“വേണ്ട ഞങ്ങള് ഞങ്ങള് പൊക്കോളാം…” “ഏയ് അതൊന്നും പറഞ്ഞാലൊക്കില്ല,… നിങ്ങളെ വീട്ടിലാക്കി ഓരോ ചായയും പരിപ്പുവടയും കഴിച്ചിട്ടെ ഞങ്ങള്‍ ഇനി തിരിച്ചു പൊരുന്നുള്ളൂ…” ഓഹ് അയാള്‍ക്ക് ഇത്രേം ഒണ്ടാക്കി വെച്ചത് പോരാ ഇനി പരിപ്പുവടേം കൂടി മുണ്ങാഞ്ഞിട്ടാ…
“വാടാ മക്കളെ…” അയാള്‍ നീരാളി പോലെ എന്നെയും ചുറ്റിപ്പിടിച്ചു കാറിലേക്ക് നടന്നു.
എന്റെ പിറകെ ജീവശവം പോലെ അവളും നടന്നു. സത്യം പറഞ്ഞാല്‍ ഇപ്പോഴാണ് ഓമനക്കുട്ടന്റെ അവസ്ഥ എനിക്ക് കൃത്യമായിട്ട് മനസ്സിലാവുന്നത്… നമ്മുടെ മീനത്തില്‍ താലികെട്ടിലെ ഓമനക്കുട്ടന്‍… കാറില്‍ ഇരുന്നു പോണ വഴിക്ക് മുഴുവന്‍ കാര്‍ എവിടേലും പോയി ഇടിച്ചു ഞങ്ങളെല്ലാം തട്ടിപോണേ എന്നു വരെ ആലോചിച്ചു പ്രാര്ഥിച്ചാണ് ഞാൻ ഇരുന്നത്… അവളുടെ ഫോണ്‍ ഇതിനിടയില്‍ അടിക്കുന്നത് ഞാന്‍ കണ്ടിരുന്നു സൈലെന്റ് ആയിരുന്നു പക്ഷെ മിന്നുന്നത് എനിക്ക് കാണാലോ… അവനാ ആഹ് അനിയന്‍ തെണ്ടി… മൈരന് മതിയായില്ലേ ആവോ… കാറില്‍ ഇരുന്നു പുറത്തെ അനന്തമായ മാങ്ങാത്തൊലിയും നോക്കി ഇരിക്കുമ്പോള്‍ ഇന്നലെ നടന്ന കാര്യങ്ങള്‍ എന്തൊക്കെ ആണെന്ന് കഷ്ടപ്പെട്ടു ബുദ്ധിമുട്ടി ആലോചിക്കുകയായിരുന്നു ഞാൻ… ഇന്നലെ അടിച്ചിട്ട് ഉറങ്ങാന്‍ പോയ ഞാന്‍ കെട്ടി ഈ കാറിലെത്തിയത് എങ്ങനെ ആണെന്ന് ചെറിയ ഒരു മൂടല്‍ മാത്രമേ മനസ്സില്‍ ഇപ്പൊ ഉള്ളൂ… പക്ഷെ ഒന്നുടെ ശെരിക്കും ചൂഴ്ന്നു നോക്കിയപ്പോള്‍ ഓരോന്നായി ഓര്‍മ വന്നു തുടങ്ങി… KEKRKRERERERERERERERRRRRERERERERERREREEER പ്രീതീ……ഘാ…..” “അയ്യോ…..ആരാ….” അലര്‍ച്ച കേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത്…..ഒരു മിനിറ്റ് എടുത്തു എവിടെ ആണെന്ന് ഒന്ന് ബോധം വരാന്‍… നോക്കുമ്പോള്‍ ചിറയില്‍ തന്നെ ആണ്… ഒച്ച എന്താണ് എന്ന് നോക്കുമ്പോള്‍ മനീഷ് ഫോണില്‍ സിനിമ കണ്ടോണ്ടു ഇരിക്കുവാണ് ബ്ലൂടൂത്ത്, സ്പീക്കറിൽ കണക്ട് ചെയ്തിട്ടുണ്ട്, പ്രാന്തന്‍ നട്ടപ്പാതിരയ്ക്ക് മനുഷ്യനെ പേടിപ്പിക്കാന്‍ ആയിട്ട്.
