കുടമുല്ല [ Full ] 1അടിപൊളി  

പണിക്കാരാവുമ്പോള്‍ പ്രശ്‌നമില്ല…” മണിയേട്ടന്‍ പറഞ്ഞു കൊണ്ടിരുന്നു.

കുറേ ഉള്ളിലേക്ക്‌ കയറിയാണ്‌ ആഹ്‌ സ്റ്റ്റ്‌… പണി പാതി ഏത്തി നിക്കുന്ന ഒരു വീട്‌… “നാളെ പണി തുടങ്ങാന്‍ ഉള്ളതാടാ അതാ…” ഇറങ്ങുമ്പോള്‍ മണിയേട്ടന്‍ എന്നോട്‌ പറഞ്ഞു. ഷര്‍ട്ടില്‍ പൊടി പറ്റിക്കണ്ട എന്നു കരുതി ഞാന്‍ ഷര്‍ട്ട്‌ ഈരി ലോറിയില്‍ തന്നെ വെച്ചു. നിലത്തു കട്ട നിരത്താന്‍ അറിയാത്തതുകൊണ്ടു ഞാന്‍ ലോറിയില്‍ നിന്നു കട്ട താഴേക്ക്‌ ഇറക്കാന്‍ മുകളില്‍ കയറി. ഓരോന്നായി താഴേക്ക്‌ ഇറക്കി തുടങ്ങി… ഇതുപോലെ കുട്ടിപ്പണി എടുത്തിട്ട്‌ കുറെ നാളായതുകൊണ്ടാവണം നിമിഷനേരം കൊണ്ടു ഞാന്‍ വിയര്‍ത്തു കുളിച്ചു. ലോഡ്‌ പാതി ആയതും ഹൃദയം ഇടിക്കുന്നത്‌ ചെവിയില്‍ കേള്‍ക്കാം എന്ന അവസ്ഥ ആയി…. ഒപ്പം കിതപ്പും… എന്തോ ഭാഗ്യത്തിന്‌ മണിയേട്ടന്‍ നിര്‍ത്താന്‍ പറഞ്ഞു… ഹോ സ്തുതിച്ചു പോയി. കുറച്ചു നേരം കൂടി എടുത്തിരുന്നേല്‍ എന്നെ അവിടുന്ന്‌ എടുത്തോണ്ട്‌ പോരേണ്ടി വന്നേനെ… “ബാക്കി വേറെ ലോഡ്‌ ആടാ….ഇവിടുത്തെ പണി തുടങ്ങി വെക്കാന്‍ തല്‍ക്കാലം ഇത്രേം AGI.” അങ്ങേരു പറഞ്ഞത്‌ ഡും ഡും എന്നു ഇടിച്ചുകൊണ്ടിരിക്കുന്ന ചെവിയില്‍ മൂളക്കം പോലെയാണ്‌ വീണത്‌. അതോടെ താഴെ ഇറങ്ങി ഒന്നു നേരെ നിന്നതും തലയാകെ ഒരു മിന്നല്‍…കണ്ണു നിറയെ മഞ്ഞളിച്ചു പോയി… താങ്‌ പിടിച്ചില്ലെങ്കില്‍ വീഴും എന്നു ഉറപ്പായതോടെ ലോറിയുടെ പിറകില്‍ പിടിച്ചു നിന്നു.

