“ഒത്തിരി നോന്തോ…” ചിണുങ്ങി കൊഞ്ചിക്കൊണ്ടു എന്റെ കൈ വലിച്ചു നോക്കി അവള്‍ ചോദിച്ചു. “ഇല്യാ നല്ല ചുഗം…..” “സോറി…” കണ്ണു ചിമ്മി പൂച്ചകുട്ടിയെപോലെ അവള്‍ പറഞ്ഞു. “ഉവ്വ…” “ന്നാലും ഇനിയെന്നെ ചാരൂന്നു വിളിക്കണ്ട…” “പിന്നെന്തോ വിളിക്കും…ശരണ്യ എന്നു നീട്ടി വിളിക്കാനൊക്കെ മെനക്കേടാ…” “എങ്കി അമ്മൂന്ന് വിളിച്ചാല്‍ മതി…” ആലോചിക്കാന്‍ പെണ്ണിന് നിമിഷങ്ങള്‍ പോലും വന്നില്ല…ഉണ്ടക്കണ്ണുകള്‍ വിടര്‍ത്തി, എന്നെ നോക്കി അവള്‍ പറഞ്ഞു. “അതെപ്പോ ഇട്ടു…” “ഓഹ് അതൊക്കെ ഇട്ടു..ഹി ഹി ഹി …അതെന്നെ വീട്ടില്‍ വിളിച്ചിരുന്ന പേരാ…” “എങ്കിലും പെട്ടെന്ന് പേര് മാറ്റി വിളിക്കാന്‍ ഒക്കെ പാടാ ചാരൂ…” ഞാന്‍ വിളിച്ചതും പെണ്ണ് കണ്ണുരുട്ടി. “അതൊക്കെ ഞാന്‍ മാറ്റി വിളിപ്പിച്ചോളാട്ട….വന്നേ…” എന്റെ കയ്യും വലിച്ചു അവള്‍ മുറിയിലേക്ക് നടന്നു.
റൂമൊന്നു തൂത്തു വാരി ബെഡ് പിടിച്ചിട്ട് ഷീറ്റും തലയിണയും ഇട്ടതും പെണ്ണ് കുഴഞ്ഞു അതിന്റെ മേലെ വീണു… “ഹോ വയ്യാണ്ടായി…” കയ്യും വിരിച്ചു കിടക്കുന്ന അവളുടെ അടുത്തു നിന്ന് ഒരു തലയിണയും മൂലയ്ക്ക് വാങ്ങിച്ചു വെച്ചിരുന്ന പായും എടുത്ത് ഞാന്‍ റൂമിന് പുറത്തേക്ക് നടക്കാന്‍ തുടങ്ങിയതും… അവള്‍ പെട്ടെന്ന് ചാടി എഴുന്നേറ്റു ബെഡില്‍ കുത്തിയിരുന്നു. “ഏട്ടന്‍ ഇതെവിടെ പോവാ…” എന്നെ നോക്കി പെണ്ണ് കണ്ണു കൂര്‍പ്പിച്ചു. “ഓഹ് ഇവിടെ അച്ഛനും അമ്മയും ഒന്നുമില്ലല്ലോ..അപ്പൊ ബോധിപ്പിക്കാന്‍ ഒരു മുറിയില്‍ കിടക്കേണ്ട കാര്യമെന്താ…” പറഞ്ഞു തീര്‍ന്നതും വാരി കുത്തി എഴുന്നേറ്റു എന്റെ കയ്യിലെ തലയിണ വാങ്ങി ബെഡിലേക്കെറിഞ്ഞിട്ട് എന്റെ കൈ വലിച്ചവള്‍ ബെഡിലേക്ക് തള്ളി ഇട്ടു. “എന്നിട്ട് ഞാന്‍ ഒറ്റയ്ക്ക് ഈ മുറിയില്‍ കിടക്കാനോ…എനിക്ക് പേടിയാ… ഏട്ടന്‍ ഹാളിലാണേല്‍ ഞാനും അവിടെ…എന്നെ ഒറ്റയ്ക്കിട്ട് എങ്ങാനും പോയാലുണ്ടല്ലോ….” കുണുങ്ങി