“എന്തുവാടാ മൈരെ….ഒറങ്ങുമ്പോള്‍ പേടിപ്പിക്കുന്നോ…” “ഞാന്‍ അല്ലട അര്‍ജുന്‍ റെഡ്ഡി ആണ് ഞാന്‍ ഇപ്പോഴാ കാണുന്നത്…” “അര്‍ജ്ജുന്‍ റെഡ്ഡീടെ അണ്ടി…ഹെഡ്സെറ്റ് വെച്ച് കൂത്തി കൊണക്ക് മൈരെ…” പുല്ലന്റെ ഒരു ഒടുക്കത്തെ സില്‍മ കാണല്‍… ഉറക്കം പോയി ഇനി ഒന്നേന്നു തുടങ്ങണം… ഞാന്‍ പിന്നേം തട്ടിലേക്ക് ചാഞ്ഞു.
“Isn’ it lovely…” ഓഹ് സമ്മതിക്കില്ല ഒന്ന് കഴിഞ്ഞപ്പോ അടുത്തത്…
ഫോണ്‍ എടുത്തു. “ചേട്ടാ…” അനിയന്‍ വിനിത് ഇവനെന്താ ഈ സമയത്ത് എന്നെ വിളിക്കണേ… “എന്താടാ…” “ചേട്ടാ….എനിക്ക് ഇപ്പൊ ഇത് പറയാന്‍ ചേട്ടന്‍ മാത്രേ ഉള്ളൂ…എന്നെ സഹായിക്കും എന്ന് ഉറപ്പ് താ…” “നീ മോങ്ങാതെ കാര്യം പറയെടാ…” എടുത്ത വാക്കേ ചെക്കന്‍ കക്കൂസിലിരുന്നു മുക്കും പോലെ പിച്ചും പേയും പറയുന്നത് കേട്ട എനിക്ക് വട്ട് പിടിച്ചു. “ചേട്ടന്‍ ഞാന്‍ പറയുന്ന പോലെ ചെയ്യും എന്ന് വാക്ക് താ….പ്പിസ്….” പിന്നേം അവന്റെ മൂഞ്ചിയ വര്‍ത്താനം കേട്ടതും പിന്നൊന്നും ആലോചിച്ചില്ല. “ആഹ്ടാ നി എന്താന്നു വെച്ചാല്‍ പറഞ്ഞു തുലക്ക് നീ പറയണത് പോലെ ഞാന്‍ ചെയ്തോളാം വാക്ക്…..പോരെ…ഇനി മനുഷ്യനെ പേടിപ്പിക്കാതെ നീ കാര്യം പറ…” “ചേട്ടാ…എനിക്ക് ഒരു പെണ്ണിനെ ഇഷ്ടമാണ്…” “ആഹാ വെരി ഗുഡ്….ഇതിനാണോ നീ പേടിച്ചു മോങ്ങിയത്, ഇതൊക്കെ ചീള് കാര്യമല്ലേ… നീ ഇങ്ങോട്ടു വാടാ നിങ്ങളുടെ കല്യാണം ഈ ചേട്ടന്‍ നടത്തി തരും….പോരെ….സമാധാനമായില്ലേ ഇനി മോന്‍ പോയി ഉറങ്ങിക്കോ ഗുഡ് Mado…” “അയ്യോ വെക്കല്ലേ ചേട്ടാ ഞാന്‍ പറഞ്ഞോട്ടെ….പ്പീസ്…” “ഓ എന്തുവാടാ നീ ഇതുവരെ പറഞ്ഞു കഴിഞ്ഞില്ലേ…” “ചേട്ടാ….നാളെ അവളുടെ കല്യാണം ആണ്….എനിക്ക് സഹിക്കാൻ പറ്റണില്ല…” “ആണോ സോറിയെടാ….എന്തു ചെയ്യാനാ എല്ലാം വിധി ആണെന്ന് വിചാരിക്കാം നീ രണ്ടെണ്ണം അടിച്ചു കിടന്നു ഉറങ്ങിക്കോ എല്ലാം ശെരി ആകും…” “ചേട്ടാ…പ്പീസ്….അവള്‍ അവള് ഇറങ്ങി വരാന്‍ സമ്മതിച്ചു നിക്കുവാ…ചേട്ടന്‍ ഒന്നു പോണം….