ചുരിദാറിന്റെ ഷാള്‍ കൊണ്ടു നിറഞ്ഞൊഴുകുന്ന കണ്ണീരു തുടച്ചുകൊണ്ട് അവള്‍ അവിടെ ഇരിക്കുന്നു. വെള്ള ചുരിദാര്‍,.. ഒളിച്ചോടുമ്പോള്‍ ഇടാന്‍ പ്റ്റിയ കളര്‍, ഞാന്‍ ആലോചിച്ചു…..ഓഹ് ഞാൻ ഒപ്പിച്ചതൊക്കെ ഓര്‍ത്തതും ആഹ് പുച്ഛം ബുമെറാങ് പോലെ തിരിച്ചു വന്നതും ഞാന്‍ ഒന്ന് സ്വയം മടങ്ങി,. എനിക്ക് പക്ഷെ ഇതൊന്നും ദഹിക്കാത്തത് കൊണ്ടു ഞാന്‍ പിന്നെയും തര്‍ക്കിച്ചുകൊണ്ടിരുന്നു. അവന്‍ ഇരുന്നു മോങ്ങാനും തുടങ്ങി,. “നീ ഒന്നു കൊണ്ടും പേടിക്കണ്ട…ഇതെല്ലാം ഞാന്‍ സംസാരിച്ചു ശെരി ആക്കിക്കോളം…..ഞാന്‍ അവളെ കെട്ടാനും പോണില്ല….പക്ഷെ നി വരുമ്പോള്‍ അവള്‍ നമ്മുടെ കൂടെ ഉണ്ടാവും നീ പേടിക്കാതെ ഇരി…” പറഞ്ഞുകൊണ്ട് ഞാന്‍ ഒന്ന് നീങ്ങിയതും എന്റെ കാല് തട്ടി അവിടെ ഇരുന്ന ഒരു ചെറിയ ഡ്രം വീണു,. അതൊന്നു നേരെ വെക്കാന്‍ ഞാന്‍ കുനിഞ്ഞതും എന്റെ നടുവിലൂടെ ഒരു പെരുപ്പ് കയറിപ്പോയി. ഡ്രമ്മില്‍ ഒരു യുദ്ധതിനുള്ള ആയുധമുണ്ട്, വടിവാളും, വാക്കത്തിയും കത്തിയും കോടാലിയും സൈക്കിള്‍ ചെയ്നും, എക്ക കൂടി ഒരു നോക്കു കണ്ടതും എന്റെ വായില്‍ വെള്ളം വറ്റി, പെട്ടത് എവിടെ ആണെന്ന് ഒരൂഹം കിട്ടി, അവനപ്പോഴും ഫോണിലൂടെ കരച്ചിലും യാചനകളും നടത്തുന്നുണ്ടായിരുന്നു. പെട്ടെന്ന് കതകില്‍ കൊട്ടുന്ന സ്വരം കേട്ടതും ഞാന്‍ ഫോണ്‍ താഴ്ത്തി പിടിച്ചു, ഞെട്ടി അവള്‍ എന്നെയും നോക്കുന്നുണ്ട്… “ഹെലോ…ഞങ്ങള്‍ അകത്തേക്ക് വന്നോട്ടെ…” പുറത്തു നിന്നു സ്വരം… ഓഹ് ഇവിടെ ആദ്യരാത്രിയുടെ ഇന്റര്‍വെല്‍ ആണല്ലോ… “ചേട്ടാ…എല്ലാം ഞാന്‍ പറഞ്ഞതുപോലെ…” വെക്കും മുന്നേ അവന്‍ വീണ്ടും പറഞ്ഞു.
ഫോണ്‍ വെച്ചപ്പോഴേക്കും കഷണ്ടി തിന്ന തലയും, വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച ഒരു അജാനുഭാഹു അകത്തേക്ക് കയറി ഇടതും വലതുമായി, രണ്ടു മുന്നു ശിങ്കിടികളും. എല്ലാം തുറന്നു പറയാം എന്നുള്ള എന്റെ ചിന്ത മൊത്തം ആഹ് രൂപം കണ്ടപ്പോഴേ എങ്ങോട്ടോ ഒഴുകി പോയി. ഇരുണ്ട മുഖത്തു നെറ്റിയില്‍ നീളത്തില്‍ ഒരു വര, അതു കണ്ടപ്പോള്‍ ഡ്രമ്മില്‍ ഇരുന്ന വടിവാളാണ് ഓര്‍മ വന്നത്. “ആഹാ ബോധം തെളിഞ്ഞു ആളങ്ങു ഉഷാറായല്ലോ….” എന്നെ ഒന്ന് മൊത്തത്തില്‍ നോക്കിയ അയാള്‍ പറഞ്ഞു, “ഹോ നീ ആണ് ആണ്കുട്ടി,….നീ RDP കാരനാണോ….” ബുള്‍സ് ഐ പോലുള്ള കണ്ണു തള്ളി അയാള്‍ ചോദിച്ചു, “അല്ല…ആഹ് അതേ…” “ആഹ് വെരി ഗുഡ്….