“ചാരു…ഇതു നീ കാരണം ഒന്നും അല്ല…അതോര്‍ത്തു ഇനി ആലോചിച്ചു വിഷമിച്ചിരിക്കേണ്ട,…അവനെ പോലെ ഒരുത്തനുള്ള വീട്ടില്‍ പേടിച്ചു കഴിയുന്നതിലും ബേധം, മാറി പോവുന്നതല്ലേ…ഇന്നല്ലെങ്കില്‍ നാളെ എന്തായാലും ഞാന്‍ ഈ വീട് അവനു വിട്ടു കൊടുക്കണം…ഇതിപ്പോ ഇങ്ങനൊരു കാരണം കൂടി ഉണ്ടായി എന്നെ ഉള്ളൂ..അതലോചിച്ചു എന്റെ കൊച്ചിനി വിഷമിക്കേണ്ട…” അവളെ ഒന്നു ചേര്‍ത്തു കുലുക്കി ഞാന്‍ അകത്തേക്കു നടന്നു. ഹാളില്‍ തന്നെ ആഹ് കാഴ്ച്ച കണ്ടു… സോഫയില്‍ നീലിച്ച മുഖവും, മേല് മുഴുവന്‍ എണ്ണയും, നീര് വന്നു വീര്‍ത്ത കാലും, ഒക്കെയായി അവനെ ഇട്ടു ഉഴിയുന്ന അമ്മ. ഞാന്‍ വന്നത് കണ്ട എന്നെ ഒന്ന് നോക്കിയ അവന്‍ അതേപോലെ മുഖം തിരിച്ചു കിടന്നു. “ഇവന്‍ എങ്ങാണ്ടോ പോയി വീണു മോനെ….. ദേ നെഞ്ചും മുഖോം കാലും എല്ലാം നീര് വന്നു കിടപ്പുണ്ട് ചതവും ഉണ്ട്…” “ആശുപത്രിയില്‍ കാണിച്ചില്ലെടാ…വേണേല്‍ ഞാന്‍ വരാം..” ഒന്നും അറിയാത്ത പോലെ ഞാന്‍ ചോദിച്ചു… ഒന്നു ഞരങ്ങിയതല്ലാതെ വേറെ പ്രതികരണം ഒന്നുമില്ല…ഹോ എനിക്ക് ആഹ് കിടപ്പു കണ്ടിട്ട് കുണ്ടിക്ക് ഒരു ചവിട്ടും കൂടി കൊടുക്കാന്‍ തോന്നിപ്പോയി… കൊതി അടക്കി പിടിച്ചു… ഞാന്‍ മേളിലേക്ക് കയറുമ്പോള്‍ എന്റെ പിന്നാലെ വാല്‍ പോലെ ചാരുവും ഉണ്ടായിരുന്നു.
ഞാന്‍ അകത്തു കയറിയതും പെണ്ണ് ഉടനെ വാതില്‍ കുറ്റിയിട്ടു, “എന്താ മോനൂസെ പരിപാടി…” എന്നെ കണ്ണു കൂര്‍പ്പിച്ചു നോക്കി പെണ്ണ് ചോദിച്ചു. “എന്ത് പരിപാടി ഒന്നു കുളിക്കണം…” “ഏട്ടനും ഇന്നെവിടേലും വീണോ…” അവളുടെ ചോദ്യത്തില്‍ തന്നെ വശപ്പിശക് മണുത്ത ഞാന്‍ എന്റെ മേത്തൊക്കെ ഒന്നു നോക്കി… “അവിടെ ഒന്നുമല്ല…ദേ ഇവിടെ…” പറഞ്ഞു വന്നു ചാരു എന്റെ കൈമുട്ടിനു പിന്നില്‍ ഒന്നു പിടിച്ചു വലിച്ചു തൊട്ടു… അവളുടെ കൈ വീണപ്പോള്‍ അവിടെ തൊലി പോയിട്ടുണ്ട് എന്നു നീറിയപ്പോള്‍ മനസ്സിലായി… “സ്ത്…വിട് പെണ്ണെ…” “ഹി ഹി ഹി…ഇതെവിടെ പോയി വീണതാ ഏട്ടാ…” “പൊടി കുരുപ്പേ…” കള്ളിവെളിച്ചതായതോടെ അധികം ചീയാന്‍ നിക്കാതെ ഞാന്‍ ബാത്റൂമില്‍ കയറി. “എനിക്ക് എല്ലാം മനസ്സിലായീട്ടാ…” ഞാന്‍ കയറിയതും പുറത്തു നിന്നവള്‍ വിളിച്ചു പറഞ്ഞു…
