“ഉറക്കം വരുന്നില്ലേട്ട….ഉറങ്ങാന്‍ പറ്റണില്ല…..ഏട്ടന്‍ ഉറങ്ങിയില്ലേ…” “ഇല്ല എനിക്കും ഉറക്കം വരുന്നില്ല…” “എന്റെ ഒപ്പം കുറച്ചു നേരം കിടക്കുവോ….” മടിച്ചു മടിച്ചാണവള്‍ ചോദിച്ചത്. അവളുടെ ഉള്ള് എനിക്ക് മനസിലാകുമായിരുന്നു….
ഞാന്‍ കട്ടിലില്‍ അവളോട് ചേര്‍ന്നു കിടന്നു, എന്റെ കൈ എടുത്തു സ്വയം ചുറ്റിച്ചു ചാരു എന്റെ നെഞ്ചില്‍ തല വെച്ചു കിടന്നു. “അവന്‍ വരണ്ടായിരുന്നു അല്ലെ ഏട്ടാ….എങ്കില്‍ ഇപ്പോഴും ഒന്നും അറിയാണ്ട് ജീവിക്കായിരുന്നു….” എന്നെ കെട്ടിപ്പിടിച്ചു കിടന്നു അവള്‍ പറഞ്ഞു… “ചാരു വേണ്ട അവനെക്കുറിച്ചൊന്നും ഇനി പറയേണ്ട….ഓര്‍ക്കുംതോറും, അതു മറക്കാന്‍ പാടായിരിക്കും….” പിന്നെ അവള്‍ ഒന്നും പറഞ്ഞില്ല, പതിയെ എപ്പോഴോ അവളുടെ ശ്വാസം താളത്തിലായി. KEKRKRERERERERERERERRRRRERERERERERREREEER വീട്ടില്‍ ഞാനും അവളും ഒറ്റപ്പെട്ടത് പോലെ ആയിരുന്നു, രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ അവന്റെ കൂടെ ഉള്ള പെണ്ണിന്റെ വീട്ടില്‍ നിന്ന് ആളുകള്‍ വന്നു… അവര്‍ക്ക് നാണക്കേട് കൂടാതിരിക്കാന്‍ അവര്‍ തമ്മിലുള്ള കല്യാണത്തിന് സമ്മതം അറിയിക്കാന്‍ ആണ് വന്നത്, അവന്റെ ഗള്‍ഫിലെ മാനേജരുടെ അനിയത്തിയാണ് അവള്‍, കര്‍ണാടകത്തില്‍ നിന്നുള്ളവര്‍, അവിടെവെച്ചു പെട്ടെന്ന് പ്രശ്നം ആയപ്പോള്‍ ഇവളുമായി നാട് വിട്ടതാണ് ഇവന്‍… ഇതൊക്കെ അവിടെ ഉള്ള അവന്റെ കൂടെ വര്‍ക് ചെയ്യുന്നവര്‍ പറഞ്ഞു നാട്ടുകാരറിഞ്ഞ കൂട്ടത്തില്‍ ഞാനും അറിഞ്ഞു, അവനോടു ചോദിക്കാനോ മിണ്ടാനോ പോലും തോന്നിയില്ല,…എനിക് വെറുപ്പായി തുടങ്ങിയിരുന്നു… ചാരു ആകെ സ്വയം അടച്ചു പൂട്ടി, തന്റെ ജോലി കഴിഞ്ഞാല്‍ മുറിയില്‍ തന്നെ കൂടി… ഞാന്‍ ഇപ്പോള്‍ ജോലി തേടി അലയുകയാണ്, എന്നെ വിശ്വസിച്ചു, എന്റെ ഉറപ്പില്‍ നില്‍ക്കുന്ന ഒരു പെണ്ണ് കൂടെ ഉണ്ടെന്ന തോന്നല്‍, എന്നെ ഉലച്ചു, സ്ഥിരമായ വരുമാനം ഇല്ലാതെ ഒന്നും കഴിയില്ല എന്നു