കുടമുല്ല [ Full ] 1അടിപൊളി  

മുഖത്തു ഭയങ്കര സന്തോഷം… അതുകണ്ടതും ഒന്നു പേടിച്ചത്‌ ഞാനാണ്‌… കരച്ചില്‌ വന്നാല്‍ എന്നെ ചുറ്റിപ്പിടിക്കുന്ന അമ്മുവിന്‌ സന്തോഷം വന്നാലും വേറെ വൃത്യാസം ഒന്നുമില്ല… പെണ്ണിന്റെ തുള്ളി ചാടി ഉള്ള വരവ്‌ കണ്ടപ്പോ തന്നെ, ചുറ്റുമുള്ളവര്‍ക്ക്‌ ഇന്ന്‌ നല്ലൊരു കാഴ്ച്ച കാണാം എന്നു ഞാന്‍ ഉറപ്പിച്ചു. പ്രതീക്ഷ ഒട്ടും തെറ്റിയില്ല,…ബേക്കറിയില്‍ കേറി, മാത്തുക്കുട്ടി കുതിരയുടെ കയ്യില്‍ നിന്ന്‌ ഉമ്മ വാങ്ങാന്‍ നിന്ന പോലെ വേറെ വഴി ഒന്നുമില്ലാതെ നിന്ന എന്റെ മേലേക്ക്‌ പെണ്ണ്‌ ചാടി കേറി കെട്ടിപിടിച്ചു… അവിടം കൊണ്ടു നിര്‍ത്തിയില്ല കവിളില്‍ അമര്‍ത്തി ഒരുമ്മ കൂടി തന്നിട്ടാണ്‌ പെണ്ണ്‌ അടങ്ങിയത്‌… ബസ്‌ സ്റ്റോപ്പില്‍ ഇറങ്ങിയ ചേച്ചിമാരും ചേട്ടന്മാരും കുറെ പിള്ളേരും കടയിലുള്ള ആളുകളും ഒക്കെ നോക്കുന്നുണ്ട്‌, വായപൊത്തി ചിരിക്കുന്നും ഉണ്ട്‌…

അമ്മൂസിന്‌ പിന്നെ ഒരു നാണവും ഇല്ല, നേരെ എന്നെ പിടിച്ചിരുത്തി, കഥ തുടങ്ങി. എന്റെ അമ്മൂസിനില്ലാത്ത നാണം എനിക്കും ഇല്ലെന്നു ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്‌ അവളെയും കേട്ടു ഞാനും ഇരുന്നു. “കൈ നീട്ടിയെ ഏട്ടാ…” മുഖം വിടര്‍ത്തി പെണ്ണ്‌… എന്നോട്‌ പറഞ്ഞു. “എന്തിനാ…അമ്മു….” “കൈ നീട്ട്‌…ന്നിട്ട്‌ പറയാം…” ഞാന്‍ കൈ നീട്ടിയതും അമ്മു ഒരു കെട്ട്‌ നോട്ട്‌ എടുത്ത്‌ എന്റെ കയ്യിലേക്ക്‌ വച്ചു. “എന്റെ ഫസ്റ്റ്‌ സാലറി ആഹ്‌….. ഇന്ന്‌ ഇതെന്റെ കയ്യില്‍ കിട്ടിയപ്പോ മുതല്‍ ഞാന്‍ കൊതിക്കുവാ…ഏട്ടന്റെ കയ്യില്‍ വെച്ചു തരാന്‍…” അവളുടെ കണ്ണില്‍ വല്ലാത്ത തിളക്കം… “ആദ്യം എന്തേലും ഏട്ടന്‌ വാങ്ങിതന്നാലോ ന്നാ ആലോചിച്ചേ… പക്ഷെ എന്തു വാങ്ങണോന്ന്‌ ഒത്തിരി ആലോചിച്ചിട്ടും കിട്ടിയില്ല… പിന്നെ ഏട്ടന്റെ കയ്യില്‍ തരാം എന്ന്‌ വെച്ചു… ഇതു മുഴുവന്‍ എടുത്തോ…എന്നിട്ട്‌ ഏട്ടന്‌ ഇഷ്ടമുള്ളത്‌ വാങ്ങിച്ചോ…” അമ്മുവിന്റെ സ്വരത്തില്‍ സന്തോഷവും സങ്കടവും അഭിമാനവുമൊക്കെ നിറഞ്ഞു എന്തു പറയണം എന്ന്‌ പോലും അറിയാത്ത അവസ്ഥ ആണ്‌…