പറഞ്ഞു എന്റെ കയ്യിലേക്ക് അവളുടെ മുഖം താഴ്ന്നു വരുന്നത് കണ്ടതേ അപകടം മനസ്സിലാക്കി ഞാന്‍ കൈ വലിച്ചു. കുടിക്കാന്‍ കൈ കിട്ടാതിരുന്ന സങ്കടത്തില്‍ അവളുടെ മുഖം ചെറുതാവുന്നത് കണ്ടപ്പോള്‍ ഒരു വിഷമം…പക്ഷെ സങ്കടം തോന്നി അതിന്റെ വായില്‍ കൈ വെച്ചു കൊടുക്കാനും മാത്രം മണ്ടത്തരം ഇല്ലാതിരുന്നത് കൊണ്ടു അവളെ നോക്കി ഒന്നു ഇളിച്ചു കാണിച്ചു. മുറിക്കുള്ളില്‍ കറങ്ങുന്ന ഫാനിന്റെ കട കട ഒച്ചയും കേട്ട് മലര്‍ന്നു കിടക്കുമ്പോള്‍ ആദ്യം നെഞ്ചത്തൊരു കൈ വന്നു വീണു പിന്നെ തുടയ്ക്കു മീതെ വട്ടത്തില്‍ ഒരു കാലും… ചിണുങ്ങി ചിണുങ്ങി ഒരു സാധനം എന്റെ അടുത്തേക്ക് നീങ്ങി വന്നു കിടപ്പായി. അവളുടെ ചൂടും പറ്റി കിടക്കാന്‍ വല്ലാത്ത സുഖം തോന്നി…എന്നും ഉണ്ടായിരുന്നെങ്കില്‍ എന്നു വല്ലാത്തൊരു കൊതിയും പക്ഷെ, ഇവളുടെ മനസ്സില്‍ ഞാന്‍ ഇപ്പോഴും ഒരു മൂത്ത സഹോദരനോടുള്ള അടുപ്പമാണോ എന്നറിയാതെ ഉള്ളില്‍ ഉള്ള ഇഷ്ടം എങ്ങനെ പറയും എന്ന ചിന്ത എന്റെ ഉറക്കം കളഞ്ഞു. KERRERERERERERERERRRERERERERERRERRERERER പിറ്റേന്ന് മുതല്‍ ഞാന്‍ ജോലി തെണ്ടാനിറങ്ങി, പഴയ പല്ലവി തന്നെ കേട്ട് ചെവി തഴമ്പിച്ചു തുടങ്ങി. ഒന്നു രണ്ടിടത്ത് ഏറെക്കുറെ കിട്ടി എങ്കിലും നൈറ്റ് ഷിഫ്റ്റ് എടുക്കേണ്ടി വരും എന്ന് പറഞ്ഞതോടെ അമ്മുവിനെ കുറിച്ചോര്‍ത്തപ്പോള്‍ ഒഴിവാക്കേണ്ടി വന്നു… ചാരു എനിക്കിപ്പോള്‍ ഫുള്‍ ആയിട്ടും അമ്മു ആയി… കയ്യിലേം തോളിലേം കുറെ തൊലി പെണ്ണിന്റെ നഘത്തിനിടയില്‍ കേറ്റിയെങ്കിലും ചാരു വേരോടെ പെണ്ണ് എന്നില്‍ നിന്നും പിഴുതുമാറ്റി,…എന്റ്ടുത്തു നിന്നു മാത്രം അല്ല…ഇടയ്ക്ക് കൂടാന്‍ ചിക്കനും ബിയറും ഒക്കെ ആയി വരുന്ന നുണയനും അര്‍ജ്ജുനും മനീിഷിനും നിത്യയ്ക്കും എല്ലാം ഇപ്പൊ അമ്മു ആണ്… ഒന്നു കൂട്ടായതോടെ എല്ലാത്തിന്റേം കയ്യിലും ഇപ്പൊ അവള്‍ പിച്ചിപ്പറിച്ചു വെച്ച പാട് കാണാം