സംഭവിച്ചുതൊന്നും,അറിയാത്ത ഭാവത്തില്‍ സംസാരിക്കാനാണ് എന്നു, പറഞ്ഞുകൊണ്ടാണ് ഞാന്‍ അവനെ വിളിച്ചു വരുത്തിയത്.
അവന്റെ മുഖത്തു എന്നെ കാണുമ്പോള്‍ ഒളിക്കാന്‍ പാടുപെടുന്ന ഒരു പകപ്പ് ഉണ്ടായിരുന്നു.
“എന്തിനാ ഇങ്ങോട്ടു വരാന്‍ പറഞ്ഞത്…” എന്റെ അടുത്തു നിന്നു ഒരു കയ്യകലത്തില്‍ നിന്നവന്‍ ചോദിച്ചു. “നീ ഇരിക്ക്…” “എന്താ കാര്യം എന്നു വെച്ചാല്‍ പറ… പോയിട്ടു ഒരുപാട് പണിയുള്ളതാ…” ഈര്‍ഷയോടെ എന്നോട് പറഞ്ഞു മുഖം തിരിച്ച അവനെ ഞാന്‍ ആദ്യമായി കാണുകയായിരുന്നു,…ഞാന്‍ അറിയുന്ന എന്റെ അനിയനായിരുന്ന വിനീത് അല്ല ഇപ്പോള്‍ എന്റെ മുന്പിലുള്ളത് എന്നു എനിക്ക് അവന്‍ തന്നെ വീണ്ടും വീണ്ടും കാണിച്ചു തന്നു. പിന്നെ വൈകിക്കാൻ ഞാനും നിന്നില്ല, കൈകുത്തി ഞാന്‍ എഴുന്നേറ്റു അവനരികിലേക്ക് നടന്നു.
അവന്റെ മുഖം ഒന്നു വലിഞ്ഞു വരുന്നുണ്ട്.
“നിന്റെ കല്യാണത്തിന്റെ പരിപാടി ഒക്കെ ഏവിടെ വരെ ആയി….” ഞാന്‍ വരുന്നത് കണ്ടു അവന്‍ ഇനി ഒടുമോ എന്നോട് ഡാട് വന്നപ്പോള്‍ അവനെ അവിടെ തന്നെ കിട്ടാനായി ഞാന്‍ ഒന്ന് എറിഞ്ഞു… “ആഹ് അതിന്റെ ഓരോ കാര്യം ചെയ്തു കൊണ്ടിരിക്കുവാണ്….” എവിടെയും തൊടാതെ അവന്‍ പറഞ്ഞു… ഒരു പുഞ്ചിരിയോടെ ഞാന്‍ കൈ എടുത്തു അവന്റെ തോളില്‍ ഇട്ടു… “നിങ്ങള്‍ തമ്മില്‍ അവിടെ വെച്ചുള്ള പരിചയം തുടങ്ങിയിട്ട്, ഏത്ര നാളായി…” “അത്…അത് കുറച്ചായി..എന്താ…” “ഏയ് ഒന്നുല്ല… വെറുതെ അറിയാന്‍ ചോദിച്ചെന്നെ ഉള്ളൂ… പിന്നെ…വീട്ടില്‍ ഉള്ള ഒരാളുണ്ട്…അവളെ എന്തു ചെയ്യാനാ പ്ലാന്‍…” അവനോടു ഞാന്‍ ചോദിച്ചപ്പോള്‍, അവനു ഞെട്ടല്‍ ഒന്നും ഉണ്ടായില്ല… “ഓഹ് ഇത്ര നാളും ഏട്ടന്‍ അല്ലെ നോക്കിയിരുന്നെ…ഇനി….ഏച്ചിലായിക്കഴിഞ്ഞപ്പോള്‍,..എന്റെ തലേല്‍ വെക്കാനാണോ… എനിക്ക് അവളെയൊന്നും, വേണ്ട…എന്റെ ചിലവില്‍ ഫ്രീ ആയി ഏട്ടനൊരു പെണ്ണ് അങ്ങനെ അങ്ങു പോട്ടെ….ഇനി മടുത്തേല്‍,..ഏട്ടന് ഇഷ്ട്ടമുള്ള പോലെ ചെയ്തോ….അവളുടെ കാര്യത്തില്‍ എനിക്കൊന്നുമില്ല….” വിറച്ചിട്ടാണെങ്കിലും ഒരു പുച്ഛത്തോടെ ആണവന്‍ പറഞ്ഞത്, കേട്ടു നിന്ന എന്റെ ചെവി പുളിച്ചെങ്കിലും, ഞാന്‍ എന്റെ അവസരത്തിനു വേണ്ടി കാത്തു. “ഓഹ് ആയിക്കോട്ടെ… അപ്പൊ, എന്തായാലും നീ അവള്‍ എന്റെ പെണ്ണാണ് എന്നു പറഞ്ഞല്ലോ….അങ്ങനെ തന്നെ ആയിക്കോട്ടെ…അപ്പൊ….ഇനിയുള്ള ചില കാര്യങ്ങള്‍ നമുക്ക് രണ്ടു പേരുടെയും ഇടയില്‍ നിന്നാല്‍ മതി… അതില്‍ ആദ്യത്തേത്… ഇന്ന് വീട്ടില്‍ ചെന്നിട്ട്, അച്ഛനോടും അമ്മയോടും ഞങ്ങള്‍ വീടുമാറുന്ന കാര്യം പറയും, അപ്പോള്‍ നീയും ആഹ് കാര്യം പറഞ്ഞു അതു സമ്മതിപ്പിക്കണം…കുറച്ചു ദേഷ്യപ്പെട്ടു പറഞ്ഞാലും സാരമില്ല…..