അഞ്ചു മിനിറ്റു മുഴുവനെടുത്തു തല ഒന്നു നേരെ നിക്കാന്‍…

“ഡാ ഇന്നാട വെള്ളം കുടിക്ക്‌…” എനിക്ക്‌ നേരെ നീട്ടിയ കുപ്പി വെള്ളം ഞാന്‍ വാങ്ങി അപ്പാടെ കുടിക്കുന്നത്‌ കണ്ട മണിയേട്ടനും ഒന്നമ്പരന്നു കാണണം. “ഡാ നിനക്ക്‌ വല്ലതും പറ്റിയോ….കുഴപ്പം ഒന്നും ഇല്ലല്ലോ…” ആകുലതയോടെ ആണ്‌ മണിയേട്ടന്‍ ചോദിച്ചത്‌… “ഏയ്‌ കുഴപ്പം ഒന്നുമില്ല മണിയേട്ട…” ഞാന്‍ പറഞ്ഞത്‌ കേട്ടു, മൂളി തലകുലുക്കി ആള്‌ പോയി.. തിരികെ ലോറിയില്‍ ഇരിക്കുമ്പോഴും എന്റെ മനസ്സില്‍ ഓരോ ആലോചനയില്‍ ചുറ്റി തിരിയുകയായിരുന്നു. *മണിയേട്ട നാളെ മുതല്‍ ഞാനും വരട്ടെ നിങ്ങളുടെ കൂടെ പണിക്ക്‌…” എന്റെ ചോദ്യം കേട്ട്‌ കളിയാക്കിയതാണെന്നു കരുതിയിട്ടാവണം അങ്ങേരോന്നും മിണ്ടിയില്ല, ഞാന്‍ പിന്നേം ചോദിച്ചപ്പോള്‍ അങ്ങേരു ഒന്നും മനസ്സിലാവാത്ത പോലെ എന്നെ ഒരു നോട്ടം നോക്കി. “നീ ഇതെന്തൊക്കെ ആടാ ഈ ചോദിക്കുന്നെ….ഇത്രേം പഠിച്ചിട്ട്‌ ഇനി എന്റെ സൈറ്റില്‍ പണിക്ക്‌ വരാനോ…നീ ഒന്നു പോയേ…” “എന്ത്‌ പണി ആയാലെന്താ മണിയേട്ട…എനിക്കിപ്പോള്‍ വീട്ടിലെ കാര്യം നടക്കണം…ടൈ ഉം കെട്ടി വെളുക്കും മുതല്‍ പാതിരാ വരെ കിടന്നു ചത്തലഞ്ഞാലും അവസാനം കയ്യില്‍ കിട്ടുന്നത്‌ വല്ല നക്കാപ്പിച്ചയും ആയിരിക്കും…” “എന്നാലും…എനിക്ക്‌ അതങ്ങു…ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ലെടാ…” മണിയേട്ടന്‍ പിന്നെയും നിന്നു മടിഞ്ഞപ്പോള്‍ എനിക്ക്‌ നല്ലൊരു ജോലി കിട്ടും വരെ മതിയെന്നു അങ്ങേരോട്‌ പറഞ്ഞു….പിന്നെയും കുറെ കെഞ്ചിയപ്പോള്‍,…അവസാനം ഹെല്‍പര്‍ ആയി കൂടെ കൂടിക്കൊള്ളാന്‍, പറഞ്ഞു… ദിവസം അറുന്നൂറ്‌ രൂപ തച്ചും ഉറപ്പിച്ചു. മണിയേട്ടന്‌ സിറ്റിയിലെ കുറച്ചു ബില്ഡിങ്ങിലും ആളെ വിടുന്ന പണി ഉള്ളതുകൊണ്ട്‌, ആരും അറിയത്തും ഇല്ല… എല്ലാം കണക്ക്‌ കൂട്ടി ആണ്‌ ഞാന്‍ ചോദിച്ചതും… തിരികെ പോരും വഴി ഇന്ന്‌ ലോഡിറക്കിയ വകയില്‍ മണിയേട്ടന്‍ തന്ന അഞ്ഞൂറ്‌ കയ്യില്‍ ഉണ്ടായിരുന്നു. കൂടെ ബാങ്കില്‍ നിന്ന്‌ വലിച്ച അവസാന മുന്നൂറും… വീട്ടിലേക്കുള്ള അത്യവശ്യം സാധനങ്ങളും വാങ്ങി…

ഞാന്‍ വീട്ടിലെത്തി.

