കുടമുല്ല [ Full ] 1അടിപൊളി  

അതിനുള്ള കുറച്ചു ട്രിക്ക്‌ ഒക്കെ ഇപ്പൊ ചേട്ടന്‍ പഠിപ്പിച്ചു തരാം…” ഞാന്‍ എഴുന്നേറ്റപ്പോള്‍ എന്നേം നോക്കി ബെഡില്‍ തലയും വെച്ചു പെണ്ണ്‌ കിടപ്പുണ്ട്‌. “ദേ ഇതിപ്പോ ബസ്‌ ആണെന്ന്‌ കരുതിക്കോ…” മുകളിലെ കമ്പിയില്‍ പിടിക്കുന്ന പോലെ കൈയും പിടിച്ചു ഞാന്‍ നിന്നു… പെണ്ണ്‌ ബെഡില്‍ കാലുമടക്കി ഒരു തലയിണയും കെട്ടി പിടിച്ചു എന്നെത്തന്നെ നോക്കി ഇരിക്കുന്നുണ്ട്‌. “ഞാന്‍ അമ്മൂസ്‌…ആണെന്ന്‌ വിചാരിച്ചോണേ… DOG എന്റെ പുറകില്‍ ഒരു അണ്ടിക്കുറപ്പില്ലാത്ത ഒരു മൈരന്‍ വന്നു നിപ്പുണ്ടെന്നു വെച്ചോ… അവന്‍ തൊടുവാണേല്‍ ആദ്യം പറഞ്ഞോ, നോക്കിയോ ഒന്നു വാണ്‍ ചെയ്യണം… അബദ്ധത്തില്‍ തിക്കിലോ തിരക്കിലോ പറ്റിയതാണേല്‍ അവന്‍ നീങ്ങി നിക്കും പിന്നെ അങ്ങനെ ഒരു സാഹചര്യം ഉണ്ടാവാതിരിക്കാന്‍ നോക്കും… പിന്നേം അങ്ങനെ തന്നെ നിന്നു ശല്യപ്പെടുത്തിയാല്‍, കൈമുട്ട്‌ കുറച്ചു പൊക്കി പിടിക്കുക, എന്നിട്ട്‌ നെഞ്ചിനും വയറിനും ഇടയില്‍ ഒരു കുഴി ഇല്ലേ…അവിടെ ഒറ്റകുത്തു കുത്തുക… അതോടെ അവനു കിട്ടേണ്ട ചുഗം കിട്ടിക്കോളും…” ഞാന്‍ പറഞ്ഞത്‌ കേട്ട അമ്മു കുത്തേണ്ട സ്ഥലം സ്വയം നോക്കുന്നുണ്ട്‌. എന്നിട്ട്‌ തലകുലുക്കി കാട്ടി… “ഇതൊക്കെ കാണിച്ചു തന്നെന്നു പറഞ്ഞിട്ട്‌ അവസാനം എന്റെ കൂമ്പിന്‌ കുത്തരുതെട്ടോ അമ്മൂസെ…ഞാന്‍ പാവോല്ലേ…” കൊഞ്ചി ചിരിച്ചു അമ്മുവിന്റെ മടിയില്‍ തലയും വെച്ചു കിടന്നപ്പോള്‍ മുല്ലപ്പല്ലു കാട്ടി OOH ചിരിച്ചു. “ഏട്ടനന്‍….അവിടെ ആരുടേലും കയ്യീന്ന്‌ കുത്തു കിട്ടിട്ടുണ്ടോ…” വായപൊത്തി പതിയെ ചിരിച്ചു അമ്മു ചോദിച്ചു. “പോടി കുരുപ്പേ, അമ്മാതിരി ചെറ്റത്തരം ഒന്നും ഞാന്‍ ചെയ്യത്തില്ല… ഇതു നിന്റെ ഈള എക്സ്‌ ഇല്ലേ എന്റെ അനിയന്‍ തെണ്ടി അവനുമായി കുഞ്ഞിലെ ഇടി പിടിച്ചു കളിച്ചപ്പോള്‍ അറിയാതെ അവന്റെ കൈ കൊണ്ടൊരു കുത്തു അവിടെ കിട്ടി… ഹോ അന്ന്‌ ശ്വാസം കിട്ടാതെ കണ്ണും മിഴിച്ചു കിടന്ന എന്നെ എനിക്ക്‌ ഇപ്പോഴും ഓര്‍മ ഉണ്ട്‌…” ഞാന്‍ പറഞ്ഞു തീര്‍ന്നതും പെണ്ണ്‌ കുനിഞ്ഞു വന്നു എന്റെ നെഞ്ചില്‍ കടിച്ചു… “ഓഈ….അമ്മൂ…വിടടി….ഉത….” “ഇനി എന്നെ അവനുമായി കൂട്ടി പറയരുതെട്ടാ….നിക്ക്‌ അത്‌ ഇഷ്ടല്ലാ…” കവിള്‍ വീര്‍പ്പിച്ചു അമ്മു പറഞ്ഞതും അവിടെ ചൂണ്ടു വിരല്‍ കുത്തി ഞാന്‍ സോറി പറഞ്ഞു… ” ഇന്നലെ ഇവിടെ എന്തൊക്കെയാ കാട്ടിക്കൂട്ടിയെന്നു വല്ല ഓര്‍മയും ഉണ്ടോ മോള്‍ക്ക്‌….എന്താ പറ്റിയെന്നു അറിയാതെ ഞാനും വല്ലാതെ ആയി…” ഞാന്‍ ചോദിച്ചത്‌ കേട്ട അമ്മു എന്നെ കിടത്തി എനിക്ക്‌ മേലെ കേറി കിടന്ന്‌ എന്റെ നെഞ്ചില്‍ തല വെച്ചു. “അന്ന്‌… എനിക്കൊരു എട്ട്‌ ഒന്‍പതു വയസ്സ്‌ ഉണ്ടാവും… തറവാട്ടില്‍ കല്യാണം ആയി എല്ലാവരും കൂടിയിട്ടുണ്ടായിരുന്നു…. ഞങ്ങള്‍ പിള്ളേരെല്ലാം കൂടി അത്രേം കുട്ടികളെ ഒരുമിച്ചു കിട്ടിയതുകൊണ്ടു എന്തു കളിക്കണം എന്നറിയാതെ ഓടിപ്പാഞ്ഞു നടക്കുന്ന നേരം… അവസാനം ഞങ്ങള്‍ എല്ലാവരും ഒളിച്ചു കളിക്കാന്‍ … അന്ന്‌ ഞാനിട്ട പട്ട്‌ പാവാടയുടെ ചുവപ്പ്‌ ഇപ്പോഴും എനിക്ക്‌ ഓര്‍മയുണ്ട്‌… അന്ന്‌ ഒളിക്കാന്‍ ആയി ഞാന്‍ ആദ്യം കയറിയത്‌ അവിടെ പാചക്കാരു ഒക്കെ കൂടിയ കലവറയുടെ അടുത്തായിരുന്നു… ഒളിക്കാന്‍ സ്ഥലം നോക്കി ചുറ്റിയ എന്റെ അടുത്തേക്ക്‌ വന്ന ആഹ്‌ ആളുടെ മുഖത്തെ പാതി നര വീണ മീശ….ചുവന്നു കുറുകിയ കണ്ണു… ആദ്യം എനിക്ക്‌ പേടിയാ തോന്നിയത്‌… ഒളിക്കാന്‍ സ്ഥലം കാട്ടി തരാം എന്ന്‌ പറഞ്ഞു, എന്നെ വിളിചോണ്ട്‌ പോയ അയാളുടെ കയ്യിലെ തഴമ്പു ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക്‌ എന്റെ കയ്യില്‍ ഇടയ്ക്ക്‌ അറിയാം…

