കുടമുല്ല [ Full ] 1അടിപൊളി  

പുല്ല്‌ കണ്ടപ്പോ ഞാനും കരഞ്ഞുപോയി…

കൂടുതല്‍ കരഞ്ഞു അപ്പുകുട്ടനെ പോലെ ഓവര്‍ ആകേണ്ട എന്നു കരുതി ഞാൻ നേരെ പോയി വാതില്‍ തുറന്നു… “അച്ഛനെ മുറ്റത്ത്‌ തന്നെ നിര്‍ത്താതെ വീട്ടിലേക്ക്‌ വിളിക്കമ്മൂ…” അച്ഛനും മോളും കൂടെ കെട്ടിപ്പിടിച്ചു കരഞ്ഞുമെഴുകുന്നത്‌ കണ്ട ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു… അതോടെ കണ്ണും തിരുമ്മി തുടച്ചു ഏങ്ങി വലിച്ചു അച്ഛന്റെ കയ്യില്‍ ചുറ്റിവലിച്ചു അമ്മു അച്ഛനെയും കൊണ്ടകത്തേക്ക്‌ വന്നു… “അമ്മെനേം ശ്രീകുട്ടിയേം മുത്തശ്മിയെം ന്താ കൊണ്ടൊരാഞ്ഞെ….” സോഫയില്‍ അച്ഛന്റെ ഇള്ളക്കുഞ്ഞായി ഇരിക്കുന്ന അമ്മു കൊഞ്ചി ചോദിച്ചു… “ആദ്യം എനിക്ക്‌ എന്റെ അമ്മുനോടും മോനോടും തെറ്റു പറഞ്ഞു ക്ഷെമ ചോദിക്കണോന്നു കരുതി അതാ ഞാന്‍ ഒറ്റയ്ക്ക്‌ വന്നത്‌…” അങ്ങേരു ഞങ്ങളെ രണ്ടിനേം നോക്കി പറഞ്ഞു… “അച്ഛന്‍ എന്തിനാ ക്ഷെമ ചോദിക്കണേ….ഞങ്ങള്‍ അല്ലെ തെറ്റു ചെയ്തേ…” “സ്നേഹിച്ചു പോയതാ നിങ്ങള്‌…ഞാന്‍ മനസിലാക്കണമായിരുന്നു… എന്റെ അമ്മൂന്‌ തോന്നിയ ഒരിഷ്ടം പോലും തുറന്നു പറയാന്‍ എന്റ്ടുക്കേ ധൈര്യം ഇല്ലാതിരുന്നുണ്ടല്ലേ ഇങ്ങനെയൊക്കെ നടന്നത്‌… എന്റെ മോള്‍ക്ക്‌ അതു പറയാനുള്ള സ്വാതന്ത്ര്യം പോലും ഞാന്‍ കൊടുത്തിരുന്നില്ല എന്നു ചിന്തിച്ചു മനസ്സിലാക്കാന്‍ ഇത്ര നാളെടുത്തു….അന്ന്‌ ജീവനേക്കാളും മോളേക്കാളും വലുത്‌ പാര്‍ട്ടി ആയിരുന്നു… മോന്‍ ഒരു ആര്‍ ഡി പി കാരന്‍ കൂടി ആണെന്നറിഞ്ഞതോടെ പക ആയിരുന്നു ഉള്ളില്‍…” അങ്ങേരു പറഞ്ഞു തീര്‍ത്തതും അമ്മു ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി… ഇവള്‍ക്കിതു എന്തു പറ്റി എന്ന നിലയിലാണ്‌ പുള്ളി എന്നെയും അവളെയും നോക്കിയത്‌… “ഏട്ടാ….ആര്‍ ഡി പി യുടെ ഫുള്‍ ഫോം എന്താ…” എന്നെ നോക്കി തലയറഞ്ഞു ചിരിക്കുന്നതിനിടയില്‍ കുരുപ്പ്‌ ചോദിച്ചതും ഞാന്‍ ഇളിഞ്ഞ ഒരു ചിരി പാസ്സാക്കി… അതു കണ്ടു വീണ്ടും ചിരിച്ച അമ്മു അന്ന്‌ നടന്നതൊക്കെ വള്ളിപുള്ളി തെറ്റാതെ പറഞ്ഞുകൊടുത്തു ഒറ്റ വ്യത്യാസം എന്റെ അനിയനെ പെണ്ണ്‌ സ്‌ക്രീനില്‍ നിന്നെ മാറ്റി…അമ്മു പറഞ്ഞ കഥയില്‍ കാമുകനും ഒളിച്ചോടിച്ചതും ഇടി കൊണ്ടതും ബോധം പോയതും എല്ലാം ഞാന്‍ തന്നെ… പറഞ്ഞു തീര്‍ന്നതും അച്ഛനും മുട്ടന്‍ ചിരി ആയിരുന്നു… “അപ്പൊ ശങ്കരേട്ടന്റെ വായില്‍ മുള്ളിയത്‌ മോനല്ലല്ലേ…” അങ്ങേരു ചോദിച്ചതും ഞാന്‍ ക്ലാസ്സില്‍ തുണിയില്ലാതെ നിന്ന പോലെ ആയിപ്പോയി… “ഹമ്മ്മം… ആഹ്‌ ഒരു സംഭവത്തോടെ ശങ്കരേട്ടനെ വീട്ടിലെ പീക്കിരി പിള്ളേര്‍ക്ക്‌ പോലും പേടിയില്ലാണ്ടായി…..