പുതിയ പെണ്ണിനെ കണ്ടതുകൊണ്ടാവും ആഹ് നാറി ഇപ്പൊ സര്‍വസമയവും മണപ്പിച്ചു ഇവളുടെ അടുത്ത് ചുറ്റിപ്പറ്റി എപ്പോഴും കാണും… രാത്രി ആയാല്‍ പിന്നെ എന്നെ ഓരോന്നു ചോദിച്ചു വട്ടു പിടിപ്പിക്കലാണ് അവളുടെ പ്രധാന ജോലി, ചോദിച്ചു ചോദിച്ചു എന്നെക്കുറിച്ചു ഇപ്പൊ എന്നെക്കാളും കൂടുതല്‍ അവള്‍ക്കറിയാം, എന്റെ കോളേജിലെ ഗസ്റ്റ് ലെക്ച്ചററിന്റെ പിറകെ നടന്നു തേഞ്ഞ കാര്യം വരെ കിള്ളി കിള്ളി അവള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്…. അവളെ ദേഷ്യം പിടിപ്പിച്ചു, കിട്ടുന്ന നുള്ളിന്റെയും മാന്തിന്റെയും പാടാണ് ഇപ്പൊ എന്റെ മേല് മുഴുവന്‍, അമ്മയെ അടുക്കളയില്‍ സഹായിക്കാനും എല്ലാം പെണ്ണ് കൂടും, ഓടി നടന്നു എല്ലാം ചെയ്തു കൂട്ടുന്ന അവളെ കാണുമ്പോള്‍ എന്തോ വല്ലാത്ത ഇഷ്ടമാണ് തോന്നാറ്, ഒരു പകലിന്റെ മുഴുവന്‍ ഇഷ്ടവും നിറച്ചു അവളെ നോക്കിനിന്നു രാത്രിയില്‍ അവള്‍ വിനീതിനെ വിളിക്കുമ്പോള്‍ മുറിയില്‍ നിന്നു പുറത്തിറങ്ങി ഇരിക്കുമ്പോള്‍ നെഞ്ചിനു വല്ലാത്ത നോവാണ്. “മാണിക്യ മലരായ പൂവി….. മഗധിയാം കതീജ ബീബി…” കുളികഴിഞ്ഞു ഇറങ്ങുമ്പോഴാണ് നല്ല പരിചയം ഉള്ള സ്വരത്തില്‍ ആഹ് പാട്ടു കേട്ടത്… നോക്കുമ്പോള്‍ ശരണ്യ ആണ്… അവളുടെ ഫോണില്‍ നിന്നുമാണ് ആഹ് മനോഹര ഗാനം കേള്‍ക്കുന്നത്. അവള്‍ ചിരിയോടെ ഇരുന്നു കാണുന്നുണ്ട്.
ഇവള്‍ക്കിത് അറിയാന്‍ പാടില്ലേ… ഞാന്‍ അട്ട കണ്‍ഫ്യൂഷന്‍ ഇല്‍ ആയി പറയണോ വേണ്ടയോ… പണ്ടാരം പിടിക്കാന്‍ പക്ഷെ ആലോചിച്ചു അധികം നേരം വേണ്ടി വന്നില്ല അപ്പോഴേക്കും കുഞ്ഞൂട്ടന്‍ പണി തുടങ്ങി . “പോടി….പൂരി…….” ഫോണില്‍ നിന്ന് ഉയര്‍ന്ന കുഞ്ഞൂട്ടന്‍ സാറിന്റെ തെറി കേട്ടതും ശരണ്യ ഞെട്ടിപ്പിടിച്ചു എന്നെ നോക്കി ഫോണില്‍ ഞെക്കി ഞെക്കി എങ്ങനെയെങ്കിലും നിര്‍ത്താന്‍ നോക്കുന്ന അവളെ കണ്ടു എനിക്ക് ചിരിയാണ് വന്നത്… പക്ഷെ പാടി തീരാതെ കുഞ്ഞൂട്ടന്‍ നിര്‍ത്തിയില്ല എന്ന് മാത്രം… ഒടുവില്‍ എങ്ങനെയോ നിര്‍ത്തി എന്നെ നോക്കി ചമ്മിയ ചിരിയും ചിരിച്ചു നിന്ന ശരണ്യ തലയും കുനിച്ചു പിടിച്ചു എന്റെ മുന്നില്‍ നിന്ന് ഒറ്റ ഓട്ടം ഓടി പുറത്തേക്ക്… KERKRERERERERRRERRERERERRERERREERERERE “ഡി….