“നാളെ അമ്മൂസ്‌ നേരത്തെ വരുവോ…” അവളുടെ എക്സയ്റ്മെന്റ്‌ കണ്ടുകൊണ്ടു ഞാന്‍ ചോദിച്ചു. “നാളെ സെക്കന്റ്‌ സാറ്റര്‍ഡേ അല്ലെ…എനിക്ക്‌ ലീവാ…. നമുക്ക്‌ കറങ്ങാന്‍ പോവാ…” മുന്‍പില്‍ ഞാന്‍ കുടിച്ചുകൊണ്ടിരുന്ന ലൈം സ്ട്രോയിലൂടെ ഉറ്റി കുടിച്ചു അവള്‍ പറഞ്ഞു. “ഒത്തിരി ആയല്ലേ പോയിട്ട്‌ നാളെ പോവാ അമ്മു…” കണ്ണുകള്‍ വിണ്ടും വിടര്‍ന്നു… “പിടയുന്നൊരെന്റെ ജീവനില്‍… കിനാവ്‌ തന്ന കണ്മണി… നീയില്ലായെങ്കിലെന്നിലെ പ്രകാശമില്ലിനി… മിഴിനീര്‌ പെയ്ത മാരിയില്‍ കെടാതെ കാത്ത പുഞ്ചിരി നീയെന്നൊരാ പ്രതീക്ഷയില്‍ എരിഞ്ഞ പൊന്‍തിരി…” സ്പീക്കറിലൂടെ സൂരജ്‌ സന്തോഷും മധുവന്തി നാരായണ്‍ ഉം പാടിക്കൊണ്ടിരുന്നു… മുറ്റത്തെ ചെടികളില്‍ മിന്നാമിന്നി പറന്നിറങ്ങുന്നതും ഇരുട്ടില്‍ വാനിലെ അമ്പിളിയെയും ഒക്കെ നോക്കി കോലായില്‍ ഇരിപ്പാണ്‌ ഞാന്‍, അമ്മൂസ്‌ അവളുടെ സ്ഥിരം കസേരയായ എന്റെ മടിയിലും… “അമ്മൂസെ…” “ഉം…” “അമ്മൂസെ…!!!” “ഫന്താടാ ഏട്ടാ…” “നമുക്ക്‌ കല്യാണ ഡ്രെസ്സ്‌ ഒക്കെ ഇട്ടിട്ട്‌ ഒന്നൂടെ ഫോട്ടോ എടുക്കണം അമ്പലത്തില്‍ വെച്ചിട്ട്‌…” “അതെന്തിനാ…” കണ്ണു മിഴിച്ചു പെണ്ണ്‌ എന്റെ നെഞ്ചില്‍ നിന്ന്‌ പൊങ്ങി. “നീ അതില്‍ കുഴപ്പൊന്നുമില്ല, കരഞ്ഞിട്ടിത്തിരി കണ്മഷി പടര്‍ന്ന്‌ കലിപ്പിച്ചിട്ടുള്ള നോട്ടം ഉണ്ടെന്നേ ഉള്ളൂ… ADOT കാര്യം അങ്ങനെയൊന്നുമല്ല…. ഇടി കൊണ്ടു കരിഞ്ഞ കണ്ണും നീലച്ചു കിടക്കുന്ന മോന്തേം… ഒരുമാതിരി കള്ളവെടിക്കിടയില്‍ ഓടിച്ചിട്ടു പിടിച്ചു കെട്ടിച്ച പോലെ…” (എന്റെ കല്യാണ ഫോട്ടോയിലെ ലുക്ക്‌ കാണാന്‍ cid മൂസയിലെ വില്ലനെ പിടിച്ചു കൊണ്ട്‌ വന്നു കമ്മീഷണറിന്റെ കൂടെ നിര്‍ത്തി ഫോട്ടോ എടുക്കുന്ന സീന്‍ ആലോചിച്ചാല്‍ മതി…

Updated: November 24, 2026 — 5:02 pm

Leave a Reply

Your email address will not be published. Required fields are marked *