കുടമുല്ല [ Full ] 1അടിപൊളി  

ആഹ്‌ പാട്ടിന്റെ കൂടെ എന്റെ കുറെ ഈമ്പിയ ഫോട്ടോസും സ്സൈഡ്‌ ഷോ പോലെ ഓടിച്ചു പൊയ്ക്കൊണ്ടിരുന്നു….. ലാസ്‌റ്‌ തൂമഞ്ഞേ മായല്ലേ വന്നപ്പോള്‍ ഞാന്‍ ദേ ഇടികൊണ്ടു ചളുങ്ങിയ മൂക്കും പഴുത്തു ചുവന്ന കണ്ണുമായി കഴുത്തില്‍ മാലയുമിട്ട്‌ കെട്ടും കഴിഞ്ഞു നിക്കുന്നു. “ആരാടാ ഈ അവരാതമൊക്കെ പടച്ചു വിട്ടത്‌…” “ഇവിടുള്ള ഏതോ ചാവാലി പിള്ളേരാ…” “ഇന്നലെ രാത്രി കള്ളും മോന്തിപ്പോയ നിന്നെ പിന്നെ ഞങ്ങള്‌ കാണുന്നത്‌ ഉച്ചക്ക്‌ ഈ പരുവത്തിലാ…പിന്നെ നാട്‌ മുഴുവന്‍ കറങ്ങി നടക്കുന്ന ആഹ്‌ സ്റ്ാറ്റസും… പിന്നെ ഞങ്ങള്‍ക്ക്‌ പൊളിയില്ലേ…ഇന്ന്‌ വരെ ഒരു ലൈന്‍ പോലും നിനക്കുണ്ടെന്നു നീ ഞങ്ങളോട്‌ പറഞ്ഞിട്ടില്ല ആഹ്‌ നീ ഉച്ച കഴിഞ്ഞു ആരോടും പറയാതെ ഒളിച്ചോടി കല്യാണം കഴിച്ചെന്നു കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക്‌ പിന്നെ എന്ത്‌ തോന്നും…” എന്റെ തലയില്‍ അവസാനത്തെ ആണിയും കൂടി തറച്ച ആഹ്‌ ഉള സ്റ്റാറ്റസ്‌ കണ്ടതോടെ ഇന്നത്തെക്കുള്ള വയറു നിറഞ്ഞു…

“അപ്പൊ ഞാന്‍ വട്ടത്തില്‍ ഈമ്പി അല്ലെടാ…” ഞാന്‍ രണ്ടിനെയും മാറി മാറി നോക്കി. “ഏറെക്കുറെ… — — –” ഇളിഞ്ഞ ചിരിയുമായി രണ്ടും കൊറസ്‌ പാടി.

