എങ്ങനാ…എടുക്കുന്നോ….ദൂരം കുറച്ചു കൂടുതല…” എന്റെ മനസ്സില്‍ അപ്പോള്‍ കുറഞ്ഞ അഡ്വാന്‍സും, വാടകയുമായിരുന്നു, ദൂരം അല്പം കൂടിയാലും, ഇനിയും ഒരുപാട് കാര്യങ്ങള്‍ ബാക്കി ഉള്ളതുകൊണ്ട് ഇതൊറപ്പിക്കാം എന്ന ചിന്ത ആയിരുന്നു എനിക്ക്… ഞാന്‍ അവനെയും പറഞ്ഞു സമ്മതിപ്പിച്ചു അങ്ങേരുടെ അടുത്തെത്തി. “ഇവിടെ ഈ ഭാഗത്ത് വേറെ വീടൊന്നും ഇല്ലേ ചേട്ടാ…ഒരാവശ്യം വന്നാല്‍ അടുത്തൊന്നും ആരും ഇല്ലെങ്കില്‍…” “എന്റെ കൊച്ചനെ, ഇവിടെ ഈ ഭാഗത്തു തന്നെ ഒരു നാലഞ്ചു വീടുണ്ട്… ദോ ആഹ് കാണുന്നത് ഞാന്‍ പറഞ്ഞില്ലേ ഈ വീടിന്റെ ഉടമസ്ഥ ശോശാമ്മ ടീച്ചറുടെ വീട്, ആള് ഇപ്പോള്‍ റിട്ടയേര്‍ഡ് ആയി വീട്ടില്‍ തന്നെ ഉണ്ട്..പിന്നെ ഈ ഇറക്കം ഇറങ്ങി ചെന്നാല്‍ രണ്ടു വീടുണ്ട്… പിന്നെ ദേ ഈ പറമ്പു ആഹ് കാണുന്ന വീട്ടുകരുടെയാ…” നോക്കുമ്പോള്‍ അയാള്‍ ചൂണ്ടി കാട്ടുന്നിടത്തെല്ലാം അവിടെ അവിടെ വീടുകള്‍ ഉണ്ട്… മുട്ടി മുട്ടി ഇല്ലെന്നെ ഉള്ളൂ… “നിങ്ങള്‍ക്ക് സമ്മതം ആണേല്‍ കയ്യോടെ പോയി ടീച്ചറെ കണ്ട് ഉറപ്പിക്കാം…” അയാള്‍ നിന്നു തലചൊറിയുന്നത് കണ്ട ഞാന്‍ ഓക്കെ പറഞ്ഞു. ഇപ്പൊ കണ്ട വീടിന്റെ പറമ്പ് കഴിഞ്ഞു അവരുടെ വീടിന്റെ പറമ്പു തുടങ്ങുന്നു, ഉള്ളിലേക്ക് അല്പം കയറി കവുങ്ങും ജാതിയും നിറഞ്ഞ പറമ്പിന് നടുവില്‍ വലിയൊരു ഇരു നില വീട്, വാ ഒന്നു പൊളിഞ്ഞു പോയെങ്കിലും… ഉടനെ അടച്ചു ഏയര്‍ വലിച്ചു പിടിച്ചു നടന്നു. മുന്നില്‍ കാളിംഗ് ബെല്ലിന് പകരം മണി ആയിരുന്നു, അങ്ങേരു പിടിച്ചൊന്നു അടിച്ചു… അല്പം കഴിഞ്ഞു, വെളുപ്പില്‍ ഇളം നീല കുഞ്ഞുപൂക്കള്‍ പ്രിന്റ് ചെയ്ത സാരിയില്‍ കൈ തുടച്ചുകൊണ്ടു ഒരു പത്തമ്പതു വയസ്സു തോന്നിക്കുന്ന സ്ത്രീ ഇറങ്ങി വന്നു, ഭയങ്കര ഐശ്വര്യം… കറുപ്പ് മുടിയാണേലും, ഇടയ്ക്കോരോ വെള്ളിക്കെട്ടു കാണാം… തടിച്ച ശരീരം, മുഖത്തു നല്ലൊരു ചിരി കണ്ടതോടെ പകുതി ആശ്വാസമായി.
