കുടമുല്ല [ Full ] 1അടിപൊളി  

ഞാന്‍ ഒന്ന്‌ മൊത്തത്തില്‍ ഉഴിഞ്ഞു നോക്കിയത്‌ കണ്ട അവന്‍ കണ്ണു തുറുപ്പിച്ചു മുരണ്ടു, തെക്കും വടക്കും അറിയാതെ ഓടി ആഹ്‌ കമ്പോസ്റ്റ്‌ കുഴിയില്‍ ചാടി, നാറി നനഞ്ഞു അവരുടെ ആഹ്‌ പൊളിഞ്ഞു വീഴാറായ ബാത്റൂമില്‍ കയറി ഒരു ദിവസം മുഴുവനുമാ ഒളിച്ചിരുന്നത്‌….നീ ഇപ്പൊ വരും ഇപ്പൊ വരും എന്ന്‌ വിചാരിച്ചു, അവസാനം ഒരു മൈരനും വന്നില്ല… അയയില്‍ ഇട്ട ഏതോ ചെക്കന്റെ ഉടുപ്പും അടിച്ചു മാറ്റി ഞാന്‍ വന്നതെ, ഇനി നിന്റെ ഒരു പരിപാടിക്കും ഞാന്‍ ഇല്ല എന്നു പറയാനാ…” ഒച്ചപ്പാടും ബഹളോം ഉണ്ടാക്കി മൈരന്‍ ഞാന്‍ പറയുന്നതുപോലും കേള്‍ക്കാന്‍ നിക്കാണ്ട്‌ നടന്നു പോയി, നടന്നു ഒന്നു നിങ്ങിയിട്ട്‌ തിരികെ ഓടി വന്നു എന്റെ മുന്നില്‍ നിന്നു, “ഇതു എന്റെ ഒരു സമാധാനത്തിനു…” പറഞ്ഞു തീര്‍ന്നതും അവന്‍ ഞാന്‍ ഉടുത്തിരുന്ന മുണ്ടും അഴിച്ചെടുത്തോണ്ടു ഒറ്റ പോക്ക്‌…” ഓടും വഴി അതിരില്‍ നിന്നു മുണ്ടും വാരിചുറ്റി, ചെത്തുകാരന്റെ സൈക്കിളും എടുത്തോണ്ട്‌ പോയി… അതും കണ്ട്‌ ഈമ്പസ്യനായി നിക്കാന്‍ മാത്രമേ എനിക്ക്‌ കഴിഞ്ഞുള്ളു, വാഴത്തോട്ടത്തില്‍ അരയ്ക്ക്‌ കീഴെ മൂന്നു തുളയുള്ള ജെട്ടിയുമിട്ട്‌ ഞാന്‍ നിന്നു. തിരിച്ചു റൂമിലെത്തിയ എന്നെക്കണ്ട്‌ ശരണ്യ ഒന്നു അന്തം വിട്ടു നോക്കി, വേറൊന്നുമല്ല ഇന്നലെ കല്യാണത്തിന്‌ ഇട്ട കസവു മുണ്ടും ബനിയനും ഉടുത്തു തിരിച്ചു കയറി വന്ന എന്നെ ഒന്നിരുത്തി നോക്കുവാണ്‌ അവള്‌, ഒരു വളിച്ച ചിരി മാത്രേ എനിക്ക്‌ തിരിച്ചു കൊടുക്കാന്‍ ഉണ്ടായിരുന്നുള്ളു, ഒരു മുണ്ടും എടുത്തു ഞാന്‍ ബാത്റൂമിലേക്ക്‌ കയറി. KERKRERERERERRRERERERERRERERREERERERE ദിവസങ്ങള്‍ പതിയെ ഒഴുകി തുടങ്ങി അവളിപ്പോഴും വൈകുന്നേരങ്ങളില്‍ വിനീതിനെ വിളിക്കാറുണ്ട്‌, അപ്പോഴൊക്കെ അവരുടെ പ്രൈവസി ഓര്‍ത്തു ഞാന്‍ പുറത്തെവിടെയെങ്കിലും ഇരിക്കും, ഞാനിപ്പോഴും സോമാറ്റ ഓടിയും കാശു കൂട്ടിയും ഒക്കെ ജീവിക്കുന്നു… ഇടയ്ക്ക്‌ അവള്‍ക്ക്‌ ഉടുപ്പ്‌ വാങ്ങാനും എന്തെങ്കിലും അവശ്യത്തിനുമൊക്കെ ഞാന്‍ പൈസ കൊടുക്കാറുണ്ട്‌, അവന്റെ സാലറിയില്‍ നിന്നു വീട്ടിലേക്ക്‌ അയക്കുന്നത്‌ അച്ഛന്റെ അക്കാണ്ടിലാണ്‌ വരുന്നത്‌, അതുകൊണ്ടു ഇവളുടെ ആവശ്യത്തിനു ഞാന്‍ എങ്ങനെയാ അച്ഛനോട്‌ പൈസ ചോദിക്കുന്നത്‌, അവന്റെ പൈസ ഇവള്‍ക്ക്‌ കൂടി ഉള്ളതാണെങ്കിലും വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നില്‍ ഇവളിപ്പോഴും എന്റെ ഭാര്യ ആണല്ലോ. വീട്ടില്‍ വലിയ മാറ്റം ഒന്നുമില്ല, പുച്ഛം കൂടി, പക്ഷെ ഇവള്‍ വന്നതുകൊണ്ടുള്ള ആകെ ഉള്ള ഉപകാരം, ഇപ്പൊ പരസ്യമായുള്ള തെറിയും കുറ്റപ്പെടുത്തലും ഒന്നുമില്ല, രഹസ്യമായിട്ട്‌ പറയാന്‍ ഞാന്‍ ഒരവസരം കൊടുക്കാത്തതുകൊണ്ടു അതും ഇല്ല… ഇടയ്ക്ക്‌ അവളെയും കൊണ്ടു ഞാന്‍ പുറത്തൊക്കെ പോവും, അവള്‍ക്കും ഇഷ്ടമാണ്‌, ബൈക്കില്‍ പുറകില്‍ ഇരുന്നുള്ള യാത്രകള്‍,, ആഹ്‌ നിമിഷങ്ങളില്‍ അവള്‍ എന്റെ ഭാര്യയായി കരുതി ഒരു കാമുകന്റെ മനസ്സുമായി ഞാന്‍ അവളെയും കൂട്ടി കറങ്ങും, ഒരിക്കലും അതില്‍ പരിധി ലംഘിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല, എം ടി പറയുമ്പോലെ, എനിക്ക്‌ അവളെ ഇഷ്ടമാണ്‌, ഒരു ബന്ധവും സങ്കല്ലിക്കാതെ, അവളെപോലും അറിയിക്കാതെ എന്റെ ഉള്ളില്‍ തന്നെ ഒതുക്കിയ ഒരിഷ്ടം. എത്ര നാള്‍ ഉണ്ടെന്നു അറിയില്ലെങ്കിലും ഇതും ഇപ്പോഴൊരു സുഖമാണ്‌, അവളിപ്പോള്‍ ബാങ്ക്‌ കോച്ചിങ്ങിനോക്കെ വീണ്ടും പോവാന്‍ തുടങ്ങി, ഞാനും പുറത്തേക്കൊക്കെ ഇറങ്ങി പഴയപോലെ ആയി, വടക്കേപ്പുറത്തെ നമ്പൂതിരിയുടെ മോള്‍, ഏതോ ഒരു നസ്രാണിയുടെ കൂടെ ഒളിച്ചോടിയപ്പോള്‍ ഞങ്ങളുടെ കഥയ്ക്ക്‌ ഒരു ബ്രേക്ക്‌ നാട്ടുകാര്‌ തെണ്ടികള്‍ തന്നു, ഇനി അടുത്തത്‌ കിട്ടുന്ന വരെ ആഹ്‌ പെണ്ണിന്‍റേം ചെക്കാന്‍റേം പിറകെ ആയിരിക്കും ഈളകള…

പിന്നെ എന്റെ ജീവിതം, അതു ഇപ്പോള്‍ ഒത്തിരി പ്രിയപ്പെട്ടതാണ്‌, ഞാന്‍ വിചാരിച്ച പോലെ ആള്‌ അത്ര പാവം ഒന്നുമല്ല, ഇത്തിരി കുറുമ്പും കുസ്ൃതിയും ഒക്കെ ഉണ്ട്‌, വീട്ടില്‍ എന്നെക്കഴിഞ്ഞാല്‍ അവളുടെ അടുത്ത കൂട്ട്‌ പോഞ്ഞിക്കര ആണ്‌…

Updated: November 24, 2026 — 5:02 pm

Leave a Reply

Your email address will not be published. Required fields are marked *