KERRERERERERERERERERERERRRERRERREREEER “നിനക്കിതെന്തിന്റെയാട….ഇവിടെ നിനക്കിപ്പോ എന്താ കുറവ്….ഇവന്റെ കെട്ടൊറപ്പിച്ചു നിക്കുന്ന സമയത്തു നീ വീടുമാറുന്നു എന്നു പറയുമ്പോള്‍ നാട്ടുകാര് എന്തു പറയും…” വിഷയം രാത്രി ഞാന്‍ എടുത്തിട്ടതും പൊട്ടിത്തെറിച്ചത് അമ്മയാണ്. അച്ഛന്‍ ഒന്നും മിണ്ടാതെ ഇരുന്നതെ ഉള്ളൂ… “ഇതു ഞാന്‍ കുറച്ചു നാളായി ആലോചിച്ചു ഇരുന്ന കാര്യമാണമ്മേ….ഇപ്പോഴാണ് എല്ലാം ശെരി ആയത് ഇവിടുന്ന് കുറച്ചു മാറി ഒരു വീട് ശെരിയായിട്ടുണ്ട്…” “നിങ്ങള് ഇതൊന്നും കേള്‍ക്കുന്നില്ലേ….ഈ കുടുംബം ഇങ്ങനെ ചിതറിപ്പോവുമ്പോള്‍ മിണ്ടാതെ ഇരിക്കാനാണോ…” അമ്മ കണ്ണും നിറച്ചു അച്ഛനെ നോക്കി ചിറി… “അവന്‍ എല്ലാം തീരുമാനിച്ചു കഴിഞ്ഞില്ലേ…ഇനി പറഞ്ഞിട്ടു എന്തു മാറാനാ…” അത്രയും പറഞ്ഞു അച്ഛന്‍ എഴുന്നേറ്റു പോയി… ആഹ് ഉള്ളെരിയുന്നത് എനിക്ക് കാണാമായിരുന്നു, പക്ഷെ ഇത് സംഭവിച്ചേ പ്റൂ…എന്നെങ്കിലും അവര്‍ക്കിത് മനസ്സിലാവും എന്നു പ്രതീക്ഷിക്കാനെ എനിക്ക് കഴിയു എന്നറിയാം…” “അമ്മ അപ്പോഴും ഇരുന്നു പതം പറഞ്ഞു ഇരുന്നു മൂക്ക് പിഴിയുന്നുണ്ട്…” അപ്പോഴാണ് ഒരു മൂലയില്‍ കണ്ണും നിറച്ചു മിണ്ടാതെ ഇരിക്കുന്ന ചാരുവിനെ അമ്മ കണ്ടത്,…അമ്മയുടെ മുഖഭാവം മാറുന്നത് കണ്ടതും എനിക്ക് കാര്യം മനസ്സിലായി… “ഇവള് ഈ കുടുംബത് കേറി വന്നേപ്പിന്നെയാ എല്ലാം നശിക്കാന്‍ തുടങ്ങിയത്… ഇപ്പൊ നിന്റെ ബുദ്ധി ആയിരിക്കും എന്റെ മോനെ ഇപ്പോള്‍ ഈ നിലയില്‍ ആക്കിയത്…” ആര്‍ത്തു കൊണ്ടു ചാരുവിന് നേരെ പാഞ്ഞു വന്ന അമ്മയെ ഞാന്‍ കയില്‍ ഒതുക്കി പിടിച്ചു… സങ്കടം സഹിക്കാന്‍ ആവാതെ എന്റെ ചുമലിലേക്ക് വീണു കരഞ്ഞു തുടങ്ങി. അമ്മയെ താങ്ങി പുറത്തെ കോലായിലേക്ക് നടക്കുമ്പോള്‍ വിങ്ങിപ്പൊട്ടി ഇപ്പൊ കാറിപ്പൊളിക്കും എന്ന നിലയില്‍ നിക്കുന്ന ചാരുവിനെ നോക്കി ഒന്നു കണ്ണടച്ചു കാട്ടി അമ്മയേം കൂട്ടി ഞാന്‍ നടന്നു. “അമ്മാ….