“എന്താ അമ്മൂസെ…” പെണ്ണിനെ കെട്ടിപ്പിടിച്ചു ഞാന്‍ ചോദിക്കുമ്പോള്‍ വീണ്ടും ഒരുമ്മ തന്നു… നമുക്കൊരു കുട്ടികൂടെ ആയാലോ…ഏട്ടാ…” എന്റെ കാതില്‍ കടിച്ചു പതിയെ പെണ്ണ് ചോദിച്ചതും…ഞാന്‍ കൈ എടുത്തു തൊഴുതു… “എന്നെ നിലത്തു നിര്‍ത്താന്‍ നിനക്ക് ഒരാശയുമില്ലല്ലേ അമ്മൂസെ….” “പോടാ ഏട്ടാ…..ഉമ്മാ…” കൊഞ്ചി ചിരിച്ചുകൊണ്ട് അമ്മൂസ് വീണ്ടും കിണുങ്ങാന്‍ തുടങ്ങി… “എന്താണ് മോളെ ഉദ്ദേശം…” എന്റെ കരവലയത്തില്‍ കിടന്നു ചിണുങ്ങുന്ന അമ്മുവിന്റെ കള്ളച്ചിരിയില്‍ എനിക്ക് സംശയം തോന്നി ഞാന്‍ ചോദിച്ചു… “ഇന്ന് പോണോ…” അതോടെ പെണ്ണിന് മടി തുടങ്ങിയെന്ന് മനസ്സിലായി… “പോണം…പോണം….ഉച്ച വരെ എനിക്ക് നല്ല പണിയാ മോളു നിന്നാല്‍ ഒന്നും നടക്കില്ല,..നിനക്ക് ഭദ്രയെക്കാളും മടി ആണല്ലോ അമ്മൂസെ… അതോണ്ട് മടി പിടിക്കാതെ എന്റെ അമ്മൂസ് പോയിട്ട് വാട്ടോ…” അതോടെ കുറുമ്പ് നിറച്ചു പെണ്ണ് ബാഗ് എടുത്തു കയ്യില്‍ പിടിച്ചു ഞാന്‍ നേരെ പോയി മുണ്ടും ബനിയനും മാറ്റി ബൈക്കിന്റെ കീയും എടുത്തു മുന്നില്‍ വന്നു… ഹാളില്‍ എന്റെ ഉമ്മയ്ക്കുവേണ്ടി നിക്കുന്ന അമ്മുവിനെ കെട്ടിപ്പിടിച്ചു രണ്ടു കവിളിലും അമര്‍ത്തി ഉമ്മ വെച്ചു… പിന്നെ ചുണ്ടില്‍ ഉമ്മ വെച്ചു നാവിനെ ഉറുഞ്ചിവലിച്ചു… അമ്മു എന്നെ ചുറ്റിപ്പിടിച്ചു എന്റെ ചുണ്ടും വലിച്ചു കുടിച്ചു….പെണ്ണിന്റെ പിടി ഒന്നു കഷ്ടപ്പെട്ടു ഈരിയെടുക്കുമ്പോള്‍ മുഖത്തു കൊതിക്കെറുവ്… കവിളില്‍ പിടിച്ചാട്ടി….മൂട്ടില്‍ നിന്ന് വയറിലെ സാരി നീക്കി ഇപ്പോഴും സ്‌ട്രെച് മാര്‍ക്ക് ഉള്ള എന്റെ അമ്മൂന്റെ ഭദ്രയെ എനിക്ക് തന്ന വയറിനെയും ഞാന്‍ ഒന്ന് ഉമ്മ വെച്ചു… ഒരിക്കെ പോവും മുന്നേ ഉള്ള എന്റെയും അമ്മൂന്റെയും സ്നേഹപ്രകടനം കണ്ട കൊച്ചു കുറുമ്പിയും പിറ്റേന്ന് മുതല്‍ പോവുമ്പോള്‍ ഉമ്മ ചോദിച്ചു വാങ്ങാനും അമ്മൂന് വയറില്‍ ഉമ്മ കൊടുക്കാനും തുടങ്ങി… അമ്മും ഭദ്രയും പിള്ളേരെ പോലെ എപ്പോഴും കളിയാക്കലും കുറുമ്പും തല്ലുപിടിയും ഒക്കെ ആണെങ്കിലും രണ്ടിനും ജീവനാണ് അങ്ങോട്ടും ഇങ്ങോട്ടും… അമ്മു വേണ്ട എന്നു പറയുന്ന കാര്യം ഇത്ര ചെറുതാണെങ്കിലും അതെന്താ എന്നു പോലും ചോദിക്കാതെ ഭദ്ര പിന്നെ ചെയ്യില്ല…ഞാന്‍ വല്ലതും ആണെങ്കില്‍ എന്നെ വലിച്ചു കീറും പെണ്ണ്… സ്നേഹപ്രകടനം ഒക്കെ കഴിഞ്ഞു ബൈക്കില്‍ എന്റെ പിറകില്‍ ചുറ്റിപ്പിടിച്ചിരുന്ന അമ്മു ഇടയ്ക്ക് എന്റെ മുതുകില്‍ തരുന്ന ഉമ്മകള്‍ പറയാതെ പറയുന്നുണ്ട് പെണ്ണിന്ന് ഉച്ച കഴിഞ്ഞെടുക്കുന്ന ലീവിന്റെ കാര്യം… ബൈക്കില്‍ പോവുമ്പോള്‍ കണ്ടു അപ്പൂപ്പനും കൊച്ചുമോളും പോയ ബുള്ളറ്റ് ഒരു ബേക്കറിയുടെ മുന്നില്‍ ഇരിക്കുന്നത്… അപ്പൊ ഇന്നും ഡേ കയറില്‍ പോവലില്ല…എവിടേലും ഒക്കെ തെണ്ടിതിരിഞ്ഞു വൈകിട്ട് ഇളിഞ്ഞ ചിരിയുമായി നിക്കുന്ന രണ്ടിനെയും കാണാം… എന്നെ ചുറ്റിപ്പിടിച്ചു അപ്പോഴും അമ്മു കൊഞ്ചുന്നുണ്ടായിരുന്നു….എന്നെ ബൈക്കു തിരിക്കാന്‍ പ്രലോഭിപ്പിക്കാന്‍ എന്നോണം… ഇതാണ് എന്റെ ലോകം…എന്റെ പെണ്ണും ഞങ്ങളുടെ രാജകുമാരിയും അടങ്ങുന്ന ഞങ്ങളുടെ കുഞ്ഞു ലോകം… ഇതിങ്ങനെ കൈക്കുടന്നയില്‍ കൊണ്ടു നടക്കുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷവും…