അതു കാണുമ്പോഴാണ് ഒരാശ്വാസം… എന്നും വൈകിട്ട് ഇരുട്ടും മുന്നേ വീട്ടില്‍ എത്തണം പേടിച്ചു തൂറി ആയ പെണ്ണിന്റെ കല്പന … കോലായില്‍ എന്നെയും നോക്കി ഇരിക്കുന്ന ഇരുപ്പ് തന്നെ മതി ഒരു ദിവസത്തെ അലച്ചിലിന്റെ ക്ഷീണം മുഴുവന്‍ aI000%……. ടീച്ചറുടെ അടുത്ത് പോയി ഇരിക്കാന്‍ പറഞ്ഞിട്ടുണ്ടേലും എന്നും ചെന്ന് അവര്‍ക്ക് ബുദ്ധിമുട്ടാവേണ്ടെന്നു കരുതി ഇടയ്ക്ക് വല്ലോം പോവും എന്നല്ലാതെ എപ്പോഴും ചെന്നിരിപ്പൊന്നും ഇല്ല… അന്നും ഇരുട്ടു വീഴും മുന്നേ ഞാന്‍ വീട്ടിലെത്തി കുളി കഴിഞ്ഞു ഈറന്‍ മാറാത്ത മുടി ആട്ടികളിച്ചു അമ്മു മുറ്റത്ത് തന്നെ ഉണ്ട്, തോട്ടത്തിലെ ചെടിയും നോക്കി കൊഴിഞ്ഞ ഇലജെല്ലാം കൂട്ടി നിന്ന പെണ്ണ് എന്നെ കണ്ടതും ഓടി വന്നു… കയ്യില്‍ നിന്ന് ബാഗ് വാങ്ങി നടക്കുമ്പോള്‍ പതിവ് ചോദ്യം വന്നു… എന്റെ നിരാശ നിറഞ്ഞ മറുപടി കേട്ടിട്ടാവും. “സാരല്ല്യാ…നമ്മുക്ക് പെട്ടെന്നു ജോലി കിട്ടും ഏട്ടാ…” എന്നെ നോക്കി ചിരിച്ചു കാണിച്ചു അമ്മു മുന്നേ നടന്നു, അപ്പോഴാണ് ഇതുവരെ തിരക്കിനിടയില്‍ മറന്നുപോയ കാര്യം പെട്ടെന്ന് ഓര്‍മ വന്നത്….. പെണ്ണ് എപ്പോഴും വീട്ടിലുണ്ട്….നേരത്തെ തറവാട്ടില്‍ ആയിരുന്നപ്പോള്‍ ഇവള്‍ ക്ലാസ്സില്‍ പോകുവായിരുന്നു കോച്ചിങ്ങിന്…പക്ഷെ ഇപ്പൊ അവളതിന് പോയി കാണാറില്ല… ഞാന്‍ വിളിച്ചത് കേട്ട അവള്‍ തിരിഞ്ഞു പുരികം ഉയര്‍ത്തി എന്നെ നോക്കി. “നി എന്താ ഇപ്പൊ ക്ലാസ്സില്‍ പോവാത്തെ…” പെട്ടെന്നാണ് ചിരിച്ചുലഞ്ഞു നിന്ന പെണ്ണിന്റെ മുഖത്തു മേഘം പൊതിഞ്ഞത്. “ഓഹ് എനിക്ക് മതിയായി…ഏട്ടാ…വേറെ എന്തേലും ജോലി നോക്കാന്നെ….ബാങ്ക് ജോലി ഒക്കെ ചുമ്മാ സമയം കളയാനുള്ള പരിപാടി ആയിരുന്നില്ലേ…” എന്നോട് പറഞ്ഞു തീര്‍ക്കുമ്പോഴും അവളുടെ മുഖം കഷ്ടപ്പെട്ടു ഒളിച്ചു പിടിക്കുന്ന സങ്കടം എനിക്ക് കാണാമായിരുന്നു… “നി എന്നോട് കള്ളം പറഞ്ഞു തുടങ്ങിയല്ലേ…അമ്മൂ….. എന്നോടൊന്നും നീ ഒളിക്കില്ല എന്നാ ഞാന്‍ കരുതിയെ….