“ബൈക്ക്‌ എന്തേ…” പതിവ്‌ തെറ്റിച്ചു നടന്നു വരുന്ന എന്നെ കണ്ട്‌ കയ്യില്‍ നിന്ന്‌ കിറ്റുകള്‍ വാങ്ങുന്നതിനിടയില്‍ അമ്മു ചോദിച്ചു. “നാളെ തുടങ്ങി…അമ്മു ക്ലാസ്സില്‍ പൊയ്ക്കോട്ടോ…ഫീസ്‌ ഞാന്‍ അടച്ചിട്ടുണ്ട്‌… നല്ലോണം പഠിച്ചു എക്സാം ക്ലിയര്‍ ചെയ്തോണം…” അവളുടെ ചോദ്യം തിരിച്ചു വിടാനാണ്‌ ഞാന്‍ പറഞ്ഞതെങ്കിലും, പെണ്ണ്‌ വീണ്ടും കറങ്ങി അവിടെ എത്തി. “അതിന്‌ ഏട്ടന്റയില്‍ പൈസ ഉണ്ടായിരുന്നോ…” “അത്‌…അതൊക്കെ ഞാന്‍ ഒപ്പിച്ചു…” “എങ്ങനെ…..ബൈക്ക്‌…എവിടെ…” അവള്‌ വിടാനുള്ള ഒരു ഭാവവും ഇല്ലെന്ന്‌ മനസ്സിലായി… “ഞാന്‍ അത്‌ കൊടുത്തു… അങ്ങനെയാ…ഫീസടച്ചേ” അവളുടെ മുഖം പെട്ടെന്നാണ്‌ വാടിപോയത്‌. മുഖവും കുനിച്ചു നില്‍ക്കുന്ന പെണ്ണ്‌ കരയാനുള്ള പുറപ്പാടാണെന്നു മനസിലായതോടെ, ഞാന്‍ കവിളില്‍ പതിയെ ഒന്നു തട്ടി. “അമ്മു ഒന്നൂല്ല…എനിക്ക്‌ ജോലി കിട്ടി…നീ കൂടെ നല്ലൊരു ജോലിക്ക്‌ കേറിയാ നമുക്ക്‌ പുതിയതൊരെണ്ണം വാങ്ങിച്ചുടെ….പിന്നെന്താ…” പെണ്ണ്‌ കിടന്നു വിങ്ങിപ്പൊട്ടി മിണ്ടാട്ടം മുട്ടി നടക്കും മുന്നേഞാന്‍ ഒന്ന്‌ സമാധാനിപ്പിച്ചു. “ജോലി കിട്ടിയോ…എവിടെയാ….” പെട്ടെന്ന്‌ തന്നെ അവള്‍ എന്നോട്‌ ചോദിച്ചു. “ഉം… അക്കൌണ്ട്സ്‌ ഇല്‍ ….കാക്കനാട്‌ ഒരു സൂപ്പർ മാര്‍ക്കറ്റ്‌ ഇല്‍…” മണിയേട്ടന്റെ കൂടെ ഉള്ള ജോലി തത്കാലം പറയേണ്ടെന്നു വെച്ചു….അതുടെ അറിഞ്ഞാല്‍ ചിലപ്പോ….കരഞ്ഞു നാശമാക്കി,…ചിലപ്പോള്‍ എന്തൊക്കെ കാണിച്ചു കൂട്ടും എന്നു പോലും പറയാന്‍ പറ്റില്ല… അതോടെ അവളുടെ മുഖം ഒന്ന്‌ തെളിഞ്ഞു. “നന്നായിട്ട്‌ പഠിച്ചോണേ… അമ്മൂസെ….നിന്നെ ഒരു നിലയിലെത്തിച്ചിട്ട്‌ വേണം എനിക്കൊന്നു വിശ്രമിക്കാന്‍…” ഞാന്‍ ഒരു കാരണവരെ പോലെ പറയുന്നത്‌ കെട്ടിട്ടാവണം… കുറുമ്പ്‌ കുത്തിയ കളിയാക്കലാണ്‌ ആദ്യം പെണ്ണിന്റെ വായില്‍ നിന്ന്‌ വന്നത്‌… ചിരിച്ചു തെറ്റിത്തെറിച്ചു അടുക്കളയില്‍ എനിക്കുള്ള ചായ എടുക്കാന്‍ പോയ അമ്മുവിനെ ഞാന്‍ നോക്കി നിന്നു… എന്റെ അനിയന്‍ നാറി, അറിയാതെ എനിക്ക്‌ ചെയ്ത പുണ്യമാണ്‌ ഇവളെന്ന്‌ തോന്നിപ്പോയി.. പക്ഷെ അപ്പോഴേക്കും മനസ്സില്‍ ഇരുന്നു വേറൊരു നാറി പണി തുടങ്ങി, ഒറ്റ ചോദ്യത്തില്‍ അവനെന്റെ ട്യൂബ്‌ ഈരി വിട്ടു… “അവള്‍ നിന്നെ ഒരു ആങ്ങളയെ പോലെയാണ്‌ കാണുന്നതെങ്കിലോ….