെ കൈ ചുറ്റി പിടിച്ചു ഇരുന്നതെ ഉള്ളൂ… എങ്കിലും കവറിലെ അവളുടെ മുറുകുന്ന പിടുത്തത്തില്‍ നിന്നും അവള്‍ അനുഭവിക്കുന്ന പേടിയും പിരിമുറുക്കവും എനിക്ക്‌ മനസ്സിലാവുന്നുണ്ടായിരുന്നു… അവളുടെ വീടിന്റെ മുന്നില്‍ കാര്‍ നിര്‍ത്തി… പകല്‍ വെളിച്ചത്തില്‍ ആദ്യമായിട്ടാ ഞാന്‍ അമ്മൂന്റെ വീട്‌ കാണുന്നെ… അവസാനം കണ്ട അന്ന്‌ മഹാസംഭവം ആയിരുന്നല്ലോ… ഇരു നിലയില്‍ വെള്ള പെയിന്റ്‌ ഒക്കെ അടിച്ചു അത്യവശ്യം നല്ലൊരു വീടാണ്‌… ഗേറ്റില്‍ കൈ വെച്ചു നിക്കുമ്പോഴും അമ്മു പേടിച്ചു എന്റെ പിന്നില്‍ പറ്റിക്കൂടി നിക്കുവാണ്‌… “പേടിക്കണ്ട അമ്മുസെ…. അമ്മൂസിന്‌ ആദ്യമായിട്ട്‌ ജോലി കിട്ടി ശമ്പളം വാങ്ങിയ ദിവസമല്ലേ… അതിവരോട്‌ പറയാതെ ഇവര്‍ക്ക്‌ കൊടുക്കാതെ പോയാല്‍ വലിയ നന്ദികേടായിപ്പോവും…. അവരത്‌ വാങ്ങിച്ചാലും ഇല്ലേലും കൊടുക്കേണ്ടത്‌ നമ്മടെ കടമയല്ലേ…” പെണ്ണിനെ ആശ്വസിപ്പിച്ചു വലിയ തത്വം പറഞ്ഞു വിളിച്ചു കൊണ്ടു പോവുന്നുണ്ടേലും, എന്തേലും വന്നാല്‍ പെണ്ണിന്റെ കൈയും വലിച്ചോണ്ടു ഓടാന്‍ തയ്യാറെടുത്താണ്‌ ഞാന്‍ നടന്നത്‌, നടക്കുന്നതുകൊണ്ടു കാല്‌ കൂട്ടിയിടിക്കുന്നത്‌ അമ്മു കാണില്ല, നിക്കുമ്പോ എന്തു ചെയ്യുവോ ആവോ… വീടിന്റെ മുന്നില്‍ വന്നു നിന്നപ്പോഴും അമ്മു എന്റെ മറ പറ്റി ഒളിച്ചു നിന്നതെ ഉള്ളൂ, കിലുകിലെ വിറച്ചുകൊണ്ടു നിക്കുന്ന അമ്മൂസ്‌ എന്റെ വിറയല്‍ അറിയുന്നൊന്നുമില്ല… കാളിംഗ്‌ ബെല്‍ അടിച്ചു ബോംബിന്‌ തിരി കൊളുത്തി അതിന്റെ മേലെ കേറി ഇരിക്കുമ്പോലെ ഞാന്‍ നിന്നു… അകത്തു നിന്നു ആരോ വരുന്ന ഒച്ച കേള്‍ക്കുന്നുണ്ട്‌… അമ്മു എന്നെ കടന്നു വരുന്നതാരാന്നറിയാന്‍ ഒളിഞ്ഞു നോക്കുന്നുണ്ട്‌… ഒരു പെണ്‍കുട്ടി ചുരിദാര്‍ ടോപ്പ്‌ ആണ്‌ വേഷം മുടി ഉയര്‍ത്തി തലയില്‍ കെട്ടി വെച്ചിട്ടുണ്ട്‌ അമ്മുനെക്കാള്‍ ഇത്തിരി കൂടെ നിറം ഉണ്ട്‌.. “ശ്രീക്കൂട്ടി….” പുറകില്‍ നിന്ന്‌ അമ്മു പറഞ്ഞ കേട്ട എനിക്ക്‌ ആളെ മനസ്സിലായി അമ്മൂന്റെ അനിയത്തി ആണ്‌ ശ്രീദേവി.. വന്ന ആള്‍ക്ക്‌ എന്നെ പെട്ടെന്ന്‌ മനസ്സിലായില്ലെങ്കിലും പിന്നില്‍ നിന്ന്‌ തല നീട്ടിയ ആളെ മനസിലായതും, “ചേച്ചി…” എന്നു പറഞ്ഞുകൊണ്ട്‌ ആഹ്‌ മുഖം വിടരുന്നത്‌ കണ്ടു, ഒന്നു പരുങ്ങിയ അമ്മു മുന്നിലേക്ക്‌ നീങ്ങിയതും അവളുടെ അനിയത്തി വന്നു അവളെ കെട്ടിപ്പിടിച്ചു.

Updated: November 24, 2026 — 5:02 pm

Leave a Reply

Your email address will not be published. Required fields are marked *