ചാരു…..” രാത്രി ഉറങ്ങാന്‍ കീടക്കുവായിരുന്നു, കിടപ്പ് പഴയപോലെ തന്നെ ഞാന്‍ താഴെ പായയിലും അവള്‍ കട്ടിലിലും, വൈകിട്ട് കുഞ്ഞൂട്ടന്റെ തെറി കഴിഞ്ഞു പിന്നെ ആള് എനിക്ക് പിടി തരാതെ ഒളിച്ചു നടപ്പായിരുന്നു, ഞാന്‍ വരുന്നതിനു മുന്നേ തന്നെ ബെഡില്‍ കയറി തലയും പുതച്ചു കിടപ്പാണ് അവള്, ആഹ് കിടപ്പ് കണ്ടാല്‍ അറിയാം കള്ള ഉറക്കം ആണെന്ന്, സാധാരണ ഞാനും വന്നു എന്നോട് കുറെ നേരം വര്‍ത്താനം പറഞ്ഞു അവസാനം എന്തേലും മണ്ടത്തരം ഇട്ടു തന്നു, ഞാന്‍ കളിയാക്കി എന്റെ മുതുകിലെ തൊലിയും കിള്ളിപ്പറിച്ചു ആഹ് ആശ്വാസത്തിലാണ് പെണ്ണ് കിടന്നു ഉറങ്ങുന്നത്… ഇതിപ്പോള്‍ കിടന്ന പാടെ എന്റെ വിളി പോലും കേള്‍ക്കാതെ അവള് കിടക്കുന്നത് കണ്ടപ്പോഴേ എനിക്ക് മനസ്സിലായി OG കള്ള ഉറക്കത്തില്‍ ആണെന്ന്. ഇന്നത്തെ കുഞ്ഞൂട്ടന്റെ വിഷയത്തില്‍ ഞാന്‍ കയറി ചൊറിയും എന്നു അവള്‍ക്ക് നന്നായിട്ട് അറിയാം, “ഡി ചാരുവേ….ദൈവമേ ഇവളിത്രേം പെട്ടെന്ന് ഉറങ്ങിയോ… എന്നാലും, എന്തൊക്കെയാ പെണ്ണിരുന്നു കാണുന്നെ….ഞാന്‍ ആയതുകൊണ്ട് ഓക്കെ, അമ്മയോ അച്ഛനോ ആയിരുന്നെലോ….ഈ പെണ്ണിനെക്കുറിച്ചു എന്തു വിചാരിക്കും… അതും എന്തു തെറിയാ പറഞ്ഞത്, മോശം മോശം…” അവളുടെ കൂടെ തല്ലു പിടിച്ചില്ലേല്‍ ഉറക്കം കിട്ടില്ലാത്ത ഞാന്‍ മാക്സിമം എരിവ് കേറ്റിക്കൊടുത്തു…. മുകളില്‍ അവള്‍ മറിയുന്നതും തിരിയുന്നതും ഒക്കെ അറിയാന്‍ പറ്റുന്നുണ്ട്… പെണ്ണിനെ വാല് മുറിഞ്ഞു അധികം കിട്ടാറില്ല, പിന്നെ ഞാന്‍ വെറുതെ വിടുവൊ… “എന്നാലും ചാരുവേ….