എനിക്കിപ്പോ ഇതു പറയാന്‍ വേറെ ആരുമില്ല….ചേട്ടാ പ്ലീസ്…” അടിച്ച മയക്കം ഒരു സെക്കന്റ് കൊണ്ടു ഇറങ്ങി. “നീ ഇതു എന്തൊക്കെ ആടാ ഈ പറയുന്നേ,… നാളെ കല്യാണം നടക്കാന്‍ പോകുന്ന പെണ്ണിനെ ഞാന്‍ പോയി ഇറക്കിക്കൊണ്ടു പോരണം എന്നോ… നീ ചുമ്മ ഓരോന്ന് വിളിച്ചു പറയല്ലേ…” സത്യം പറഞ്ഞാല്‍ പാതിരാത്രി ഉറക്കത്തില്‍ നിന്നു വിളിച്ചു എഴുന്നേല്‍പ്പിച്ചു പറയാന്‍ പറ്റിയ കാര്യം, എനിക്ക് എല്ലാം കൂടെ പിടിച്ചു വട്ടായപ്പോ ഞാന്‍ കട് ചെയ്തു, തലയ്ക്ക് ആകെ ഒരു പെരുപ്പ്, അവന്‍ കിടന്നു കരയുന്നത് ഓര്‍ത്തിട്ട് സഹിക്കാന്‍ മേല…. രണ്ടെണ്ണം കൂടി അടിച്ചു ബോധം കെടാന്‍ പോലും വഴി ഇല്ലാതെ ഒന്നു ആടി ഇരിക്കുമ്പോഴാണ് ഫോണില്‍ വീണ്ടും അവന്റെ വിളി വരുന്നത്, എടുക്കണ്ടാ എന്നു കുറെ നോക്കി, പക്ഷെ പറ്റിയില്ല. “ചേട്ടാ…” “ഞാ൯….ഞാന്‍ പൊക്കോളാം… നീ അവളുടെ വീട് എവിടെ ആണെന്നു alo…” “താങ്ക്യു….ചേട്ടാ….ഞാന്‍ ലൊക്കേഷന്‍ തരാം….ശരണ്യയെ ഞാന്‍ വിളിച്ചു പറയാം…” “ഓഹ് ശെരി എന്ത് മൈരേലും കാണിക്ക്, ഞങ്ങള്‍ ഇപ്പൊ ഇറങ്ങുവാ അവിടെ എത്തിയിട്ട് നിന്നെ വിളിക്കാം…” ഫോണും കട് ചെയ്ത ഞാന്‍ കുറച്ചു നേരം ഒന്നു മന്ദിച്ചു ഇരുന്നു. അടുത്തു ചാള ചീഞ്ഞ പോലെ കിടക്കുന്ന മനീഷിനെ നോക്കി. ഇനി ഈ പുല്ലനെ എഴുന്നേല്ലിക്കണോല്ലോ…. ഇവനെ ഇനി എന്തും പറഞ്ഞു വിളിച്ചോണ്ട് പോവും. ഞാന്‍ പയ്യെ അവനെ വിളിച്ചു. “ഡാ… ഡാ മനീഷേ….” “പ്രീതി…പ്രീതി…” “ഓഹ് അവന്റെ ഒടുക്കത്തെ അര്‍ജുന്‍ ഷഡ്ഡിയും പ്രിതിയും. ഡാ പൊട്ടാ…എണീക്കട…” തട്ടി പൊക്കിയതും കണ്ണും തിരുമ്മി അവന്‍ എണീറ്റു. “ഡാ നമുക്ക് ഒരു പെണ്ണിനെ ഇന്ന് രാത്രി ചാടിക്കണം…” ഞാന്‍ വലിയ ലാഗ് ഒന്നും അടിപ്പിക്കാതെ കാര്യം പറഞ്ഞു അവന്റെ ഞെട്ടലും തെറിയും ഒക്കെ കഴിഞ്ഞു എത്രയും പെട്ടെന്ന് ഇറങ്ങാം എന്നു വെച്ചാണ് പറഞ്ഞത്. പക്ഷെ ആഹ് ഈള എഴുന്നേറ്റിരുന്നു ഒന്നു മൂളി, പിന്നെ എഴുന്നേറ്റു നടന്നു.