അല്ലേലും ഞാന്‍ ഓര്‍ത്തു അങ്ങേരുടെ മോളെ പ്രേമിച്ചു അടിച്ചോണ്ടു പോരാന്‍ നമ്മടെ ചുണക്കുട്ടികള്‍ക്കെ കൊണ്ടേ പറ്റൂ എന്നു. മുന്നില്‍ വന്നു നിന്നു അങ്ങേരു ഏതാണ്ടൊക്കെയോ വിളിച്ചു പറഞ്ഞോണ്ടിരുന്നു.. “എന്നാല്‍ കൊച്ചിനെ നമ്മുടെ മെമ്പര്‍ ചിത്രയുടെ വീട്ടിലേക്ക് കൊണ്ടു പൊക്കോ, ഒരുക്കി അമ്പലത്തിലേക്ക് കൊണ്ടു വന്നാല്‍ മതി, വരനെയും കൊണ്ടു ഞങ്ങള്‍ അങ്ങു എത്തിയേക്കാം… തളര്‍ന്നൊടിഞ്ഞിരുന്ന അവളെയും കൂട്ടി രണ്ടു മൂന്നു പെണ്ണുങ്ങള്‍ പോകുന്നത് ഞാന്‍ നോക്കി നിന്നു. “ആഹ് നാറിക്കിട്ട് ഒരു നല്ല പണി കൊടുക്കാന്‍ ഞങ്ങള്‍ ഒത്തിരി ആയി മെനക്കെടുന്നു, ഈ കൊച്ചിനെ വളച്ചെടുക്കാന്‍ ഇവിടുള്ള കൊശവന്മാരെകൊണ്ടൊന്നും കൂടിയില്ല… മോന്റെ പേരെന്താ…” “മോന്റെ പേരെന്നാന്ന്…” “വിവേക്…” “ആഹ് അവസാനം ആഹ് INSP കാരന്‍ തെണ്ടിക്ക് പണി കൊടുക്കാന്‍ വിവേക് മോന്‍ വേണ്ടി വന്നു നിന്റെ ഒരു ഫോട്ടോ പ്രിന്റ് ചെയ്തു ഞാന്‍ വേണേല്‍ ദേ ഞങ്ങളുടെ താത്വിക ആചാര്യന്റെ അടുത്തു തൂക്കും,. ഭിത്തിയില്‍ ഒരു ബീഡിയും വലിച്ചു ഇരിക്കുന്ന ഒരു കിളവന്റെ ഫോട്ടോ ചൂണ്ടി അയാള്‍ പറഞ്ഞു,. “എന്നാല്‍ കാര്യങ്ങള്‍ നടക്കട്ടെ,…മൂക്കിലെ ബാന്‍ഡേജ് ഒരു അവലക്ഷണം ആണ് എന്നാലും സാരമില്ല… ഡാ പയ്യനെ ഒരുക്കണം… പെട്ടെന്നായിക്കോട്ടെ…” കൂടി നിന്നവരോട് പറഞ്ഞ ശേഷം അയാളെന്റെ തോളില്‍ കൈ വെച്ചു എന്തോ അഭിമാനത്തോടെ എന്നെ നോക്കി. “ഹാ…..നന്നായി വരും…” ആനന്ദ പുളകിതനായി അത്രയും പറഞ്ഞു അങ്ങേരു പുറത്തേക്ക് നടന്നു… ഇങ്ങേരാരാ എന്റെ തന്തയോ….എന്നാണ് എനിക്ക് തോന്നിയത്… അപ്പോഴേക്കും മുണ്ടും ചീപ്പും ഷര്‍ട്ടും ഒക്കെയായി ഒരു പട എനിക്ക് ചുറ്റും നിറഞ്ഞിരുന്നു. “ഡാ ഇറങ്ങുമ്പോഴേക്കും കുറച്ചു പിള്ളേരെ കൂടെ കൂട്ടണം….പിന്നെ നമ്മുടെ സാധങ്ങള്‍ ഒക്കെ ഒന്നു എടുത്തു വെച്ചോ….എങ്ങാനും ആവശ്യം വന്നാലോ…,” ലൈറ് അടിച്ചാല്‍ തിരിച്ചടിക്കുന്ന കഷണ്ടി തല തഴുകി അങ്ങേരതും പറഞ്ഞു തിരിച്ചു പോയപ്പോള്‍, നേരത്തെ ഞാന്‍ കണ്ട ഡ്രമ്മിന്റെ അടുത്തേക്ക് മൂന്നാലെണ്ണം പോകുന്നത് കണ്ടു,. അതോടെ എന്റെ കാര്യത്തില്‍ ഒരു തീരുമാനം ആയി എന്നെനിക്കുറപ്പായി. സത്യം പറയാന്‍ പോയിട്ടു വായില്‍ നിന്ന് തുപ്പലിറക്കാന്‍ വരെ പേടിച്ച അവസ്ഥയില്‍ മരവിച്ചു ഇരിക്കാനെ എനിക്ക് പറ്റിയുള്ളൂ. ഇതിനിടയില്‍ ഇവന്മാരിതൊക്കെ എങ്ങനെ ഒപ്പിച്ചാവോ… സ്വര്‍ണ കരയുള്ള മുണ്ടും കസവു ഷര്‍ട്ടും ഉടുപ്പിച്ചു അവന്മാര് എല്ലാം കൂടി എന്നെ വരന്‍ ആക്കി, . പുറത്തേക്ക് ഇറക്കി…