നീ ഇതൊക്കെ കാണുവല്ലേ,!!! കണ്ടാലെന്തു പാവം, രൂപക്കൂട്ടില്‍ എടുത്തു വെച്ചു നൊവേന ചൊല്ലാന്‍ തോന്നുന്ന പോലാ എല്ലാരുടേം മുന്നില്‍….. ഫോണ്‍ കയ്യില്‍ കിട്ടിയാല്‍ പക്കാ ഉടയിപ്പും ഈശ്വരാ…” ഒന്നു ഈശ്വരനെ വിളിച്ചു മുഴുവുപ്പിച്ചില്ല, ഒരു സാധനം കട്ടിലിന്മേല്‍ നിന്നു ഉരുണ്ട് താഴേക്ക് വിണു കൃത്യം വിണത് എന്റെ നെഞ്ചത്തും കാലിലും… കിട്ടിയപാടെ പെണ്ണ് വായെടുത്തു കടിച്ചത് എന്റെ തോളില്‍ ആയിരുന്നു. “അയ്യോ…” കരച്ചില്‍ പോലും ആഹ് തെണ്ടി മുഴുവിക്കാൻ സമ്മതിച്ചില്ല എന്റെ വായ കൈ കൊണ്ട് പൊത്തിപ്പിടിച്ചു അവള്‍ പിന്നെയും കടിച്ചു, “ഇനി എന്നെ കളിയാക്കുവോ….പറ….പറ കളിയാക്കുവോ, എന്റെ നെഞ്ചത്തിരുന്നു ചോദിച്ചിട്ട് മറുപടി പോലും പറയാന്‍ സമ്മതിക്കാതെ ഇപ്പുറത്തെ തോളിലും ആഹ് തെണ്ടി ale] താഴ്ത്തി കുടഞ്ഞു എറിയാന്‍ ഒട്ടൊന്നു നോക്കിയെങ്കിലും അള്ളി പിടിച്ചു മേത്തിരിക്കുവാണ് കുരുപ്പ്, “ഇല്ല ഇനി കളിയാക്കത്തില്ല…..കടിക്കല്ലേ ചാരു.,…എനിക്ക് നോവുന്നുണ്ട് ഹാ……” എങ്ങനെയോ പറഞ്ഞപ്പിച്ചതും ചുണ്ടും നാവും ഞൊട്ടി നുണഞ്ഞു അവള്‍ തല പൊക്കി… വളര്‍ന്നു വലുതായത് ശരീരം മാത്രേ ഉള്ളൂ എന്നും വെറും ഒരു പൊട്ടിപ്പെണ്ണിന്റെ മനസ്സാണ് ഇതിനെന്നും എനിക്ക് മനസ്സിലായി, വാശി കയറിയാല്‍ ഒരു സയ്ക്കോ ആയി മാറുന്ന ഈ വട്ടിനെ ഇനി ഞാന്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു, മുഖത്തു ചിന്തകളൊന്നും വരാതെ ഞാന്‍ അവളെ നോക്കി, അപ്പോഴും അവളുടെ ഇരിപ്പ് എന്റെ നെഞ്ചത്തു തന്നെ ആണ്, എന്റെ ഷര്‍ട്ടും, സ്കിന്‍ഫിറ് പാന്റും ആണ് വേഷം, അവളുടെ തുടയും ചന്തിയും എന്റെ നെഞ്ചില്‍ ചതഞ്ഞു വശങ്ങളിലേക്ക് തള്ളിയിരിപ്പുണ്ട്. “അമ്മ മഹാറാണി ഒന്നു എഴുന്നേറ്റു മാറുമോ…നെഞ്ചില്‍ നല്ല വെയ്റ്റ് ഉണ്ടേ…” ഒന്നു പേടിച്ചു ഞാന്‍ പറഞ്ഞതും പെട്ടെന്ന് ചമ്മലോടെ അവള്‍ നിരങ്ങി മാറി, പായയില്‍ എന്റെ അടുത്തിരുന്നു. “അതേ ഞങ്ങളുടെ ഗേള്‍സ് ഗ്രൂപ്പില്‍ വന്നതാ…ഞാന്‍ ഡൌണ്‍ലോഡ് ചെയ്തു വെച്ചത് പെട്ടെന്ന് പ്ളേ ആയതാ, എനിക്കിതൊന്നും അറിയില്ലായിരുന്നു…” നഖം കടിച്ചുകൊണ്ടു പെണ്ണ് ഇളകി ചിരിച്ചോണ്ട് പറഞ്ഞു. “നിങ്ങള്‍ക്ക് ഇതൊക്കെ ഇപ്പോഴാണോ കിട്ടുന്നെ…കുഞ്ഞൂട്ടനൊക്കെ എന്നിറങ്ങിയതാ…” ഞാന്‍ പറഞ്ഞത് കേട്ടതും അവള്‍ എന്നെ കണ്ണുരുട്ടി നോക്കി. “അപ്പൊ ഏട്ടന്‍ ആഹ് വീഡിയോ നേരത്തെ കണ്ടിട്ടുണ്ടോ…” ഇരുട്ടില്‍ ആഹ് കണ്ണുകള്‍ തിളങ്ങി,..