ചിറയിലെ മാടത്തില്‍ ഇരുന്നു, ഇനിയുള്ള കാര്യങ്ങള്‍ കണക്കു കൂട്ടുമ്പോള്‍ ആയിരുന്നു, അവന്മാര് എത്തിയത്… “എന്തായി….കാര്യങ്ങള്‍…” “കുറച്ചൊക്കെ സെറ്റ് ആയി… നീ ശെരിക്കും ആലോചിച്ചിട്ടാണോടാ…” എന്റെ അടുത്തു വന്നിരുന്ന അര്‍ജ്ജുന്‍ ചോദിച്ചു. “ഉം…ഇനിയും അവിടെ പറ്റില്ലെടാ…..നുണയന്‍ എവിടെ…” “അവന്‍ വേറെ കുറച്ചു കാര്യങ്ങള്‍ക്ക് പോയിരിക്കുവാ….നമുക്ക് ഇന്ന് പോണോ…വീട് കാണാന്‍…” “ആടാ…വൈകിക്കണ്ട…എത്ര പെട്ടെന്നു എന്നു വെച്ചാല്‍ അങ്ങനെ….നാളെ കേറാന്‍ പറ്റിയാല്‍ അത്രേം നല്ലത്…” “കുറച്ചു ഉള്ളിലാണ് കീട്ടിയത്…ഒരു ചെറിയ വീടാ…നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അതു മതിയാവുമല്ലോ…ചെറുതാണെങ്കിലും നല്ല ഭംഗിയുണ്ട് വൃത്തിയും…” “ചെറുത് മതിയെടാ…..
വാ…പോയേക്കാം…” അതോടെ അവന്‍ എഴുന്നേറ്റു…
അവന്റെ ബൈക്കിനു പിന്നില്‍ ഇരുന്നു പുതിയ തീരം തേടിയുള്ള യാത്ര ആരംഭിച്ചു. നഗരത്തിന്റെ തിരക്കില്‍ നിന്നൊക്കെ മാറി ഉള്ളിലേക്കാണ് സ്ഥലം, റോഡിലൊരു ബസ് സ്റ്റോപ് കണ്ടു, പിന്നെ അടുത്തു കണ്ട ഇടറോട്ടിലൂടെ കുറച്ചു ദൂരം കൂടെ പോയി… വീടുകള്‍ തമ്മിലുള്ള അകലം കുറയുന്നുണ്ട്… ഒടുക്കം ഒരു ചെറിയ വിക്കറ്റ് ഗേറ്റ് വെച്ചിരിക്കുന്നതിന്റെ മുന്നില്‍ അവന്‍ കൊണ്ടു പോയി നിര്‍ത്തി… ഞാന്‍ അകത്തേക്കു നോക്കി കണ്‍വെട്ടത്തായി, വെള്ള നിറമുള്ള പെയിന്റ് അടിച്ച ഒരു കുഞ്ഞു ഓടിട്ട വീട് കണ്ടു. മുന്‍പിലുള്ള വഴിയില്‍ ചെറു മെറ്റല്‍ വിരിച്ചു വശങ്ങളില്‍ കുറെ ചെടികള്‍ പൂവുമായി നിക്കുന്ന വഴി, കണ്ടപ്പോഴേ എനിക്ക് ഇഷ്ടപ്പെട്ടു…..