ഈ തീരുമാനം എന്‍റെയാ….ചാരു പോലും ഇപ്പഴാ ഇതറിയുന്നെ….” “പോടാ…അവള് പറഞ്ഞിട്ടല്ലാതെ നീ ഇപ്പൊ എന്തിനാ വീട് വിട്ടിറങ്ങുന്നെ…എനിക്കറിയാം….” കണ്ണു അമര്‍ത്തിതുടച്ചു വീണ്ടും ഏങ്ങിക്കൊണ്ടു അമ്മ പറഞ്ഞു. “എന്റെ ഉഷകൊച്ചേ….ഇതെടുത്തിട്ട് ഒത്തിരി നാളായി… ഇപ്പൊ സമയം ആയെന്നു തോന്നി, അതുകൊണ്ടു കൂടിയാ…എന്നായാലും ഈ വീട് അവനുള്ളതല്ലേ..ഇപ്പൊ അവന്റെ കല്യാണോം ആയി….അവന്റെ പെണ്ണിന്റെ ആള്‍ക്കാരു നോക്കുമ്പോള്‍ അവന്റെ വീട്ടില്‍ കടിച്ചു തൂങ്ങി കിടക്കുന്നവനായിട്ടെ എന്നെ കാണുൂ…പിന്നെ അതിന്റെ പേരില്‍ പ്രശ്‌നങ്ങളായി….അതിലും നല്ലത് നന്നായിരിക്കുമ്പോള്‍ തന്നെ മാറുന്നതാ… ഗള്‍ഫിലെക്കൊന്നും അല്ലല്ലോ എന്റെ ഉഷാമ്മേ… ഒരു വിളി അടുത്ത സെക്കന്റില്‍ ഞാന്‍ ഇഞ്ങെത്തില്ലേ….” ഒന്നു കൂട്ടിപിടിച്ചു പറഞ്ഞതും എന്റെ മുഖം കോരി എടുത്തു ഉമ്മകൊണ്ടു പൊതിഞ്ഞിരുന്നു അമ്മ… കുറെ നോക്കിയെങ്കിലും കണ്ണു നിറയുന്നത് തടയാന്‍ എനിക്കും കഴിഞ്ഞില്ല… KERKRERERERERERERERRRERERERERERREREER വീട് വിട്ടിറങ്ങുമ്പോള്‍ അധികം ഒന്നും കയ്യില്‍ ഉണ്ടായിരുന്നില്ല…രണ്ടു ബാഗില്‍ കൊള്ളാവുന്ന സാധനങ്ങള്‍ എല്ലാം ഇനി ഒന്നെന്നു തുടങ്ങണം എന്നറിയാം… അത്യവശ്യം വേണ്ട കുറച്ചു സാധനങ്ങള്‍ ഒക്കെ ഞാന്‍ വാങ്ങി നേരത്തെ അവിടെ ഫഎത്തിച്ചിട്ടുണ്ട്… സത്യം പറഞ്ഞാല്‍ ബൈക്ക് സ്വപ്നം കണ്ടു ബാങ്കില്‍ കൂടിയിരുന്ന പണം ഒക്കെ വീടിന്റെ അഡ്വാന്‍സും അല്ലറ ചില്ലറ സംഭവങ്ങളും വാങ്ങിയപ്പോള്‍ തന്നെ തീരാറായി… എന്റെ ബൈക്കും എടുത്തു ബാഗൊരെണ്ണം കയ്യില്‍ ചുറ്റിപ്പിടിച്ചു ഇരുന്നു ചാരുവും ഞാനും വീടിനോടു യാത്ര പറഞ്ഞു, കെട്ടിവന്നപ്പോള്‍ മുതല്‍ ഞാന്‍ കഴിഞ്ഞു ചാരുവിന്റെ അടുത്ത കൂട്ടായിരുന്നു പോഞ്ഞിക്കര… പെണ്ണിനി അതിനെ വല്ലോം എടുത്തു ബാഗിലിട്ടൊ എന്നറിയാന്‍ കുലുക്കി ആണ് ബാഗ് എടുത്തു ബൈക്കില്‍ വെച്ചത്. വീട് വിട്ടിറങ്ങുന്നതില്‍ അച്ഛനുള്ള