ഞാന്‍ കിടന്നോണ്ട് തലയാട്ടിയതും, കുരുപ്പ് എന്റെ കയ്യിലെ മാംസം കിള്ളി എടുത്തു, ഞാന്‍ കിടന്നു കരഞ്ഞു അല്ലാതെ എന്തു ചെയ്യാന്‍… “എന്നിട്ട് എന്നോടത് പറയാതെ നിന്നല്ലേ ദുഷ്ടന്‍…” കെറുവിച്ചു നിന്നുകൊണ്ട് അവള്‍ പറഞ്ഞു… “അതു പിന്നെ നീ ചമ്മുന്നത് കാണാന്‍ നല്ല രസവാ…അതാ…” അവള്‍ക്ക് അങ്ങനെ ഇങ്ങനെ ഒന്നും നാണം വരാറില്ല ബട് വന്നാല്‍, ശെരിക്കും എന്റെ ഫിലമെന്റ് അടിച്ചു പോവും അത്ര ലുക്ക് ആണ് അവളുടെ കവിള്‍ ചുവക്കുന്നതും, കണ്ണു വെട്ടുന്നതും ചുണ്ടു ചുളുക്കി നാക്കു കടിച്ചു നിക്കുന്നത് കാണാന്‍. “പോടാ ദുഷ്ടാ…” എന്റെ നെഞ്ചില്‍ ഒന്നിടിച്ചു അവള്‍ പറഞ്ഞും….ഇരുട്ടില്‍ ഈ സംസാരമൊക്കെ, അവള് വന്നു ഒരു മാസം കഴിഞ്ഞപ്പോള്‍ തുടങ്ങിയതാണ്, “എന്നാലെ….ഈ ദുഷ്ട്ടന്റെ കയ്യിലിരിപ്പും അത്ര നല്ലതൊന്നും അല്ലെന്നു എനിക്കറിയാട്ടോ….. ഞാന്‍ ആയോണ്ട് സഹിക്കുന്നു…” ഒന്നു നെടുവീര്‍പ്പ് വലിച്ചു വിട്ടു അവള്‍ പറഞ്ഞു എന്നെ നോക്കി. “എനിക്കെന്താ കുഴപ്പം…” “ആഹ് ഫോണ്‍ എടുത്തു ഏതേലും ബ്രൌസര്‍ കയറി നോക്കിയാല്‍ അറിയാം കുഴപ്പം…” അതോടെ എനിക്ക് കത്തി,…ഈ ഈള എന്റെ ഫോണില്‍ കയറി ബ്രൌസറും ഹിസ്റ്ററിയും ഒക്കെ തപ്പിയിട്ടുണ്ട് എന്നു മനസ്സിലായി… “എന്നതേ, മിസ്റ്റര്‍ ഗുഡ് ബോയ്ക്ക് ഒന്നും പറയാനില്ലേ…” ” ഓഹ്….നമ്മള്‍ക്ക് ലവര്‍ ഒന്നും ഇല്ലേ…കെട്ടിയ ഭാര്യ ആണേല്‍ പണയത്തിനും അപ്പൊ ഈ വഴി ഒക്കെയെ ഉള്ളൂ…” ചമ്മി കൊടുത്താല്‍ അവളെന്നെ പച്ചയ്ക്ക് തിന്നും എന്നു അറിയാവുന്നൊണ്ട് ഞാന്‍ നല്ല മെനയ്ക്ക് കിടന്നു അങ്ങു ഉരുണ്ടു… “ഉവ്വാ….വാല് മുറിഞ്ഞിട്ട് ഇനി ഇങ്ങനെ ഓരോ സെന്റി അടിച്ചാല്‍ മതിലോ…അപ്പൊ നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും ആയെ ഇനി, ഇതിന്റെ പേരില്‍ കളിയാക്കരുത്….