“നീയൊന്നും വരുന്നില്ലെടാ…” ഞാന്‍ പതിയെ എഴുന്നേറ്റു ഇനിയിപ്പോ വീട്ടില്‍ പോയി മുറിയടച്ചു ഒരു രണ്ടു ദിവസം ഇരിക്കാം, ഈ പൂരം ഒന്നു ഇറങ്ങട്ടെ എന്നു വിചാരിച്ചു. “എങ്ങോട്ടു… വീട്ടിലേക്ക്‌ ഞങ്ങള്‍ ഒന്നും ഇല്ല…ഒന്നാമതെ നല്ല ഒന്നാന്തരം പണി ഒപ്പിച്ചല്ലേ നീ വന്നത്‌, ഇനി ഞങ്ങളെക്കൂടി കൊണ്ടോയി തെറി കേള്‍പ്പിക്കാഞ്ഞിട്ടാവും, മക്കള്‌ ഒറ്റയ്ക്കങ്്‌ പോയേച്ചാല്‍ മതി.” അവന്മാര്‌ ഉളിച്ചോണ്ടു പറഞ്ഞതും ഞാന്‍ പിന്നെ ബൈക്കും എടുത്തു ഇറങ്ങി, തിരിച്ചു പോരും വഴി ഓരോരുത്തന്മാരു നോക്കുന്നുണ്ട്‌, കണ്ണും പൂട്ടി വണ്ടി ഓടിക്കാന്‍ പറ്റിയിരുന്നേല്‍… ആലോചിച്ചു മുന്‍പോട്ടു പോവുമ്പോള്‍ ആയിരുന്നു ഒരു തുണിക്കട കഴിഞ്ഞു പോയത്‌, അപ്പോഴാണ്‌ വീട്ടില്‍ അവള്‍ക്കിടാന്‍ വേറെ ഉടുപ്പൊന്നും ഇല്ലാത്ത കാര്യം ഓര്‍മ വന്നത്‌, വണ്ടി തിരിച്ചു ആഹ്‌ തുണിക്കടയില്‍ കയറാന്‍ ഒന്നു ചിന്തിച്ചു, പിന്നെ ഞാന്‍ കയറിയാല്‍, അറിയാവുന്ന ഏതേലും ഈളകള്‍ വന്നു ഇടയ്ക്ക്‌ കയറും, അതോണ്ട്‌ തന്നെ ഞാന്‍ വണ്ടി തിരിച്ചു ടൌണിലേക്ക്‌ വിട്ടു, പോകുന്ന വഴിയില്‍ ഇടയ്ക്കെല്ലാം അവള്‍ ഉള്ളില്‍ വന്നു, ഞാന്‍ താലികെട്ടിയ പെണ്ണ്‌, ഉള്ളില്‍ ആലോചിക്കുമ്പോള്‍ എവിടുന്നോ ഒരു ചെറിയ തണുപ്പ്‌ കയറി വരുന്ന പോലെ… ഒന്നു നേരാം വണ്ണം ഒന്നു മിണ്ടിയിട്ടു പോലും ഇല്ല…എന്തിനു കണ്ടിട്ടു പോലുമില്ല… ആള്‌ വെറും പാവം ആണെന്ന്‌ തോന്നുന്നു… ഓരോ ചിന്തകളില്‍ കാടുകയറുമ്പോള്‍ വിളി വന്നു. ചേട്ടാ….! വേറാരുമല്ല എന്റെ അനിയന്‍ തെണ്ടി മുന്നില്‍ നിന്നു മോങ്ങുന്ന പടം. അതോടെ ഓരോ അര്‍ത്ഥമില്ലാത്ത സ്വപ്നങ്ങള്‍ക്ക്‌ വിരാമം ഇട്ടുകൊണ്ടു ബൈക്കിന്റെ ആക്സിലേറ്റര്‍ ഞാന്‍ തിരിച്ചു വച്ചു….. KERRERERERERERERERRRERERERRERRERRERERER എ ടി എം ഇല്‍ നിന്ന്‌ എന്റെ കുഞ്ഞു കൂട്ടലില്‍ നിന്നു കുറച്ചു കാശും വലിച്ചു, ഒരു തുണിക്കടയില്‍ കയറി പെണ്ണുങ്ങളുടെ സെക്ഷനില്‍ നിക്കുമ്പോള്‍ ആകെ കിളിപോയ അവസ്ഥ ആയിരുന്നു. എന്താ വാങ്ങേണ്ടേ എന്നും അറിയില്ല, വായും പൊളിച്ചു ഒരു ചുക്കും അറിയാതെ നിക്കുന്ന എന്നെ കണ്ടിട്ടാവും അവിടുത്തെ ഒരു പെങ്കൊച്ചു വന്നു ചോദിച്ചു. “എന്താ ചേട്ടാ വേണ്ടേ….ഇതു വിമന്‍സ്‌ സെക്ഷന്‍ ആണ്‌…” “അത്‌…വീട്ടില്‍ ഇടാന്‍ പറ്റുന്ന ഡ്രസ്‌ ഏതേലും….” “ആര്‍ക്കാ…” “ഭാര്യയ്ക്കാ…” പെട്ടെന്ന്‌ വായില്‍ വന്നത്‌ പറഞ്ഞെങ്കിലും പിന്നെ അപ്പുറോം ഇപ്പുറോം ആരേലും ഉണ്ടോ എന്ന്‌ ഒന്നു ചുറ്റി നോക്കി. “ആള്‍ക്ക്‌ എത്ര വയസ്സ്‌ കാണും…” എന്റെ മുന്നില്‍ നടന്നു തുടങ്ങിയ അവളുടെ പിന്നാലെ ഞാനും നടന്നു, മുറുക്കി ഉടുത്ത സാരിയില്‍ ഇടം വലം നടത്തത്തില്‍ തെന്നിത്തെറിക്കുന്ന ആകൃതിയൊത്ത ചന്തിയും ഇടയ്ക്കിടെ നോക്കി നടന്ന ഞാന്‍ അത്‌ കേട്ടില്ല…” “ചേട്ടോ…ഭാര്യയ്ക്ക്‌ ഏത്ര വയസ്സ്‌ കാണുമെന്ന്‌…” പെട്ടെന്ന്‌ എന്റെ നേരെ തിരിഞ്ഞു എന്നോട്‌ ചോദിച്ച അവളുടെ കണ്ണില്‍ ഒരു കുസൃതി ചിരി ഉണ്ടായിരുന്നു. “ഒരു ഇരുപത്തിമൂന്ന്‌ ഇരുപത്തിനാലു കാണുമായിരിക്കും…” “ആഹ്‌ ബെസ്റ്റ്‌…” അവള്‍ എന്നെയും കൂട്ടി ഒരു ഡെസ്കിന്‌ അടുത്തെത്തി. “സൈസ്‌ എത്രയാ…” വീണ്ടും ചോദ്യം..ഇവര്‍ക്കിതു എന്തേലുമൊക്കെ എടുത്തങ്‌ തന്നാല്‍ പോരെ… ഞാന്‍ വീണ്ടും ആലോചിക്കുന്നത്‌ കണ്ട അവള്‍ കണ്ണു കൂര്‍പ്പിച്ചു.

Updated: November 24, 2026 — 5:02 pm

Leave a Reply

Your email address will not be published. Required fields are marked *