മനസ്സിലായോ….” അവന്‍ എന്നെ തന്നെ തുറിച്ചു നോക്കി നില്‍ക്കുവാണ്… “ഇനി രണ്ടാമത്തെ കാര്യം…” പറഞ്ഞ അടുത്ത നിമിഷം ഞാന്‍ അവന്റെ കഴുത്തിനു പിടിച്ചു ഉന്തി അടുത്തുള്ള തെങ്ങിലേക്ക് മുഖം പിടിച്ചു അമര്‍ത്തി വെച്ചു…..അവന്റെ ഒരു കൈ പിരിച്ചു പിന്നിലേക്ക് വെച്ചു… “ആഹ്…..ആഹ്…എന്താ ഈ കാണിക്കണേ….വിടടാ വിടാന്‍…” “വിടാട….പുല്ലേ കൊല്ലാനുള്ള ദേഷ്യം എനിക്കുണ്ട് പക്ഷെ…ഒരേ ചോര ആയതുകൊണ്ടാ… നിനക്ക് ഞാന്‍ ഈയൊരു അടി ഓങ്ങി വെച്ചിട്ട് കാലം കുറച്ചായി…” അവനെ തള്ളി പിടിച്ചു ഞാന്‍ പറയുമ്പോള്‍ അവന്‍ ഞരങ്ങുന്നുണ്ടായിരുന്നു…. “എല്ലാം പോട്ടെ എന്നു കരുതി ഒതുങ്ങി നിന്നതാ ഞാ൯….പക്ഷെ ഇന്ന് നി കാണിച്ച തന്തയില്ലാത്തരത്തിന്….ഞാന്‍ നിന്നെ തല്ലിയില്ലെങ്കില്‍, ഞാന്‍ എന്നെ തന്നെ ചതിക്കുന്നത് പോലെ ആവും….പിന്നെ പാവം അവളെയും….എന്തു അവകാശത്തിലാട നായെ നീ അവളെ തൊട്ടത്…” തെങ്ങില്‍ നിന്നും വലിച്ചെടുത്തു അവന്റെ വയറ്റില്‍ എന്റെ കൈ ഈക്കിന് പതിഞ്ഞു, വേദനയില്‍ കുസമ്ിറ്റു നിന്ന… അവന്റെ നടുവിന് ചവിട്ടിതെറിപ്പിച്ചു, “നി എന്നോടും അവളോടും ചെയ്തതിനു, നിന്നെ പച്ചയ്ക്ക് കൊല്ലാനുള്ള ദേഷ്യം ഉണ്ടെനിക്ക്….ചെറ്റെ….” അവനെ കോളറില്‍ തൂക്കിയെടുത്തു, കവിളില്‍ ഞാന്‍ ആഞ്ഞു പൊട്ടിച്ചു… തെങ്ങില്‍ അമര്‍ത്തിയപ്പോള്‍ ഉണ്ടായ മുറിവില്‍ നിന്നും അവന്റെ വായില്‍ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു. “ഇവിടെക്കൊണ്ടു ഞാന്‍ തീര്‍ക്കുവാ,ഞാനും നീയും തമ്മിലുള്ള ബന്ധവും കണക്കും……..ഇനി ഇതിന്റെ ബാക്കി തീര്‍ക്കാന്‍ എന്റേയോ അവളുടെയോ പുറകെ നീ വന്നാല്‍…പിന്നെ എനിക്ക് ആലോചിക്കാന്‍ മറ്റൊരു വഴി ഇല്ല…. ഇനി അവളുടെ നിഴല്‍വെട്ടത്തു പോലും, നിന്നെ ഞാന്‍ കാണാന്‍ പാടില്ല…കേട്ടല്ലോ….” കുഴയുന്ന കണ്ണുമായി അവന്‍ എന്നെ നോക്കി… പിന്നെ തല കുലുക്കി… “ആഹ് അപ്പൊ മക്കള് വിട്ടോ….എവിടേലും വീണു പറ്റിയതാണെന്ന് പറഞ്ഞാല്‍ മതി…കേട്ടല്ലോ…എന്നാല്‍ ചെല്ല്…” അവന്റെ കവിളില്‍ തട്ടി ഞാന്‍ പറഞ്ഞു… കുഴഞ്ഞു ആടിക്കൊണ്ടു പൊട്ടിയൊലിച്ച ചോരയും തുടച്ചു, അവന്‍ നടന്നു നീങ്ങി. പ്രതികാരം എന്നു പറഞ്ഞു അവന്‍ ഇനി വരുമോ എന്നറിയില്ല,..പക്ഷെ വന്നാലും എനിക്കൊരു പുല്ലുമില്ല… അവന്‍ പോകുന്നതും നോക്കി ഞാന്‍ നിന്നു…