ഡില്‍ ആണോ…” അവള്‍ Als ഡീലിന് കൈ കൊടുക്കാന്‍ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല…ഒന്നാമതെ പെണ്ണ് ഒറ്റ ബുദ്ധിയാ പിന്നെ കുറച്ചു വട്ടും… ഞാന്‍ കൈ കൊടുത്തതോടെ സാധനം കട്ടിലിലേക്ക് കയറി പോയി, കുറച്ചു നേരം അനക്കം ഒന്നും കേട്ടില്ല… ഉറങ്ങാനുള്ള പരിപാടി ആണെന്ന് തോന്നിയത് കൊണ്ടു പിന്നെ ഞാനും ഒന്നും മിണ്ടിയില്ല… ” യില്‍ ആരാ…ഫേവ് ഓതര്‍….” മുകളില്‍ നിന്ന് ചിരിയോടെ ഉള്ള ചോദ്യം… ഈ കാന്താരി അപ്പൊ യിലെ വായനക്കാരി ആണോ…അടിപൊളി… “ചാരു, അപ്പോ നീയും യിലെ കഥയൊക്കെ വായിക്കുവോ…” ഞാന്‍ ആശ്ചര്യത്തോടെ ചോദിച്ചു, “അതെന്താ വായിക്കാതിരിക്കാന്‍ എനിക്ക് മലയാളം അറിഞ്ഞൂടെ…” മുകളില്‍ നിന്ന് വഴക്കാളിയുടെ മറുചോദ്യം. “ഏയ്…ഞാന്‍ ചുമ്മാ ഒരു എക്സയ്റ്മെന്റ് കൊണ്ടു ചോദിച്ചതാ…” “ഉം….പറ ഏട്ടന്റെ ഫേവ് ഓതര്‍ ആരാ…” വീണ്ടും ചോദ്യം… “അങ്ങനെ ഒരാളായിട്ട് ഇല്ല…അത്യാവശ്യം കുറച്ചു പേരുണ്ട്… നിനക്കോ…” “എനിക്കും അങ്ങനെ പ്രത്യേകിച്ചു ഒരാളില്ല, പിന്നെ ലാ സ്റ്റോറിസ് ആണ് കൂടുതല്‍ ഇഷ്ടം, അപ്പൊ ആഹ് ടൈപ്പ് എഴുതുന്ന ഓതേര്‍സിനോട് ഒരു ചായ്വ് ഉണ്ട്….ഹി കുണുങ്ങിയുള്ള അവളുടെ ചിരി കേള്‍ക്കാന്‍ നല്ല രസം. പിന്നെ ഓരോന്നു പറഞ്ഞു പറഞ്ഞു ഞാന്‍ എപ്പോഴോ ഉറങ്ങി… മാസങ്ങളിപ്പോഴും ഒഴുകിക്കൊണ്ടിരിക്കുവാണ്, അവള്‍ കോച്ചിങ്ങിന് പോവുമെങ്കിലും, അമ്മയോടൊപ്പം അത്യവശ്യം ജോലി ഒക്കെ തീര്‍ക്കുമായിരുന്നു.,…പക്ഷെ എന്നോടുള്ള ദേഷ്യം പലപ്പോഴും അമ്മയും അച്ഛനും കാണിക്കുന്നത് വീട്ടില്‍ എന്നെക്കാള്‍ കൂടുതല്‍ കാണാന്‍ കിട്ടുന്ന അവളോടായിരുന്നു, വല്ലപ്പോഴും ഒക്കെ അതിനു എനിക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്, എങ്കിലും പലപ്പോഴും എന്നെ അറിയിക്കാതെ ഒളിച്ചു വെക്കാന്‍ ആയിരുന്നു അവളും ശ്രമിച്ചിരുന്നത്, കാണുമ്പോഴെല്ലാം അവളെ ചേര്‍ത്ത് പിടിച്ചു ഞാന്‍ കൂടുതല്‍ അവരുടെ വഴക്കില്‍ നിന്നും ഒക്കെ രക്ഷിക്കും, അപ്പോഴെല്ലാം പല തവണ ഇവള്‍ അവരുടെ പുന്നാര മോന്റെ പെണ്ണാണ് എന്ന് പറയാന്‍ എനിക്ക് തോന്നിയിട്ടുണ്ട്, ഉള്ള സത്യം പറഞ്ഞാല്‍ നിനക്ക് ഇവിടെ ഒരു രാജകുമാരിയെ പോലെ കഴിയമായിരുന്നല്ലോ പെണ്ണേ എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ ഈറനണിഞ്ഞ കണ്ണും വെച്ചൊണ്ടവള്‍ ചിരിക്കും, ഇതില്‍ നിന്നെല്ലാം ഒരു ബ്രേക്ക് ആയിട്ടാണ് ഞാന്‍ അവളെ ശനിയും ഞായറുമൊക്കെ പുറത്തേക്ക് കൊണ്ടുപോവുന്നതും, തല്ലു പിടിക്കുന്നതുമെല്ലാം…. പക്ഷെ ഈയിടെയായി അവള്‍ വല്ലാതെ ഡൌണ് ആയ പോലെ എനിക്ക് തോന്നി, അധികം ചിരി ഇല്ല, കുറുമ്പ് കാട്ടലും എന്നോട് അല്ലു പിടിക്കലും ഒന്നുമില്ല, ഞാന്‍ എന്തേലും പറഞ്ഞു ചെന്നാലും വെറുതെ ഒരു ചിരി ചിരിച്ചു അവള്‍ വിടും, ആദ്യം ഞാന്‍ കണ്ടിരുന്ന എനിക്ക് അറിയാവുന്ന ചാരു ആകെ മാറിയ പോലെ… “ഡി ചാരുവേ…വാ നമുക്കൊന്നു പുറത്തു പോയിട്ടു വരാം…” പതിവ് ഞായറാഴ്ച്ച ഞാന്‍ അവളെ വിളിച്ചു… “ഇല്ല ഏട്ടാ….ഞാന്‍ വരണില്ല… എനിക്കെന്തോ ഒരു മൂഡ് തോനുന്നില്ല…” അവളുടെ പറച്ചില്‍ കേട്ടതെ എനിക്കും എന്തോ പോലെ ആയി, അല്ലെങ്കില്‍ ഞായറാഴ്ച്ച ഒരു ബക്കറ്റ് വെള്ളവും കൊണ്ടു വന്നു എന്നെ കുലുക്കി എണീപ്പിച്ചു ബൈക്ക് കഴുകാന്‍ എന്റെ കൂടെ കൂടി, ഓടിപ്പോയി കുളിച്ചു പുറത്തു പോകാന്‍ ബൈക്കിനു മുന്നില്‍ ആദ്യം ഹാജര്‍ വെക്കുന്ന പെണ്ണാണ് ഇപ്പൊ നനഞ്ഞ കോഴിയെപോലെ ഇരിക്കുന്നത്, അവളുടെ ഉള്ളില്‍ എന്തോ കിടപ്പുണ്ടെന്നു എനിക്കും തോന്നി, പിന്നെ ഞാന്‍ വേറൊന്നും നോക്കിയില്ല, നേരെ റൂമില്‍ ചെന്നു കട്ടിലില്‍ കമിഴ്ന്നു കിടന്ന സാധനത്തിനെ വലിച്ചു പൊക്കി ബാത്റൂമില്‍ ആക്കി, മാറാനായി അവളുടുത്താല്‍ എനിക്ക് ഏറ്റവും ഭംഗി തോന്നുന്ന മാമ്പഴ നിറമുള്ള ചുരിദാറും, കറുത്ത ലെഗ്ലിന്‍സും എടുത്തു കട്ടിലിനു മുകളില്‍ വെച്ചു. “അര മണിക്കൂര്‍ അതിനുള്ളില്‍ ഉടുത്തൊരുങ്ങി മോള്‍ താഴെ എത്തിയില്ലേല്‍, ഞാന്‍ മുകളിലേക്ക് വരും