“ടീച്ചറെ ഇവരാ…നമ്മുടെ ചെരുവിലെ വീടിനു വന്നത്…” “കാര്യങ്ങളൊക്കെ സംസാരിച്ചില്ലേ…ബാക്കി എല്ലാം നേരത്തെ പറഞ്ഞ പോലെ… പേരെന്താ…” കൈ കെട്ടി നിക്കുന്ന അവരുടെ മുഖത്തൂന്നു കണ്ണെടുക്കാന്‍ പോലും തോനുന്നില്ല…കണ്ണുകളില്‍ തിളക്കം… “വിവേക്…” “വിവേക് ഒറ്റയ്ക്കാണോ ഇവിടെ…” എന്തോ ചെറിയ പേടി കണ്ണില്‍ വരുന്നത് പോലെയുള്ള ചോദ്യം. “ഏയ് ഇല്ല ടിച്ചറെ…ഇയാള്‍ക്കും ഭാര്യയ്ക്കും കൂടിയാ…” ബ്രോക്കര്‍ പറഞ്ഞതു കേട്ട ടീച്ചര്‍ ആശ്വാസത്തോടെ ചിരിച്ചു… “ആളും അനക്കവും ഉണ്ടാവണം എന്നു കരുതിയാ…നേരത്തെ അവര്‍ക്ക് വാടകയ്ക്ക് കൊടുത്തത് അതോടെ മതിയായി… അപ്പോഴേ ഓര്‍ത്തതാ ഇനി ഏതേലും ഫാമിലിക്കെ കൊടുക്കൂന്ന്… അതാട്ടോ…” നനുത്ത ശബ്ദത്തില്‍ പരിഭവം ഉണ്ടാവാതിരിക്കാനുള്ള ലാഞ്ചന തെളിഞ്ഞു കാണാമായിരുന്നു… ഞാന്‍ ചിരിച്ചു, കരാര്‍ എഴുതി അഡ്വാന്‍സ് കൊടുത്തു. രണ്ടു ദിവസത്തിനുള്ളില്‍ മാറാം എന്നു പറഞ്ഞു ഇറങ്ങി. കണ്ടിട്ട് പാവം സ്ത്രീ ആണെന്ന് എനിക്ക് തോന്നി, ചാരുവിനൊരു കൂട്ട് ഇവിടെ ഉണ്ടാവുമെന്ന് ഓര്‍ത്തു കുറച്ചു ആശ്വാസം ആയി. തിരികെ വീട്ടിലേക്ക് പോകും വഴി ഒരെത്തും പിടിയും കീട്ടുനില്ലായിരുന്നു… ആവേശത്തില്‍ ഇറങ്ങിയത് തെറ്റായി പോയോ എന്ന ചിന്ത നിറഞ്ഞു വരുന്നു… അഡ്വാന്‍സ് കൊടുത്തത് ബാങ്കില്‍ ഇട്ടിരുന്ന കുറച്ചു കാശ് എടുത്തിട്ടാ….ഇനി അങ്ങോട്ടും എന്തൊക്കെ വേണ്ടി വരുമെന്ന് ഒരു പിടിയും ഇല്ല…
ഓരോന്നു ആലോചിച്ചു വീട്ടില്‍ എത്തുമ്പോള്‍, എന്നെ നോക്കി മുറ്റത്തു തന്നെ അവള്‍ നില്‍പ്പുണ്ടായിരുന്നു….
മുന്നില്‍ എത്തിയ എന്നെ ചൂഴ്ന്നു നോക്കി നിക്കുന്ന ചാരുവിനെ ഞാനും ഒന്നു കിള്ളി നോക്കി. പിന്നെ എന്റെ ഒപ്പം കൂടെ വീട്ടിലേക്ക് നടക്കുമ്പോഴും പെണ്ണിന്റെ Hen} ഇടയ്ക്ക് തട്ടിത്തെറിച്ചു എന്നിലേക്ക് നീളുന്നുണ്ടായിരുന്നു.. “ഏട്ടന്‍ ഇന്ന് എവിടെപോയതാ….” ഒടുക്കം ഒന്നു മടിച്ചവള്‍ ചോദിച്ചു. “ഏവിടെ പോവാന്‍…കുറച്ചു കാര്യങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു…നമുക്കു ഇവിടുന്ന് മാറണ്ടേ അതിനുള്ള ഓട്ടം…” അതു പറയുമ്പോള്‍ അവളുടെ തല ഒന്നു കുനിഞ്ഞു… പെട്ടെന്ന് വിഷമം ആയപോലെ… “ഏട്ടന് ഒത്തിരി ബുദ്ധിമുട്ടായല്ലേ…ഞാന്‍ കാരണം…” അവളുടെ സ്വരത്തില്‍, അടക്കിപ്പിടിക്കാന്‍ കഷ്ടപ്പെടുന്ന ഒരു നോവുണ്ടായിരുന്നു. അതോടെ ഞാന്‍ അവളെ ഒന്ന് ചുറ്റിപ്പിടിച്ചു,..അതു കാത്തിട്ടെന്നപോലെ എന്റെ മേത്തേക്ക് അവള്‍ ചാഞ്ഞു, .
