Holo…
Q#S%# ഓര്‍മകളില്‍ നിന്നു തിരിച്ചെത്തിയപ്പോള്‍ ഇന്നലെ രാത്രി ഞാന്‍ ഒപ്പിച്ച മണ്ടത്തരങ്ങള്‍ ഓര്‍ത്തു ചൂളി പോയിരുന്നു… അവളുടെ നേരെ നോക്കാന്‍ പോലും ചമ്മല്‍… അപ്പോഴേക്കും കാര്‍ വീടിന്റെ വഴി കടന്നു മതിലിനകത്തേക്ക് എത്തി വീടിനു മുന്നില്‍ ഒരു കൂട്ടം ആണ് ഞാന്‍ ആദ്യം കണ്ടത്… മൈര്…ചെന്നു കേറുമ്പോഴേ അമ്മേടെ ചൂലിന് അടി കിട്ടുവോ എന്തോ…
കാര്‍ മുന്നിലേക്ക് നിര്‍ത്തിയതും ആഹ് കഷണ്ടി ആദ്യമേ ചാടി പിടിച്ചിറങ്ങി അവരോട് പോയി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അച്ഛന്റെ മുഖത്തെ ഭാവവും അമ്മയുടെ മുഖത്തെ ദയനീയതയും കണ്ടതോടെ ഉള്ളില്‍ എനിക്കൊരു സമാധാനം വന്നു.,…കൊല്ലാന്‍ പോകുവല്ലേ ഇനി എന്തിനാ പേടിക്കണേ…
അടുത്തിരുന്ന അവള്‍ സാരിയുടെ മുന്താണിയും കയ്യില്‍ ചുറ്റി അഴിച്ചു ഇരിക്കുന്നുണ്ട്, ഇപ്പോഴും കരച്ചിലിനൊരു കുറവുമില്ല…
ആഹ് എന്റെ ശവമടക്കിന് ഇനി കഷ്ടപ്പെട്ടു കരയണ്ടല്ലോ… കഷണ്ടിയുടെ ഡയലോഗ് ഏറ്റൊ എന്തോ….. ഞാന്‍ നോക്കി നികുമ്പോള്‍ അച്ഛന്‍ തൂമ്പയുമെടുത്തു പുറകിലെ തൊടിയിലേക്ക് നടന്നു, അങ്ങേരു എന്റെ കുഴിവെട്ടാന്‍ പോയതാണോ എന്തോ… അമ്മ നിന്നു കണ്ണു പിഴിയുന്നുണ്ട്…. കഷണ്ടി വീണ്ടും കാറിനടുത്തേക്ക് വന്നു. “രണ്ടു പേരും ഇറങ്…എല്ലാം ഈ സുഗണേട്ടന്‍ പറഞ്ഞു ശെരിയാക്കിയിട്ടുണ്ട്… പേടിക്കാതെ ഇറങ്ങിക്കോ…” ഓഹ് അപ്പൊ ഈ പാഴിന്റെ പേര് സുഗുണന്‍ എന്നായിരുന്നൊ….ബെസ്റ്റ് പേര്… ഇനി ചമ്മിയും പേടിച്ചും നിന്നിട്ടൊന്നും കാര്യമില്ലാത്തതുകൊണ്ടും, ഞാന്‍ ചെയ്തതെല്ലാം ഈ വീട്ടിലെ അവരുടെ കണ്ണിലെ ഉണ്ടംപൊരി ആയ എന്റെ അനിയന് വേണ്ടി ഉള്ള ത്യാഗം ആണെന്നും മനസ്സില്‍ അങ്ങു പറഞ്ഞൊറപ്പിച്ചു, സിനിമയിലൊക്കെ നടന്മാരു കാറില്‍ നിന്നിറങ്ങുമ്പോലെ കാലും വലിച്ചു വച്ചൊരു ഇറങ്ങു ഇറങ്ങി… ഈമ്പിപോയി, മുണ്ടഴിഞ്ഞു അതോടെ പിടിച്ചു വെച്ച ഗ്യാസ് എല്ലാം കയ്യിന്നു പോയി…. വീടിന്റെ മുറ്റത്തു എല്ലാരും നോക്കി നിക്കെ, വേറെ വഴി ഒന്നും ഇല്ലാത്തത് കൊണ്ട് കണ്ണും പൂട്ടി ഒന്നു വലിച്ചുടുത്തു നേരെ നടന്നു, അവള് വരുന്നോ ഇല്ലയോ എന്നൊന്നും നോക്കിയില്ല… ആദ്യം എന്നെ വീട്ടില്‍ കേറ്റുവോ എന്നു നോക്കട്ടെ… അമ്മയുടെ മുന്നില്‍ നിന്നപ്പോള്‍ കരഞ്ഞു നിറഞ്ഞ കണ്ണു എന്റെ മുഖത്തിഴഞ്ഞു, എന്റെ മുഖത്തെ വെട്ടും മുറിവും കണ്ടപ്പോള്‍ ഒരു വത്സല്യം അമ്മേടെ മുഖത്തു കണ്ട ഞാന്‍ ഒന്നും നോക്കിയില്ല, നല്ലൊരു ഇളി അങ്ങു ഇളിച്ചു… 1൫…ട്ടേ…!! ഹോചെവി ഒന്നു കിറുങ്ങിപ്പോയി…. ചെവിക്കല്ലു അടച്ചാണ് കിട്ടിയത്… മുഖത്തു BRIE) നിറഞ്ഞാടുന്നു. എന്നെ നോക്കി ഒന്നു കലിപ്പിച്ച ശേഷം എന്റെ പിന്നിലേക്ക് കൈ നീട്ടി കൊണ്ടു വന്നു… ഒരു നിമിഷം ഞാന്‍ ഒന്ന് ഞെട്ടി മാറി, പക്ഷെ ഇതെല്ലാം കണ്ടു എന്റെ പിന്നില്‍ പതുങ്ങി നിന്ന അവളുടെ കൈ പിടിച്ചു അമ്മ അവളെ അകത്തേക്ക് കൊണ്ടുപോയി…
അപ്പോഴാണ് ആശ്വാസമായത്…
ഞാന്‍ അകത്തേക്ക് കയറും മുന്‍പേ, കൂടെ വന്ന കഷണ്ടിയെയും ടീമിനെയും ഒന്നു നോക്കി… പിറകില്‍ അവരുടെ പൊടി പോലുമില്ല… “മോന് കിട്ടിയപ്പോഴേ അവര് പോയാര്‍ന്നു…” എല്ലാം കണ്ടു ഗാലറിയില്‍ ഇരുന്ന അപ്പുറത്തെ വീട്ടിലെ റേഡിയോ മറിയാമ്മ പറഞ്ഞു… ഹാവൂ ആശ്വാസമായി… പിന്നെ അധികം നിന്നു ഈമ്പാനൊന്നും നിക്കാതെ ഞാന്‍ വേഗം അകത്തേക്ക് ഓടി കയറി… അടുക്കളയില്‍ എന്തൊക്കെയോ ഭൂമി കുലുക്കം നടക്കുന്നുണ്ട്… ഓടി മുറിയില്‍ കയറാന്‍ നോക്കിയപ്പോള്‍ അതു അകത്തൂന്നു പൂട്ടിയിരിക്കുന്നു, മൈര് ഇതാര…, ഇതിന്റെ ഉള്ളില്‍, ആലോചിച്ചു കാട് കയറേണ്ടി ഒന്നും വന്നില്ല ‘അമ്മ എനിക്ക് പിറകെ വന്നു മുറിയുടെ മുന്നില്‍ എത്തി, . എന്നെ രൂക്ഷമായി ഒന്നു നോക്കിയ ശേഷം കതകില്‍ മുട്ടി തുടങ്ങി… എന്നോടൊന്നും മിണ്ടുന്നില്ല, അപ്പൊ ഇനി മുതല്‍ വിട്ടില്‍ ഞാന്‍ ഒറ്റയ്ക്കായി എന്നുള്ള കാര്യം എനിക്ക് മനസിലായി, കതകു തുറന്നു മുന്നില്‍ അവള്‍ നില്‍പ്പുണ്ട് ഇപ്പോഴും കരച്ചില് തന്നെ, ഇതിനു ഇതല്ലാതെ വേറെ പണി ഒന്നുമില്ലേ… മുള്ളാന്‍ മുട്ടി നിന്നതുകൊണ്ടു അകത്തേക്കു കയറാന്‍ ഒരുങ്ങിയതും എന്നെ തള്ളി മാറ്റി അമ്മ അകത്തു കയറി, വീണ്ടും എന്റെ മുന്നില്‍ കതകടഞ്ഞു, ഈമ്പി, പിന്നൊന്നും ആലോചിച്ചില്ല നേരെ പറമ്പിലേക്കിറങ്ങി ഒരു മൂലയില്‍ അങ്ങു മുണ്ടും പൊക്കി നിന്നു നീട്ടിയങ്ങൊഴിച്ചു, ഹോ ഇതുവരെ നടന്നതൊക്കെ ഒരു നിമിഷം കൊണ്ട് ആഹ് സുഖത്തില്‍ ഞാന്‍ അങ്ങു മറന്നു പോയി, മുള്ളി കുട്ടനെയും ഒന്നു കുലുക്കി, ഞാന്‍ തിരിച്ചു പോകും വഴി പറമ്പിലെ വാഴത്തോപ്പില്‍ കൂട്ടിവെച്ചിരിക്കുന്ന കണ്ണിനു അടുത്തു കുഴിയെടുക്കുന്ന അച്ഛനെ കണ്ടു… ആഴ്ത്തി വെട്ടുന്ന വെട്ടിനിടയിലും ആഹ് കണ്ണു ഇടയ്ക്ക് ഇടയ്ക്ക് തുടയ്ക്കുന്നത് കണ്ട എന്റെ നെഞ്ചിലൊരു കൊളുത്തി വലി അറിയുന്നുണ്ടായിരുന്നു….