എന്നിട്ടു ഉടുത്ത ഡ്രസ് പടി നിന്നെ ഞാന്‍ കൊണ്ടോവും,…കേട്ടല്ലോ….” അതും പറഞ്ഞു ഞാന്‍ താഴേക്ക് പോയി, കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ അവള്‍ താഴെ എത്തി, സാധാരണ എപ്പോഴും പോലെ ഒരുങ്ങിയിട്ടൊന്നും ഇല്ല…ആകെ ഗ്ലൂമി ആയി അവള് വന്നു ബൈക്കില്‍ കയറി, പുറകില്‍ അമ്മയുടെ വഴക്കു കേട്ടു, അവളെയും കൊണ്ടു പുറത്തു പോവുന്നതിനുള്ള മുടക്കം ആണ്, കേള്‍ക്കാനൊന്നും നില്‍ക്കാതെ വണ്ടി എടുത്തു, ബീച്ചില്‍ ഇരുന്നു കടല്‍ക്കാറ്റ് കൊള്ളുമ്പോഴും അവളുടെ മുഖത്തിനു ഒരു മാറ്റവുമില്ല, ഹോ…ആഹ് മുഖത്തൊരു ചിരി കാണാന്‍ ഞാന്‍ എന്തൊക്കെ ചെയ്യണം ആവോ.. നീട്ടിയ ഐസ് ക്രീം പോലും വേണ്ട എന്നു പറഞ്ഞിരിക്കുന്ന അവളെ ഞാന്‍ വായും പൊളിച്ചു നോക്കി ഇരുന്നു, സാധാരണ അവളുടെ ഐസ് ക്രീം മുഴുവന്‍ കയറ്റിയിട്ട് എന്റേതു കൂടി തട്ടിപ്പറിച്ചു തിന്നുന്ന പെണ്ണാണ്… “എന്താടി ചാരുവേ…നിനക്ക് എന്തു പറ്റി….ഈ ഒരു അറ്റിറ്ഡൂഡ്…നിനക്കൊട്ടും ചേരണില്ല,..എന്താണെങ്കിലും എന്നോട് പറഞ്ഞൂടെ….ഒന്നൂല്ലേലും ഞാന്‍ തന്റെ ഒരു വര്‍ഷത്തേക്കുള്ള കെട്ട്യോന്‍ അല്ലെ ചാരു…” ഒന്നു ചിരിച്ചുകൊണ്ട് അവള്‍ എന്റെ തോളില്‍ തലവെച്ചു കയ്യുംചുറ്റിപിടിച്ചു ഇരുന്നു, ഒന്നു കൂളായി എന്നു തോന്നിയപ്പോള്‍ അവള് തന്നെ ഓരോന്നു പറഞ്ഞു… അവളുടെ അച്ഛനെയും അമ്മയെയും അനിയത്തിയെയും മുത്തശ്ശിയെയും ഒക്കെ മിസ്സ് ചെയ്യുന്നതും വീട്ടില്‍ അവളോട് എന്റെ അമ്മയും അച്ഛനും കാണിക്കുന്ന അകല്‍ച്ചയും, പിന്നെ ഈയിടെയായി വിനീതും അവളെ അവോയ്ഡ് ചെയ്യുന്നതായി അവള്‍ക്ക് തോന്നുന്നു, എന്ന്, അതു ഞാനും ശ്രെദ്ധിച്ചിരുന്നു, രാത്രിയില്‍ കുറച്ചു നാളുകളായി ഇപ്പോള്‍ വിളി ഇല്ല, “ഞാന്‍ അങ്ങോട്ടു വിളിച്ചാലും എപ്പോഴും തിരക്കാണ് എന്നു പറഞ്ഞു വെക്കും, എന്നാല്‍ എന്നെ ഒട്ടു വിളിക്കത്തും ഇല്ല….വിനു ഏട്ടന്‍ എന്നെ ഒഴിവാക്കുകയാണോ എന്നൊരു തോന്നല്‍…..” എന്റെ തോളില്‍ കിടന്നവള്‍ പറഞ്ഞും…
