കുടമുല്ല [ Full ] 1അടിപൊളി  

“ഇവനിതെന്താ ബോധം വന്നില്ലേ… ഡാ ഞാന്‍ പറഞ്ഞത്‌ വല്ലോം നീ കേട്ടോ…” “ആടാ മൈരേ…ഞാന്‍ ഒന്ന്‌ മുള്ളട്ടെ എന്നിട്ട്‌ ചാടിക്കാം…” അവന്‍ നടന്നു ചിറയുടെ വരമ്പില്‍ മുണ്ടും പൊക്കി മുള്ളി. “ഡാ…നാളെ കല്യാണം നടക്കാന്‍ പോവുന്ന ഒരു പെങ്കൊച്ചിനെ നമുക്ക്‌ ഒന്ന്‌ ചാടിക്കണം, നീ ഞാന്‍ പറഞ്ഞത്‌ ശെരിക്കും കേട്ടോ…” “ഹാ കേട്ടെടാ മൈരേ…ഒന്നു മുള്ളി കഴിഞ്ഞിട്ട്‌ പോകാം…” ഒരു കൂസലുമില്ലാതെ ആഹ്‌ നാറി പറയുന്നത്‌ കേട്ട്‌ ഞെട്ടിയത്‌ ഞാന്‍ ആണ്‌, ഇന്ന്‌ ഫുള്‍ ഞെട്ടലിന്റെ ദിവസം ആണല്ലോ… ആഹ്‌ എന്ത്‌ മൈരേലും ആവട്ടെ അവന്‍ വരാം എന്ന്‌ പറഞ്ഞതുകൊണ്ട്‌ ഞാനും ഒന്നു കൂള്‍ ആയി. അപ്പോഴേക്കും ഫോണില്‍ അനിയന്റെ മെസ്സേജ്‌ വന്നു കിടപ്പുണ്ട്‌ ലൊക്കേഷനും ഒരു കോണ്ടാക്ട്‌ ഉം. “ചാരു(ശ്രരണ്യ” എന്നു എഴുതിയ കോണ്ടാക്ട്‌, ശരണ്യ ഇവന്‌ ചാരുവായിരിക്കും… “ബാ പോവാം…” നോക്കുമ്പോള്‍ മനീഷ്‌ ഒരു സൈക്കിള്‍ പിടിച്ചു എന്നെ നോക്കി നില്‍ക്കുന്നു, ചെത്താന്‍ വരുന്ന സാബു ചേട്ടന്റെ മുഴുവന്‍ സൈക്കിള്‍. “ഇതെന്തിനാ മൈരേ ഈ സൈക്കിള്‍…” “ബൈക്ക്‌ ഒക്കെ റിസ്‌ക്‌ ആണ്‌…ഇതാവുമ്പോള്‍ സൈഡില്‍ ഏവിടേലും വെക്കാം ആരും സംശയിക്കേമില്ല…..” ഹോ മൈരന്റെ ബുദ്ധി… ലൊക്കേഷന്‍ വെച്ചു ഇവിടുന്ന്‌ ഒരു രണ്ടു കിലോമീറ്റര്‍ ഉള്ളൂ… ഏതു മൈരനാണവോ റോഡ്‌ പണിതത്‌ അഞ്ചു സെക്കന്റ്‌ നേരെ ഉള്ള റോഡില്ല ഫുള്‍ വളഞ്ഞും പുളഞ്ഞും, എങ്ങനെയോ ചവിട്ടി കുത്തി ഗൂഗിള്‍ അമ്മച്ചി പറഞ്ഞ സ്ഥലത്തെത്തി, കിറുകൃത്യം വെല്‍ക്കം ബോര്ഡിന്റെ അണ്ണാക്കില്‍ കൊണ്ടു നിര്‍ത്തി തന്നു. അകത്തേക്ക്‌ കയറാന്‍ ഒരുങ്ങിയ എന്റെ കൈക്ക്‌ മനീഷ്‌ പിടിച്ചു. “മുന്‍പിക്കൂടി തന്നെ വേണോ…ഇതിനൊക്കെ ഒരു ശാസ്ത്രീയ വശം ഉണ്ട്‌ ബാ ഇങ്ങട്‌…” സൈക്കിളും ഉന്തി എന്റെ കയ്യും വലിച്ചു അവന്‍ മതിലിന്റെ ചാരെ കൂടെ വീടിന്റെ പിന്നിലേക്ക്‌ നടന്നു. പിറകിലേക്ക്‌ പോകും തോറും ഇരുട്ട്‌ കേറി വരുന്നത്‌ കണ്ട ഞാന്‍ ഫോണ്‍ തപ്പി എടുത്തു ഫ്ലാഷ്‌ ഓണാക്കി, “ഓഫ്‌ ആക്കെടാ മൈരേ…എങ്കി നിനക്ക്‌ പെട്രോമാക്സ്‌ കൊണ്ട്‌ വന്നു കത്തിക്കായിരുന്നില്ലേ….” മനീഷ്‌ കുരച്ചു, തെണ്ടിയുടെ ഒടുക്കത്തെ ഷോ…അവശ്യമുണ്ടായി പോയി ഇല്ലേല്‍ ഒരു ചവിട്ടു കൊടുക്കായിരുന്നു. വെട്ടുക്കല്ലുകൊണ്ടു പാതിപ്പൊക്കത്തില്‍ കെട്ടിയ മതിലില്‍ അവന്‍ സൈക്കിള്‍ ചാരി. എന്നിട്ടു അതില്‍ വലിഞ്ഞു പിടിച്ചു നിരങ്ങി അപ്പുറത്തു കടന്നു.