അതിന്റെ ദേഷ്യം മോനോടും ഉണ്ട്‌…” അച്ഛന്‍ പറഞ്ഞു നിര്‍ത്തി… “നിങ്ങള്‍ക്ക്‌….നിങ്ങള്‍ക്ക്‌ അങ്ങോട്ടു വന്നൂടെ…ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക്‌…സ്വന്തം വീടൊന്നും അല്ലല്ലോ….പിന്നെന്തിനാ ഇവിടെ…അങ്ങോട്ടു വരുന്നതിനു മോന്‍ വിഷമം ഒന്നും വിചാരിക്കേണ്ട…” ഒട്ടൊരു മാനത്തിനു ശേഷം ആണ്‌ അച്ഛന്‍ പറഞ്ഞത്‌… പെട്ടെന്ന്‌ ചോദിച്ചപ്പോള്‍ ഞാനും ഒന്നു പകച്ച… “ഞങ്ങള്‍ക്കിവിടെയാ ഇഷ്ടം അച്ഛാ… അല്ലെങ്കിലും വിളിച്ചാല്‍ ഒരു വിളിക്കപ്പുറം ഞങ്ങള്‍ ഇല്ലേ… പിന്നെ ഈ വീടും സ്ഥലോം സ്വന്തമൊന്നും അല്ലെങ്കിലും എനിക്കും ഏട്ടനും ഒത്തിരി ഓര്‍മകള്‍ ഉള്ളതാ ഒത്തിരി സന്തോഷം ഉള്ളതാ….ഇവിടം വിട്ടു പോരാന്‍ എനിക്ക്‌ തോനുന്നില്ല…..ഇല്ലേ ഏട്ടാ…” അമ്മു അത്രയും പറഞ്ഞു എന്നെ നോക്കി ചോദിച്ചപ്പോള്‍ സത്യത്തില്‍ ഞാന്‍ പറയാന്‍ ഇരുന്ന കാര്യങ്ങള്‍ ഓരോന്നും പറയുന്ന അവളെ നോക്കി തലയാട്ടാനെ എനിക്ക്‌ പറ്റിയുള്ളൂ… “ഹമ്മ്മം……നിങ്ങള്‍ അങ്ങോട്ടു വരണം ട്ടൊ….അന്ന്‌ കണ്ടതില്‍ പിന്നെ ബന്ധുക്കള്‍ ആരും നിങ്ങളെ കണ്ടിട്ടില്ലല്ലോ…” അച്ഛന്‍ പറഞ്ഞതും അമ്മു കഷ്ടപ്പെട്ടു വായ പൊത്തിച്ചിരിക്കുന്നത്‌ കണ്ടു…കുരുപ്പ്‌… അച്ഛനെയും പറഞ്ഞു വിട്ടു തിരികെ വീടിന്റെ മുറ്റത്ത്‌ കുടമുല്ല പരത്തിയ സുഖമുള്ള ഗന്ധത്തില്‍ ഞാനും അമ്മുവും കുറെ നേരം ഇരുന്നു… സാധാരണ കീ കൊടുത്ത പാവ പോലെ സംസാരിക്കുന്ന അമ്മൂസ്‌…ഒന്നും മിണ്ടാതെ എന്റെ നെഞ്ചില്‍ ചാഞ്ഞു കിടന്നതെ ഉള്ളൂ… ഏറ്റവും വലിയ സന്തോഷം നിറഞ്ഞ നിമിഷം ഉള്ളു നിറഞ്ഞു ആസ്വദിക്കാന്‍ എന്നോണം… “ഏട്ടാ….നമുക്ക്‌ ഈ വീട്‌ വാങ്ങാട്ടൊ….. എവിടെയൊക്കെ പോയാലും….എത്ര പ്രായമായാലും, എത്ര പിള്ളേരുണ്ടായാലും നമുക്ക്‌ ഈ വീട്ടില്‍ തന്നെ ജീവിച്ചാല്‍ മതി…” അമ്മു എന്റെ നെഞ്ചില്‍ കിടന്നു കുറുകി കൊണ്ട്‌ പറഞ്ഞു… “ആയിക്കോട്ടെ….അമ്മൂസിന്‌ എത്ര പിള്ളേര്‌ വേണം…” ഞാന്‍ തമാശ പോലെ ചോദിച്ചതും അമ്മു കൈയിലെ അഞ്ചു വിരലും ഉയര്‍ത്തി കാട്ടി… “എന്റമ്മൂസേ…… വല്ലോം ആലോചിച്ചിട്ടാണോ…..” ഞാന്‍ പറഞ്ഞതും അവള്‌ കൊഞ്ചി എന്റെ നെഞ്ചില്‍ കടിച്ചു ചിണുങ്ങി…

Updated: November 24, 2026 — 5:02 pm

Leave a Reply

Your email address will not be published. Required fields are marked *