പക്ഷെ ദൂരം ആയിരുന്നു പ്രശ്‌നം… ബസ് സ്റ്റോപ്പില്‍ എത്തണമെങ്കില്‍ തന്നെ ഇവിടുന്ന് കുറച്ചു പോണം… ഞാന്‍ ചുമ്മ വീടിന്റെ പരിസരം ഒക്കെ ഒന്നു കണ്ണോടിച്ചു നോക്കി… അല്പം മാറി ഒരു വീട് കാണാം… കുറെ മരങ്ങള്‍ നിക്കുന്ന പറമ്പാണ് ചുറ്റും, നല്ല തണുപ്പും… ചാരുവിന് ഇഷ്ടപ്പെടുവൊ എന്തോ… അര്‍ജ്ജുന്റെ വിളി കേട്ടാണ് ഞാന്‍ നോക്കിയത്, അവന്‍ ഇത്ര നേരം ആരെയോ ഫോണില്‍ വിളിക്കുകയായിരുന്നു. നോക്കുമ്പോള്‍ അവനൊപ്പം വേറെ ഒരാളെ കൂടി കണ്ടു, നല്ലൊരു പ്രായം തോന്നിക്കുന്ന മനുഷ്യന്‍…കണ്ട കാണുന്ന ഏതു കണ്ണുപൊട്ടനും മനസ്സിലാവും ബ്രോക്കര്‍ ആണെന്ന്…കക്ഷത്തില്‍ തിരുകിയിരിക്കുന്ന ആഹ് കറുത്ത ബാഗ് മാത്രം നോക്കിയാല്‍ മതി. “ഡാ… ഇതാണ്, ദിനേശന്‍ ചേട്ടന്‍…ഈ വീട് പുള്ളിയെയാ നോക്കാന്‍ ഏഏല്ലിച്ചെക്കുന്നെ…” “നമസ്കാരം…” വിനയ വിധേയനായി അയാള്‍ ഉളിച്ചുകൊണ്ട് പറഞ്ഞു. “ഓഹ് ആയിക്കോട്ടെ…” തിരിച്ചു ഞാനും പറഞ്ഞു. “ഡാ… എങ്ങനെയ അകത്തു കയറി നോക്കാല്ലോ…” ഞാന്‍ തല കുലുക്കിയതും അയാള്‍ ഗേറ്റ് തുറന്നു അകത്തേക്കു നടന്നു വാലുപോലെ പിന്നില്‍ ഞങ്ങളും… *മുന്പിവിടെ…ഒരു, പണിക്കു വന്ന കുറച്ചു ബംഗാളികളാ താമസിച്ചത്….അവന്മാരുടെ പണി കഴിഞ്ഞപ്പോള്‍ ഇവിടുന്ന് പോയി, അതു കഴിഞ്ഞു പിന്നെ വീടിന്റെ കിടപ്പു കണ്ടപ്പോള്‍ ശോശാമ്മ ടിച്ചര്‍ എന്റെ നെറുകം തല അടിച്ചു പൊട്ടിച്ചു, അവന്മാര് അതുപോലെ ആക്കിയാ ഇവിടുന്ന് പോയത്, ആശാരിയേം പെയിന്റര്‍ നേം ഒക്കെ വിളിപ്പിച്ചു നിര്‍ത്തിയാ ഒന്നു നേരെ ആക്കി എടുത്തത്… പിന്നെ വെറുതെ കിടന്ന് നശിഞ്ഞു പോയാലോ അതുകൊണ്ടു നാട്ടിലുള്ള ഏതേലും ഫാമിലിക്ക് ആണേല്‍ കൊടുത്താല്‍ മതി എന്ന് പറഞ്ഞാ പിന്നേം എനിക്ക് ഇതിന്റെ താക്കോല് തന്നെ…” അയാള വാതില്‍ തുറന്നു അകത്തേക്ക് നടത്തിച്ചു… പുതിയ പെയിന്റ് ന്റെ മണം മാറാത്ത ചുവരുകള്‍… മുകളില്‍ മച്ചാണ്….ഒരു ഹാള്‍ ഉണ്ട്, പിന്നെ ഒരു മുറിയും കിച്ചണും, അതിനോട് അടിപ്പിച്ചു ഒരു കുഞ്ഞു ഡൈനിങ്ങ് റൂമും. എല്ലാം ഒഴിഞ്ഞു കിടപ്പാണ്… കണ്ടു കഴിഞ്ഞു ഞാനും അര്‍ജ്ജുനും ഒന്നു മാറി നിന്നു സംസാരിച്ചു, “ഡാ…