നീരസം പരസ്യമായിരുന്നു, അമ്മയ്ക്ക് കൂടെ വരണം എന്നുണ്ടായിരുന്നെങ്കിലും അച്ഛന്റെ വാക്കില്‍ വീട്ടില്‍ തന്നെ നിന്നു, പക്ഷെ ഏന്നെ പോലും അറിയിക്കാതെ അമ്മയുടെ രണ്ടു വളകള്‍ അമ്മ ചാരുവിന് കൊടുത്തിരുന്നു… വീട്ടിലേക്ക് ഞങ്ങളുടെ ഒപ്പം നുണയനും നുണയന്റെ അനിയത്തി നിത്യയും ഉണ്ട്,..ആള്‍് കോളേജില്‍ പഠിക്കുവാണ് ഒരു കാന്താരി. മിററിലൂടെ നോക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് കണ്ണു തുടയ്ക്കുന്ന ചാരുവിനെ കാണാം… അതിനി മാറണോങ്കില്‍ കുറച്ചു നാളെടുക്കും എന്നു എനിക്ക് അറിയാവുന്നത് കൊണ്ടു ഞാനും പിന്നെ ഒന്നും മിണ്ടിയില്ല… വീട്ടിലേക്ക് വളയുമ്പോള്‍ മുന്‍പില്‍ തന്നെ കണ്ടത് അര്‍ജ്ജുനെയും രാഹുലിനെയും മനീഷിനെയും ആണ്… എന്തൊക്കെയോ സാധനങ്ങള്‍ അടുക്കിയും പൊക്കിയും ഒക്കെ എടുക്കുന്ന മൂന്നിനെയും നോക്കി ഞാന്‍ കയറുമ്പോഴേക്കും ടിച്ചര്‍ അങ്ങോട്ട് വന്നിരുന്നു… ഇന്ന് വരുമെന്ന് പറഞ്ഞതു വെച്ച് ഇരുന്നപ്പോഴാ ഇവരിവിടെ നിക്കുന്നത് കണ്ടേ…അപ്പൊ എന്താ സംഭവം ന്നു നോക്കാന്‍ വന്നതാ… സ്വതവേ ഉള്ള തിളങ്ങിയ ചിരിയോടെ ടിച്ചര്‍ പറയുമ്പോഴും, രണ്ടുമൂന്നു കസേരയും, ബെഡും ഇറക്കുന്ന അവന്മാരില്‍ ആയിരുന്നു ഞാന്‍ നോക്കി നിന്നത്… “ഓഹ് കാശ് നിനക്ക് മേടിക്കാന്‍ മടിയല്ലേ ഇതാവുമ്പോള്‍ ഞങ്ങടെ ഗിഫ്റ് ആയി എടുത്തോളുവല്ലോ…” രാഹുല്‍ അതും പറഞ്ഞു ചിരിച്ചു ഓട്ടോയില്‍ നിന്നെല്ലാം മുറ്റത്തിറക്കുമ്പോള്‍ പറഞ്ഞു. “ദാ രണ്ടുപേരും ഐശ്വര്യമായിട്ട് വാങ്ങിച്ചോ എന്നിട്ട് പ്രാര്‍ത്ഥിച്ചു ഒരുമിച്ചു അകത്തേക്ക് കയറിക്കോ ട്ടോ…” ഞങ്ങളെ രണ്ടുപേരെയും നോക്കി ചിരിയോടെ താക്കോല്‍ നീട്ടിയ ടീച്ചര്‍ പറയുമ്പോള്‍ എല്ലാവരുടെയും സ്‌നേഹം ഉള്ളു നിറക്കുന്ന സന്തോഷത്തില്‍ ചാരു നേരത്തെ തന്നെ കരഞ്ഞു തുടങ്ങിയിരുന്നു. “കണ്ണു തുടച്ചു ചിരിച്ചോണ്ടങ് കേറ് കൊച്ചേ…” ടിച്ചര്‍ വീണ്ടും പറഞ്ഞു ചിരിച്ചു. “നിന്നെ ഒന്നു ഞെട്ടിക്കാന്‍ വേണ്ടി നിങ്ങള് വരുന്നേനന്‍ മുന്നേ…അകത്തുകയറി എല്ലാം സെറ്റ് ചെയ്യാന്‍ ആയിരുന്നു പ്ലാന്‍…ബട് ഈ ടിച്ചര്‍ നിങ്ങള് വന്നു, ആദ്യം അകത്തു നിങ്ങളയെ കയറ്റു എന്നു പറഞ്ഞു നിപ്പായിരുന്നു. അകത്തു ചാരുവിനൊപ്പം ഞാന്‍ കയറുമ്പോള്‍ ഞങ്ങളുടെ പിറകെ ഓരോ സാധനങ്ങളുമായി അവന്മാരും ടീച്ചറും നിത്യയും കയറിയിരുന്നു. നിത്യ ചാരുവിന്റെ കയ്യിലേക്ക് കൊടുത്ത ഒരു ശിവപാര്‍വൃതി ശില്‍പം വീടിന്റെ ഭിത്തിയിലെ തട്ടില്‍ വെച്ചു. അടുക്കളയില്‍ ഞാന്‍ രണ്ടു ദിവസം കൊണ്ടു വാങ്ങിച്ചുവെച്ച അത്യവശ്യം പാത്രങ്ങളും പെരുമാറാനുള്ള കത്തിയും കൊട്ടയും ഒക്കെ കണ്ടു ചാരു എന്നെ തുറിച്ചു നോക്കി. റൂമില്‍ ഒരു ഷെല്‍ഫ് ഞാന്‍ സെക്കന്റ്ഹാന്‍ഡ് കിട്ടിയപ്പോള്‍ വാങ്ങി വെച്ചിരുന്നു, ഉടുപ്പും മറ്റുമെല്ലാം വെക്കാന്‍ ഒരു സംഭവം വേണോല്ലോ…മരത്തില്‍ അത്യാവശ്യം ഉറപ്പുള്ള ഒരു കുഞ്ഞു അലമാര കൂടെ മുറിയില്‍ വെച്ചപ്പോഴേക്കും അത്യവശ്യം സ്ഥലം മുഴുവന്‍ അവര് രണ്ടും കൂടെ കയ്യേറി ഇരുന്നു. “ബെഡ് എവിടെ ഇടൂട….കട്ടിലിന്റെ കാര്യം ഞങ്ങള്‍ മറന്നോയി…” “ഓഹ് കട്ടില്‍ ഒന്നും വേണ്ടട…നിലത്തു ഒന്നടിച്ചു വാരി പായിട്ട് അതിനു മേലെ ഇപ്പോള്‍ ഇടാം കട്ടില്‍ പതിയെ വാങ്ങാം…” ഞാന്‍ പറഞ്ഞത് കേട്ട അവന്മാര് ബെഡ് മുറിയിലെ ഭിത്തിയില്‍ ചാരി വെച്ചു. ഹാളിലേക്കും മുറിയിലേക്കും ഫാന്‍ വാങ്ങി വെച്ചിരുന്നത്, കസേരയിട്ട് അപ്പോഴേക്കും അവന്മാര് പിടിപ്പിക്കാന്‍ തുടങ്ങി. “ചാരു…താനും നിത്യയും കൂടി ചെന്ന് അടുക്കളയില്‍ കേറി പാല്‍ചായ വെച്ചു തന്നെ തുടങ്ങിക്കോ…” എല്ലാം കണ്ടു ചാരുവിന്റെ മുഖം വല്ലാതെ ആയപോലെ തോന്നി… അവള്‍ക്കിതൊന്നും ഉള്‍കൊള്ളാന്‍ കഴിയുന്നുണ്ടാവില്ല എന്നു എനിക്ക് തോന്നി…എങ്ങനെ കഴിഞ്ഞിരുന്നവള്‍ ആവണം…ആലോചിച്ചപ്പോള്‍ എനിക്കും എന്തോ പോലെ… രാത്രി ഇരുട്ടും വരെ അവന്മാരെല്ലാം ഓരോ കാര്യം പറഞ്ഞും കളിയാക്കിയും കൂടെ ഉണ്ടായിരുന്നു,…അത്രയും ബഹളത്തിനിടയില്‍ ഇരുന്നിട്ട് പോലും ചാരു ആകെ ഗ്ലൂമി ആയി ഇരുന്നത് എന്നെ കുറച്ചൊന്നും