നിനക്ക് പറയാന്‍ പ്്റിയില്ലേലും എന്നെ ബോധിപ്പിക്കാന്‍ ഇങ്ങനൊരു കള്ളം പറയണ്ടായിരുന്നു….” ഞാന്‍ പറഞ്ഞു നിര്‍ത്തിയതും, ഉണ്ടക്കണ്ണില്‍ എന്നെ മുക്കിക്കൊല്ലാന്‍ പാകത്തിന് വെള്ളോം നിറച്ചു, വിഷമിച്ചു മലര്‍ത്തിയ ചുണ്ടുമായി അവളെന്നെയൊന്നു നോക്കി… “അത്…..അവിടത്തെ കോഴ്‌സ് ഡ്യുറേഷന്‍ കഴിഞ്ഞു…ഇനി ക്ലാസ്സില്‍ ഇരിക്കണേല്‍ അടുത്ത ബാച്ചിനുള്ള ഫീ കൊടുക്കണം… ഷ്ട്ടന്‍ ഇങ്ങനെ ആധി പിടിച്ചോടണതിനിടയ്ക്ക് എനിക്കൊന്നും പറയാന്‍ തോന്നീല…. എവിടേലും സെയില്‍സ് ഗേള്‍ ആയിട് നിന്നെങ്കിലും ഏട്ടനെ സഹായിക്കണോന്നേ തോന്നിയുള്ളൂ….അതോണ്ടാ…..” ഏങ്ങലടിച്ചു വിങ്ങി പൊട്ടി എങ്ങനെയോ അതു പറഞ്ഞൊപ്പിച്ച അമ്മുവിനെ കണ്ട എനിക്കും സങ്കടം ആണ് തോന്നിയത്…പാവത്തിനെ കരയിക്കേണ്ടി ഇരുന്നില്ല… പിന്നെ ചെന്നു കെട്ടിപ്പിടിച്ചു, കരച്ചിലൊതുങ്ങണ വരെ പുറം തലോടിക്കൊടുത്തും കണ്ണിരു തുടച്ചും പെണ്ണിനെ ഒന്നു നോര്‍മലാക്കി ചിരിപ്പിച്ചെടുക്കാന്‍ നല്ല പാട് പെടേണ്ടി വന്നു. രാത്രി എന്നേം ചുറ്റിപ്പിടിച്ചു കുഞ്ഞിനെ പോലെ കിടന്ന അവളെ കണ്ടപ്പോള്‍ ഉള്ളില്‍ ഒരുപാട് കണക്കുകള്‍ കൂടുന്നുണ്ടായിരുന്നു. പിറ്റേന്ന് സ്വന്തം ഹൃദയം പോലെ കൊണ്ടു നടന്ന ബൈക്കു സ്റ്റാന്‍ലി ആശാന്റെ വര്‍ഷോപ്പില്‍ കൊണ്ടു പോയി കി! കൊടുത്തു എണ്ണായിരം രൂപ കയ്യില്‍ വാങ്ങുമ്പോള്‍ ഉള്ളില്‍ പൊടിയുന്ന വേദന നിറഞ്ഞിരുന്നു ഫഎങ്കിലും അവളുടെ മുഖം ആലോചിച്ചപ്പോള്‍ വേറൊന്നും ചിന്തിക്കാന്‍ തോന്നിയില്ല….ഉള്ളില്‍ ഉയര്‍ന്നു വന്ന കനം നെഞ്ചില്‍ തന്നെ ആഴ്ത്തി വെച്ചു തിരിഞ്ഞു നോക്കാതെ നടന്നു… പോരാത്ത പണം ബാങ്കില്‍ നിന്നുകൂടി എടുത്തപ്പോള്‍ ഒറ്റയ്ക്കായിപ്പോയ രണ്ടു മൂന്നു നോട്ട് ലോക്കറില്‍ കിടന്നു എന്നെ നോക്കി ഒ്ളിച്ചിട്ടുണ്ടാവണം…. ഫീസ് അടച്ചു തിരിച്ചു