ബോധ്യമായി… പക്ഷെ ചെല്ലുന്ന ജോലികള്‍ക്കെല്ലാം ഒന്നെങ്കില്‍ എക്സ്പീരിയന്‍സും, കരിയര്‍ ഗ്യാപും വില്ലനായപ്പോള്‍ പലയിടത്തും തഴയപ്പെട്ടു… അതിനിടയില്‍ വീട്ടില്‍ വിനീതിന്റെ കല്യാണം കൊടുമ്പിരി കൊള്ളുകയായിരുന്നു, പെണ്ണിനെ അവര്‍ കല്യാണം വരെ വീട്ടില്‍ നിര്‍ത്താനായി വന്നു കൊണ്ടു പോയി… ഇതുപോലുള്ള കല്യാണം ആയതുകൊണ്ട് വലിയ ആഡംബരം ഒന്നും പ്ലാനില്‍ ഇല്ല, ഞാന്‍ കൂടുതല്‍ ഒന്നിനും ഇടപെടാനും പോയില്ല… അവന്റെ കാര്യം ഞാന്‍ ആകെ മൊത്തത്തില്‍ ഉപേക്ഷിച്ച മട്ടായിരുന്നു… അവനൊരെണ്ണം കനത്തില്‍ പൊട്ടിക്കണം എന്നൊരാഗ്രഹം ഉള്ളില്‍ ഉണ്ട്, പിന്നെ വീട്ടില്‍ അതിന്റെ പേരില്‍ ഒരു പ്രശ്‌നം വേണ്ടെന്നു വെച്ചു, ഞാന്‍ ഒന്ന് അടങ്ങി നടന്നു… ജോലി തെണ്ടലും, തലയ്ക്ക് മീതെ കുമിഞ്ഞു കൂടുന്ന നൂറു പ്രശ്നവുമായിട്ടാണ് ഓരോ ദിവസവും, രാവിലെ എഴുന്നേറ്റ് തിരികെ വീട്ടില്‍ വന്നു കേറുന്നത്…
പക്ഷെ റൂമിലെത്തി, ചാരുവിന്റെ ഒരു ചിരി കാണുമ്പോള്‍, അതുവരെ ഓടിയതിന്റെ ക്ഷീണം മുഴുവന്‍ മാറും…
അവള്‍ വിനീതിനോട് മിണ്ടാറു കൂടിയില്ല ഇടയ്ക്കെപ്പോഴോ അവന്‍ എന്തോ പറഞ്ഞു വരുമ്പോഴും തിരിഞ്ഞു കൂടി നോക്കാതെ, അവള്‍ പോകുമായിരുന്നു.
ഒന്നു രണ്ടു തവണ ഞാന്‍ അതു കണ്ടു… അവളുടെ കയ്യില്‍ നിന്ന് എങ്കിലും അവനൊന്നു കിട്ടണം എന്നു എനിക്ക് ema)… അന്നും പതിവ് പോലെ ഒരു ഇന്റര്‍വ്യൂ കഴിഞ്ഞുള്ള വരവില്‍ ആയിരുന്നു ഞാന്‍, കിട്ടാന്‍ ചാന്‍സ് ഇല്ല…ജോലി ഏറ്റവും അത്യാവശ്യവുമായിരിക്കുന്നു,…ഇപ്പൊ തന്നെ എന്റെ കൂട്ടലില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ് ജീവിക്കുന്നത്… വീട്ടില്‍ എത്തിയപ്പോള്‍ മുന്‍പില്‍ ആരെയും കണ്ടില്ല… കല്യാണം അടുത്തത് കൊണ്ടു അച്ഛനും അമ്മയും എപ്പോഴും ആരെയെങ്കിലും ക്ഷണിക്കാന്‍ പോയിരിക്കും, മുന്‍വാതില്‍ തുറന്നു ഞാന്‍ അകത്തു കയറി, വാതിലും തുറന്നിട്ടു ഇവിടുള്ളവരൊക്കെ ഇവിടെ പോയി എന്ന് ഞാന്‍ ആലോചിക്കാതിരുന്നില്ല… നേരെ മുകളിലെ റൂമില്‍ ചെന്നു കൊട്ടി… രണ്ടു മൂന്നു വട്ടം കൊട്ടിയിട്ടും അനക്കമില്ല…അവള്‍ ഉറങ്ങുവോ മറ്റോ ആയിരിക്കണം എന്നു തോന്നി ഞാന്‍ വിളിച്ചു. “ചാരു…” പെട്ടെന്ന് എനിക്ക് മുന്നില്‍ വാതില്‍ തുറന്നു, എന്റെ സ്വരം കേള്‍ക്കാന്‍ കാത്തിരുന്ന പോലെ ആയിരുന്നു അത്….. എന്നെ കണ്ടതും ചാരു എന്റെ നെഞ്ചിലേക്ക് വീഴുകയായിരുന്നു… കുഴപ്പങ്ങള്‍ ഉണ്ടെങ്കില്‍ പറഞ്ഞു തരണേ… ഈ പാര്‍ട് എത്രത്തോളം നന്നായി എന്നറിയില്ല… അധികം ഗ്യാപ് വരണ്ട എന്നു കരുതി അയച്ചതാണ്… സ്നേഹപൂര്‍വ്വം… അവളെയും പിടിച്ചുകൊണ്ട് ഞാന്‍ റൂമിലേക്ക് കയറി, ബെഡില്‍ പിടിച്ചിരുത്തി, എന്റെ നെഞ്ചില്‍ കിടന്നു കരയുന്ന അവളുടെ മുഖം ഞാന്‍ താടിയില്‍ പിടിച്ചുയര്‍ത്തി, ഒലിച്ചിറങ്ങുന്ന അവളുടെ കവിളിലെ കണ്ണീരു ഞാന്‍ തുടച്ചു. കലങ്ങിക്കിടക്കുന്ന കണ്ണ് കണ്ടു ഞാനും വല്ലാതെ ആയി… “എന്താ പറ്റിയെ എന്നു പറ ചാരു…പറയാതെ എങ്ങനാ അറിയുന്നെ…” എന്നെ ചുറ്റിപ്പിടിച്ചു ഇരിക്കുന്ന ചാരുവിനെ നോക്കി ഞാന്‍ ചോദിച്ചു. “എന്നെ….എന്നെ ഇവിടുന്ന് എങ്ങോട്ടേലും കൊണ്ടോവോ… ഏട്ടാ….,എനിക്ക് ഇനിയും ഇവിടെ പേടിയാ…” എന്റെ നെഞ്ചില്‍ മുഖം ചേര്‍ത്തു പറഞ്ഞ ചാരുവിനെ ഞാന്‍ ഒന്നൂടെ, ചേര്‍ത്തു പിടിച്ചു. തള്ളക്കോഴിയുടെ ചൂട് പറ്റി ഇരിക്കുന്ന കുഞ്ഞിനെ പോലെ ആയിരുന്നു അപ്പൊള്‍ അവള്‍… “എനിക്ക്….വേറെ ആരുമില്ല…പറയാനും, കരയാനും….എന്നെ ഇവിടുന്ന് കൊണ്ടുപോ ഏട്ടാ…” ഏങ്ങി ഏങ്ങി കരയുന്ന ചാരുവിന്റെ മുതുകില്‍ തഴുകി കൊണ്ടു ഞാന്‍ ഇരുന്നു… എന്തോ അരുതാത്തത് നടന്നു എന്നു എനിക്ക് മനസ്സിലായി… അവളുടെ ഉള്ളം പേടിച്ചു വിങ്ങുന്നത് എനിക്ക് അറിയാന്‍ കഴിയുന്നുണ്ട്… അവള്‍ തന്നെ പറയുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.അതുകൊണ്ട് അവളുടെ മുടിയിഴയില്‍ തലോടി ഞാന്‍ അവളെ കേട്ടിരുന്നു… “ഇന്ന്….അച്ഛനും അമ്മേം…പൊയ്ക്കഴിഞ്ഞപ്പോ….