അല്ല വലച്ചത്… ഒടുക്കം എല്ലാവരും യാത്ര പറഞ്ഞിറങ്ങി, ആദ്യ ദിവസമായതുകൊണ്ടു ചിലവ് അവന്മാരുടെ വക ആയിരുന്നു, കൊണ്ടു വന്ന ഫുഡ് ഒരുമിച്ചിരുന്ന് കഴിച്ചു അവര്‍ ഇറങ്ങി. മിണ്ടാതെ മുന്നില്‍ ചാരു നടക്കുന്ന കാരണം എനിക്കും നെഞ്ചിനകത്തു കല്ല് വെച്ച പോലെ ആയിരുന്നു… മിണ്ടാതെ ഇനിയും നിക്കണ്ടാന്നു തോന്നി, എല്ലാം അവളോട് പറയാം…വേണോങ്കില്‍ വീട്ടുകാരുടെ കാലു പിടിച്ചിട്ടാണേലും അവളെ തിരിച്ചു അവളുടെ സ്വന്തം വീട്ടില്‍ ആക്കാം എന്ന ചിന്തയുമായി, ഞാന്‍ അടുക്കളയില്‍ നാളത്തെക്കുള്ള അരി നോക്കുന്ന ചാരുവിനടുത്തെത്തി. “ചാരു….നിനക്ക് എന്താ പറ്റിയെ…ഇവിടെ ഇഷ്ടമായില്ലേ…..ഞാന്‍….പെട്ടെന്ന് എനിക്കിതെ ഒപ്പിക്കാന്‍ പറ്റിയുള്ളൂ… ഇവിടെ ബുദ്ധിമുട്ടാണേല്‍ നമുക്ക് വേറെ എവിടേലും നോക്കാം….ഇല്ലേല്‍ ഞാന്‍ വേണേല്‍ ചാരുവിന്റെ വീട്ടില്‍ പോയി സംസാരിക്കാം….എല്ലാം പറഞ്ഞാല്‍ ചിലപ്പോള്‍ ചാരുവിനെ…..” പറഞ്ഞു തീര്‍ക്കാന്‍ അവള്‍ അനുവദിച്ചില്ല എന്റെ നെഞ്ചിലേക്ക് ചാഞ്ഞു വീണു പൊട്ടിക്കരയുകയായിരുന്നു അവള്‍… എന്തു ചെയ്യണം എന്നറിയാതെ അമ്പരന്നു നില്ക്കാനെ എനിക്ക് പറ്റിയുള്ളൂ… “ഞാന്‍ കാരണോല്ലേ ഏട്ടന്‍ ഇപ്പൊ ഇങ്ങനെ കഷ്ടപ്പെടുന്നെ….ഒരു തെറ്റും ചെയ്യാണ്ട്….എനിക്ക് വേണ്ടി വീട്ടില്‍ നിന്നും ഇറങ്ങി….ആരുമില്ലാത്ത വനെപോലെ….എനിക്ക് സഹിക്കാന്‍ പറ്റണില്ല ഏട്ടാ…” എന്റെ നെഞ്ചില്‍ മുഴുവന്‍ കണ്ണീരും മൂക്കൊലിപ്പും പടര്‍ത്തി എന്നെയും ചുറ്റി നിന്നു പതം പറയുന്ന ചാരുവിനെ…കാണുമ്പോള്‍ ഉള്ളം തുള്ളുകയായിരുന്നു. “ഏട്ടന്‍ ഇനിയും എന്നെ ചുമന്നു കഷ്ടപ്പെടേണ്ട…ഞാന്‍…ഞാന്‍….” “നിന്നെ ഞാന്‍ ഒരിടത്തും വിടത്തില്ല ചാരു… … ഇപ്പൊ കഷ്ടപ്പാടില്ലെന്നല്ല..