വരും വഴി ഇനി എന്തെന്ന് ഒരു രൂപവും ഇല്ലായിരുന്നു… എന്നാല്‍ അമ്മു പഠിച്ചു ഒരു ജോലി കിട്ടിയാല്‍ ഒന്നു നേരെ നിക്കാം എന്ന ചിന്തയെ ഉണ്ടായുള്ളൂ… എന്തു ജോലി എടുത്താണെങ്കിലും അവളെ പഠിപ്പിച്ചേ പറ്റു… ഓരോന്നാലോചിച്ചു നടന്നു വരുമ്പോഴാണ് മണിയേട്ടന്‍ വഴി അരികില്‍ ഒരു ലോറിയിട്ടിട്ട് ആരെയൊക്കെയോ ഫോണില്‍ വിളിച്ചു ഒച്ച വെക്കുന്നത് കെട്ടുകൊണ്ടാണ് ഞാന്‍ ചെന്നത്, മണിയേട്ടന്‍ നുണയന്റെ വീദിനടുത്തുള്ളതാണ്… വല്ല കാലത്തും ചിറയില്‍ ഞങ്ങളോടൊപ്പം കൂടാറും ഉണ്ടായിരുന്നു… ആളിപ്പോ മേസ്തരിയും സൈറ്റിലേക്ക് വേണ്ട ആളെ കൊടുക്കുന്ന പണിയും ഒക്കെ ആയി നടപ്പാണ്. “എന്താ മണിയേട്ട ആകെ ചൂടില്‍ ആണല്ലോ…” തലയും വട്ടത്തില്‍ തടവി അങ്ങോട്ടും ഇങ്ങോട്ടും തിരിയുന്ന മണിയേട്ടന്റെ തോളില്‍ തട്ടി ഞാന്‍ ചോദിച്ചു… “ഏഹ്…വിവേകാ….ഹോ ഒന്നും പറയേണ്ടടാവേ… ഒരു ലോഡ് ബ്ലോക്ക് കട്ടയുമായി വന്നതാ ഇവന്മാര്… ഇതു അടുത്ത സൈറ്റില്‍ ഇറക്കാന്‍ ഓരോ പുറന്മാരേ മാറിമാറി വിളിച്ചോണ്ടിരിക്കുവാ ഞാന്‍…ഒരുത്തനും നേരമില്ല… ഒരാളെ കൂടെ കിട്ടിയ മതി…മൈര്…” അങ്ങേരു കലിപ്പ് മുഴുവന്‍ പറഞ്ഞു തീര്‍ത്ത് പിന്നെയും ടെന്ഷന് മാറ്റാന്‍ തല തടവി തുടങ്ങി. “എന്നാല്‍ ഞാന്‍ കൂടാം…നമ്മുക്ക് ഇറക്കാന്നെ…” ഞാന്‍ പറഞ്ഞത് കേട്ടതും മണിയേട്ടന്‍ എന്നെ ആകെ ഒന്നു ചൂഴ്ന്നു നോക്കി. ഇന്റര്‍വ്യൂ പണ്ടാരംഅടങ്ങാന്‍ പോയ എന്റെ കോലം കണ്ടിട്ടാണ് ഈ മോന്ത.. ഇന്‍സെര്‍ട് ചെയ്തിരുന്ന ഷര്‍ട്ട് അഴിച്ചു കയ്യും മടക്കി ഞാന്‍ ഇപ്പൊ ശെരി ആയില്ലേ എന്നു ചോദിച്ചു. പണിയുടെ തിരക്ക് കൊണ്ടോ ആളെ കിട്ടാഞ്ഞിട്ടുള്ള കലിപ്പ് കൊണ്ടോ പുള്ളി ഓക്കെ പറഞ്ഞു. മണിയേട്ടന്റെയും വേറെ ഒരുത്തന്റെയും ഒപ്പം ഞാനും ലോറിയില്‍ കയറി. “യൂണിയന്‍ കാരെ വിളിച്ചാല്‍ അവന്മാര് ലോകത്തില്ലാത്ത കൂലി പറയും… അവന്മാരറിഞ്ഞു ഉണ്ടാക്കും മുന്നേ എത്തണം…