അവന്‍ എന്റടുത്തു വന്നു… സംസാരിക്കാന്‍ ഉണ്ടെന്നു പറഞ്ഞപ്പോ എനിക്ക് കേള്‍ക്കാന്‍ കൂടി, തോന്നിയില്ല…വെറുപ്പാ എനിക്കവനെ… എന്നിട്ടു, കോണിപ്പടി കേറുമ്പോ അവന്‍ എന്റെ കൈ പിടിച്ചു വലിച്ചു….എന്നെ അവന്‍…ഞാന്‍ ഓടി മുറിയില്‍ കയറി വാതിലടച്ചോണ്ട… അവന്‍…അവനുള്ള വീട്ടില്‍ എനിക്ക് പേടിയാ… അവന്‍,….ഇനിയും വരും… എന്നെ കൊണ്ടുപോ ഏട്ടാ….എവിടേക്കെങ്കിലും…” എന്റെ നെഞ്ചില്‍ HEISE വാര്‍ക്കുന്ന ചാരുവിന്റെ മുടിയില്‍ തഴുകുമ്പോഴും എന്റെ നെഞ്ചും ഉടലും വിറയ്ക്കുകയായിരുന്നു… മറു കൈയ്യില്‍ ഞാന്‍ ബെഡ്ഷീറ് ചുരുട്ടി, കലി ഒടുങ്ങാതെ എന്നില്‍ നിര്‍ത്തി… മുന്നില്‍ ഇനി ചെയ്യേണ്ടത് അലോചിച്ചുകൊണ്ട്. ഞാന്‍ ഇരിക്കുമ്പോഴും ആലോചിച്ചത് ചാരുവിനെ കുറിച്ചായിരുന്നു… പാവം നല്ലോണം പേടിച്ചിട്ടുണ്ട്. “എന്നെ ഒരു ഹോസ്റ്റലില്‍ ആക്കി തരുവോ…..ഞാന്‍ അവിടെ നിന്നോളാം…” എന്റെ ഷര്‍ട്ടില്‍ തെരുപിടിപ്പിച്ചു കൊണ്ടു അവള്‍ ഏങ്ങി പറഞ്ഞു, അവളെ ഇനിയൊരിക്കലും തനിച്ചു വിടില്ലെന്ന് എപ്പോഴോ ഞാന്‍ തീരുമാനം എടുത്തിരുന്നു… “നി…..നമ്മുടെ എല്ലാം എടുത്തു പാക്ക് ചെയ്തോ…നമുക്ക് പോവാം…” ഞാന്‍ പറഞ്ഞപ്പോള്‍, അമ്പരപ്പോടെ അവള്‍ എന്നെ നോക്കി. “നിന്നെ ഞാന്‍, തനിച്ചു വിടില്ല… ഏവിടേക്കാണെങ്കിലും കൂടെ ഉണ്ടാവും…” എന്റെ സ്വരത്തിലെ ഉറപ്പ് കണ്ടിട്ടാവണം അവള്‍ എന്റെ നെഞ്ചില്‍ തന്നെ കിടന്നു. അവള്‍ക്ക് എന്നെ വിടാന്‍ മടിയായിരുന്നെങ്കിലും, ചെയ്തു തീര്‍ക്കാന്‍ ഒരുപാടുള്ളത് കൊണ്ട്, അവളെ സമാധാനിപ്പിച്ചു ഞാന്‍ ഇറങ്ങി, ആദ്യം വിളിച്ചത് അവന്മാരെയാണ്, വേണ്ട കാര്യങ്ങള്‍ പറഞ്ഞു വെച്ചു… ആദ്യം മുടക്ക് പറഞ്ഞെങ്കിലും, കാര്യം പറഞ്ഞപ്പോള്‍ സമ്മതിച്ചു. ബൈക്കെടുത്തു ഞാന്‍ പിന്നെ പോയത് ഓങ്ങി വെച്ചിരുന്ന ഒരു തല്ലിന് വിരാമം ഇടാനായിരുന്നു. ഇരുട്ടാന്‍ നേരം ആരെയോ കണ്ടു തിരിച്ചു വന്നുകൊണ്ടിരുന്ന വിനീതിനെ ഞാൻ ചിറയിലേക്ക് ഫോണ്‍ വിളിച്ചു വരുത്തി…