നല്ല രീതിയില്‍ കഷ്ടപ്പാടുണ്ട്…നാളെ എന്താകും എന്നോര്‍ത്തു ഒരു പിടിയും ഇല്ല പക്ഷെ ഇപ്പോള്‍ എനിക്കെന്തെലും ഒക്കെ നേടണം എന്നു തോന്നുന്നുണ്ട്… നിനക്ക് ഇവിടത്തോട് അഡ്ജസ്റ് ചെയ്യാന്‍ പ്്റുവോന്നു എനിക്കറിയില്ല …വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വീണ പോലെയാ നിന്റെ അവസ്ഥ എന്നെനിക്കറിയാം…ഈ അവസ്ഥയില്‍ നിന്നെ കൊണ്ടെത്തിച്ചതിന് എനിക്ക് പറയാന്‍ സോറി മാത്രേ ഉള്ളൂ…” എന്റെ നെഞ്ചില്‍ നിന്നും തലപൊക്കി മൂക്ക് ഒന്നു വലിച്ചു കണ്ണു കൂര്‍പ്പിച്ചു നോക്കിയ ചാരു എന്റെ വയറ്റില്‍ ബനിയന്‍ കൂട്ടി തൊലിക്ക് പിടിച്ചു പിച്ചി. “ഓഈ….ഇപ്പൊ എന്തിനാ എന്നെ പിച്ചിപ്പറിച്ചെ…” “എനിക്ക് ഇപ്പൊ എന്ത് സന്തോഷാ ന്നറിയോ…. അതില് ഏട്ടന്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലോ എന്ന വിഷമം മാത്രേ ഉണ്ടായുള്ളൂ… എന്നെ കൈ വിടാതെ ചേര്‍ത്തു പിടിക്കണില്ലേ….ഒരു ബന്ധോം ഇല്ലാത്ത എനിക്ക് വേണ്ടി ഇപ്പൊ എല്ലാരേം വിട്ടു വരേണ്ടി വന്നില്ലേ…” “ഇതൊക്കെ ഓക്കെ… അതിനെന്തിനാടി വട്ടത്തി നീ എന്നെ പിച്ചിയെ…” “ആഹ് അതോ…ഇനി മേലാല്‍…നേരത്തെ പറഞ്ഞപോലൊന്നും പറയാതിരിക്കാന്‍… സമാധാനം ഉണ്ടെങ്കില്‍ കുടില് പോലും എനിക്ക് സ്വര്‍ഗം പോലെയാ കേട്ടോടാ ഏട്ടന്‍ തെണ്ടി…” “ഉവ്വെന്റെ ചാരു…..മതി കുണുങ്ങിയത്… റൂം ഒന്നു അടിച്ചു വാരിയിട്ട് നമുക്ക് ബെഡ് പിടിച്ചി….. യ്യോ…” ഇപ്രാവശ്യം അവളുടെ വായെത്തിയത് എന്റെ കയ്യിലായിരുന്നു, ഒരൊറ്റ കടിയില്‍ അവള്‍ വാച്ച് ഉണ്ടാക്കി തന്നു. “യ്യോ….യ്യോ…ഇതെന്തിനാടി തെണ്ടി…” തുള്ളിക്കൊണ്ടു ഞാന്‍ ചോദിച്ചു. “അത്…അതിനിയെന്നെ ചാരൂന്ന് വിളിക്കണ്ട…” കണ്ണുരുട്ടി അവളതു പറഞ്ഞതും ഞാന്‍ ശെരിക്കും ചൂഴ്ന്നു അവളെ ഒന്നു നോക്കി… ഇനി ഇവള്‍ക്ക് ശെരിക്കും പ്രാന്ത് വല്ലോം കാണുവോ… അതായിരിക്കുവോ അവനിനി വേറെ കെട്ടിയെ…” എന്റെ കൂര്‍പ്പിച്ചുള്ള നോട്ടം കണ്ട അവള്‍ മുഖം താഴ്ത്തി… “എനിക്ക് ചാരൂന്ന് പേരിട്ടത് ആഹ് തെണ്ടിയാ….ആഹ് പേര് കേള്‍ക്കുമ്പോള്‍ ഇപ്പൊ എനിക്ക് അവനെ ഓര്‍മ വന്നിട്ട് ചൊറിഞ്ഞു കയറിയിട്ട് പാടില്ല…..ഹും…” അത്രേം പറഞ്ഞിട്ട് പെണ്ണ് തലപൊക്കി കുറ്റം ചെയ്തു പിടിക്കപ്പെട്ട ഒരു നാല്‍ വയസുകാരിയുടെ മുഖഭാവവുമായി എന്നെ നോക്കി.