അത്യവശ്യം വലിയ ഒരു തൊടിയുടെ നടുവിലാണ്‌ വീട്‌, പിറകെ ഞാനും ഇറങ്ങി, .

“ഡാ ഫോണ്‍ സൈലെന്റ്‌ ആക്കിക്കോ ഇല്ലേല്‍ പണി കിട്ടും…” മനീഷാനന്ദ സ്വാമികളുടെ ഉപദേശം,… പറഞ്ഞതില്‍ കാര്യമുള്ളതുകൊണ്ട്‌ ഞാന്‍ സൈലന്റ്‌ ആക്കി. പയ്യെ നടന്നു വീടിന്റെ പിന്നിലെത്തി… “ഡാ കൊച്ചിനെ വിളിക്ക്‌…” വീണ്ടും ഉപദേശം ആഅഹ്ഹ്ഹ…., എനിക്ക്‌ പൊളിഞ്ഞു കേറുന്നുണ്ട്‌… “ഞാന്‍ ഫോണെടുത്തു വിളിക്കാന്‍ ഒരുങ്ങുമ്പോള്‍ മനീഷ്‌ അവിടെയും ഇവിടെയും ഒക്കെ ഏതാണ്ട്‌ സ്റ്റിംഗ്‌ ഓപ്പറേഷന്‌ വന്ന പോലെ നടക്കുന്നത്‌ കണ്ട എനിക്ക്‌ തോന്നിയത്‌ ഇതിനി ഈ മൈരന്റെ സ്ഥിരം പരിപാടി ആണോ എന്നാണ്‌. “ഹലോ…ഹലോ…..” പെട്ടെന്ന്‌ അപ്പുറത്തു ഫോണ്‍ കണക്ട്‌ ആയി… “ആഹ്‌ ഹലോ… ഞാന്‍ വിനീതിന്റെ ചേട്ടനാ….ഞങ്ങള്‍ പുറത്തുണ്ട്‌….വിടിന്റെ പിന്നില്‍…” “ആഹ്‌… വിനു ഇപ്പൊ വിളിചു ചോദിച്ചേ ഉള്ളൂ….ഞാന്‍ ദേ ഇറങ്ങുവാ…ആരുടേം കണ്ണില്‍ പെടല്ലേ…” “ഏയ്‌…ഇല്ല താന്‍ ഇറങ്ങി പോരു…” പറഞ്ഞു ഫോണ്‍ വെച്ചതും ഞാന്‍ കാണുന്നത്‌ പൂച്ചയെ പോലെ പമ്മി പമ്മി നടന്നു പോവുന്ന മനീഷിനെ ആണ്‌… “ഡാ….ഡാ മനീഷേ….” എന്റെ വിളി കേട്ടു തിരിഞ്ഞ അവന്‍ ഒരു മിനിറ്റു എന്നു കയ്യ്‌ ഉയര്‍ത്തി കാട്ടി വീണ്ടും മുന്നോട്ടു പോയി, വീടിന്റെ മൂല കടന്നു മറഞ്ഞു, അപ്പോഴേക്കും പിന്‍വാതിലില്‍ അനക്കം കണ്ടു ഞാന്‍ അങ്ങോട്ടു നോക്കി, വാതില്‍ തുറന്നു ഒരുത്തി പുറത്തോട്ടു വരുന്നത്‌ കണ്ടു, ഇത്തിരി മാറി നിന്ന ഏന്നെ കാണാന്‍ ഞാന്‍ ഒന്നു കൈ ഉയര്‍ത്തി വീശി… അതോടെ എന്നെ കണ്ട അവള്‍ എന്റെ അടുത്തേക്ക്‌ ഓടി വരുന്നത്‌ ഞാന്‍ കണ്ടു, കയ്യില്‍ ഒരു ചെറിയ ഹന്‍ഡ്ബാഗും ഉണ്ട്‌ “ആഅഹ്ഹ്ഹ്ഹ…..അയ്യോ…….ഓടി വായോ…..ആഹ്ഹ്‌….” ഏതോ ഒരാള്‍ കാറിവിളിക്കുന്ന ഒച്ച ആഹ്‌ പറമ്പു മുഴുവന്‍ കേട്ടു. അതു കേട്ടതോടെ അവള്‍ ഒന്നു ഞെട്ടി എന്നെ നോക്കി നില്‍ക്കുന്നത്‌ ഞാന്‍ കണ്ടു, കല്യാണ വീട്ടിലെ ഓരോ ലൈറ്റും ഒന്നൊന്നായി തെളിയുന്നതും, പതിയെ കാറിച്ചയോടൊപ്പം ഓരോരുത്തര്‍ ഉണര്‍ന്നു വരുന്നതിന്റെ ഒച്ചയും കേട്ടു തുടങ്ങി, പിന്നാമ്പുറത്തെ ലൈറ്‌ വീണതും പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല, ഓടി ചെന്നു അവളുടെ കയ്യില്‍ പിടിച്ചു വലിച്ചു മുന്നോട്ടു ഓടി, അടിച്ചത്‌ കൂടിപ്പോയത്‌ കൊണ്ടാണോ അതോ പേടിച്ചു മുള്ളാന്‍ മുട്ടിയിട്ടാണോ എന്തോ ഞാന്‍ വിചാരിച്ച രീതിയില്‍ ഒന്നും അല്ല ഞാന്‍ ഓടിയത്‌… കൈപ്പിടിയില്‍ അവളുടെ കൈ ഉണ്ടോ എന്ന്‌ മാത്രേ ഓടും വഴി ഞാന്‍ നോക്കിയുള്ളൂ. ഓട്ടം മനസ്സില്‍ കാണണം എന്നുള്ളോര്‍ക്ക്‌ ഇന്‍ ഹരിഹര്‍ നഗറില്‍ അമ്മച്ചി വാക്കത്തിക്ക്‌ കിച്ചാന്‍ വരുമ്പോള്‍ സിദ്ധിഖ്‌ ഓടുന്ന ഓട്ടം ഒന്നു കണ്ണടച്ചു ഓര്‍ത്തു നോക്കിയാല്‍ കിട്ടും കൂടെ ഒരു പെങ്കൊച്ചിനേം വേണേല്‍ സമങ്കല്ലിച്ചോ…. കോണ്‍ഫിഡന്‍സും അഹകങ്കാരോം ഒന്നും ഒരു മൈരുമല്ല എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട്‌ കല്യാണപ്പെണ്ണിനേം അടിച്ചോണ്ടുള്ള എന്റെ റാലി, പേടിച്ചിട്ട്‌ ഞാന്‍ ഇടയ്ക്ക്‌ പിന്നോട്ടു നോക്കിക്കൊണ്ടാണ്‌ മുന്നോട്ടു കുതിച്ചത്‌. പിന്നാമ്പുറത്തെ വെളിച്ചത്തില്‍ ഏതോ അരണ ഫുണ്ട ഞങ്ങളെ കണ്ട്‌ ഒച്ചയിടുന്നതും ആളെ കൂട്ടുന്നതും കണ്ടു പിന്നില്‍ നോക്കി ഓടിയ ഞാന്‍ മുന്‍പോട്ടു ഒന്ന്‌ വഴി കാണാന്‍ നോക്കിയേ ഉള്ളൂ…

Updated: November 24, 2026 — 5:02 pm

Leave a Reply

Your email address will not be published. Required fields are marked *