കിലോ കിലോ…” അതോടെ ചിരിച്ചോണ്ടിരുന്ന ഞാന്‍ മൂഞ്ചിക്കുത്തി മനസ്സില്‍ മൂന്നു തെറിയും വിളിച്ചു തോര്‍ത്തും എടുത്തു കുളിക്കാന്‍ പോയി… KERRERERERERERERERERERERRRERRERREREEER പിറ്റേന്ന്‌ എന്റെ ഒപ്പം തന്നെ അവളും റെഡി ആയി ഇറങ്ങി… കവല വരെ ഓരോന്നു പറഞ്ഞും എന്നെ പിച്ചിയും വലിച്ചും ചിരിച്ചും കൂടെ നടന്നു ബസ്‌ കേറിപ്പോയതോടെ ഞാന്‍ വേഗം അടുത്ത ബസ്‌ പിടിച്ചു മണിയേട്ടന്റെ വീട്ടില്‍ എത്തി. അങ്ങേരോട്‌ പറഞ്ഞു ബാഗില്‍ ചുരുട്ടി വെച്ച എന്റെ പഴയ ഒരു മുണ്ടും ഷര്‍ട്ടും എടുത്തിട്ട്‌ അങ്ങേരുടെ കൂടെ സൈറ്റിലേക്കിറങ്ങി….. ഒരു മൂന്നു നില കെട്ടിടത്തിന്‌ മുന്നിലാണ്‌ യാത്ര അവസാനിച്ചത്‌… ആദ്യം വന്ന അണ്ണന്മാര്‍ ഇപ്പൊ സൂപ്പര്‍വൈസര്‍മാരാണ്‌, വരാന്‍ വൈകിയ ഭായിമാര്‍ പണിക്കാരും… അവിടെ മണിയേട്ടന്‍ പറഞ്ഞതുവെച്ചു പതിയെ പണി തുടങ്ങി,ഭായിമാര്‍ കൊണ്ടു വന്നു വെച്ചു കൊടുക്കുന്ന സിമന്സും മണ്ണും കൂട്ടിക്കൊടുക്കുന്ന പണി ആണ്‌ മണിയേട്ടന്‍ എന്നെ ഏല്‍പ്പിച്ചത്‌… ആദ്യത്തെ ആവേശത്തില്‍ കൈകോട്ടു കൊണ്ടൊന്നു അമ്മാനമാടി ഭായിമാരെ നാണിപ്പിക്കാന്‍ ഒരു കഠിന ശ്രെമം നടത്തി… പതിനഞ്ചു മിനിറ്റു കുനിഞ്ഞു നിന്ന്‌ മരണ വെട്ട്‌ വെട്ടിയതും അവന്‍ വന്നു…. ഇന്നലെ വന്ന അതേ മഞ്ഞ വെളിച്ചവും ഈച്ചകളും തലയ്ക്ക്‌ ചുറ്റും… എന്റെ വിയര്‍ത്തു മൂടിയ മുഖം കണ്ട മണിയേട്ടന്‌ കാര്യം മനസ്സിലായിട്ടാണെന്നു തോന്നുന്നു… നൈസായി ഒരു ഭായിയെ വിളിച്ചു അതേല്‍പ്പിച്ചു എന്നെ ഒരു കട്ട കൂട്ടി വെച്ചതിന്റെ മേലെ കൊണ്ടു വന്നു പ്രതിഷ്ഠിച്ചു… ചെവിയില്‍ ഇടിയും ഇടിച്ചു ശ്വാസം വലിച്ചു വിട്ട്‌ കുറച്ചു ഒന്ന്‌ ഇരുന്നു… അപ്പോഴേക്കും മണിയേട്ടന്‍ വെള്ളം കൊണ്ട്‌ തന്നു. “ശരീരത്തിന്‌ ശീലം ഇല്ലാത്തത്‌ പെട്ടെന്ന്‌ ചെയ്ത കൊണ്ടാ…നിന്റെ മരണ വെട്ട്‌ കണ്ടപ്പോഴേ എനിക്ക്‌ തോന്നിയതാ…” എന്നെ നോക്കി തൊലിഞ്ഞ ഒരു ഇളിയുമായി മണിയേട്ടന്‍ പറഞ്ഞു… അങ്ങേരെ ചുമ്മാതാണേലും രണ്ടു തെറി പറയണം എന്നുണ്ട്‌, ശ്വാസം എടുക്കുന്നതും ഒന്നു തല നേരെ നിക്കുന്നതും എന്റെ ഇപ്പോഴത്തെ പ്രധാന മുന്‍ഗണനാ വിഷയം ആയതുകൊണ്ട്‌ ചുമ്മ നോക്കി ഇരുന്നു. “പിത്തം ഇളകി കഴിയുമ്പോള്‍ ശെരി..ആവും… ഏന്തേ ഇനിയും ഈ പണിക്ക്‌ നീക്കാന്‍ തോന്നണുണ്ടോ…” അങ്ങേര്‌ ചിരിയോടെ ഒന്നു കളിയാക്കി പറഞ്ഞു.

Updated: November 24, 2026 — 5:02 pm

Leave a Reply

Your email address will not be published. Required fields are marked *