ഇരുട്ടിലേക്ക്‌ എന്നെ പാത്തു നിര്‍ത്തി… ആഹ്‌ കുറച്ചു നേരം എന്റെ മേലെ അയാളെന്താ ചെയ്തത്‌ എന്നു എനിക്ക്‌ ഓര്‍മ പോലും ഇല്ല… അതെന്തായിരുന്നെന്നു മനസ്സിലാക്കാനുള്ള അറിവ്‌ പോലും ഇല്ലായിരുന്നു… അന്ന്‌ മുതല്‍ എനിക്ക്‌ പേടിയാ ഏട്ടാ…ഇരുട്ടില്‍ എന്താ നടക്കുന്നെന്നു പോലും അറിയാതെ നിക്കുന്ന ആഹ്‌ കൊച്ചുകുട്ടിയായി പോവും ഞാന്‍,.. എന്റെ മേലെ ദുരുദ്ദേശത്തോടെ കൈ ഇഴയുമ്പോള്‍…. എനിക്ക്‌ പറ്റത്തില്ല ഏട്ടാ… എന്റെ മനസ്സ്‌ പിടി വിട്ടു പോവും പോലെയാ…” എന്റെ നെഞ്ചു പതിയെ നനയുന്നുണ്ടായിരുന്നു… അമ്മുവിന്റെ മേലെ കൈ വെക്കാന്‍ ഞാന്‍ ആദ്യമായി ഒന്നു മടിച്ചു… അതു മനസ്സിലാക്കി എന്നോണം അവള്‍ എന്നെ മുറുക്കെ പിടിച്ചു നെഞ്ചില്‍ ഉമ്മ വെച്ചു… പതിയെ അവളുടെ മുതുകില്‍ തഴുകി അമ്മുവിനെ അശ്വസിപ്പിക്കുമ്പോള്‍ കിലുക്കാം പെട്ടിപോലെ നടക്കുന്ന എന്റെ അമ്മുവിന്റെ ഉള്ളില്‍ എന്നോ കോറിയിട്ട മുറിവുകളും ഉണ്ടെന്നു തിരിച്ചറിയുക ആയിരുന്നു ഞാന്‍… അന്ന്‌ രാത്രി, കൊഞ്ചിച്ചും കളിപ്പിച്ചും പൂര്‍ണ്ണമായും അമ്മൂസിനെ എന്റെ പഴയ കിലുക്കാംപെട്ടി ആക്കി മാറ്റിയാണ്‌ ഉറങ്ങിയത്‌… KEKRKRERERERERERERERRRRRERERERERERREREEER ഒരു മാസം ഇതിനിടയില്‍ കടന്നു പോയി… പുറത്തൊക്കെ എന്തൊക്കെ റാഡിത്തരം കാണിക്കുമെങ്കിലും ഒന്നു കൊഞ്ചിച്ചു അമ്മൂനെ കൊതിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ പെണ്ണിന്റെ അത്രേം നാണം വേറെ ആര്‍ക്കും ഇല്ല… അതുകൊണ്ടു തന്നെ ഇപ്പോഴും ഉമ്മ വെക്കലും തഴുകലും ഒക്കെയെ ഉള്ളൂ… രാവിലെ, പോവും മുന്നേ പക്ഷെ കെട്ടിപ്പിടിച്ചു ഒരുമ്മ പെണ്ണിന്‌ കിട്ടണം, അതു നിര്‍ബന്ധം ഉള്ള കാര്യമാണ്‌… അന്ന്‌ വൈകിട്ട്‌ പണിയും കഴിഞ്ഞു ബേക്കറിയില്‍ അമ്മൂനെ പറ്റിച്ചു ഒരു പപ്സും കേറ്റി, മുഖത്തു പറ്റിപ്പിടിച്ച ദൈവത്തിന്റെ കൈ ആയ പൊടി മുഴുവന്‍ തൂത്തു കളയുമ്പോള്‍ ആയിരുന്നു, ബസില്‍ നിന്നു അമ്മു ഇറങ്ങി വന്നത്‌… ഇറങ്ങിയതെ ബേക്കറിയില്‍ കുറ്റിയടിച്ചിരുന്ന എന്നെ നോക്കി പെണ്ണ്ണ്‌ ഓടി വന്നു.

Updated: November 24, 2026 — 5:02 pm

Leave a Reply

Your email address will not be published. Required fields are marked *